ജോമി തോമസ്, ആര്‍. പ്രസന്നന്‍
വിവാദമായ ഏഴാം ക്ലാസ് സാമൂഹികശാസ്‌ത്ര പുസ്‌തകം ഇംഗിഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി പരിഭാഷപ്പെടുത്തിയവര്‍ ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ വില്‍പ്പത്രംതന്നെ തിരുത്തി. സാമൂഹിക ശാസ്‌ത്ര പുസ്‌തകത്തില്‍ വ്യാകരണത്തെറ്റുകളും അച്ചടിപ്പിശകുകളും ഭാഷയിലില്ലാത്ത വാക്കുകളുമാണുള്ളത്. പതിനാറുകെട്ടിനെ സിക്സ്റ്റീന്‍ കെട്ടാക്കിയതുള്‍പ്പെടെയുള്ള കടുംകൈകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അബദ്ധ പഞ്ചാംഗമായ പുസ്‌തകത്തില്‍ മതത്തെ സംബന്ധിച്ച വിവാദ പാഠഭാഗത്തിനൊപ്പമാണു നെഹ്‌റുവിന്റെ വില്‍പ്പത്രത്തില്‍നിന്നുള്ള ഉദ്ധരണി തെറ്റായി നല്‍കിയിട്ടുള്ളത്. 1954 ജൂണ്‍ 21നു തയാറാക്കിയ വില്‍പ്പത്രത്തില്‍ നെഹ്‌റു പറഞ്ഞത് ഇങ്ങനെയാണ്:
I wish to declare with all earnestness that I do not want any religious
ceremonies performed for me after my death. I do not believe in any such
ceremonies and to submit to them, even as a matter of form, would be hypocricy
and an attempt to delude ourselves and others.
എന്നാല്‍ പുസ്‌തകത്തില്‍ നെഹ്‌റുവിനെ തിരുത്തിയിരിക്കുന്നത് ഇങ്ങനെയും:I do
sincerely desire to declare that no religions ceremony be performed for me after
my death. I do not believe in any such ceremonies. To be forced to do them even
as a formality is hipocray and an attempt to scare us and others.(അക്ഷരത്തെറ്റുകള്‍ പാഠപുസ്‌തകത്തിലേതാണ് ).
പാഠപുസ്‌തകം തയാറാക്കിയവര്‍, മതപരമായ ചടങ്ങുകളൊന്നും പാടില്ലെന്നു നെഹ്‌റു പറഞ്ഞത് ഒരു മതത്തിന്റെയും ചടങ്ങുകള്‍ പാടില്ലെന്നാക്കി മാറ്റി. മാത്രമല്ല, നെഹ്‌റു പറയാത്ത പല വാക്കുകളും കാര്യങ്ങളും അക്ഷരത്തെറ്റോടെ അദ്ദേഹത്തിന്റെ വില്‍പ്പത്രത്തില്‍ ചേര്‍ത്തു. നെഹ്‌റുവിന്റെ ഇംഗീഷ് വില്‍പ്പത്രത്തെ മലയാളത്തിലുള്ള പാഠപുസ്‌തകത്തിനായി പരിഭാഷപ്പെടുത്തിയതിനെ ഭാഷാപരിജ്ഞാനമില്ലാത്ത ആരോ വീണ്ടും ഇംഗിഷിലേക്കു സ്വതന്ത്ര തര്‍ജമ നടത്തിയപ്പോള്‍ പറ്റിയ അബദ്ധമാണിതെന്നു കരുതണം.
നെഹ്‌റുവിനോടു ചെയ്‌ത ക്രൂരതതന്നെ പരിഭാഷകര്‍ വിവാദ പാഠഭാഗത്ത് ബൈബിളില്‍നിന്നു നല്‍കിയ ഉദ്ധരണിയോടും ചെയ്‌തു. മത്തായിയുടെ സുവിശേഷത്തില്‍ ഏഴാം അധ്യായം 12-ാം വാക്യത്തിന്റെ പരിഭാഷ മലയാളത്തില്‍നിന്ന് ഇംഗിഷിലെത്തിയപ്പോള്‍ സ്വതന്ത്ര തര്‍ജമയുടെ സര്‍വ സ്വാതന്ത്ര്യവും കടന്നുവന്നു.
Behave to others as you like to be behaved to
you എന്നാണു പാഠപുസ്‌തത്തില്‍ നല്‍കിയിരിക്കുന്നത്. അംഗീകൃത ബൈബിള്‍ പതിപ്പുകളിലൊന്നുംതന്നെ ഇല്ലാത്തവിധമുള്ള ഉദ്ധരണി. അര്‍ഥം നഷ്ടപ്പെടുന്നില്ലെന്നു പരിഭാഷകനു വാദിക്കാം. എന്നാല്‍ ഉദ്ധരണി ഉദ്ധരണിയാണ്. അതു തിരുത്താന്‍ പരിഭാഷകന് അവകാശമില്ല.
പാഠപുസ്‌തക പരിഭാഷകനു കാലബോധമേയില്ലെന്നാണു പല ഭാഗങ്ങളും വ്യക്‌തമാക്കുന്നത്. പലയിടത്തും ഭൂതത്തില്‍ തുടങ്ങുന്ന കാര്യങ്ങള്‍ അവസാനിക്കുന്നതു ഭാവിയിലാണ്. ഭാവിയില്‍ തുടങ്ങുന്നതു വര്‍ത്തമാനത്തിലൂടെ ഭൂതത്തിലുമെത്തുന്നു. പഠിപ്പിക്കുന്ന അധ്യാപകനും പഠിക്കുന്ന വിദ്യാര്‍ഥിയും കാലചക്രത്തിന്റെ തകിടംമറിച്ചിലുകളില്‍ ഉഴലാന്‍ സജ്ജരായിരിക്കണം. ദേവകി നിലയങ്ങോടിന്റെ 'യാത്ര - കാട്ടിലും വീട്ടിലും എന്ന പുസ്‌തകത്തിലെ ഭാഗത്തിന്റെ പരിഭാഷയിലെ ആദ്യ വാചകം വര്‍ത്തമാനകാലത്തിലാണ്. തുടര്‍ന്നു ഭൂതമാണ്. തൊട്ടു പിന്നാലെ വര്‍ത്തമാന കാലം. പാഠഭാഗം അവസാനിക്കുന്നതു വര്‍ത്തമാനത്തിലും.
ദേവകി നിലയങ്ങോടിന്റെ രചനയ്ക്കുമേല്‍ പരിഭാഷകന്‍ നടത്തിയ kകൈവയ്പിലൂടെ കടന്നുവന്നിരിക്കുന്നതു മലയാളശൈലി തന്നെയാണ്, ഇംഗിഷല്ല. എച്ചിലുണ്ണാന്‍ ഇലയുടെ മുന്നിലിരുന്നതു പരിഭാഷകന്റെ ഇംഗിഷില്‍ ഇങ്ങനെയാണ്:
It was in front of these leaves that they would
sit. Rice and curries were served out on these leaves
എന്നാണ് അടുത്ത വാചകം. ചോറും കറിയും നല്‍കിയത് ഇലയുടെ അകത്താണോ പുറത്താണോ എന്നു പരിഭാഷകന്‍തന്നെ പറയേണ്ടിവരും.
മറ്റൊരു വാചകം: Some of the leaves would have
sunk in pudding. No amount of cleaning works on them. ഇല പുഡ്ഡിങ്ങില്‍ മുക്കിയതാണോ പുഡ്ഡിങ് ഇലയില്‍ മുക്കിയതാണോ? പരിഭാഷകന്‍ പറയണം. ദേവകി നിലയങ്ങോടിന്റെ തെളിമയുള്ള മലയാളശൈലിയെ ഇംഗിഷ് (അറിയാത്ത) പരിഭാഷകന്‍ ശരിക്കൊന്നു കശക്കി, അത്രമാത്രം.
ഒന്നു വ്യക്‌തം: ഇല വൃത്തിയാക്കിയാലും ഈ പുസ്‌തകം വൃത്തിയാക്കാന്‍ പറ്റില്ല.
1 നിരൂപണങ്ങള്‍:
Probably this is the first approach, in earnest, to deal with this issue.
It is a good beginning. And this should be taken further. Rather than reading between words and sentences , the usual hobby of Rubin, one should read words and sentences and find out mistakes in those.
It is a welcome sign that, two people came out in earnest to point out a few mistakes in the new text book. This is creative criticism, unlike the ones seen earlier. If there are grammatical mistakes, printing errors and words without language, they should be corrected and the new committee will see these points and will take necessary steps to correct those. As far as I know there is no suitable English word for “ തിനാറുകെട്ട് . ”. Can you people suggest an apt term to be used for this? If not possible, we may have to use the term “സിക്സ്റ്റീന്‍ കെട്ട് ” itself. I do not think it is a big issue to be criticised too much
About Nehru’s will, the issue raised is a non starter even. The meaning of the used words and original words is the same.. “I wish to declare with earnestness” is having the same meaning as ” I do sincerely desire to declare”. Since your intention is to raise an issue, it may make some sense. If your criticism is in earnest, you can request the committee to use the original words from Nehru’s will. I do not think the committee will reject your request.
When Nehru said that, no religious ceremonies should be performed , it is easily understood by all. That is there should not be any ceremony of any religion. It is a common practise in India when an important leader dies excerpts from all religious texts are read and many times religious prayers form all religions are rendered. I have seen many priests doing Christian prayers in funeral of Hindu people. Nehru sated no religious ceremony. He was not a Hindu . He did not believe in any religion. So the meaning is well understood.
If the sentence from Bible is not the way you like to be presented, you have the freedom to give the correct words to the committee. I do t think they will reject your request either.
If construction of sentences are not correct, highlight those incorrect ones and represent them in the committee. Is it not the right way to solve these issues?
But people like you and your leaders wasted an opportunity to represent these maters in the appropriate forum. Rather than discussing these in blog spots, you should have used the newly appointed committee to correct these mistakes. But your real intention is revealed in the last sentence.
ഒന്നു വ്യക്‌തം: ഇല വൃത്തിയാക്കിയാലും ഈ പുസ്‌തകം വൃത്തിയാക്കാന്‍ പറ്റില്ല
That takes away all the senses in what you wrote above.
Post a Comment