July 9, 2008

പാഠപുസ്തകം കത്തിക്കുമ്പോള്‍...

ഫാ. ജേക്കബ്‌ ജി. പാലയ്ക്കാപ്പിള്ളി


നിര്‍ദ്ദോഷമെന്നു കരുതാവുന്ന കഥകളും കവിതകളും ഉദ്ധരണികളും ചൂണ്ടുപലകകളും കൊണ്ടു കുട്ടികളറിയാ തെതന്നെ അവരില്‍ വര്‍ഗ്ഗീയ ചേരിതിരിവുകളും, എന്തിനെ യും ഏതിനെയും ചോദ്യം ചെയ്യാനുള്ള പ്രവണതകളും സൃഷ്ടിച്ചു ചിരപുരാതനവും സാമൂഹികജീവിതത്തിന്റെ അവി ഭാജ്യഘടകവുമായ ദൈവസങ്കല്‍പത്തെയും മത, ആചാരാ നുഷ്ഠാനങ്ങളെയും കുടുംബഭദ്രതയെത്തന്നെയും അവമ തിക്കാനുള്ള ബോധപൂര്‍വ്വകമായ ശ്രമമാണു ശാസ്ത്ര- സാഹിത്യപരിഷത്തിന്റെ സഹായത്തോടുകൂടി തയ്യാറാ ക്കിയിട്ടുള്ള പാഠപുസ്തകങ്ങളില്‍ കാണുന്നത്‌. ഇത്‌ എതിര്‍ ക്കപ്പെടേണ്ടതാണ്‌. പാഠപുസ്തകങ്ങള്‍ പിന്‍വലിച്ച്‌ ഉത്തര വാദിത്വപ്പെട്ടവര്‍ സാമൂഹ്യപ്രതിബദ്ധത കാട്ടേണ്ടതാണ്‌.


വിദ്യാഭ്യാസത്തിലൂടെ സമൂഹ ത്തിന്റെ തനതു സംസ്കാരമാണു കൈമാറ്റം ചെയ്യപ്പെടേണ്ടത്‌. കല യും ശാസ്ത്രവും സാമൂഹികജീ വിതക്രമവുമെല്ലാം പുതുതലമുറ യ്ക്കു പകര്‍ന്നു നല്‍കുന്ന വേദിക ളാണു പാഠശാലകള്‍. ഗുരുമുഖ ത്തുനിന്നും ആയോധനകലകളും ശാസ്ത്രങ്ങളും രാഷ്ട്രതന്ത്രജ്ഞ തയും ആര്‍ജ്ജിച്ചിരുന്ന ചരിത്രമാ ണു ഭാരത വിദ്യാഭ്യാസത്തിന്റേത്‌. അതുകൊണ്ടുതന്നെ ആചാര്യന്മാര്‍ എന്നു സംബോധന ചെയ്യപ്പെട്ടിരു ന്നു ഗുരുക്കന്മാര്‍. രാഷ്ട്രത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സം സ്കാരവും മത-സാമൂഹിക ജീവി തക്രമവുമെല്ലാം പരിചയപ്പെടു ത്തിക്കൊടുക്കുന്നതിനാണ്‌ ഇന്നു പാഠപുസ്തകങ്ങള്‍ ഉപയോഗിക്കേ ണ്ടത്‌. അങ്ങനെ വരുമ്പോള്‍ ഈ രാജ്യത്തെ സാമൂഹികജീവിതക്ര മത്തില്‍ മതത്തിനും ആചാരങ്ങള്‍ ക്കും ഉണ്ടായിരുന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ സ്ഥാന വും സ്വാധീനവും അംഗീകരിക്കാ തെ തരമില്ല. വിവിധ മതങ്ങളും സം സ്കാരവും ജീവിതരീതിയുമെല്ലാം സമ്മിശ്രമായി സമ്മേളിച്ചിരിക്കുന്ന താണു ഭാരതപൈതൃകം.


ഈ പൈതൃകം മറന്നുകൊണ്ട്‌ ഉത്തരാധുനിക ചിന്തകളോടെ വി മര്‍ശനാത്മകബോധനരീതി ഇവി ടെ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകാ വുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു കൂടി ഗൗരവമായി ചിന്തിക്കേണ്ട താണ്‌. "എന്തിരുപത്‌, മുറി മുപ്പത്‌, അറിവു നാല്‍പത്‌" എന്നീ പ്രായ ത്തിനനുസരിച്ചു മനുഷ്യര്‍ക്കുണ്ടാ കുന്ന പക്വതയുടെ അളവിനെ നമ്മുടെ പൂര്‍വ്വികര്‍ ചൂണ്ടിക്കാണി ച്ചിരുന്നു.


എന്തിനെയും ഏതിനെയും ചോ ദ്യം ചെയ്യുന്ന കാലമാണ്‌ ഇരുപ തു വയസ്സോളം വരുന്ന വളര്‍ച്ചയു ടെ ആദ്യഘട്ടം. തീരുമാനങ്ങളെടു ക്കുകയും അതില്‍ വിട്ടുവീഴ്ചയി ല്ലാതെ ഉറച്ചുനില്‍ക്കുകയും ചെയ്യു ന്നതാണു മുപ്പതും അതിനോടടു ത്തുവരുന്ന ഘട്ടങ്ങളും. അറിവും പക്വതയും അനുഭവങ്ങളുടെ ഫല മായി ആര്‍ജ്ജിക്കുന്നതാണ്‌. അ പ്പോള്‍ മനുഷ്യന്‍ നാല്‍പതു വയ സ്സിനു മുകളിലേക്കു കടന്നിട്ടുണ്ടാ കുമെന്നു പൂര്‍വ്വികര്‍ കണക്കുകൂ ട്ടുന്നു.


എന്തിനേയും ചോദ്യം ചെയ്യു ന്ന വളര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ വിമര്‍ശനാത്മക ബോധന രീതിയി ലുള്ള പഠനപ്രക്രിയ ഗുണകരമാ കുമോ എന്നതു കാലം തെളിയി ക്കേണ്ട സംഗതിയാണ്‌. സാഹചര്യ ങ്ങളെയും ചുറ്റുപാടുകളെയും അ ന്വേഷിച്ചറിയുന്ന പ്രവണത നല്ലതാ ണ്‌. പക്ഷേ, എല്ലാ ചോദ്യങ്ങളും അറിവിലേക്കു നയിക്കുമോ? അ തോ വികാരവിക്ഷോഭത്തെ കൂടു തല്‍ അപകടകരമായ ആക്രമണ ത്തിലേക്കു വഴിതെളിക്കുമോ എ ന്നും ചിന്തിക്കേണ്ടതാണ്‌.

മതവിശ്വാസത്തെയും ജീവിത രീതികളെയും ആചാരാനുഷ്ഠാന ങ്ങളെയുമൊക്കെ ഇപ്രകാരമുള്ള ചോദ്യം ചെയ്യലുകള്‍ക്കും അപക്വ മായ യുക്തിവിചാരങ്ങള്‍ക്കും വി ധേയമാക്കി അനുഭവരഹിതമായ തീരുമാനങ്ങളിലേക്കു കുട്ടികളെ നയിച്ചാല്‍ സാവകാശം മതരഹിത മായ ഒരു ജീവിതരീതിക്കു കളമൊ രുങ്ങും എന്നു 'പരിഷത്തു'തമ്പുരാ ക്കന്മാര്‍ സ്വപ്നം കാണുന്നുണ്ട്‌. അതുകൊണ്ടാണു "ദൈവങ്ങളും ഭൂത-പ്രേത പിശാചുക്കളും കുട്ടിക ളുടെ ഭാവനയെ അയുക്തികതയു ടെ പ്രപഞ്ചത്തില്‍ തളച്ചിട്ടപ്പോള്‍ അവിടേക്ക്‌ ഒരു തുള്ളി വെള്ളവും ഒരു മൈക്രോസ്കോപ്പുമായി യൂറി ക്ക എത്തുന്നതും ലെന്‍സിലൂടെ കാണുന്ന ആ ഒരു തുള്ളിക്കാഴ്ച, ആ കുട്ടി ജീവിക്കുന്ന ഭൂമിയോളം വിശാലമായ അറിവു നല്‍കുന്ന തും..." അവര്‍ വിവരിക്കുന്നത്‌. മാ ത്രമല്ല, "യാഥാസ്ഥിതികവും ഒരു വേള പ്രാകൃതം പോലുമായ മത/ദൈവ സങ്കല്‍പങ്ങള്‍ മുറുകെപ്പി ടിച്ച്‌ അതിനുവേണ്ടി രക്തം ചിന്ത ണമെന്നു വിശ്വസിക്കുന്നവര്‍ ചിന്താ ശേഷിയില്ലാത്തവരാണെന്നും" പറ ഞ്ഞുവെയ്ക്കുന്നതും.


'മതത്തെ നേര്‍ക്കുനേര്‍ നിര്‍ ത്തി അതിന്റെ ജനവിരുദ്ധതയെ യും അയുക്തികതയെയും പ്രത്യ യശാസ്ത്രപരമായി തന്നെ തുറ ന്നുകാട്ടാനുള്ള ശേഷി ഇടതുപ ക്ഷത്തിനുണ്ട്‌" എന്നു വമ്പു പറയു ന്നവര്‍ പാഠപുസ്തകരൂപീകരണ ത്തിന്റെ പിന്നാമ്പുറങ്ങളില്‍ ചെലു ത്തിയിട്ടുണ്ടാകാവുന്ന സ്വാധീനം എത്രയോ വലുതാണ്‌ എന്ന്‌ ഏ ഴാംക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം തെളിവാണ്‌.


"ഓരോ വ്യക്തിയും ജനിച്ചുവീ ഴുന്നതു പരമമായ വിമോചിതാവ സ്ഥയിലാണ്‌. അവന്റെ ചിന്തയി ലും ബുദ്ധിയിലും സഹജമായ യു ക്തിബോധമുണ്ട്‌. പിന്നീടാണ്‌ അ യാളെ മതബോധം അപഹരിക്കു ന്നത്‌. ഈ സഹജമായ യുക്തി ബോധവും പിന്നീടു കടന്നുവരു ന്ന മതബോധവും തമ്മില്‍ നിര ന്തര സംഘട്ടനമാണു നടക്കുന്നത്‌. ഈ സംഘട്ടനം തിരിച്ചറിയണം. അതിനു കാരണമായ ദൈവത്തെ യും മതത്തെയും ഉപേക്ഷിക്കണം. അങ്ങനെ സ്വതന്ത്രജീവിയായി പു നര്‍ജ്ജനിക്കണം. അതു സാദ്ധ്യമാ കണമെങ്കില്‍ രാഷ്ട്രീയവും സാമൂ ഹികവുമായ ഉപാധികള്‍ വേണം." ഈ ഉപാധികളാണു ചെറുപ്രായ ത്തില്‍ത്തന്നെ വിമര്‍ശനാത്മക ബോധനരീതിയിലൂടെ കുട്ടികള്‍ ക്കു ബോദ്ധ്യപ്പെടുത്തിക്കൊടു ക്കാന്‍ ശ്രമിക്കുന്നത്‌. 'മതമില്ലാത്ത ജീവന്‍' പ്രസക്തമാകുന്നത്‌ ഈ ഉപാധികളെ തിരിച്ചറിയുമ്പോഴാ ണ്‌.


ഭൗതികജീവിതം മാത്രമേയു ളളൂ എന്നു വിശ്വസിക്കുകയും പ ഠിപ്പിക്കുകയും ചെയ്യുന്നവര്‍ അധി കാരസ്ഥാനങ്ങളില്‍ വരികയും സ മൂഹത്തെ സാരമായി ബാധിക്കു ന്ന കാര്യങ്ങളില്‍ നിര്‍ണ്ണായക തീ രുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുമ്പോള്‍ ജനാധിപത്യരാജ്യ ത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹത്തിനു പ്രതികരി ക്കാതിരിക്കാനാവില്ല. "സാമൂഹി ക-സാമ്പത്തിക-രാഷ്ട്രീയ മണ്ഡ ലങ്ങളിലെ മാറ്റങ്ങള്‍ക്കുവേണ്ടിയാ ണു സമരമെന്നു പറയുകയും എ ന്നാല്‍ ആ സമരത്തെ ദൈവവി ശ്വാസത്തോടും മതസമൂഹങ്ങളോ ടുമുള്ള സമരമായി മാറ്റുകയും ചെ യ്യുകയാണ്‌ മാര്‍ക്സിസ്റ്റുകള്‍' എ ന്നു ശ്രീ. ഇ.എം.എസ്‌. പ്രസ്താവി ച്ചിട്ടുളളത്‌ ഇത്തരുണത്തില്‍ സ്മര ണീയമാണ്‌.


'മതസ്വാതന്ത്ര്യം അനുവദിക്ക പ്പെട്ട ഒരു സമൂഹത്തില്‍ മതവിമര്‍ ശനത്തിനും സ്വാതന്ത്ര്യം വേണം' എന്ന ന്യായം പറഞ്ഞുകൊണ്ടാ ണു കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ മത നിഷേധവും ഈശ്വരനിഷേധവും പഠിപ്പിക്കുന്നത്‌. ആന്‍ഡമാന്‍ ദ്വീ പുകളിലെ സാമൂഹികജീവിതക്ര മം എന്താണെന്നോ എങ്ങനെയാ ണെന്നോ വിശകലനവിധേയമാ ക്കാതെ അവിടെ മിശ്രവിവാഹ ങ്ങള്‍ സര്‍വ്വസാധാരണമാണെന്നു പറയുമ്പോള്‍ കുട്ടികളിലേക്കു മത ജീവിതരീതികള്‍ക്കതീതമായ ചി ന്തയാണു വേരുപിടിപ്പിക്കുന്നത്‌. ആന്‍ഡമാന്‍ ദ്വീപുകളിലെ ജനങ്ങ ളുടെ ചരിത്രവും ആചാരരീതിക ളും മതസങ്കല്‍പവും സാമൂഹിക ജീവിതക്രമവും മനഃപൂര്‍വ്വം ചേര്‍ ക്കാത്തതല്ലേ? സത്യസന്ധതയു ണ്ടായിരുന്നെങ്കില്‍ അതുകൂടി പാ ഠഭാഗത്തു ചേര്‍ക്കേണ്ടതായിരു ന്നു.


കേരളത്തിന്റെ സാഹചര്യത്തില്‍ മിശ്രവിവാഹങ്ങള്‍ പ്രോത്സാഹി പ്പിക്കുന്നതിലെ യുക്തി സാമാന്യ ബോധമുള്ളവര്‍ക്കു മനസ്സിലാകും. കമ്പോളസംസ്കാരവും ഉപഭോ ഗതൃഷ്ണയും അധികരിച്ചിട്ടുള്ള ഇന്നത്തെ സാമൂഹ്യചുറ്റുപാടില്‍ മതത്തിനതീതമായ, സനാതനമൂ ല്യങ്ങള്‍ക്കുപരിയായ ഒരു ജീവിത വീക്ഷണം, ഭൗതികതയില്‍ മാത്രം ഒതുങ്ങുന്ന ഒന്ന്‌ ഇവിടെ പടര്‍ന്നു പിടിക്കുന്നുണ്ട്‌. ഈ സാഹചര്യ ത്തെ ആവുന്നത്ര ഉപയോഗപ്പെടു ത്തുന്ന തന്ത്രമാണ്‌ ഇവിടെ പ്ര യോഗിക്കുന്നത്‌. വേരില്‍ത്തന്നെ അതും വളര്‍ന്നു വികസിക്കാന്‍ വെമ്പല്‍കൊള്ളുന്ന കാലത്തുത ന്നെ വളമിട്ടു കൊടുക്കുന്നതാണ്‌ ഈ പാഠപുസ്തകവിപ്ലവം. മതേ തരത്വത്തെക്കുറിച്ചു പറയാനല്ല മത നിരാസത്തെക്കുറിച്ചു പറയാനാ ണു ശ്രീ. ജവഹര്‍ലാല്‍ നെഹ്‌റുവി നെ കൂട്ടുപിടിക്കുന്നതെന്നും തിരി ച്ചറിയേണ്ടതാണ്‌.


'സുസ്ഥിര മികവിനായി ഒരുമി ക്കാം' എന്നാണു വിദ്യാഭ്യാസ വ കുപ്പ്‌ ആഹ്വാനം ചെയ്യുന്നത്‌. എ ന്നാല്‍ ഈ മികവിനുവേണ്ടിയുള്ള പരിശ്രമത്തില്‍ അദ്ധ്യാപകന്റെ യും വിദ്യാര്‍ത്ഥിയുടെയും മതമൂ ല്യങ്ങളെക്കുറിച്ചുള്ള ധാരണക ളും വിശ്വാസപ്രമാണങ്ങളും കട ന്നുവരരുതെന്നാണു നിര്‍ദ്ദേശം. എങ്ങനെയാണു സ്വന്തം ബോദ്ധ്യ ങ്ങളില്‍ നിന്നു വ്യതിചലിച്ചുകൊ ണ്ട്‌ ഒരു പഠനസാഹചര്യം സൃഷ്ടി ക്കാന്‍ അദ്ധ്യാപകനു സാധിക്കു ക. താന്‍ അനുവര്‍ത്തിക്കുന്നതും നിത്യേന കാണുന്നതുമായ സാമൂ ഹ്യജീവിതരീതികളില്‍ നിന്നു വ്യ ത്യസ്തമായി കാര്യങ്ങളെ വിവേ ചിച്ചു സ്വീകരിക്കാന്‍ ഒരു കൗമാര ക്കാരന്‌ എങ്ങനെയാണു സാധി ക്കുക. സുസ്ഥിര മികവെന്നതു സാ ങ്കല്‍പികമായ ഒരു സാഹചര്യസൃ ഷ്ടിയുടെയും ആ സാഹചര്യത്തി ലെ ചര്‍ച്ചകളുടെയും ഉത്പന്നമാ യി വേണം കരുതാന്‍. പ്രത്യയശാ സ്ത്രപ്രമാണങ്ങള്‍ക്കനുസരിച്ചു തന്റെയും വിദ്യാര്‍ത്ഥികളുടെയും ബോദ്ധ്യങ്ങളെ മാറ്റിയെടുക്കാന്‍ അദ്ധ്യാപകന്‍ പരിശ്രമിക്കുന്നിട ത്തു സുസ്ഥിര മികവു സൃഷ്ടിക്ക പ്പെടും!


ഏഴാം ക്ലാസ്സിലെ മലയാള പു സ്്തകത്തിലെ 'അമ്മ കൊയ്യുന്നു' എന്ന മുണ്ടൂര്‍ സേതുമാധവന്റെ കഥ ജീവിതം വേദനകളുടെയും ദുരിത ങ്ങളുടെയും ആകെത്തുകയാണെ ന്ന ചിന്ത കുട്ടികളില്‍ ഉളവാക്കും. "അറിയാത്ത ആകാശങ്ങളേക്കാള്‍ കലാകാരനു പ്രിയപ്പെട്ടത്‌ അറി യുന്ന ഇത്തിരി വട്ടമാണ്‌" എന്ന ആശയമാണു കഥയില്‍ മുഴച്ചുനി ല്‍ക്കുന്നത്‌. ഇതു വിശദീകരിച്ചു കൊടുക്കുന്ന അദ്ധ്യാപകന്റെ ജീവി തദര്‍ശനം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും കാത്തി രുന്നു കാണേണ്ടതാണ്‌. ഇതേ പു സ്തകത്തിലെ രണ്ടാംപാഠത്തിലെ ബിമല്‍ പൊക്കം കുറഞ്ഞവനാണ്‌. 'കുള്ളന്‍' എന്നാണു ചെറുപ്പകാ ലം മുതല്‍ എല്ലാവരും അവനെ വി ളിച്ചിരുന്നത്‌. ഇത്‌ അവനെ അപ കര്‍ഷനും അന്തര്‍മുഖനുമാക്കു ന്നു. സര്‍ക്കസ്‌ കൂടാരത്തില്‍ എ ത്തിച്ചേരുന്നതോടെ അവന്റെ അ ധരങ്ങളില്‍നിന്നു ചിരി എന്നന്നേ യ്ക്കുമായി അപ്രത്യക്ഷമായി. അ വന്‍ പിന്നെ മറ്റുള്ളവര്‍ക്കു മത്സര ത്തിനുള്ള 'ചിരിക്കാത്ത ബൊമ്മ' യാകുകയാണു സര്‍ക്കസ്‌ കൂടാര ത്തില്‍. ഈ പാഠഭാഗം പഠിച്ചുവരു ന്ന കുട്ടിയിലുണ്ടാകുന്ന വികാര ങ്ങള്‍ വാക്കുകള്‍ക്കതീതമാണ്‌. അപകര്‍ഷതാബോധം, നിരാശ, വര്‍ഗ്ഗീയത, കളിയാക്കുന്നവരോ ടും കുറ്റപ്പെടുത്തുന്നവരോടുമുള്ള എതിര്‍പ്പ്‌... അങ്ങനെ നന്മ വിളയി ക്കേണ്ട വിദ്യാഭ്യാസം തിന്മയ്ക്കു കാരണഭൂതമാകുന്ന കാഴ്ചയാണു പാഠപുസ്തകങ്ങള്‍ നല്‍കുന്നത്‌. ഈ പാഠത്തിലെതന്നെ തുടര്‍ന്നു വരുന്ന 'നീലക്കൊടുവേലിയും തേ ടി' എന്ന കഥയും ദൈവനിഷേധ ത്തിനുള്ള വക നീട്ടിത്തരുന്നുണ്ട്‌.


ഇങ്ങനെ നിര്‍ദ്ദോഷമെന്നു കരു താവുന്ന കഥകളും കവിതകളും ഉദ്ധരണികളും ചൂണ്ടുപലകകളും കൊണ്ടു കുട്ടികളറിയാതെ തന്നെ അവരില്‍ വര്‍ഗ്ഗീയ ചേരിതിരിവുക ളും എന്തിനെയും ഏതിനെയും ചോദ്യം ചെയ്യാനുള്ള പ്രവണതക ളും സൃഷ്ടിച്ചു ചിരപുരാതനവും സാമൂഹികജീവിതത്തിന്റെ അവിഭാ ജ്യഘടകവുമായ ദൈവസങ്കല്‍പ ത്തെയും മത, ആചാരാനുഷ്ഠാന ങ്ങളെയും കുടുംബഭദ്രതയെത്ത ന്നെയും അവമതിക്കാനുള്ള ബോ ധപൂര്‍വ്വകമായ ശ്രമമാണു ശാ സ്ത്ര-സാഹിത്യപരിഷത്തിന്റെ സ ഹായത്തോടുകൂടി തയ്യാറാക്കിയി ട്ടുള്ള പാഠപുസ്തകങ്ങളില്‍ കാണു ന്നത്‌. ഇത്‌ എതിര്‍ക്കപ്പെടേണ്ടതാ ണ്‌. പാഠപുസ്തകങ്ങള്‍ പിന്‍വലി ച്ച്‌ ഉത്തരവാദിത്വപ്പെട്ടവര്‍ സാമൂ ഹ്യപ്രതിബദ്ധത കാട്ടേണ്ടതാണ്‌.


എന്നാല്‍ അറിവും ബോദ്ധ്യ ങ്ങളും നല്‍കുന്ന പാഠപുസ്തക ങ്ങള്‍ കത്തിക്കുന്നതും ചവിട്ടിമെ തിക്കുന്നതും സാംസ്കാരിക കേ രളത്തിന്‌ അപമാനമാണ്‌. വികാര വിക്ഷോഭങ്ങള്‍ വിവേകത്തെ മറി കടക്കാന്‍ അനുവദിക്കരുത്‌. മതമൂ ല്യങ്ങളും സാംസ്കാരിക പക്വത യും പകര്‍ന്നുനല്‍കിയിട്ടുള്ള ദര്‍ശ നങ്ങള്‍ക്കനുസരിച്ചു സമരസന്നാ ഹങ്ങള്‍ ഒരുക്കുന്നതാണു ഗാന്ധി യന്‍ സമരരീതി. അങ്ങനെയാക ട്ടെ പ്രബുദ്ധകേരളം പ്രതികരിക്കു ന്നത്‌.

11 നിരൂപണങ്ങള്‍:

പാമരന്‍ said...

"എന്നാല്‍ അറിവും ബോദ്ധ്യ ങ്ങളും നല്‍കുന്ന പാഠപുസ്തക ങ്ങള്‍ കത്തിക്കുന്നതും ചവിട്ടിമെ തിക്കുന്നതും സാംസ്കാരിക കേ രളത്തിന്‌ അപമാനമാണ്‌. വികാര വിക്ഷോഭങ്ങള്‍ വിവേകത്തെ മറി കടക്കാന്‍ അനുവദിക്കരുത്‌. മതമൂ ല്യങ്ങളും സാംസ്കാരിക പക്വത യും പകര്‍ന്നുനല്‍കിയിട്ടുള്ള ദര്‍ശ നങ്ങള്‍ക്കനുസരിച്ചു സമരസന്നാ ഹങ്ങള്‍ ഒരുക്കുന്നതാണു ഗാന്ധി യന്‍ സമരരീതി. അങ്ങനെയാക ട്ടെ പ്രബുദ്ധകേരളം പ്രതികരിക്കു ന്നത്‌."

അത്രയെങ്കിലും പറഞ്ഞല്ലോ. അതിനു നന്ദി.

അഞ്ചല്‍ക്കാരന്‍. said...

“എന്നാല്‍ അറിവും ബോദ്ധ്യ ങ്ങളും നല്‍കുന്ന പാഠപുസ്തക ങ്ങള്‍ കത്തിക്കുന്നതും ചവിട്ടിമെ തിക്കുന്നതും സാംസ്കാരിക കേ രളത്തിന്‌ അപമാനമാണ്‌. വികാര വിക്ഷോഭങ്ങള്‍ വിവേകത്തെ മറി കടക്കാന്‍ അനുവദിക്കരുത്‌. മതമൂ ല്യങ്ങളും സാംസ്കാരിക പക്വത യും പകര്‍ന്നുനല്‍കിയിട്ടുള്ള ദര്‍ശ നങ്ങള്‍ക്കനുസരിച്ചു സമരസന്നാ ഹങ്ങള്‍ ഒരുക്കുന്നതാണു ഗാന്ധി യന്‍ സമരരീതി. അങ്ങനെയാക ട്ടെ പ്രബുദ്ധകേരളം പ്രതികരിക്കുന്നത്.”

നന്ദി സര്‍.

edukeralam said...

മിശ്രവിവാഹം തെറ്റാണോ പ്രിയ സുഹൃത്തേ?
എന്താണതിലെ തെറ്റ്?
അതല്ലേ ശരി. അല്ലെങ്കില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയമമുണ്ടാക്കുമായിരുന്നോ?

മിശ്രവിവാഹം എതിര്‍ക്കപ്പെടേണ്ടതാണ് എന്ന തെറ്റായ ചിന്തകള്‍ കുട്ടികളിലേക്ക് കുത്തിവച്ച് അവരുടെ മനസ്സുകളെ വിഷലിപ്തമാക്കാനുള്ള ഒരു ശ്രമവും കേരളത്തിലെ പ്രബുദ്ധരായ ജനത അനുവദിക്കില്ല.

മിശ്രജാതി-മത വിവാഹങ്ങള്‍ ഏറ്റവും ഉന്നതമായ മൂല്യങ്ങളുടെ വഴികാട്ടിയാണെന്ന് താങ്കള്‍ തിരിച്ചറിയുക
സങ്കുചിതമായ മനസ്സിന്‍റെ ഉടമയാവാതിരിക്കുക..

കാവലാന്‍ said...

തന്തയ്ക്കുവിളി ഗാന്ധിസത്തില്‍ പെടുമോ കൊച്ചച്ചോ?

അല്ല ഒരു പോസ്റ്റില്‍ അങ്ങനെയൊന്നു കണ്ടപോലെ തോന്നി.
അച്ചനൊരച്ചരപ്പെസകു വന്നോന്നൊരു സംശ്യം.പ്രബുദ്ധ കേരളമല്ലച്ചോ പ്രക്ഷുബ്ധകേരളം അതാ അതിന്റൊരു ശരി.

Jills said...

അതെയതെ, കേരളത്തിലെ പൊതുസമൂഹത്തില്‍ പ്രധാന നിലപാടുകളൊക്കെ എടുക്കുന്നവരില്‍ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകാരാണ്‌. അവരാണെങ്കില്‍ എല്ലാവരും മിശ്രവിവാഹിതരും മതമില്ലാത്തവരും... എന്റെ എഡു കേരളമേ, അങ്ങിനെയായിരുന്നുവെങ്കില്‍ കേരളം ഇങ്ങിനെയൊന്നും ആയാല്‍ പോരല്ലൊ. ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥന്‍മാരില്‍ ബഹുഭൂരിപക്ഷം, അദ്ധ്യാപകരില്‍ ഭൂരിപക്ഷം കമ്മ്യൂണിസ്‌റ്റുകാരാണ്‌. അതുകൊണ്ട്‌ ഇവിടെ കുറച്ചുപോലും അഴിമതിയില്ലല്ലൊ, അതുപോലൊരു നുണയല്ലെ മാഷെ ഇതും.


അച്ചോ, കാവലാന്‍ നല്ല ഭാഷയുടെ വക്താവാണേ, ബഹുമാനിച്ചേക്കണം.

പ്രചാരകന്‍ said...

see muslim scholar's view on this subject .

here

and here


കോഴിക്കോട്‌: ആരാധനാ കേന്ദ്രങ്ങളായ മസ്‌‌ജിദുകളെ സമരവേദിയാക്കാനനുവദിക്കില്ലെന്ന്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌‌ലിയാര്‍ പറഞ്ഞു. പാഠപുസ്‌തകത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ട്‌. അതു മാറ്റേണ്ടതാണ്‌. എന്നാല്‍ അതിനെതിരായ സമരങ്ങള്‍ മതവിരുദ്ധമാകാന്‍ പാടില്ല. പാഠപുസ്‌തകങ്ങള്‍ കത്തിച്ച രീതിയും അംഗീകരിക്കാനാകില്ല. പാഠ പുസ്‌തകത്തിനെതിരെ സര്‍ക്കാറുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

പ്രചാരകന്‍ said...

click here

പ്രചാരകന്‍ said...

here too

sorry for the error in previous message

edukeralam said...

എന്‍റെ ജില്‍സേ,
കേരളത്തില്‍ തീരുമാനങ്ങളെടുക്കുന്നവര്‍ മുഴുവന്‍ കമ്യൂണിസ്റ്റുകാരാണെന്ന് ആരാ പറഞ്ഞേ?
കോണ്‍ഗ്രസ്സുകാര്‍ എന്താ വെറുതേയിരിക്കുന്നവരാണോ?
പിന്നെ കമ്യൂണിസ്റ്റുകാരില്‍ ഭൂരിഭാഗവും മതമില്ലാത്തവരും മിശ്രവിവാഹിതരും!!!
ഹോ അങ്ങിനെയായിരുന്നെങ്കില്‍ കേരളം എന്നേ രക്ഷപ്പെട്ടേനേ?
കേരളത്തില്‍ എല്ലാ മതക്കാരേക്കാളും കൂടുതല്‍ മതമില്ലാത്തവരായേനെ?

വെറുതേ വെടി വയ്ക്കാതെ..
പിന്നെ മിശ്രവിവാഹിതരും മതമില്ലാത്തവരും എല്ലാം കമ്യൂണിസ്റ്റുകാരാണെന്ന ചിന്ത ചിന്തിക്കാത്തതിന്‍റെ ഫലമാണ്.
മതമില്ലാത്ത നിരീശ്വരവാദികളായ ബി.ജെ.പിക്കാര്‍ വരെ കേരളത്തിലുണ്ട്.
കോണ്‍ഗ്രസ്സുകാര്‍ എത്രയോ പേര്‍ അങ്ങിനെ ജീവിക്കുന്നു.

മതമില്ലാതെ ജീവിക്കാന്‍ കമ്യൂണിസ്റ്റാകേണ്ടതില്ല,
മനുഷ്യത്വമുണ്ടായാല്‍ മതി...

മലമൂട്ടില്‍ മത്തായി said...

അച്ചനിത് എന്ത് പറ്റി? മരുന്ന് മാറി കഴിച്ചോ? അതോ വല്ല തന്തയില്ലാത്ത ജീവനും കേറി പെരുമാറിയോ?

kaalidaasan said...

ഫാദര്‍ പാലക്കപ്പിള്ളിയുടെ പോസ്റ്റില്‍ വൈരുധ്യങ്ങളുടെ ഒരു കലവറ തന്നെയുണ്ട്.

കുട്ടികളറിയാ തെതന്നെ അവരില്‍ വര്‍ഗ്ഗീയ ചേരിതിരിവുകളും

ഇതിനു നേരെ വിപരീതമാണു താഴെ കാണുന്നവരികളില്‍.


സാവകാശം മതരഹിത മായ ഒരു ജീവിതരീതിക്കു കളമൊ രുങ്ങും


എത്ര ആലോചിച്ചിട്ടും ഇതു രണ്ടും ഒത്തു പോകുന്നതെങിനെയെന്നു മനസ്സിലാകുന്നില്ല. വര്‍ ഗ്ഗീയ ചേരിതിരിവും ,മതവിശ്വാസം ഇല്ലാതാക്കുകയും ഒരുമിച്ച് എങ്ങനെ പോകും ?മതമില്ലാതെ വര്‍ ഗ്ഗീയ ചേഏരിതിരിവുണ്ടാകുന്നതെങ്ങനെയെന്നു ഇനി മഷിനോക്കി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.