ജൂലൈ മൂന്ന്- ഭാരതക്രൈസ്തവരുടെ അഭിമാനദിനം
അച്യുതാനന്ദന്‍ ഗവണ്‍മെന്റ് അവധി അനുവദിച്ചാലും ഇല്ലെങ്കിലും ജൂ ലൈ മൂന്ന് ഭാരതക്രൈസ്തവര്‍ക്ക് ഒരു പുണ്യദിനമാണ്‍്. ഇന്ത്യയുടെ പ്രഥമ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഭാരതക്രൈസ്തവര്‍ ഇന്ന് ആചരിക്കുന്നു. ദുക്‌റാനാ തിരുനാള്‍ എന്നാണ് ഈ തിരുനാള്‍ പഴയകാലം മുതല്‍ അറിയപ്പെടുന്നത്. 'അനുസ്മരണ' എന്നാണ് ദുക്‌റാനാ എന്ന സുറിയാനി പദത്തിന്റെ അര്‍ഥം. യേശു ക്രിസ്തുവിന്റെ ദൈവിക സന്ദേശം ഭാരത ജനതയ്ക്കു പകര്‍ന്നു കൊടുക്കാനെത്തിയ തോമാശ്ലീഹാ മെയിലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചത് എ.ഡി 72 ജൂലൈ മൂന്നിനാണെന്നാണ് പാരമ്പര്യം. ഈ പുണ്യദിനത്തിന്റെ ഓര്‍മ ഭാരത ക്രൈസ്തവര്‍ക്ക് നൂറ്റാണ്ടുകളായി നവോന്മേഷം നല്‍കികൊണ്ടിരിക്കുന്നു. ഭാരതമണ്ണില്‍ ക്രൈസ്തവ സഭയ്ക്ക് ബീജാവാപം ചെയ്ത തോമാശ്ലീഹായെ ക്രൈസ്തവര്‍ തങ്ങളുടെ പിതാവായി വണങ്ങുകയും അദ്ദേഹത്തിന്റെ മരണദിനം പുണ്യസ്മരണകളോടെ ആചരിക്കുകയും ചെയ്യുന്നു.
ഭാരതാപ്പസ്തോലനായ തോമ്മാശ്ലീഹായില്‍ നിന്ന് ആവേശമുള്‍ക്കൊള്ളുന്ന ഭാരത ക്രൈസ്തവര്‍ അദ്ദേഹത്തിന്റെ ജീവിതബലി അനുസ്മരിക്കുന്ന ഈ തിരുനാള്‍ ദിനത്തില്‍ സ്വന്തം ബലത്തെപ്പറ്റിയും ബലഹീനതയെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ട്. മതവിശ്വാസ സംരക്ഷണം കൊണ്ടു മാത്രം സമുദായാംഗങ്ങള്‍ക്കും സമുദായ നേതാക്കള്‍ക്കും സംതൃപ്തരായി കഴിഞ്ഞു കൂടാനാവില്ല. മതം ഒരു ജീവിതരീതി കൂടിയാണെന്ന് എല്ലാവരും മനസിലാക്കിയേ തീരു. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായുമെല്ലാം സമുദായത്തിന് വളര്‍ച്ചയുണ്ടാകണം. ഈ സമഗ്രമായ വളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ടാവണം നേതൃത്വം സമൂഹത്തെ നയിക്കുക.
ഇവിടെ വിഭാഗീയതയുടെയോ വര്‍ഗീയതയുടെയോ പ്രശ്നമില്ല. ക്രൈസ്തവ സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ നന്മയ്ക്കു മാത്രമല്ല സാര്‍വത്രികമായ നന്മയും ഉറപ്പുവരുത്തും. ജൂലൈ മൂന്ന് ഭാരതക്രൈസ്തവര്‍ക്ക്, കേരള ക്രൈസ്തവര്‍ക്ക് അഭിമാനവും ആത്മവിശ്വാസവും കരുത്തും പകര്‍ന്നു നല്‍കുന്ന പുണ്യദിനമാകട്ടെ. ഇത് അവധി ദിനമാകേണ്ട. ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ പുണ്യദിനമാകട്ടെ.
പാഠപുസ്തകങ്ങള്‍ നിരീശ്വരത്വവും മത നിഷേധവും പഠിപ്പിക്കാന്‍ ഉപകരണങ്ങളാക്കുന്നവര്‍ ശ്രദ്ധാപൂര്‍വം വായിക്കേണ്ട മലയാള നോവലാണ് 'കേശവന്റെ വിലാപങ്ങള്‍'. എഴുതിയത്, ഇന്നു കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എം. മുകുന്ദന്‍. ഈയിടെ, അച്യുതാനന്ദനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍, ബംഗാളി കവിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാ ദേവിക്കെതിരേ അദ്ദേഹം ചൊരിഞ്ഞ ശകാരം സഹൃദയ കേരളത്തെ നടുക്കിക്കളഞ്ഞു. ഒരു സാംസ്കാരിക നായകന്‍ ഇത്രയ്ക്ക് അധ:പതിക്കാമോ എന്നു പലരും മൂക്കത്തു വിരല്‍ വച്ചുപോയി! പാഠപുസ്തകങ്ങളോടൊപ്പം ഈ നോവല്‍കൂടി വായിച്ചുപഠിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്‍കി, വേണമെങ്കില്‍ സര്‍ക്കാരിനൊരു പാപപരിഹാരക്രിയ അനുഷ്ഠിക്കാവുന്നതാണ്!
July 3, 2008
തെറി വിളിച്ച് കത്തോലിക്കാ സഭയെ തകര്‍ക്കാം എന്നു കരുതണ്ട...
Subscribe to:
Post Comments (Atom)
8 നിരൂപണങ്ങള്‍:
ഈ റൂബിന്റെ ഒരു തമാശ്... ഭാരതക്രിസ്ത്യാനികള്‍ക്ക് ആഘോഷിക്കാന്‍ (വീഞ്ഞും, ബീഫും അടിച്ച് അര്‍മ്മാദിക്കാന്‍)കേരള മുഖ്യമന്ത്രി അവധി കൊടുക്കണമെന്ന്! നൂറ്റാണ്ടുകളായി ആഘോഷിക്കുന്നു എന്ന് റൂബിന്‍ തന്നെ പറയുന്നു. എന്താ ഈ സര്‍ക്കാരിന് മുന്‍പുണ്ടായിരുന്നവരെ കൊണ്ട് കലണ്ടര്‍ ചുവപ്പിക്കായിരുന്നില്ലേ? എന്തേ ഇപ്പോള്‍ ഒരു ഉള്‍വിളി? ഈശോയേ ഇതു പോലെയുള്ള വിഡ്ഢികളാണല്ലോ കാ.സഭയിലുള്ളത്?
ഇത്തരം ചരിത്ര “സത്യ”ങ്ങളാണ് പാഠപുസ്തകങ്ങളില്‍ വേണ്ടത് അല്ലേ റൂബിനേ... കൊള്ളാം..
പിന്നെ ദാ ഈ ലിങ്കില്‍ ചെന്ന് http://www.jstor.org/pss/1384993 വായിച്ച് നോക്ക്...
എനിക്കു ഈ നാറിയേ തല്ലണം... ഇപ്പൊ തല്ലണം... നല്ലൊരു നാടിനു ആപത്താണു ഇത്തരം ചെറ്റകള്‍ ..
സമ്മതിച്ചു,
എത്ര മഹത്തായ സംസ്കാരം കമ്മ്യൂണിസ്റ്റ് കാരാ.
ഫാ. ജോസ് നെല്ലിക്കത്തെരുവിലിന്‍റെ ലേഖനത്തിന് ഡോ. കുര്യാസ് കുമ്പളക്കുഴീടെ ലേഖനത്തിലുണ്ടായ സന്താനമാണ് ഡീക്കന്‍റെ ഈ പോസ്റ്റ്.
സഭക്കുവേണ്ടി വിശ്രമമമില്ലാത്ത ഈ യുദ്ധത്തിനിടക്ക് നേരം കിട്ടിയാല്‍ കൊച്ചു പിതാവ് ഈ വഴി ഒന്നു പോയി നോക്ക്.
തോമാശ്ളിഹ രക്തസാക്ഷിത്വം വരിച്ചത് ഒരു പാരമ്പര്യം മാത്രമല്ലേ? അതിനെന്തിനാണു അച്യുതാനന്ദന്‍ അവധി തരണമെന്നു പറയുന്നത്? അച്യുതാനന്ദന്‍ മുഖ്യമന്ത്രിയയയതിനു ശേഷം കണ്ടുപിടിച്ച പാരമ്പര്യമൊന്നുമല്ലല്ലോ അത്.
ജൂലൈ മൂന്ന് ഭാരത ക്രൈസ്തവര്‍ പുന്യദിനമായി തന്നെ ആഘോക്ഷിക്കണം . അദ്ദേഹത്തെ പുണ്യാത്മാവയിത്തന്നെ വണങ്ങുകയും വേണം അതു ചെയ്യാന്‍ പാടില്ലെന്ന് അച്യുതാനന്ദനൊ മറ്റാരെങ്കിലുമോ പറഞ്ഞോ?
ഈ ദിനത്തില്‍ കേരള ക്രൈസ്ത്വര്‍ സ്വന്തം ബലത്തേപ്പറ്റിയും ബലഹീനതയേപ്പറ്റിയും ചിന്തിക്കുനതും നല്ലതാണു. സഭാംഗള്‍ക്കെല്ലാം വളര്‍ച്ചയുണ്ടാവുകയും ചെയ്യണം . സഭാംഗള്‍ക്കു മാത്രമല്ല, മറ്റു കേരളിയര്‍ക്കും വളര്‍ ച്ചയുണ്ടാകണം . പക്ഷെ ഡീക്കനേപ്പൊലുള്ളവര്‍ ശഠിക്കുന്നത് ആ വളര്‍ ച്ച കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതുപോലെയാകണമെന്നാണ്. അതു നടക്കുമെന്നു തോന്നുന്നില്ല.
ഇവിടെ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും പ്രശ്നമുണ്ട്. അതുകൊണ്ടാണ് കത്തോലിക്കരേ ഓടിച്ചിട്ടു തല്ലുകയാണെന്ന് ഒരു ബിഷപ്പ് ഇവിടെ നിലവിളീച്ചത്. അതു വിഭാഗീയത തന്നെയാണു. വേറൊരു ബിഷപ്പ് പറഞ്ഞു കത്തോലിക്കര്‍ കത്തോലിക്കാ സ്കൂളില്‍ തന്നെ പഠിക്കണമെന്ന്. അതും വിഭാഗീയതയാണു്. എന്നിട്ട് സാഹോദര്യത്തിലധിഷ്ടിതമായ പ്രവര്‍ത്തനം എന്നു പറയുന്നത്, മോശമല്ലേ ഡീക്കാ?
മതം ഒരു ജീവിതരീതിയാണെന്നോ അതോ മറ്റുവല്ലതുമാണെന്നോ മനസ്സ്സിലക്കുനതില്‍ ഒരു തെറ്റുമില്ല. പക്ഷെ ഔ മതേതര ജനാധിപത്യ രജ്യത്ത് ജീവിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരങളും , വിശ്വാസങളും, അഭിപ്രായങളും കൂടി, അനുവദിക്കാനുള്ള സാമാന്യ മര്യാദ കൂടി കാണിക്കണം . നിര്‍ഭാഗ്യവശാല്‍ സഭക്കു അതിനു കഴിയുന്നില്ല. അതാണു സഭയുടെ ഒന്നാമതെ ബലഹീനത. അതു ഇപ്പോഴെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്.
സാര്‍ വത്രികമായ നന്മ സഭ ആഗ്രഹിക്കുന്നതെങ്കില്‍ , സാമൂഹ്യനീതിക്കു വേണ്ടി ഭരണകൂടം നിര്‍മ്മിക്കുന്ന നിയമങളും അംഗീകരിക്കണം . എന്നാലേ ഇപ്പറഞ്ഞതിനര്‍ഥമുണ്ടാകൂ.
കേശവന്റെ വിലപാങള്‍ വായിക്കുന ആര്‍ക്കും അത് ഒരു നോവല്‍ മാത്രമാണെന്നു മനസ്സിലാക്കാനുള്ള അടിസ്ഥാന ബുദ്ധിയുണ്ട്. അതില്ലാത്ത്വര്‍ , കുമ്പളക്കുഴി എന്നപേരില്‍ മുകുന്ദന്റെ നോവല്‍ ചരിത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും . ഡീക്കനേപ്പോലുള്ള മന്ദബുദ്ധികള്‍ അതിങനെയുള്ള വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യും . പൊങ്കുന്നം വര്‍ക്കി, സഖറിയ , സാറാ ജോസഫ് മുതലായവരും ക്രിസ്ത്യാനികളെയും വൈദികരേയും കഥാ പാത്രങളാക്കി കുറെ നോവലുകള്‍ എഴുതിയിട്ടുണ്ട്. ഡീക്കനും കുമ്പളക്കുഴിയും , സഖറിയയുടേ കണ്ണാടി കാണ്മോളവും എന്ന കഥ ഒന്നു വയിക്കുനത് നല്ലതാണു. കൂടെ ക്റിസ്തുവിന്റെ ആറാം തിരുമുറിവും , കസാന്ത് സാക്കിസ്സിന്റെ ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന
നോവലും , ഡാന്‍ ബ്റൌണിന്റെ ഡാ വിന്ച്ചി കോഡും വായിച്ച് അതെല്ലാം ക്രിസ്തുവിനേക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചുമുള്ള സത്യമായ വിവരണങളാണെന്നു സ്വയം വിശ്വസ്സിക്കുകയും മറ്റുള്ളവരെ വിശ്വസ്സിപ്പിക്കുകയും ചെയ്യുക.
കോട്ടൂരിന്റെ വിലാപങള്‍ .
ഇത് ക്രിസ്തിവിനെ ജീവിത മാത്രുകകയാക്കി വളര്‍ന്നു വന്ന കോട്ടൂര്‍ എന്ന കത്തോലിക്കാ പുരോഹിതന്‍ കൊലപാതകിയും ബലാല്‍ സംഘവീരനുമായതും ജയിലില്‍ പോകാതെ തന്റെ പേരിലുള്ള കേസ് എങനെ ശാസ്ത്റീയമായി തേച്ചു മാച്ചു കളയാമെന്നും തെളിയിച്ച കഥയാണു.
ഈശോയുടെ ചിത്രത്തില്‍ നോക്കിക്കിടന്ന്, ഈശോയെപ്പോലെ, അരയില്‍ ഒരു തോര്‍ത്തുമുണ്ടു മാത്രം ഉടുത്ത് സത്യക്രിസ്ത്യാനിയായി എല്ലാ ദിവസവും പള്ളിയില്‍ പോയി, കുര്‍ബാന കണ്ട്, കുര്‍ബാന സ്വീകരിച്ച് ഭക്തനായി ഒരു കുട്ടി വളര്‍ന്ന് എന്തു സംഭവിച്ചു എന്നുള്ള ചോദ്യത്തിന്റെ ക്രുത്യമായ ഉത്തരമാണ്.
ഒരു സന്ദര്‍ഭമ്, കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയുറക്കാനുള്ള അമ്മ മേരിക്കുട്ടിയുടെ ശ്രമം പരാജയപ്പെട്ടു. അപ്പന്‍ ഔസേപ്പ് വന്നു കട്ടില്‍ ഈശോയുടെ രൂപത്തിനു നേരെ തിരിച്ചു വച്ചിട്ടേ കുട്ടി ഉറങിയുള്ളൂ. അവന്‍ പിന്നീട് കരഞില്ല. ഈശോയെ നോക്കി തൊട്ടിലിഒല്‍ കിടന്ന് കൈകാലുകള്‍ ഇളക്കി അവന്‍ കളിച്ചു. ഔസേപ്പു ചേട്ടനും മേരികുട്ടിയും അന്നു തന്നെ ഒരു നേര്‍ച്ച നേര്‍ന്നു. വലുതാവുമ്പോള്‍ കുഞ്ഞിനെ കറ്ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ വേലക്കു വിടാമെന്ന്.
ഒരിക്കല്‍ പള്ളിയില്‍ പെരുന്നാളിനു പോയപ്പോള്‍ കണ്ട ഈശോയുടെ പടവും കടലമുട്ടായിയും വാങ്ങിക്കൊടുക്കാത്തതിനു അവന്‍ കരഞ്ഞ കരച്ചിലിനു കണക്കില്ല.
കോട്ടൂരിനു പ്രത്യേക ഗുരുനാഥന്‍ മാരോ വഴികാട്ടികളൊ ഇല്ലായിരുന്നു. അവന്‍ പള്ളിയില്‍ പോകുമ്പോള്‍ വികാരിയച്ചനേയും കന്യാസ്ത്റീകളെയും കാണുകയും അവരുമയി ദീര്‍ ഘനേരം സംസാരിക്കുകയും പതിവായിരുന്നു. ദീപികയും സത്യദീപവുമല്ലാതെ വേറൊരു പത്രവും അവന്‍ വായിച്ചിട്ടില്ല.
കന്യാസ്ത്റീകള്‍ അവനു കൊടുത്ത ഉപദേശം ഒരു സത്യക്രിസ്ത്യാനി, പറ്റുമെങ്കില്, ഒരു വൈദികനായി ജപിക്ക്യാ, ജീവിക്ക്യാ, മരിക്ക്യാ. അതൊരു മഹഭാഗ്യമാണ്. ഒരു ധ്യാനത്തിനു പോയപ്പോള്‍ ഒരച്ചന്‍ പറഞുകൊടുത്തു. ഒരീസ്സം ലോകം മുഴുവന്‍ ഈശോയുടെ സുവിശേഷം പ്രസംഗികപ്പെടും . ഇപ്പോള്‍ തന്നെ ലോകത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ക്രിസ്ത്യാനികളാ. വിളവിങ്ങനെ വിളഞു കിടക്കുന്നു. വേലക്കരോ ചുരുക്കവും . അതു കൊണ്ട് വിളവെടുപ്പിനു തയ്യാറായി കൊള്ളൂ.
ഈശോയെ ധ്യാനിച്ച് പരീക്ഷകള്‍ പലതും എഴുതി തോറ്റു. പാരലല്‍ കോളേജില്‍ വികാരിയച്ചന്‍ പറഞതു കൊണ്ട് അഡ്മിഷന്‍ കിട്ടി. പല തവണ എസ് എസ് എല്‍ സി എഴുതി അവസാനം ജയിച്ച് തന്റെ ഇംഗിതം മാതാ പിതാക്കളോട് പറഞ്ഞു. ദൈവപരിപാലനയില്‍ വളര്‍ന്ന അവര്‍ ഒരേയൊരു സന്തതിയെ സെമിനാരീല്‍ അയക്കന്‍ അത്രക്കങു ഇഷ്ടപ്പെട്ടില്ല. പക്ഷെ മകന്റെ ശാഠ്യത്തിനു പിന്നില്‍ അവര്‍ തലകുനിച്ചു.
അങ്ങനെ ദൈവത്തിന്റെ വചനങ്ങളും, ശ്ളീഹന്‍ മാരുടെ നടപടികളും വായിച്ചു വായിച്ച് അവന്‍ ഒരു അച്ചനായി. അപ്പോഴും അവന്റെ മന്സ്സിലെ ചില അധമവികാരങള്‍ ഇടക്കിടക്കു തലനീട്ടി പുറത്തു വന്നു കൊണ്ടിരുന്നു. എത്ര അടക്കിവച്ചിട്ടും ഒതുക്കിവക്കാന്‍ കഴിയുന്നില്ല. ഭര്യാഭര്‍ത്താക്കന്‍മാര്‍ ഒന്നിച്ച് ചിരിച്ചു കളിച്ചു നടക്കുനത് കാണുമ്പോള്‍ അവനു എന്തോ നഷ്ടബോധം ഉണ്ടായി. പക്ഷെ സഭയുടെ കല്പന ലംഘിക്കാന്‍ പോറ്റുമോ. കോളേജിലായിരുന്നപ്പോള്‍ ആറാം പ്രമാണം ലംഘിക്കുനതിന്റെ വക്കോളമെത്തിയതാണ്. കര്‍ത്തവിന്റെ ക്രുപ കൊണ്ടും പ്രാര്‍ഥനയുടെ ശക്തി കൊണ്ടും രക്ഷപ്പെട്ടു. പരീക്ഷയില്‍ ഉള്‍പ്പെടുത്താതാതെ കര്‍ത്താവു കാത്തു.
സെമിനാരിക്കടുത്തുള്ള മഠത്തിലെ സിസ്റ്റര്‍ പറ്റ്റീഷ്യയെ കാണാന്‍ സുന്ദരിയാണ്. ഇടക്കു കുര്‍ബനക്കു വരുമ്പോള്‍ കണ്ണുകള്‍ തമ്മില്‍ ഉടക്കാറുണ്ട്. മഠത്തിലെ വിസിറ്റര്‍ എന്ന പദവി ചോദിച്ചു മേടിച്ചതിന്റെ പിനില്‍ ചുറ്റിക്കളിയുമുണ്ടായിരുന്നു., അടക്കി വച്ച വികാരങള്‍ പലപ്പോഴും പുറത്തുവരാന്‍ വെമ്പി. ഒരിക്കല്‍ സിസ്റ്റര്‍ രാത്രി മഠത്തിലേക്കു വരാന്‍ ക്ഷണിച്ചു. പാത്തും പതുങ്ങിയും രാത്രിയുടെ രണ്ടാം യാമത്തില്‍ മഠത്തിലെത്തി. എല്ലാവരും ഉറക്കമായിരുന്നു. ലൈറ്റ് ഇടാതെ അടുക്കളയില്‍ പതുങ്ങി നിന്നു പല്തും ചെയ്തു. പെട്ടെന്നു ആരൊ വന്നു ലൈറ്റ് ഇട്ടു. വേറൊരു കന്യാസ്ത്റീ. എന്തു ചെയ്യാം . പിടിക്കപ്പെട്ടാല്‍ , തനിക്കു മാത്രമല്ല നാണക്കേട്, സഭയ്ക്കാകെയാണ്. രണ്ടും കല്പിച്ച്, കന്യസ്ത്റീയുടേ തലക്കൊന്നു കൊടുത്തു. കുരിശുവരച്ചുകൊണ്ടുതന്നെയാണ് കൊടുത്തത്
. പക്ഷെ കന്യസ്ത്റീ മരിച്ചു പോയി. എടുത്തു പുറകിലുള്ള കിണറ്റില്‍ ഇട്ടു. കര്‍ത്താവ് ക്ഷമിക്കുമെന്ന് കോട്ടൂരിനു ഉറപ്പുണ്ട്. സഭയുടെ മാനം കാക്കാനാണല്ലോ താനതു ചെയ്തത്, പിന്നെ കേസ് തേച്ചുമാച്ചു കളയാന്‍ സഭയും താനും ചിലവഴിച്ച കോടികള്‍ വിദ്യാഭ്യാസ കച്ചവടത്തിലൂടെ തിരിച്ചുപിടിച്ചു സമാധാനിക്കുന്നു. കോടതിക്കും രാഷ്ട്റീയക്കാര്‍ ക്കും എന്തും പറയാമ്. ഒന്നു പിടിച്ചുനില്ക്കാന്‍ ഞാന്‍ പെടുന്ന പാടുകളും എന്റെ വിലാപങളും ആരറിയാന്‍ ?
Post a Comment