August 22, 2008

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഡി.വൈ.എഫ്‌.ഐയുടെ പുതിയ തന്ത്രം

ലക്ഷ്യബോധവും വ്യക്തതയുമില്ലാത്ത നയങ്ങളിലൂടെ കേരളത്തിലെ വിദ്യാഭ്യാസ നയത്തെ തകര്‍ത്ത സി.പി.എം പുതിയ തന്ത്രവുമായി രംഗത്ത്‌. ചെഗ്വേരയെയും ഫിഡല്‍ കാസ്ട്രോയെയും കാലങ്ങളോളം കടമെടുത്തു കൊടിപിടിച്ച ഡി.വൈ.എഫ്‌.ഐ ഇന്നലെ മാന്നാനത്തു നിന്നും ചങ്ങനാശേരിയിലേക്ക്‌ നടത്തിയ കാല്‍നട ജാഥയില്‍ ഉയര്‍ത്തിപ്പിടിച്ചത്‌ വിശുദ്ധ പദവിയിലേക്കെത്തുന്ന അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട ചാവറയച്ചന്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു. സഭയെയും സംവിധാനങ്ങളെയും അവസരം കിട്ടുമ്പോഴെല്ലാം അവഹേളിക്കുന്ന സി.പി.എമ്മിന്റെ യുവജനസംഘടനയുടെ ഈ റാലി കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.

ശ്രീനാരായണ ഗുരു, ഇ.എം.എസ്‌, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും റാലിയില്‍ ഇടം നേടി.

സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനായിരിക്കണം വൈക്കം മുഹമ്മദ്‌ ബഷീറിനെയും പാര്‍ട്ടിക്കാര്‍ കടമെടുത്തു.

അടുത്തയിടെവരെ ചെഗുവേരയുടെ ചിത്രം പതിച്ച തൊപ്പി, ബനിയന്‍ എന്നിവയൊക്കെ യുവസഖാക്കളുടെ റാലികളില്‍ സാധാരണമായിരുന്നു.

കേരളത്തില്‍ ജാതിത്വത്തിനെതിരേ വിപ്ലവം കുറിച്ച ചാവറയച്ചന്‍ മാന്നാനത്ത്‌ സംസ്കൃത സ്കൂള്‍ ആരംഭിച്ച്‌ ദളിതരെയും പാവങ്ങളെയും സവര്‍ണരെയും സമ്പന്നരെയും ഒരേ ബഞ്ചിലിരുത്തി വിദ്യാഭ്യാസം നല്‍കിയതാണ്‌ മധ്യകേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ വിപ്ലമെന്നു തിരിച്ചറിഞ്ഞാണോ പലരും പ്ലക്കാര്‍ഡ്‌ ഏന്തിയതെന്നു വ്യക്തമല്ല.

പ്രചരണ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സഭയേയും സഭാനേതൃത്വത്തെ യും ആക്ഷേപഹാസ്യത്തില്‍ പൊ തി ഞ്ഞു. സര്‍ക്കാരിന്റെ വിദ്യാഭ്യാ സനയത്തെ എതിര്‍ക്കുന്നവര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

0 നിരൂപണങ്ങള്‍: