June 7, 2008

വനിതാ കമ്മിഷന്‍ അധ്യക്ഷ നടത്തുന്ന ജല്‍പ്പനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്‌ ?

കന്യാസ്ത്രി പ്രശ്നത്തില്‍ സഭയോ കര്‍ത്താവോ കക്ഷിയല്ലാത്തതിനാലാണ്‌ സഭയുടെ അഭിപ്രായം തേടാതെ നിയമനിര്‍മാണ ശുപാര്‍ശ നടത്തിയതെന്ന്‌ വനിതാ കമ്മിഷന്‍ അംഗം ടി. ദേവി.കലക്ടറേറ്റില്‍ നടന്ന അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ശുപാര്‍ശയില്‍ കമ്മിഷന്‍ ഉറച്ചു നില്‍ക്കുന്നു.നിയമനിര്‍മാണം വേണമോ എന്നു തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌. തങ്ങളുടെ പ്രശ്നം അവതരിപ്പിച്ചതില്‍ നിരവധി കന്യാസ്ത്രികള്‍ കമ്മിഷനെ അഭിനന്ദിച്ചതായി അവര്‍ പറഞ്ഞു. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ശ്രീദേവി പറഞ്ഞു.തീരുമാനം വനിതാ കമ്മിഷന്‍ ഒറ്റക്കെട്ടായി എടുത്തതാണ്‌. ശുപാര്‍ശയില്‍ അപകാതയില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പലരും അഭിപ്രായം പറയും. മാപ്പു പറയേണ്ട ആവശ്യമില്ല. മാപ്പു പറയാന്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.വിവാഹ മോചനം നടത്തരുതെന്ന്‌ കാനന്‍ നിയമത്തില്‍ പറയുന്നുണ്ട്‌. എന്നാല്‍ ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ നടത്തുന്നുണ്ട്‌. ഇത്‌ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടോ എന്നും അവര്‍ ചോദിച്ചു.

ഇതിനുള്ള മറുപടി നേരത്തെതന്നെ നല്‍കിയിട്ടുണ്ട്‌. കത്തോലിക്കാ സഭയില്‍ വിവാഹമോചനം എന്നോന്നില്ല. വിവാഹം നടന്നപ്പോള്‍ അതു പൂര്‍ണ്ണ സമ്മതത്തോടും അറിവോടും കൂടിയല്ല എങ്കില്‍ വിവാഹമേ നടന്നിട്ടില്ല എന്നാണ്‌ സഭ പ്രഖ്യാപിക്കുക. ഇതു പോലും അറിയാതെ വനിതാ കമ്മിഷന്‍ അധ്യക്ഷ നടത്തുന്ന ജല്‍പ്പനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്‌ ???

1 നിരൂപണങ്ങള്‍:

Manoj VM said...

ഈ റൂബന്റെ ഓരോ തമാശകള്‍...

ക്രിസ്ത്യാനികള്‍ വിവാഹമോചനം നേടാത്തവരാണോ?? യൂറോപ്പിലും അമേരിക്കയിലും എത്രയോ ക്രിസ്ത്യാനികള്‍, കത്തോലീക്കരും, വിവാഹമോചനം നേടുന്നു.. അപ്പ കേരളത്തിലുള്ളവര്‍ എന്താ പ്രത്യേക വകുപ്പില്‍പ്പെട്ടവരാണോ?

പിന്നെ വിവാഹ സമയത്ത് പൂര്‍ണ്ണ സമ്മതമാണോ എന്ന് ചോദിച്ച് വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെച്ചിട്ട് പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്ന് പൂര്‍ണ്ണമന‍സ്സോടെയല്ല എന്ന് പറഞ്ഞ് സഭ വിവാഹം റെദ്ധ് ചെയ്യുന്നു എന്ന് റൂബനെ പോലെയുള്ളവര്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് തോ‍ാന്നുന്ന വികാരമെന്തായിരിക്കും എന്ന് നന്നായി ചിന്തിച്ചാല്‍ നന്ന്...

എന്തിനാ റൂബാ ടെക്കിനിക്കല്‍ വാക്കുകളില്‍ കിടന്ന് ഞാലുന്നത്.. സ്ത്യമായ കാര്യങ്ങള്‍ അങ്ങ് സമ്മതിക്കരുതോ...