സെഡ്. എം മൂഴൂര്‍
പത്താംതരം പാസാകുന്നതിന് പണ്ടു പറഞ്ഞിരുന്ന പേര് മട്ടിംഗ്ലീഷ് പാസാവുക എന്നാണ്. സായ്പന്മാര്‍ വിട പറഞ്ഞപ്പോള്‍ നാട്ടുകാര്‍ പരീക്ഷണം നടത്തി നടത്തി മട്ടിംഗ്ലീഷില്‍ ഇംഗ്ലീഷിന്റെ മട്ടുപോലും ഇല്ലാതായപ്പോള്‍ പേര് മാറി. എസ്.എസ്.എല്‍.സി അഥവാ 'പള്ളിക്കൂടത്തോടു വിട പറയും ചീട്ട്' എന്നാക്കി
ഒന്നാം മുണ്ടശേരി മുതല്‍ രണ്ടാം മുണ്ടശേരി വരെ വിദ്യാഭ്യാസ രംഗത്ത് എത്രയെത്ര പരീക്ഷണങ്ങള്‍ അരങ്ങേറി. മന്ത്രിയും മന്ത്രിയുടെ അവധുതന്മാരായ കുറെ തന്ത്രിമാരും ഒരുക്കിയ മായാജാലം ജനങ്ങളെ അമ്പരിപ്പിക്കുകയും, പുസ്തകം തൊടാത്ത കുട്ടികളെ ജയിപ്പിച്ച് സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു
മുതുകാടന്‍ മാഷ് നടന്‍ മോഹന്‍ലാലിനെകൊണ്ട് ഫയര്‍ എസ്കേപ്പ് നടത്തി മായാജാലം കാണിക്കുമെന്നു പ്രഖ്യാപിച്ചു. സമ്രാട്ട് എന്ന മറ്റൊരു മാന്ത്രികള്‍ ഇടങ്കോലുമായി എത്തി സംഗതി അലസിപ്പിച്ചു. മായാജാലം കാണാന്‍ ജനങ്ങള്‍ക്കുള്ള അവസരം നഷ്ടമായി. ഇതാ മന്ത്രി എം.എ.ബേബിയുടെ മായാജാലം സകല റിക്കാര്‍ഡുകളും തകര്‍ത്ത് ജനങ്ങളെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുന്നു
എന്തുകൊണ്ടാണ് വിജയശതമാനം 92.7 ശതമാനത്തില്‍ നിറുത്തിയത് എന്നാലോചിച്ചു. കാരണമുണ്ട്. ഇനി മൂന്നു കൊല്ലം കൂടി ഭരണം ശേഷിക്കുന്നു. അടുത്തവര്‍ഷം 95 ഉം പിന്നത്തെക്കൊല്ലം 98 ഉം അവസാനവര്‍ഷം നൂറു ശതമാനവും ആക്കാമെന്നാണ് കണക്കുകൂട്ടല്‍ പോരേ !!
പട്ടി എന്ന വാക്കിന് താഴ്‌ന്ന വരുമാനക്കാരുടെ മക്കള്‍ 'പ' എന്ന് എഴുതിയാല്‍ പകുതി മാര്‍ക്ക് കൊടുക്കണമെന്ന് ഒരു വിദ്വാന്‍ പ്രസംഗിച്ചു കേട്ടു. ഇവിടെ വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസില്‍ നമ്പര്‍ എഴുതി വച്ചാല്‍ പാസാകും എന്നാണവസ്ഥ. കുറച്ചുകാലം കഴിയുമ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍ പുതിയ ഡിമാന്‍ഡുകള്‍ വച്ചെന്നും വരാം. നമ്പറിന്റെ കൂടെ എസ്.എഫ്.ഐ എന്നോ എ.ഐ.വൈ.എഫ് എന്നോ ഡി.വൈ.എഫ്.ഐ എന്നോക്കെ എഴുതിയാല്‍ അവര്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ കൂടി ലഭിക്കണം എന്നു മുദ്രാവാക്യം മുഴക്കിയാല്‍ ഗവണ്‍മെന്റ് അംഗീകരിച്ചേക്കാം
മുമ്പ് നൂറുശതമാനം ജയിച്ച കുട്ടികളുള്ള സ്കൂളുകള്‍ തേടി മാധ്യമക്കാര്‍ നടന്നിരുന്നു. ഇനി തോറ്റ കുട്ടികളുടെ വാര്‍ത്തയാകും വരിക. അവരെയാണല്ലോ തേടിപ്പിടിക്കേണ്ടത്
ഇക്കഴിഞ്ഞ ദിവസം ഒരു കുട്ടി ഗൃഹപാഠം ചെയ്യാന്‍ സഹായിക്കണമെന്ന് പറഞ്ഞു വന്നു. ഒരു പ്രതിഷേധ യോഗം ചേരുന്നതിനുള്ള നോട്ടീസ് തയാറാക്കാനാണ് അധ്യാപകന്‍ നിര്‍ദേശം കൊടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ട വിദ്യാഭ്യാസം എന്നു പറയുന്നത് ഭംഗിയായി മുദ്രാവാക്യം വിളിക്കാനും, ഇലക്ഷന്‍ കാലത്തും മറ്റും ഭിത്തിയില്‍ പരസ്യം എഴുതാനും വേണ്ട അക്ഷരജ്ഞാനം നേടുക എന്നതാണ്. പിന്നെ കുറെകൂടി വിവരമുള്ളവര്‍ക്ക് നോട്ടീസ് എഴുതാനും അവസരം കൊടുക്കുന്ന വിദ്യാഭ്യാസമാണ് നേതാക്കന്മാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ പിണറായി വിജയന്റെ മകന് ബക്കിംഘാം യൂണിവേഴ്സിറ്റിയില്‍ നാല്‍പതു ലക്ഷം രൂപ മുടക്കി അഡ്മിഷന്‍ വാങ്ങുന്നതിന് ന്യായമുണ്ട്. അത് ഭരണചക്രം തിരിക്കുന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്
ഞാനും കുറെക്കാലം അധ്യാപകനായിരുന്നു. നോക്കുകൂലി എന്നുവച്ചാല്‍ പരീക്ഷാ പേപ്പര്‍ നോക്കുന്നതിന് അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്നായിരുന്നു അന്നത്ഥം. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് നോക്കുകൂലി കൊടുക്കുന്നു. ചോദ്യക്കടലാസ് വാങ്ങി നോക്കുന്ന ഏതു വിദ്യാര്‍ഥിക്കും റേഷന്‍പോലെ ജയിക്കാന്‍ മാര്‍ക്കു കൊടുക്കുക എന്നതാണല്ലോ നമ്മുടെ വിദ്യാഭ്യാസ നയം
510 മാര്‍ക്കില്‍ വെറും 65 മാര്‍ക്കു കിട്ടിയാല്‍ ഒരു വിദ്യാര്‍ഥിക്ക് ജയിക്കാം. കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യപാഠം എന്നിവയ്ക്ക് എണ്‍പതില്‍ പത്തും മറ്റു വിഷയങ്ങള്‍ക്ക് നാല്‍പതില്‍ അഞ്ചും മാര്‍ക്കു കിട്ടിയാല്‍ സര്‍ട്ടിഫിക്കറ്റ് റെഡി. ഇതാണ് 'കാര്യക്ഷമത' എന്ന് മന്ത്രി വിലയിരുത്തിയിട്ടുള്ള കാര്യം
എങ്ങനെ പഠിക്കാതെ, പുസ്തകം തൊടാതെ കഴിയുന്നവര്‍ക്കും, സമര ദിവസങ്ങളില്‍ മാത്രം വിദ്യാലയത്തില്‍ എത്തുന്നവര്‍ക്കും അനായാസമായി ജയിക്കാം എന്നു കാണിച്ചു കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം. മണ്ടന്മാരുടെ ഗിന്നസ്ബുക്ക് എന്നൊന്നുണെ്ടങ്കില്‍ അതില്‍ ചേര്‍ക്കാന്‍ കൊള്ളാം
അധ്യാപകരുടെ ശ്രദ്ധയ്ക്ക്: സിലബസില്‍ ഉണെ്ടങ്കിലും ഇല്ലെങ്കിലും മുഹമ്മദ് ബിന്‍ തുഗ്ലക് എന്നൊരു മഹാന്‍ ഇന്ത്യ ഭരിച്ചിരുന്നു എന്ന ചരിത്രം വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞു കൊടുക്കുക.
3 നിരൂപണങ്ങള്‍:
വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്ഡം കൂട്ടത്തോല്‍വിയല്ല എന്ന ഈ ലേഖനം കൂടി വായിക്കുമല്ലോ?
എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂട്ടത്തോല്‍വിയായിരുന്നു ഒരു കാലത്തെ തുടര്‍ക്കഥ. മൊത്തം വിജയശതമാനം 30നും 40നും ഇടയ്ക്കായിരുന്നു കുറെ വര്‍ഷങ്ങളില്‍. പിന്നീട് അത് 40നും 50നും ഇടയ്ക്കായി. ഏതാണ്ട് 20 വര്‍ഷം മുമ്പ് ഒരിക്കല്‍ അത് 50 ശതമാനം കവിഞ്ഞു. പാഠ്യപദ്ധതി പരിഷ്കാരത്തെതുടര്‍ന്ന് 1990കളുടെ അവസാന വര്‍ഷങ്ങളില്‍ വിജയം 50 ശതമാനത്തിലേറുന്നത് പതിവായി. ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍വന്ന വര്‍ഷം അത് 68 ശതമാനമായി ഉയര്‍ന്നിരുന്നു. പുതിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയം ഗ്രേഡിങ്ങിലും ആയതിന്റെ ബാലാരിഷ്ടുകള്‍ തീര്‍ന്നപ്പോഴായിരുന്നു ഫലം അങ്ങനെ ഉയര്‍ന്നത്. എല്‍ഡിഎഫ് ഗവണ്‍മെന്റും പ്രാദേശിക ഗവണ്‍മെന്റുകളും ചേര്‍ന്ന് നടത്തിയ ഊര്‍ജിതമായ യത്നത്തെതുടര്‍ന്ന് പിറ്റേവര്‍ഷം വിജയം 82 ശതമാനവും ഈ വര്‍ഷം 92 ശതമാനവും കടന്നു. അതോടെ കൂട്ടത്തോല്‍വിയുടെ കഥ കൂട്ട വിജയത്തിന്റേതായി മാറി.
ഇങ്ങനെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ ചരിത്രം സൃഷ്ടിച്ച മുന്നേറ്റത്തില്‍ സംസ്ഥാന-പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് കാര്യമായ പങ്കുണ്ട്. കുട്ടികള്‍ മുമ്പും പഠിക്കാറുണ്ട്. വീട്ടുകാര്‍ അവരെ സഹായിക്കാറുണ്ട്. അധ്യാപകര്‍ അവരുടെ ജോലി നിര്‍വഹിക്കാറുണ്ട്. അതൊക്കെ എന്നും ഉണ്ടായിരുന്നു. എന്നാല്‍ പഠനത്തില്‍ കുട്ടികളെ തല്‍പരരാക്കാന്‍, അത് ഫലപ്രദമാക്കാന്‍, അധ്യാപകരും രക്ഷിതാക്കളും ഊര്‍ജസ്വലമായി കുട്ടികളെ സഹായിക്കാന്‍ ആവശ്യമായ പശ്ചാത്തലവും പ്രേരണയും വിദ്യാഭ്യാസവകുപ്പും പ്രാദേശിക ഗവണ്‍മെന്റുകളും ചേര്‍ന്ന് ഒരുക്കിയപ്പോള്‍ എന്നും കൂട്ടത്തോല്‍വിയുടെ റെക്കോര്‍ഡുണ്ടായിരുന്ന സ്കൂളുകളില്‍പോലും മിനിമം വിജയശതമാനം 50ലേറെയായി. അവയില്‍ പല സ്കൂളുകളും നൂറുമേനിവരെ വിളയിച്ചു. പാഠ്യപദ്ധതി പരിഷ്കാരത്തിലും അധ്യാപനത്തിലും മൂല്യനിര്‍ണയത്തിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയതിന്റെ ഫലമായിക്കൂടി ഇതിനെ കാണണം. ഒട്ടുവളരെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ വിദ്യാഭ്യാസത്തിന്റെ ഊടിലും പാവിലും വരുത്തിയ ഈ മാറ്റം സഹായമായി.
മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയതേയുള്ളു എന്നു പറയുന്നത് വെറുതെയല്ല. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുള്ള എന്‍സിഇആര്‍ടി പരിഷ്കരിച്ചതിനെ മുന്‍നിര്‍ത്തി സംസ്ഥാനത്തും അവ പരിഷ്കരിക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. വരുന്ന ജൂണില്‍ കുറെ ക്ളാസുകളില്‍ ഈ മാറ്റം നടപ്പില്‍ വരുത്തും. രണ്ടുമൂന്നുവര്‍ഷംകൊണ്ടായിരിക്കും ആ മാറ്റങ്ങള്‍ സമ്പൂര്‍ണ്ണമായി നടപ്പിലാക്കപ്പെടുക. അതിന്റെ ഭാഗമായി അധ്യാപകരെ മാത്രമല്ല, വിദ്യാഭ്യാസവകുപ്പിലെ സകല ജീവനക്കാരെയും പുന:പരിശീലിപ്പിക്കുന്ന പ്രക്രിയയും നടക്കും. കഴിഞ്ഞവര്‍ഷം അങ്ങനെയൊരു ഉദ്യമം ആരംഭിച്ചപ്പോള്‍ അതിനെ കുറ്റംപറയാന്‍ ശ്രമിച്ച ദോഷൈകദൃക്കുകള്‍ക്കുപോലും അത് എല്ലാവരിലും നല്ലഫലം പൂര്‍ണമായല്ലെങ്കിലും, ഉളവാക്കി എന്ന് സമ്മതിക്കേണ്ടിവന്നു. നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയാകെ അരനൂറ്റാണ്ടിലേറെ കാലത്തെ വികാസപരിണാമങ്ങള്‍ക്കു വിധേയമായ കേരള സമൂഹത്തിന് യോജിച്ചവിധത്തില്‍, 21-ാം നൂറ്റാണ്ടിലെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് യോജിച്ചവിധത്തില്‍, പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. അയിത്തം, കടുത്ത അസമത്വം, ദുര്‍ബല ജനവിഭാഗങ്ങളായ ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നാനാവൈകല്യങ്ങളുള്ളവര്‍ എന്നിവരോടുള്ള വിവേചനം മുതലായവയെ ഉച്ചാടനംചെയ്ത് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ കഴിഞ്ഞകാലത്ത് കൈവരിച്ച നേട്ടങ്ങളെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന പ്രക്രിയയാണ് പൊതു-ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ നടപ്പാക്കപ്പെടുന്നത്.
ഇതുസംബന്ധിച്ച് ഇടതുപക്ഷത്തിന് വലതുപക്ഷത്തിന്റേതില്‍നിന്ന് വേറിട്ട ഒരു കാഴ്ചപ്പാടുണ്ട്. കേരളത്തിലെ ആദ്യത്തെ (ഇഎംഎസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന) ഗവണ്‍മെന്റ് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ഈ കാഴ്ചപ്പാടോടെയായിരുന്നു. പിന്നീടുവന്ന പല ഗവണ്‍മെന്റുകളും അതില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ ഗവണ്‍മെന്റ് കൊണ്ടുവന്ന ജനപക്ഷം പിടിച്ചുള്ള മാറ്റങ്ങളെ നേര്‍ വിപരീത ദിശയിലാക്കാന്‍ അവയൊക്കെ ശ്രമിച്ചിട്ട്, ജനങ്ങള്‍ ചെറുത്തതുകൊണ്ട്, കഴിഞ്ഞില്ല. പത്തുവര്‍ഷംമുമ്പ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്യമിച്ച പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ അനുഭവവും മറ്റൊന്നല്ല.
പക്ഷെ വിദ്യാഭ്യാസരംഗത്തെ നിക്ഷിപ്ത താല്‍പര്യക്കാരും കച്ചവടക്കാരും വലതുപക്ഷ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന ജനാധിപത്യപരവും പുരോഗമനപരവുമായ മാറ്റങ്ങളെ എന്നും എതിര്‍ത്തിട്ടുണ്ട്. അവയെ പരാജയപ്പെടുത്താന്‍ ആവതുചെയ്തിട്ടുണ്ട്. അതില്‍ പൂര്‍ണമായി വിജയിച്ചില്ലെങ്കിലും ഈ മനസ്സുകളില്‍ സംശയങ്ങളുടെ വിത്തുപാകി സ്വാഗതാര്‍ഹമായ മാറ്റങ്ങളെ വിവാദപരമാക്കുന്നതില്‍ ഇക്കൂട്ടര്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും ഇതുതന്നെയാണ് അനുഭവം.
വിദ്യാഭ്യാസരംഗത്ത് തങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ മാത്രമാണ് മികച്ച വിജയം കൈവരിക്കുന്നത് എന്ന് പ്രചരിപ്പിച്ചിരുന്നു ഒരു കാലത്ത് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍. പിന്നീട്, 1980കള്‍ മുതല്‍, അണ്‍ എയ്ഡഡ് സ്കൂളുകള്‍ നടത്തലായി അവരുടെ ഫാഷന്‍. സര്‍ക്കാര്‍ നിയന്ത്രണം വളരെ കുറവാണ്. അത് ഏറ്റവും കുറവായ സിബിഎസ്ഇ മേഖലയിലേക്കും അവര്‍ നീങ്ങി. അന്നൊക്കെ നൂറുമേനി വിളയുന്നു എന്നായിരുന്നു തങ്ങളുടെ വിദ്യാലയങ്ങളുടെ മേന്മയായി അവര്‍ ഉയര്‍ത്തിക്കാണിച്ചത്. വിജയശതമാനം 80ഉം 90ഉം ആയി ഉയരുമ്പോള്‍ നൂറുമേനി വിളയുന്നത് അസാധാരണമല്ലാതായി. പരീക്ഷയില്‍ പാസാകാന്‍ മാത്രമല്ല, ഉന്നതവിജയം നേടാന്‍പോലും ഇത്തരം മണികെട്ടിയ സ്കൂളുകളില്‍ വന്‍ ഫീസ് നല്‍കി കുട്ടികളെ അയക്കേണ്ടതില്ല എന്ന് രക്ഷിതാക്കള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഈ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയാണ് ഫലപ്രഖ്യാപനം വന്നപ്പോള്‍ എന്നും സ്വകാര്യമേഖലയുടെ വക്താക്കളായി വര്‍ത്തിച്ചിട്ടുള്ള ചില മാധ്യമങ്ങളെ ഇപ്പോഴത്തെ ഉയര്‍ന്ന വിജയശതമാനത്തെ ഇകഴ്ത്തിക്കാണിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സിബിഎസ്ഇ സ്കൂള്‍ രംഗത്ത് അഖിലേന്ത്യാതലത്തില്‍തന്നെ വിജയശതമാനം 90ലേറെയാണ്. ഒട്ടുവളരെ സ്കൂളുകളില്ല ആ രംഗത്ത് എന്നതുകൊണ്ടാകാം ഉയര്‍ന്ന വിജയശതമാനം. അവ പിന്തുടരുന്നത് കേരളം മാതൃകയാക്കുന്ന എന്‍സിഇആര്‍ടി സിലബസാണ്, അവയിലും ഗ്രേഡിംഗ് അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം, സ്കൂളുകളിലെ കുട്ടികളുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായതോതിലുള്ള പരിഗണന അവസാനപരീക്ഷയില്‍ ലഭിക്കും. ഈ സമ്പ്രദായമാണ് സിബിഎസ്ഇ പരീക്ഷയില്‍ 90 ലേറെ വിജയശതമാനം ഉണ്ടാകാന്‍ കാരണം. അതിനെ മഹത്വവല്‍ക്കരിക്കുന്നവര്‍ കേരളത്തിലെ ഉയര്‍ന്ന വിജയശതമാനത്തിന്റെ നേരെ കല്ലെറിയുന്നത് എന്തുകൊണ്ട്?
അതില്‍ അവരുടെ മനസ്സില്‍, രക്തത്തില്‍ അലിഞ്ഞുകിടക്കുന്ന ഫ്യൂഡല്‍ മനോഭാവം തെളിഞ്ഞുകാണാം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കള്‍ക്കൊപ്പം തങ്ങളുടെ മക്കളെ പഠിക്കാന്‍ വിടാത്ത മനോഭാവം ഒരു വിഭാഗത്തിലുണ്ട്. അതിനെ കച്ചവടക്കണ്ണോടെ പ്രോത്സാഹിപ്പിച്ച് മുതലെടുക്കുകയാണ് വിദ്യാഭ്യാസക്കച്ചവടക്കാര്‍. എല്ലാ കുട്ടികളും പ്രത്യേകിച്ച് സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍, പഠിച്ച് മിടുക്കരായി പരീക്ഷയില്‍ വിജയം നേടുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല. തങ്ങളുടെ, തങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളിലെ, കുട്ടികള്‍ക്ക് പ്രശസ്ത വിജയം നേടാന്‍ കഴിഞ്ഞാല്‍ മാത്രംപോര. സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പഠിക്കുന്ന പാവപ്പെട്ട കുട്ടികളും മറ്റും കൂട്ടത്തോടെ തോറ്റാലെ തങ്ങളുടെ കുട്ടികളുടെ വിജയത്തിന് മിഴിവുണ്ടാകു എന്നാണ് അവരുടെ മനോഭാവം.
അതിനെയാണ് ഫ്യൂഡലിസത്തെ പല മേഖലകളിലും പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളും വക്താക്കളും മറ്റും വിവാദവിഷയമാക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പതിവില്ലാത്തവിധത്തില്‍ ഉദാരമായ മൂല്യനിര്‍ണയം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് ആക്ഷേപമുള്ളവര്‍ തെളിവ് ഹാജരാക്കട്ടെ. ഇല്ലാത്ത തെളിവ് ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഗൌരവമായി സര്‍ക്കാര്‍ പരിശോധിക്കണം. തെളിവൊന്നുമില്ലെങ്കില്‍, കഴിഞ്ഞവര്‍ഷം വിജയശതമാനം 82 ആയി ഉയര്‍ന്നപ്പോള്‍ മലയാളമനോരമ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദംപോലെ ഇതും സോപ്പുകുമിളപോലെ വേഗം തകര്‍ന്നുപോകും.
സംസ്ഥാന-പ്രാദേശിക ഗവണ്‍മെന്റുകള്‍ ചെയ്യേണ്ടത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്തതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുകയാണ്. അവയെ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. ഓണം വന്നാലും, ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി എന്ന പഴഞ്ചൊല്ല് കേരളത്തില്‍ പല മണ്ഡലങ്ങളിലും അപ്രസക്തമായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് അതിനെ തീര്‍ത്തും അപ്രസക്തമാക്കുന്നതാണ് എസ്എസ്എല്‍സി വിജയശതമാനം 90ലേറെയായി ഉയര്‍ന്നത്. ഇതിനെ സ്ഥായിയാക്കുക എളുപ്പമല്ല. ശ്രമകരമായ, അതേസമയം ആദ്യന്തം ആനന്ദകരമായ, ആ പ്രവര്‍ത്തനത്തില്‍ ബന്ധപ്പെട്ടവരെല്ലാം മുഴുകണം എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അതിനുനേരെ കുരയ്ക്കുക ശീലമായിട്ടുള്ളവര്‍ അവരുടെ പതിവ് തുടരട്ടെ. സാവധാനത്തില്‍ നാട്ടുകാരാകെ അവരെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളും. അതോടെ ആ ശീലവും അതിനുപ്രേരകമായ ഘടകങ്ങളും അവസാനിക്കും.
ജയിച്ച കുട്ടികള്‍ക്കെല്ലാം യാതൊരു മാനദന്നവുംനോക്കാതെ MBBS നും BE കും സര്‍ക്കാര്‍ പറയുന്നത് ശരി തെറ്റ് നോക്കാതെ കള്ളക്കച്ചവടം നടത്തുന്ന കോളെജില്‍ അഡ്മിഷന്‍ കൊടുക്കണം
I think you are quite deranged when it comes to your rather Goebelsian ways.
1. Why is the pass/ fail percentage a measuring scale of educational excellence? Even when the pass percentage was in the 60% range, it was a truth that the students from Kerala did not have much grounding in the subjects. There were very few state syllabus kids who made good in the all india entrance exams - from IITs to AIIMS to IIMs and IAS. So pass percentage is just another number.
2. The only advantage of having a low pass percentage was in the marketing of the cent-percent schools run mostly by the private educational syndicates. Now that everyone passes, that marketing tool is gone.
3. When it comes to accountability the private run schools have nothing to show. It is only after teacher and student abuse in the privately run schools did Mundassery come into the picture at all.
Post a Comment