ജഡ്ജിമാരെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ അവശ്യം ഉപയോഗിക്കാറുള്ള ഒരു വിശേഷണമുണ്ട്.പണ്ഡിതനായ ജഡ്ജി. അദ്ദേഹം എഴുതിയതിലെ മണ്ടത്തരങ്ങളെക്കുറിച്ച് പറയുമ്പോള്‍ പോലും ഉപയോഗിക്കുന്ന വിശേഷണമാണിത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ജഡ്ജിയെക്കുറിച്ച് സുപ്രിംകോടതി ആശ്ചര്യത്തോടെ ചോദിച്ചത് പണ്ഡിതനായ ഒരു ജഡ്ജിക്ക് ഇതെങ്ങനെ സാധിച്ചുവെന്നാണ്. സംസ്ഥാന വനിതാക്കമ്മീഷനിലെ പണ്ഡിതയായ ഒരു മുന്‍ ജഡ്ജി സന്യാസ ജീവിതത്തെക്കുറിച്ച് നല്‍കിയ ശിപാര്‍ശകള്‍ വായിച്ചപ്പോള്‍ മനസില്‍ ഉയര്‍ന്നത് സുപ്രിം കോടതിയുടെ ഈ ചോദ്യമാണ്.
സ്വന്തമായി ഒന്നും ഇല്ലാതെ ജീവിക്കാമെന്ന് വ്രതമെടുക്കുന്നവര്‍ സ്വന്തം പേരില്‍ സ്വത്തു വയ്ക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന വിജ്ഞാനം അപാരം തന്നെ. സ്വന്തമായി ഒന്നുമില്ലാതെ ദൈവത്തെ മാത്രം ആശ്രയിച്ചു ജീവിക്കുവാന്‍ നടത്തുന്ന ശ്രമമാണ് സന്യാസത്തിന്റെ കാതലായ സാമൂഹ്യവശം. അതിനെതിരെ നിയമനിര്‍മാണം വേണമെന്ന് കമ്മീഷന്‍ പറയുന്നു. ആദിമസഭയിലെ ജീവിതക്രമമായിരുന്നു എല്ലാം പൊതുസ്വത്തായി കരുതുന്നത്. അക്കാലത്തൊരിക്കല്‍ അനനിയാസ് എന്ന ശിഷ്യന്‍ സ്വന്തം വസ്തുവകകള്‍ വിറ്റ് തുക അപ്പസ്തോലന്മാര്‍ക്ക് നല്‍കി. തുകയില്‍ ഒരു ഭാഗം ഒളിച്ചു വച്ചുകൊണ്ട് മുഴുവന്‍ നല്‍കി എന്നു കള്ളം പറഞ്ഞു. അയാളോട് പത്രോസ്ശ്ലീഹ ചോദിച്ചു: പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയില്‍ ആയിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യരോടല്ല ദൈവത്തോടാണ്. ഈ വാക്കു കേട്ട ഉടനെ അനനിയാസ് നിലത്തു വീണു മരിച്ചു. ക്രൈസ്തവ സന്യാസസമൂഹജീവിതം നയിക്കുന്നവര്‍ക്കു സമ്പത്തിനോടുണ്ടാകേണ്ട സമീപനമിതാണ്. അവരുടെ പേരില്‍ സ്വത്തുവയ്ക്കാന്‍ പറയുന്നത് ഈ വിശ്വാസത്തിന് എതിരാണ്. എന്നിട്ടും കമ്മീഷന്‍ പറയുന്നു സ്വത്ത് സ്വന്തമായി വച്ചുകൊള്ളണമെന്ന്. കേരളത്തില്‍ ഒരു വനിതാക്കമ്മീഷന്‍ ഉണെ്ടന്നും അവരുടെ ശിപാര്‍ശകള്‍ അംഗീകരിക്കപ്പെടാത്തതെന്തെന്നും സാധാരണക്കാരനു പോലും പെട്ടെന്നു മനസിലായി ഈ ശിപാര്‍ശകള്‍ കേട്ടപ്പോള്‍.
അന്നു തന്നെ കമ്മീഷന്റെ മറ്റൊരു ശിപാര്‍ശയുണ്ടായിരുന്നു വീട്ടമ്മമാരെ തെങ്ങുകയറ്റം പഠിപ്പിക്കണമെന്ന്. കേരള കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്നു അതിനൊരു പദ്ധതി ഒരുക്കണമെന്ന്. ഇതൊക്ക കേട്ടപ്പോള്‍ ഇവരുടെ ഉദ്ദേശ്യമെന്തെന്നും സംശയമായി.
June 9, 2008
പണ്ഡിതരായ ജഡ്ജിമാരും പാമരരായ ജനങ്ങളും
ഏതായാലും ചാനലുകാര്‍ ശരിക്കുംചര്‍ച്ചിച്ചു. അച്ചന്മാരെയുംകന്യാസ്ത്രീകളെയും കുറ്റം പറയുക കലയായി വികസിപ്പിച്ച പണ്ഡിതന്മാരെ തന്നെ പാനലില്‍ കൊണ്ടുവന്നു. കാനോന്‍ നിയമത്തെ പുലഭ്യം പറയുന്നവര്‍ അതുദ്ധരിച്ചുകൊണ്ട് വാദിക്കുന്നതും കേട്ടു. ചാനലുകാരുടെ ലക്ഷ്യം അവരുടെ പാനല്‍ കാണുമ്പോള്‍ ആര്‍ക്കാണ് മനസിലാകാത്തത്.?
Subscribe to:
Post Comments (Atom)
2 നിരൂപണങ്ങള്‍:
പ്രിയ ഡീക്കണ് താങ്കള്‍ പറയുന്നു”ക്രൈസ്തവ സന്യാസസമൂഹജീവിതം നയിക്കുന്നവര്‍ക്കു സമ്പത്തിനോടുണ്ടാകേണ്ട സമീപനമിതാണ്.“ എന്ന്..
നിര്‍ഭാഗ്യവശാല്‍ അതു തെറ്റാണ്..
ഈ പോസ്റ്റ് കാണുക ..
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് കന്യാസ്ത്രീമഠത്തില്‍ ചേര്‍ക്കരുതെന്നും, അവരുടെ ഇഷ്ടത്തിനെതിരായി അവരുടെപേരിലുള്ള സ്വത്തുക്കള്‍ സഭയുടെ കയ്യിലേക്ക് മാറ്റരുതെന്നും പറയുന്നതില്‍ എന്തു തെറ്റാണുള്ളത്?
കന്യാസ്ത്രീകളെയും ദേവദാസികളെയും സൃഷ്ടിക്കുന്നതിന്റെ ‘ആത്മീയോദ്ദേശ്യ‘മൊക്കെ ഇന്ന് എല്ലാവര്‍ക്കുമറിയാം. ഉദ്ദിഷ്ടകാര്യം മനസ്സിലാകുന്നുണ്ട് പ്രഭോ.
Post a Comment