May 24, 2008

സര്‍ക്കാരിനോടു കൂട്ടുചേര്‍ന്നതിനു നന്ദിയായി വന്‍ക്രമക്കേടുനടത്താന്‍ സഹായം.

സംസ്ഥാനത്തു ചില സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ വര്‍ഷം എംബിബിഎസിനു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതില്‍ വന്‍ ക്രമക്കേടു നടന്നതായി മെഡിക്കല്‍ കൗണ്‍സില്‍ ഒാ‍ഫ്‌ ഇന്ത്യ (എംസിഐ) കണ്ടെത്തി. സര്‍ക്കാരുമായി കരാറുണ്ടാക്കി പ്രവേശനം നടത്തിയ മെഡിക്കല്‍ കോളജുകളില്‍ ചിലതില്‍ സര്‍ക്കാര്‍ സീറ്റിലും മാനേജ്മെന്റ്‌ സീറ്റിലും യോഗ്യതാ മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചെന്നാണു കണ്ടെത്തല്‍.
കാരക്കോണം സോമര്‍വെല്‍, ശ്രീ ഗോകുലം, എസ്‌യുടി, കരുണ, എംഇഎസ്‌, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളാണു സ്വാശ്രയ മാനേജ്മെന്റുകളുടെ അസോസിയേഷനില്‍ നിന്നു ഭിന്നിച്ചു സര്‍ക്കാരിന്റെ പ്രവേശന പട്ടികയില്‍ നിന്നു വിദ്യാര്‍ഥികളെയെടുക്കാന്‍ കരാറുണ്ടാക്കിയത്‌. സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ മറവില്‍ ചില കോളജുകള്‍ വന്‍ തലവരിപ്പണം വാങ്ങി പ്രവേശനം നല്‍കിയെന്നാണ്‌ അനുമാനിക്കേണ്ടതെന്നു ക്രമക്കേടു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഏറ്റവും കുറഞ്ഞ മാര്‍ക്ക്‌ നേടിയയാള്‍ ഏറ്റവും കൂടുതല്‍ പണം നല്‍കിയിരിക്കാം എന്നാണ്‌ ഒരു ഉദ്യോഗസ്ഥന്‍ വിലയിരുത്തിയത്‌.
പണത്തിന്റെ ഇടപാടിനെ സംബന്ധിച്ചു കൗണ്‍സിലിന്‌ അന്വേഷിക്കാന്‍ മാര്‍ഗമില്ലാത്ത സ്ഥിതിക്ക്‌ അന്വേഷണത്തിന്‌ ഉത്തരവിടേണ്ടതും നടപടിയെടുക്കേണ്ടതും സര്‍ക്കാരാണ്‌. എന്നാല്‍, സര്‍ക്കാര്‍ ക്വോട്ടയില്‍പ്പോലും ക്രമക്കേടു നടന്നിരിക്കുകയാണ്‌.സര്‍ക്കാര്‍ ക്വോട്ടയില്‍ ക്രമക്കേടുനടന്നതിനു ഇനി എത്‌ ജാലകം വഴി സര്‍ക്കാര്‍ അന്വേഷിക്കും. കത്തോലിക്കാ മാനേജുമെന്റുകളെ അദ്യം മുതല്‍ വിമര്‍ശിച്ചിരുന്ന ഇടതുപക്ഷ കോമരങ്ങള്‍ ഇനി ആരോടു കോപിക്കും, ജനമധ്യത്തില്‍ സര്‍ക്കാരിനോടുകൂടിയവരെ വളരെ പൊക്കിപ്പറഞ്ഞ മന്ത്രി ഇനി എന്തു ചെയ്യാന്‍?. ഈപ്പോള്‍ ഭരിക്കുന്നവരുടെ തനി നിറം പുറത്തുകൊണ്ടുവന്ന ഈ സംഭവം കേരളജനതയ്ക്കു മറക്കാനാവാത്തതാണ്‌. ഇതിനു മറുപടി സര്‍ക്കാര്‍ പറഞ്ഞേ മതിയാകു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കൂട്ടുനിന്നതിനു സര്‍ക്കാര്‍ നല്‍കിയ നിശ്ബ്ദ സഹായവും വഴിവിട്ട പ്രീണനവും ഇനി ഇടതുപക്ഷ കുട്ടിപ്പട്ടാളത്തെ ഇറക്കി മായിച്ചുകളയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും.

10 നിരൂപണങ്ങള്‍:

സജി said...

എനിക്ക് വിയോജിപ്പ് ആത്മീയ വിഷയങ്ങളിലാണ്, പുരോഹിതന്മാര്‍ ആരാണ്, ഇതാണ് ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം!!
കാണുക..

http://kapatanmar.blogspot.com/2008/05/blog-post_23.html

പതാലി said...

സര്‍ക്കാര്‍ ക്വോട്ടയില്‍ ക്രമക്കേടുനടന്നതിനു ഇനി എത്‌ ജാലകം വഴി സര്‍ക്കാര്‍ അന്വേഷിക്കും. കത്തോലിക്കാ മാനേജുമെന്റുകളെ അദ്യം മുതല്‍ വിമര്‍ശിച്ചിരുന്ന ഇടതുപക്ഷ കോമരങ്ങള്‍ ഇനി ആരോടു കോപിക്കും, ജനമധ്യത്തില്‍ സര്‍ക്കാരിനോടുകൂടിയവരെ വളരെ പൊക്കിപ്പറഞ്ഞ മന്ത്രി ഇനി എന്തു ചെയ്യാന്‍?. ഈപ്പോള്‍ ഭരിക്കുന്നവരുടെ തനി നിറം പുറത്തുകൊണ്ടുവന്ന ഈ സംഭവം കേരളജനതയ്ക്കു മറക്കാനാവാത്തതാണ്‌. ഇതിനു മറുപടി സര്‍ക്കാര്‍ പറഞ്ഞേ മതിയാകു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കൂട്ടുനിന്നതിനു സര്‍ക്കാര്‍ നല്‍കിയ നിശ്ബ്ദ സഹായവും വഴിവിട്ട പ്രീണനവും ഇനി ഇടതുപക്ഷ കുട്ടിപ്പട്ടാളത്തെ ഇറക്കി മായിച്ചുകളയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും.

കൊള്ളാം ഡീക്കാ........
നമുക്ക് എല്ലാരെയും അടിച്ചൊതുക്കണം. തകര്‍ത്തു തരിപ്പണമാക്കണം. പള്ളികളില്‍ വിപ്ലവം പ്രസംഗിക്കട്ടെ, പള്ളിക്കൂടങ്ങല്‍ സായുധ പരിശീലന കേന്ദ്രങ്ങളാകട്ടെ
ഇന്‍ക്വിലാബ് സിന്ദാബാദ്.
കത്തോലിക്കാ സഭ സിന്ദാബാദ്.

Ramachandran said...

ഉപ്പ് തിന്നുന്നവന്‍ വെളളം കുടിക്കണം
അത് സര്‍ക്കാരാണേലും
സര്‍ക്കാരിനോട് സന്ധി ചെയ്ത മാനേജ്‌മെന്റായാലും
അവരെ ചൂണ്ടിക്കാണിച്ച് ആരും രക്ഷപെടരുത്,
അത് പള്ളി ആണേലും.

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി കിട്ടുവാനായി പൈസ വാങ്ങുന്നുണ്ടോ എന്ന് ഒരു സര്‍വ്വേ നടത്തൂ..താങ്കളുടെ ഈ ബ്ലോഗില്‍...അതിന്റെ റിസല്‍റ്റ് എന്തായാലും ഞാന്‍ അംഗീകരിക്കാം...ഇതൊരു വെല്ലു വിളിയാണ്..

മൂര്‍ത്തി said...

ഈ വാര്‍ത്തയുടെയോ റിപ്പോര്‍ട്ടിന്റെയോ ലിങ്ക് ഒന്ന് ഇവിടെ ഇടുമോ? മെഡിക്കല്‍ കൌണ്‍സിലിന്റെ സൈറ്റ് നോക്കിയിട്ട് കണ്ടില്ല.

ഹരിയണ്ണന്‍@Hariyannan said...

“സര്‍ക്കാരുമായി കരാറുണ്ടാക്കി പ്രവേശനം നടത്തിയ മെഡിക്കല്‍ കോളജുകളില്‍ ചിലതില്‍ സര്‍ക്കാര്‍ സീറ്റിലും മാനേജ്മെന്റ്‌ സീറ്റിലും യോഗ്യതാ മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചെന്നാണു കണ്ടെത്തല്‍”

മുതലാളീടെ മകള്‍ക്ക് കല്യാണം കഴിക്കാതെ പെറാമെങ്കില്‍ റബ്ബറുവെട്ടുകാരന്റെ മകള്‍ക്ക് ആയിക്കൂടേന്ന് ചോദിക്കുമ്പോലെ!!
യോഗ്യതയില്ലാത്തവരെ ഡോക്ടര്‍മാരാക്കാന്‍ കാശുവാങ്ങിയിട്ട് നിന്ന് വമ്പത്തരം പറയാന്‍ നിങ്ങള്‍ക്ക് നാണമില്ലേ കാത്തൊലിക് വിപ്ലവകാരീ..??

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

മനോരമ ന്യൂസ് ടിവി
http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&contentId=4018368&contentType=EDITORIAL&programId=1186580

OR ManoramaOnline

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753760&articleType=Malayalam%20News&contentId=4018812&BV_ID=@@@

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

കാത്തലിക്‌ മാനേജ്മെന്റിനു കീഴിലെ 10 എന്‍ജിനീയറിങ്‌ കോളജുകളിലും മുഴുവന്‍ സീറ്റിലും പ്രവേശനം മെറിറ്റില്‍ മാത്രമായിരിക്കുമെന്നു കോളജ്‌ അധികൃതര്‍ അറിയിച്ചു. പ്ലസ്‌ ടു, കേരള എന്‍ട്രന്‍സ്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ പ്രവേശന റാങ്ക്‌ നിര്‍ണയിക്കുകയെന്ന്‌ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ്‌ കോളജ്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ മോണ്‍. റാഫേല്‍ വടക്കന്‍ അറിയിച്ചു. പട്ടികജാതി, വര്‍ഗം, ലത്തീന്‍ കത്തോലിക്ക, ദലിത്‌ ക്രൈസ്‌തവര്‍ എന്നീ സംവരണ സീറ്റുകളുമുണ്ടാകും.

കണ്ടുപഠിക്കണ്ടവര്‍ക്കു കണ്ടുപഠിക്കാം.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

സര്‍ക്കാരുമായി 50:50 എന്ന കരാറുണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റും മാനേജ്മെന്റും ക്വോട്ടകളില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള യോഗ്യതാമാര്‍ക്കില്ലാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു എന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ കണെ്ടത്തലോടെ സര്‍ക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു എന്നു തെളിഞ്ഞിരിക്കയാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യുട്ടീവ്‌ യോഗം കുറ്റപ്പെടുത്തി.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

സര്‍ക്കാരും മാനേജ്മെന്റുകളും നടത്തിയ ക്രമക്കേടു സംബന്ധിച്ച്‌ എംസിഐ - കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിലയിരുത്തല്‍ ഇതാണ്‌: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്ലസ്‌ ടുവിനും സിഇടിക്കും കൂടി (50:50 എന്ന അനുപാതത്തില്‍ കണക്കാക്കുമ്പോള്‍) 40% മാര്‍ക്ക്‌ നേടിയാല്‍ മതി എന്നു കഴിഞ്ഞ ഒാ‍ഗസ്റ്റ്‌ രണ്ടിനു സര്‍ക്കാര്‍ ഉത്തരവിറക്കി.
മെഡിക്കല്‍ പ്രവേശന യോഗ്യത തീരുമാനിക്കാന്‍ ഭരണഘടനാപരമായി അധികാരമുള്ള ഏക ഏജന്‍സി എംസിഐ ആണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സര്‍ക്കാരിന്റെ നടപടി.തങ്ങള്‍ ഇറക്കുന്ന ഉത്തരവിനു സാധുതയില്ലെന്നും യോഗ്യത നിര്‍ണയിക്കേണ്ടത്‌ എംസിഐ ആണെന്നും സര്‍ക്കാരിന്‌ അറിയാമായിരുന്നുവെന്നു വ്യക്‌തമാക്കുന്നത്‌ ഉത്തരവിലെ അവസാന ഖണ്ഡികയാണ്‌.

സര്‍ക്കാര്‍ തീരുമാനിച്ച ഇളവുകള്‍ നല്‍കി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കാന്‍ അവസരമൊരുക്കണമെന്ന്‌ എംസിഐയോടു ശുപാര്‍ശ ചെയ്യുമെന്നാണ്‌ അതില്‍ പറയുന്നത്‌. ഇളവനുവദിച്ച്‌ ഉത്തരവിറക്കിയശേഷം അതിന്‌ അനുവാദം ചോദിക്കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണെന്ന്‌ ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.

ഇല്ലാത്ത അധികാരമുപയോഗിച്ചു സര്‍ക്കാര്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ക്കു പൊതുപ്രവേശന പരീക്ഷയില്‍ ലഭിച്ച റാങ്കും മാര്‍ക്ക്‌ ശതമാനവും യഥാക്രമം: 34559 - 10.87%, 27024 - 14%, 32921 - 11.58%.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു രണ്ടു പരീക്ഷയ്ക്കുംകൂടി 40% മാര്‍ക്ക്‌ മതിയെന്നു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, മാനേജ്മെന്റ്‌ ക്വോട്ടയിലെ വിദ്യാര്‍ഥികള്‍ക്കു രണ്ടു പരീക്ഷയ്ക്കും കൂടി 50% മതി എന്നു സ്വാശയ കോളജുകള്‍ തീരുമാനിക്കുകയായിരുന്നു. പ്രവേശന പരീക്ഷാ കണ്‍ട്രോളറുടെ പട്ടികയില്‍നിന്നു കുട്ടികളെ പ്രവേശിപ്പിക്കുമെന്നു വ്യക്‌തമാക്കിയ കോളജുകളാണ്‌ ഇങ്ങനെ ചെയ്‌തത്‌.
പ്രവേശന മേല്‍നോട്ടത്തിനു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ്‌ പി.എ. മുഹമ്മദ്‌ കമ്മിറ്റി ഇവിടെ നോക്കുകുത്തിയായി.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

കേരള കാത്തലിക്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ മാനേജ്മെന്റ്‌ അസോസിയേഷന്റെ പത്ത്‌ എന്‍ജിനീയറിംഗ്‌ കോളജുകളിലേക്ക്‌ 2008-09 അധ്യയന വര്‍ഷത്തെ പ്രവേശന പ്രക്രിയ ആരംഭിച്ചു.

അപേക്ഷാ ഫോറങ്ങള്‍ ഈ മാസം 28 മുതല്‍ ലഭ്യമാവും. സെന്റ്‌ ജോസഫ്‌ കോളജ്‌ പാലാ, വിശ്വജ്യോതി കോളജ്‌ വാഴക്കുളം , അമല്‍ജ്യോതി കോളജ്‌ കാഞ്ഞിരപ്പള്ളി, ജ്യോതി കോളജ്‌ തൃശൂര്‍, ലൂര്‍ദ്മാതാ കോളജ്‌ തിരുവനന്തപുരം, മാര്‍ ബസേലിയോസ്‌ കോളജ്‌ കാക്കനാട്‌, മരിയന്‍ കോളജ്‌ കഴക്കൂട്ടം, രാജഗിരി കോളജ്‌ കാക്കനാട്‌, സഹൃദയ കോളജ്‌ കൊടകര, വിമല്‍ജ്യോതി കോളജ്‌ ചെമ്പേരി എന്നിവയാണ്‌ അസോസിയേഷന്റെ കീഴിലുള്ള കോളജുകള്‍.

എല്ലാ കോളജുകളിലും ഓപ്പണ്‍ മെരിറ്റിലും കമ്യൂണിറ്റി മെരിറ്റിലും പട്ടികജാതി, പട്ടിക വിഭാഗത്തിലും ദളിത്‌ ക്രിസ്ത്യന്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നീ വിഭാഗങ്ങളിലും സീറ്റുകള്‍ നീക്കിവച്ചിട്ടുണ്ട്‌.

എല്ലാ വിഭാഗത്തിലെയും പ്രവേശനം മെരിറ്റ്‌ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. സര്‍ക്കാര്‍ പ്രവേശന കമ്മീഷണറുടെ പരീക്ഷയിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയിലെ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ്‌ എന്നീ വിഷയങ്ങളുടെ മാര്‍ക്കും കൂട്ടിയായിരിക്കും മെരിറ്റ്‌ തീരുമാനിക്കുക. എല്ലാ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളും കമ്യൂണിറ്റി വിഭാഗത്തില്‍ അപേക്ഷിക്കുന്നതിന്‌ അര്‍ഹരായിക്കും.

പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ജൂണ്‍ പന്ത്രണ്ടാം തീയതിക്കകം ലഭിക്കണം. ജൂണ്‍ പതിനെട്ടിന്‌ എല്ലാ കോളജുകലുടെ വെബ്സൈറ്റിലും അപേക്ഷകരുടെ മെരിറ്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. 23 ന്‌ പ്രവേശനം ആരംഭിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്തു കുട്ടികള്‍ക്ക്‌ ഓരോ കോളജുകളിലും പൂര്‍ണ സാമ്പത്തിക ആനുകൂല്യം നല്‍കുവാനും യോഗം തീരുമാനിച്ചു.