എന്തിനാണീ നിഴല്‍യുദ്ധം? - മാര്‍ ജോസഫ്‌ പവ്വത്തില്‍

"പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ" (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത്‌ പലപ്പോഴും ഓര്‍മ്മയില്‍ വരാറുണ്ട്‌. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ച്‌ നാട്ടില്‍ എന്തെല്ലാം കോലാഹലങ്ങളാണുണ്ടായത്‌! പ്രസംഗത്തിന്റെ ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത്‌ അതു ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട്‌ അതാണു ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം. പോരെങ്കില്‍, രാഷ്ട്രീയക്കാരും ചില 'ബുദ്ധിജീവികളും' പിന്നീട്‌ അതേപ്പറ്റി തകര്‍പ്പന്‍ പ്രസ്താവനകളിറക്കുകയായി. ഒരു നേതാവു പറഞ്ഞകൂട്ടത്തില്‍ പ്രസ്തുത പ്രസംഗത്തിലെ പ്രസ്താവന'നികൃഷ്ടമായി' എന്നുപോലും പറഞ്ഞുവച്ചു. ചില പത്രങ്ങളില്‍ ലേഖനങ്ങളും ചിലതില്‍ മുഖപ്രസംഗങ്ങള്‍വരെയും ആ പ്രസംഗത്തെക്കുറിച്ചു എഴുതുകയുണ്ടായി. ഇവരാരും ആ പ്രസംഗം മുഴുവന്‍ നേരിട്ടു റെക്കോര്‍ഡുചെയ്തതു കേട്ടിട്ടു പ്രതികരിക്കുകയല്ലായിരുന്നു എന്നതാണ്‌ വിചിത്രം. സാമാന്യം ദീര്‍ഘമായ ഒരു പ്രസംഗത്തില്‍നിന്ന്‌ ഒന്നുരണ്ടു വാചകങ്ങള്‍ മാത്രം കേട്ടു ഇത്രയും ഹാലിളകുന്നരീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്‌. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ - അല്ലെങ്കില്‍ അറിയണമെന്ന്‌ ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ്‌ ഇവ. ഈ സാഹചര്യത്തിലാണ്‌ മേലുദ്ധരിച്ച വേദവാക്യത്തെകുറിച്ചു ഓര്‍ത്തുപോകുന്നത്‌.



വര്‍ഗീയതയും തീവ്രമതവിരുദ്ധതയും ഒരുപോലെ

ഭാരതത്തില്‍ സഭ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ഒരു കേരളീയന്‍ പറയുമ്പോള്‍ പ്ര ധാനമായും മനസ്സില്‍ വരുന്നത്‌ അക്രമഭാവം സ്വീകരിക്കുന്ന വര്‍ഗ്ഗീയതയുടെയും വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെയും കാര്യങ്ങളാണെന്നതില്‍ സംശയമില്ല. ഇപ്പോള്‍ പ്രധാനമായും കേരളത്തിലാണ്‌ (ബംഗാളില്‍ ഒരു പരിധിവരെ) സിദ്ധാന്തക്കാരുടെ വിശ്വാസനിഷേധവും മതവിരുദ്ധതയും ആക്രമണങ്ങളും രൂപത്തിലും ഭാവത്തിലും പ്രകടമാകുന്നത്‌. അത്‌ കഴിഞ്ഞ കുറെനാളുകളായി ഇവിടത്തെ മതവിശ്വാസികള്‍ അനുഭവിക്കുന്നതാണ്‌. അതിനെ എതിര്‍ക്കുമ്പോള്‍ അതെല്ലാം ഒറ്റപ്പെട്ട സ്വരങ്ങളാണ്‌, ചില പുരോഹിതരുടെ നിലപാടാണ,്‌ രാഷ്ട്രീയമാണ്‌ എന്നെല്ലാം ആക്ഷേപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ ഇവിടെ കൊണ്ടുപിടിച്ചു ശ്രമം നടക്കുകയാണല്ലോ. പക്ഷേ, ഇവിടത്തെ കത്തോലിക്കാ മെത്രാന്‍സമിതിയും, സീറോമലബാര്‍ സഭയിലെ സിനഡുമെല്ലാം ഒറ്റക്കെട്ടായി ഇവിടെ നടക്കുന്ന മതവിരുദ്ധനീക്കങ്ങളെയും ന്യൂനപക്ഷ(ക്രൈസ്തവ)പീഡനത്തെയുംകുറിച്ചു ശക്തമായ പ്രഖ്യാപനങ്ങള്‍ പല പ്രാവശ്യം നടത്തിയിട്ടുണ്ട്‌. അവിടെയും ഇവിടെയും വിശ്വാസം നഷ്ടപ്പെട്ട ചിലരെ ഉയര്‍ത്തിപ്പിടിച്ചാല്‍ അതിനു മറുപടിയാകില്ല. അതുപോലെ എല്ലാ ക്രൈസ്തവസഭാതലവന്മാരും ഇതേ സ്വരത്തില്‍ ഈയിടെയും ആവര്‍ത്തിച്ചുസംസാരിച്ചുകഴിഞ്ഞു. സഭാവിശ്വാസികള്‍ ശ്ലൈഹികപിന്‍ഗാമികളോടു ചേര്‍ന്നുനില്‍ക്കേണ്ടതാണെന്ന ക്രൈസ്തവദര്‍ശനം മതവിരുദ്ധതയ്ക്ക്‌ മനാസിലാക്കാന്‍ സാധിക്കാത്തതില്‍ വിസ്മയിക്കാനില്ല. സമകാലികപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടുത്തെ മതവിരുദ്ധരുടെ നടപടികള്‍ എങ്ങനെ മറക്കാനാവും?

വര്‍ഗ്ഗീയത കൂടുതലായി ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഒറീസ്സാ എന്നിവിടങ്ങളില്‍ തീവ്രമായി പ്രകടമാകുന്നുണ്ട്‌. വര്‍ഗ്ഗീയത വരുത്തിവയ്ക്കുന്ന അപകടം എല്ലാ ക്രൈസ്തവരും മനസ്സിലാക്കുകയും അപലപിക്കുകയും ചെയ്യണം. ആ വികാരങ്ങളാണ്‌ ഈ ദിവസങ്ങളില്‍ കേരളത്തിലെ സഭാതനയര്‍ പ്രകടിപ്പിച്ചത്‌. പക്ഷേ, ആ പ്രതിഷേധം അക്രമത്തിന്റെ ഭാവം കൈക്കൊള്ളുന്നില്ല. അതുകൊണ്ട്‌ ആ എതിര്‍പ്പിനെ നിസ്സാരവത്കരിക്കുന്നതു ശരിയല്ല. ഭാരതത്തിലെ എല്ലാ ക്രൈസ്തവവിശ്വാസികളും ഈ വികാരത്തെ ഉള്‍ക്കൊള്ളുന്നുണ്ട്‌. അക്കാര്യത്തിലും അവര്‍ ഒറ്റക്കെട്ടാണ്‌. ഈ വര്‍ഗ്ഗീയത നേരിട്ടനുഭവിച്ചവര്‍ അക്കാര്യങ്ങളില്‍ കൂടുതല്‍ തീവ്രമായി വികാരം കൊള്ളുന്നുവെങ്കില്‍ അതു സ്വാഭാവികമാണ്‌. വൈരുദ്ധ്യാത്മകഭൗതികവാദികള്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും, സ്ഥാപനങ്ങളും മറ്റും നടത്തുന്നവരെ പീഡിപ്പിക്കുകയും, പരക്കെ നുണപ്രചരണങ്ങള്‍ നടത്തുകയും, പ്രാദേശികമായി അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെതിരേഇവിടെയുള്ളവര്‍ക്ക്‌ കൂടുതല്‍ വ്യഥയുണ്ടാകും. മറ്റൊരു പ്രശ്നമുണ്ടായതുകൊണ്ടു ഇവിടത്തെ യാഥാര്‍ത്ഥ്യം മറക്കണമെന്നില്ല. അതുകൊണ്ട്‌ വര്‍ഗ്ഗീയതയെ 'നിസ്സാരവത്കരിക്കുന്നു' എന്ന്‌ ആക്ഷേപിക്കുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും ശരിയല്ല; വിരുദ്ധതയുടെ പ്രകടനം മാത്രമാണ്‌.



ആരാണു ന്യൂനപക്ഷസംരക്ഷകര്‍?

മതവിരുദ്ധരുടെ സംഘം രാഷ്ട്രീയലക്ഷ്യത്തോ ടെ ദൂരദേശങ്ങളില്‍ നടക്കുന്ന രാഷ്ട്രീയപീഡനങ്ങളെ എതിര്‍ക്കാന്‍ ചില പ്രകടനങ്ങളും അഭ്യാസങ്ങളും നടത്തുന്നതുകൊണ്ടു ന്യൂനപക്ഷസംരക്ഷകരാകുന്നില്ല. ഇവിടത്തെ ന്യൂനപക്ഷപീഡനം ചിലരുടെ തെറ്റിദ്ധാരണയാണ്‌, അതു ചിലരുടെ രാഷ്ട്രീയപക്ഷപാതത്തിന്റെ ഫലമാണെന്നെല്ലാം നൂറുപ്രാവശ്യം ആവര്‍ത്തിച്ചുപറഞ്ഞാല്‍ ചിലരെ മയക്കിക്കിടത്താമെന്നു കരുതുന്നവരുണ്ടാകാം. എങ്കിലും വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ ജനതയ്ക്ക്‌ അത്‌ അംഗീകരിക്കാനാവില്ല.

ന്യൂനപക്ഷസ്നേഹം വാക്കുകളാലല്ലല്ലോ പ്രവൃത്തികളാലാണല്ലോ നീതീകരിക്കപ്പെടേണ്ടത്‌. ഇവിടത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ സ്ഥാപിച്ചുനടത്തുന്ന സ്ഥാപനങ്ങള്‍ ന്യൂനപക്ഷസ്ഥാപനങ്ങളല്ലെന്നു വരുത്തിവയ്ക്കുന്ന നിയമം ഉണ്ടാക്കിയവര്‍ ന്യൂനപക്ഷസംരക്ഷകരാണോ? കെ.ഇ.എ. ആര്‍ പരിഷ്കരണനിര്‍ദ്ദേശങ്ങളിലൂടെയും ഉന്നതവിദ്യാഭ്യാസസമിതിയുടെ നിര്‍ദ്ദേശങ്ങളിലൂടെയുമെല്ലാം ക്രൈസ്തവവിദ്യാലയങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ അതെല്ലാം ചെയ്യുന്നത്‌ ന്യൂനപക്ഷങ്ങളെ വളര്‍ത്താനാണോ? നിലവിലിരിക്കുന്ന സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ തടസ്സപ്പെടുത്തുകയും പ്രധാനാദ്ധ്യാപകനിയമനങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണോ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍? സ്വാശ്രയവിദ്യാഭ്യാസരംഗത്ത്‌ ഒരു പൈസപോലും ചെലവാക്കാത്ത (മറിച്ചു ആ രംഗത്തുനിന്നു ലാഭമെടുക്കുന്ന) സര്‍ക്കാരും അവിടെയെല്ലാം കൊള്ളയാണെന്നു വാതോരാതെ കവലകളില്‍ പ്രസംഗി ച്ചുനടക്കുന്ന നേതാക്കന്മാരും മാധ്യമങ്ങളെ ഉപയോഗിച്ചു അവരെ താറടിക്കുകയും കള്ളക്കേസുകള്‍ ഉണ്ടാക്കി അക്രമിക്കുകയും ചെയ്യുന്നവരും എങ്ങ നെയാണ്‌ ഈ സമുദായത്തിന്റെ സുഹൃത്തുക്കളാകുന്നത്‌? സ്കൂളുകളിലെ വിദ്യാര്‍ഥിപ്രവേശനം താറുമാറാക്കുകയും മാനേജുമെന്റില്‍നിന്നു വിദ്യാര്‍ഥികളെ അകറ്റുകയും പാര്‍ട്ടിയണികളെ അ വിടെ തിരുകിക്കയറ്റാന്‍ സഹായിക്കുകയും ചെയ്യുന്ന ഏകജാലകസമ്പ്രദായം ആരെ സഹായിക്കാനാണ്‌? മതവിശ്വാസികള്‍ ഒന്നടങ്കം എതിര്‍ക്കുന്ന, വരുന്ന തലമുറയുടെ മസ്തിഷ്കപ്രക്ഷാളനം നടത്താന്‍ ശ്രമിക്കുന്ന, ടെക്സ്റ്റുബുക്കുകള്‍ പിന്‍വലിക്കാതെ നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ ശ്രമിക്കുന്ന ആളുകളാണോ മതവിശ്വാസികളെയും ന്യൂനപക്ഷങ്ങളെയും സഹായിക്കുന്നത്‌? സഭാദ്ധ്യക്ഷന്മാരെ അവഹേളിക്കുകയും അതിനായി സംസ്കാരരഹിതമായ ഭാഷപോലും ഉപയോഗിച്ചശേഷം എങ്ങനെയാണ്‌ ഒരുകൂട്ടര്‍ക്ക്‌ തങ്ങള്‍ സഭയെ എതിര്‍ക്കുന്നില്ല എന്നുപറയാന്‍ കഴിയുക?

ഇവിടെ ഭരണം കയ്യാളുന്നവര്‍ ന്യൂനപക്ഷസംരക്ഷകരാണെന്ന്‌ അവകാശപ്പെട്ടാല്‍ അതു ഒരുപക്ഷേ, ഈ നൂറ്റാണ്ടിലെതന്നെ വലിയ തമാശയായി അവശേഷിച്ചേക്കാം. യാഥാര്‍ത്ഥ്യം തെളിയിക്കേണ്ടത്‌ പ്രവൃത്തികളിലൂടെയാണ്‌. കേവലം വായാടിത്തംകൊണ്ട്‌ ഒരുകാര്യം യാഥാര്‍ത്ഥ്യമാകില്ലെന്ന്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. എല്ലാവരെയും എപ്പോഴും വിഡ്ഢികളാക്കാന്‍ പറ്റില്ലല്ലോ.

ഒരുകാര്യം ശരിയാണ.്‌ വര്‍ഗീയതയും വര്‍ഗ്ഗസമരസിദ്ധാന്തവും ഒരുപോലെ ബുദ്ധിശൂന്യവും അപകടകരവുമാണ്‌. പക്ഷേ, വര്‍ഗ്ഗീയത പെട്ടെന്നു രാജ്യവ്യാപകമാകാന്‍ സാദ്ധ്യതയുണ്ട്‌. ഇപ്പറഞ്ഞ പ്രത്യയശാസ്ത്രം ഒരുപക്ഷേ, ഏതാനും സംസ്ഥാനങ്ങളില്‍മാത്രം ഒതുങ്ങിനിന്നേക്കാം, ഭൗതികപുരോഗതിയില്‍ ഈ തത്ത്വശാസ്ത്രത്തിന്റെ അലക്കും പിടിയും മാറേണ്ടതായുംവന്നേക്കാം. എന്നാല്‍, ഒരു വ്യത്യാസമുള്ളത്‌ വര്‍ഗീയത ഒരുകൂട്ടം ആളുകള്‍ വഴിതെറ്റിയതിന്റെ ഫലമാണ്‌. ശാന്തിമന്ത്രം മാത്രം ജപിക്കുന്ന ഒരു ഹൈന്ദവസമൂഹത്തില്‍നിന്ന്‌ വഴിതെറ്റിയാണ്‌ ചില തീവ്രവാദിസംഘങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്‌. നേരെമറിച്ച്‌ ഇവിടെയുള്ള പ്രത്യയശാസ്ത്രതീവ്രവാദികള്‍ അവരുടെ പഴയ പ്രത്യയശാസ്ത്രത്തോടു വിശ്വസ്തത പുലര്‍ത്തുന്നതാണ്‌. മതവിരുദ്ധതയും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യണമെന്നുള്ളതും അവരുടെ താത്ത്വികമായ നിലപാടാണ്‌. അവര്‍ ആ മാര്‍ഗ്ഗത്തോടു നീതി പുലര്‍ത്തുന്നുവെന്നേയുള്ളൂ. അവര്‍ മാര്‍ഗ്ഗഭ്രംശം വന്നവരല്ല. ഈ മാര്‍ഗ്ഗംതന്നെ തിരഞ്ഞെടുത്തവരാണ്‌. ഇതെല്ലാമാണ്‌ ആലപ്പുഴയില്‍ അന്നു പറഞ്ഞുവച്ചത്‌.



രണ്ടും ഒന്നുപോലെ എതിര്‍ക്കപ്പെടണം

തീര്‍ച്ചയായും ദേവാലയങ്ങള്‍ നശിപ്പിക്കുന്നവരും ശാരീരികപീഡകള്‍ വരുത്തുന്നവരും കൊലപാതകം നടത്തുന്നവരും വലിയ ദ്രോഹമാണു ചെയ്യുന്നത്‌; അവരാകാം ഏറെ ക്രൂരത ഇന്നു കാട്ടുന്നവരും. ആ രീതിയില്‍ അതിന്റെ കാഠിന്യം നാം ഉടനടി അനുഭവിക്കയാണ്‌. എന്നാല്‍, ക്രൈസ്തവസമൂഹത്തിന്‌ അടുത്ത തലമുറയുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത്‌ ജീവനാശത്തേക്കാള്‍ ഗൗരവമാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാണെന്നു പറയാനാവില്ല. ഏതോ ഒരു മന്ത്രി പറഞ്ഞതുപോലെ പീഡനങ്ങള്‍കൊണ്ട്‌ സഭയും വിശ്വാസവും ഇല്ലാതാകില്ല. പക്ഷേ, വിശ്വാസം നിലനിര്‍ത്തുന്ന പല മനസ്സുകളില്‍തന്നെയും വിശ്വാസം വികലമാവുകയും തെറ്റിദ്ധാരണകളും മുന്‍വിധികളും സൃഷ്ടിക്കപ്പെടുകയുംചെയ്യും. അതാണു റഷ്യയിലും മറ്റും സംഭവിച്ചത്‌. ഏതായാലും സഭയെ നശിപ്പിക്കാന്‍ പറ്റില്ലെന്നു സമ്മതിച്ചതു നന്നായി.

മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയും ബലപ്രയോഗവും ഭീഷണിയും സഭയ്ക്കെതിരേ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ അതിനെതിരേ ശബ്ദിക്കാതെ പറ്റില്ലല്ലോ. അതു രാഷ്ട്രീയമാണെന്നും വര്‍ഗ്ഗീയതയാണെന്നും മറ്റും പറയുന്നതു ദുരാരോപണമാണ്‌. ധാര്‍മ്മികതയുടെ സ്വരം രാഷ്ട്രീയമല്ല. സഭ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും താദാത്മ്യപ്പെടില്ല, അതുതന്നെയാണ്‌ സഭാദ്ധ്യക്ഷന്മാരുടെയും നിലപാട്‌. എന്നാല്‍, അവര്‍ക്കു ധാര്‍മ്മികതയ്ക്കുവേണ്ടി നിലകൊള്ളാതെവയ്യ. അതിനെ രാഷ്ട്രീയമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

വസ്തുതകളെ വസ്തുതകള്‍കൊണ്ടും യുക്തിയെ യുക്തികൊണ്ടുമാണ്‌ നേരിടേണ്ടത്‌. അല്ലാ തെ എതിര്‍ക്കുന്നവരെ തേജോവധംചെയ്യാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നത്‌ ശരിയല്ല. 'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നത്‌' കുട്ടികളാണ്‌. അതു പക്വതയ്ക്കും മാന്യതയ്ക്കും നിരക്കില്ല.

53 നിരൂപണങ്ങള്‍:

Robert said...

ന്യൂനപക്ഷസ്നേഹം വാക്കുകളാലല്ലല്ലോ പ്രവൃത്തികളാലാണല്ലോ നീതീകരിക്കപ്പെടേണ്ടത്‌. ഇവിടത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ സ്ഥാപിച്ചുനടത്തുന്ന സ്ഥാപനങ്ങള്‍ ന്യൂനപക്ഷസ്ഥാപനങ്ങളല്ലെന്നു വരുത്തിവയ്ക്കുന്ന നിയമം ഉണ്ടാക്കിയവര്‍ ന്യൂനപക്ഷസംരക്ഷകരാണോ?

:-)

kaalidaasan said...

"പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ" (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത്‌ പലപ്പോഴും ഓര്‍മ്മയില്‍ വരാറുണ്ട്‌.


ഇടക്കൊക്കെ പിതാവും ഇങ്ങനെയുള്ള വരികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. പിതവുള്‍പ്പടെയുള്ള പുരോഹിതര്‍ ചെയ്യുന്ന പലതും കാണുമ്പോളും കേള്‍ക്കുമ്പോളും മറ്റു പലര്‍ക്കും ഇത് ഓര്‍മ്മ വരുന്നുണ്ട്. പ്രത്യേകിച്ച് അങ്ങയുടെ, പള്ളിയും സ്ഥാപങ്ങളും നശിപ്പിച്ചാല്‍ വീണ്ടുമുണ്ടാക്കാം , വിശ്വാസം നശിച്ചാല്‍ ഉണ്ടാക്കാനാവില്ല എന്ന പ്രസ്താവന. തീവ്ര ഹിന്ദുക്കള്‍ ചുട്ടു കൊന്ന അങ്ങയുടെ അനുയായികളേക്കുറിച്ച് ഒരക്ഷരം ഉരിയടാതെ അതു വെറും പള്ളിയും സ്ഥപനങ്ങളും നശിപ്പിക്കുന്നു എന്ന അങ്ങയുടെ ആ നിലപാടുണ്ടല്ലോ, അതു കേട്ട എല്ലാവരും അങ്ങു മുകളില്‍ ഉദ്ധരിച്ച വാക്കുകള്‍ അല്‍പ്പം മാറ്റി പറഞ്ഞു. അതിങ്ങനെയാണ്."പിതാവേ, ഇദ്ദേഹം ചെയ്യുന്നതെന്തെന്ന്‌ ഇദ്ദേഹം അറിയായ്കയാല്‍, ഇദ്ദേഹത്തോടു ക്ഷമിക്കേണമേ" എന്നയിരുന്നു അത്.

kaalidaasan said...

പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ - അല്ലെങ്കില്‍ അറിയണമെന്ന്‌ ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ്‌ ഇവ.

പ്രസംഗത്തിന്റെ ഉള്ളടക്കവും ചിന്താഗതിയും അറിഞ്ഞു കൊണ്ടുതന്നെയാണ്, പലരും വിമര്‍ശിച്ചത്. പണ്ട് അങ്ങ് കത്തോലിക്കര്‍ കത്തോലിക്ക സ്കൂളുകളിലേ പഠികാവൂ എന്നു പറഞ്ഞപ്പോള്‍ , അങ്ങയുടെ പ്രസംഗത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നു ഭൂതക്കണ്ണാടി വച്ചു നോക്കി ബാബു പോള്‍ ന്യായീകരിച്ച് കണ്ടു. അങ്ങു വീണ്ടും അതാവര്‍ത്തിച്ചപ്പോള്‍ ,ബാബു പോളിന്, നാവിറങ്ങിപ്പോയിരുന്നു.

പിനെ അങ്ങയുടെ പ്രസംഗം മുഴുവന്‍ വായിക്കേണ്ട ആവശ്യം തന്നെയില്ല. അതില്‍ കമ്യൂണിസ്റ്റുവിരോധമല്ലാതെ വേറൊന്നും കഴിഞ്ഞ രണ്ടുകൊല്ലമയിട്ടില്ലല്ലോ. കൂടുതലായി സംഭവിച്ചത് ഒറീസയിലെ നര നായാട്ടാണ്. അതിനേക്കുറിച്ച് അങ്ങു പറഞ്ഞത് ആളുകള്‍ക്കെല്ലാം ശരിക്കും മനസിലായി. അതിനു ഇനി ഒരു വിശദീകരണം കൊണ്ടുവരുന്നതില്‍ യാതൊരു കാര്യവുമില്ല. കമ്യൂണിസ്റ്റു വിരോധം ബാധിച്ച് അന്ധനായ അങ്ങു വിശദീകരണം നല്‍കിയാലും ആരും വിശ്വസിക്കില്ല.

kaalidaasan said...

ഭാരതത്തില്‍ സഭ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ഒരു കേരളീയന്‍ പറയുമ്പോള്‍ പ്ര ധാനമായും മനസ്സില്‍ വരുന്നത്‌ അക്രമഭാവം സ്വീകരിക്കുന്ന വര്‍ഗ്ഗീയതയുടെയും വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെയും കാര്യങ്ങളാണെന്നതില്‍ സംശയമില്ല.

ഉണ്ട് സം ശയമുണ്ട്.

കേരളീയന്‍ എന്നു പറയുന്നത് ശരിയല്ല. കത്തോലിക്കന്‍ എന്നു പറഞ്ഞാല്‍ മതി. അതും മുഴുവന്‍ കത്തോലിക്കരും അതു പറയില്ല. സുബോധത്തോടെ ചിന്തിക്കാന്‍ കഴിവുള്ള കേരളീയരുടെയും കത്തോലിക്കരുടെയും മനസ്സില്‍ പ്ര ധാനമായും വരുന്നത്‌ , ലക്ഷ്യം തെറ്റിപ്പോയ അങ്ങയേ പോലുള്ള ഇടയന്മാരുടെ ഓര്‍മ്മയാണ്. വിദ്യഭ്യാസ കച്ചവടം നടത്താനുള്ള അവകാശത്തിനു വേണ്ടി സുപ്രീം കോടതി വരെ പോയ ബിഷപുമാരുടെ ഓര്‍മ്മയാണ്. ക്രൈസ്തവരെ ചുട്ടു കൊല്ലുന്ന തീവ്ര വര്‍ഗ്ഗീയവാദികലേക്കാള്‍ അപകടകാരികള്‍ , ക്രൈസ്തവര്‍ക്ക് ജീവിക്കുവാന്‍ സംരക്ഷണം നല്കുന്ന കമ്യൂണീസ്റ്റുകാരാണെന്ന, അങ്ങയുടെ പ്രസ്ഥാവനകാളാണ്, അവരുടെ ഓര്‍മ്മയില്‍ വരിക.

kaalidaasan said...

അത്‌ കഴിഞ്ഞ കുറെനാളുകളായി ഇവിടത്തെ മതവിശ്വാസികള്‍ അനുഭവിക്കുന്നതാണ്‌. അതിനെ എതിര്‍ക്കുമ്പോള്‍ അതെല്ലാം ഒറ്റപ്പെട്ട സ്വരങ്ങളാണ്‌, ചില പുരോഹിതരുടെ നിലപാടാണ,്‌ രാഷ്ട്രീയമാണ്‌ എന്നെല്ലാം ആക്ഷേപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ ഇവിടെ കൊണ്ടുപിടിച്ചു ശ്രമം നടക്കുകയാണല്ലോ.

മതവിശ്വാസികള്‍ എന്നു പറയണ്ട. ഭൂരിഭാഗം മത വിശ്വാസികള്‍ക്കും പിതാവിനുള പേടിയൊന്നും ഇല്ല. പാഠപുസ്തകം കേരളത്തിലെ എല്ലാ മനുഷ്യരും വായിച്ചു മനഃപ്പഠമാക്കി കഴിഞ്ഞു. ക്രൈസ്തവ സഭയിലെ പല പുരോഹിതരും ബിഷപ്പുമാരും വരെ പാഠപുസ്തകത്തില്‍ കുറച്ചു കത്തോലിക്ക പുരോഹിതര്‍ കണ്ട മത നിഷേധമൊന്നും കണ്ടില്ല. അതു കൊണ്ട് എല്ലാ ക്രൈസ്തവരുടെയും വക്കാലത്ത് അങ്ങു ഏറ്റെടുകേണ്ട. മത വിശ്വസമില്ലാത്ത കുട്ടിയേപ്പറ്റി പരാമര്‍ശികുമ്പോഴേക്കും അഴിഞ്ഞു വീണുപോകുന്ന മത വിശ്വാസമല്ല കേരളീയര്‍ക്കുള്ളത്. പിതാവിന്റെ അല്‍പ്പ വിശ്വാസം അങ്ങനെയായിരിക്കാം . പക്ഷെ അതാണ്, എല്ലാവരുറ്റേയുമെന്നു പറയണ്ട.

kaalidaasan said...

പക്ഷേ, ഇവിടത്തെ കത്തോലിക്കാ മെത്രാന്‍സമിതിയും, സീറോമലബാര്‍ സഭയിലെ സിനഡുമെല്ലാം ഒറ്റക്കെട്ടായി ഇവിടെ നടക്കുന്ന മതവിരുദ്ധനീക്കങ്ങളെയും ന്യൂനപക്ഷ(ക്രൈസ്തവ)പീഡനത്തെയുംകുറിച്ചു ശക്തമായ പ്രഖ്യാപനങ്ങള്‍ പല പ്രാവശ്യം നടത്തിയിട്ടുണ്ട്‌.

അതു നടത്താന്‍ പടില്ലെന്നു അരെങ്കിലും പറഞ്ഞോ? നടത്തണം . സഭയുടെ വേദപാഠക്ളാസ്സുകളില്‍ കുട്ടികളെ എല്ലാം മത വിശ്വാസത്തില്‍ വളര്‍ത്താനുള്ള പാഠങ്ങള്‍ പറഞ്ഞുകൊടുക്കണം . പക്ഷെ മെത്രാന്‍ സമിതിയുടെയും സിനഡിന്റെയും പ്രഖ്യാപനങ്ങള്‍ മറ്റുള്ളവര്‍ അനുസരിക്കണം എന്നത് എവിടുത്തെ നിയമമാണ്? ഇത് വത്തിക്കാന്‍ പോലെ സിനഡിനു ഭരിക്കാനുള്ള സതന്ത്ര സാമ്രാജ്യമല്ല.

kaalidaasan said...

സമകാലികപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടുത്തെ മതവിരുദ്ധരുടെ നടപടികള്‍ എങ്ങനെ മറക്കാനാവും?


സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മത വിരുദ്ധതയോ മറ്റെന്തികിലുമോ പറയാം . പക്ഷെ ഒരു ബിഷപ്പില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തിലാവണമെന്നു മാത്രം . മനുഷ്യനെ ചുട്ടു കൊല്ലുന്നത് പാഠപുസ്തകത്തിലെ മത നിഷേധത്തേക്കാള്‍ തഴെയാണെന്നു ഒരു ബിഷപ്പ് പറയുമ്പോള്‍ അതിലെന്തോ അക്ഷരത്തെറ്റുണ്ട്. മനുഷ്യ ജീവനാണ്, ഏറ്റവും മഹത്തായതെന്നു പഠിപിക്കുന്ന ഒരു മത നേതവാണ്, അതു പറഞ്ഞത് എന്നു വരുമ്പോള്‍ , സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന്റെ സുബോധത്തെ തന്നെ സംശയിച്ചേക്കാം . അതാണിവിടെ ഉണ്ടായതും . അതിനു എത്ര വിശദീകരണങ്ങള്‍ എഴുതിയാലും കാര്യമില്ല. അ പ്രസ്ഥാവന പിന്‍വലിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയുകയാണ്, ഏറ്റവും നല്ലത്. അല്ലെങ്കില്‍ കേരളീയര്‍ അങ്ങയെ പണ്ടത്തേക്കാള്‍ കൂടൂതല്‍ വെറുക്കും .

kaalidaasan said...

മറ്റൊരു പ്രശ്നമുണ്ടായതുകൊണ്ടു ഇവിടത്തെ യാഥാര്‍ത്ഥ്യം മറക്കണമെന്നില്ല. അതുകൊണ്ട്‌ വര്‍ഗ്ഗീയതയെ 'നിസ്സാരവത്കരിക്കുന്നു' എന്ന്‌ ആക്ഷേപിക്കുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും ശരിയല്ല; വിരുദ്ധതയുടെ പ്രകടനം മാത്രമാണ്‌.

മറക്കാന്‍ ആരും പറഞ്ഞില്ലല്ലോ.

കത്തിയുമായി കുത്തന്‍ വരുന്നവനെയാണോ, വടിയുമായി തല്ലാന്‍ വരുന്നവനെയാണോ, കൂടൂതല്‍ സൂക്ഷിക്കേണ്ടതെന്നാതാണിതിലെ പ്രശ്നം . പിതവിന്റെ അഭിപ്രായത്തില്‍ വടി കയ്യിലുള്ളവനാണ്, കത്തിയുള്ളവനേക്കാള്‍ അപകടകാരിയെന്നതാണ്. സുബോധമുള്ളവര്‍ക്കങ്ങനെയല്ല. അതു കൊണ്ടാണ്, അങ്ങയുടെ ചിന്താശക്തിക്കു കാര്യമായ എന്തോ തകരാറു സംഭവിച്ചു എന്നു പറയുന്നതും

kaalidaasan said...

എങ്കിലും വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ ജനതയ്ക്ക്‌ അത്‌ അംഗീകരിക്കാനാവില്ല.

കേരളത്തിലെ ജനത അതംഗീകരിച്ചു കഴിഞ്ഞു. കേരളത്തിലെ ജനങ്ങളില്‍ പെടാത്ത കുറച്ചു പുരോഹിതരും വിശ്വസികളും അത് അംഗീകരികണമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. കേരളത്തിലെ ജനങ്ങളേക്കുറിച്ചു പറയാനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളുണ്ട്. അവരുടെ കാര്യം പറയാന്‍ പിതാവിനെ അരും ഏല്‍പ്പിച്ചിട്ടില്ല. അങ്ങു നയിക്കുന്ന കുഞ്ഞാടുകളുടെ കാര്യം അങ്ങു പറഞ്ഞാല്‍ മതി. അങ്ങു കാണുന്ന ദുസ്വപ്നങ്ങളും ദിവാ സ്വപ്നങ്ങളും കേരള ജനതയുടേതായിട്ട് തെറ്റിദ്ധരിക്കുന്നതാണ്, അങ്ങയുടെ കുഴപ്പം . അങ്ങേക്ക് കേരളത്തിലെ ഏതെങ്കിലും നിയോചക മണ്ഠലത്തില്‍ നിന്നും ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചു വരാന്‍ പറ്റുമോ. എങ്കില്‍ അതു ചെയ്യ് ആദ്യം . എന്നിട്ട് കേരളത്തിലെ ജനങ്ങളുടെ കാര്യം പറയ്. പളികളില്‍ ഇടയ ലേഖനങ്ങള്‍ വായിച്ചിട്ട് മിണ്ടാതെ പോകുന്ന കുഞ്ഞാടുകളേപ്പോലെയാണ്, കേരളീയര്‍ മുഴുവനും എന്നു കരുതേണ്ട.

kaalidaasan said...

സഭാദ്ധ്യക്ഷന്മാരെ അവഹേളിക്കുകയും അതിനായി സംസ്കാരരഹിതമായ ഭാഷപോലും ഉപയോഗിച്ചശേഷം എങ്ങനെയാണ്‌ ഒരുകൂട്ടര്‍ക്ക്‌ തങ്ങള്‍ സഭയെ എതിര്‍ക്കുന്നില്ല എന്നുപറയാന്‍ കഴിയുക?


സഭ എന്നു പറയുന്നത് ഒരു പറ്റം സഭാധ്യക്ഷന്‍മാരോ പുരോഹിതരോ അല്ല.

സഭാധ്യക്ഷന്‍മാരും പുരോഹിതരും സഭ്യമല്ലാത്ത ഭാക്ഷ ഉപയോഗിച്ചാല്‍ അത് ആരും എതിര്‍ക്കും . സഭ ക്രിസ്തുവിന്റേതാണ്. സഭയെ നയിക്കുന്നവര്‍ ക്രിസ്തു മാര്‍ഗ്ഗം പിന്തുടരേണ്ടവരാണ്. അവര്‍ വിമോചന സമരം നടത്തും ,അന്ത്യകുദാശ കൊടുക്കും എന്നൊക്കെ പറഞ്ഞാല്‍ അവരെ അവഹേളിച്ചെന്നിരിക്കും . കള്ള ഒപ്പിടുകയും കള്ള പ്രമാണങ്ങള്‍ ചമക്കുന്നവരെയുമെതിര്‍ക്കും . കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നവരെയും കൊലപാതകം നടത്തുന്നവരെയുമെതിര്‍ക്കും . അതൊന്നുമിഷ്ടമില്ലെങ്കില്‍ അതൊന്നും ചെയ്യ്യാതിരിക്കുക.
സഭാധ്യക്ഷന്‍മാരല്ല സഭ. അതു വിശ്വാസികളാണ്.

kaalidaasan said...

ക്രൈസ്തവസമൂഹത്തിന്‌ അടുത്ത തലമുറയുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത്‌ ജീവനാശത്തേക്കാള്‍ ഗൗരവമാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാണെന്നു പറയാനാവില്ല.

അതു തെറ്റാണെന്ന് ആരും പറഞ്ഞില്ലല്ലോ പിതാവേ. അടുത്ത തലമുറയെ വിശ്വാസത്തില്‍ തന്നെ വളര്‍ത്തിക്കോളൂ. അതിനു വേദപാഠ ക്ളാസുകളൊ സ്പെഷ്യല്‍ ക്ളാസുകളോ നടത്തിക്കോളൂ. അതൊക്കെ വേണ്ട എന്നാരെങ്കിലും പറഞ്ഞോ?

kaalidaasan said...

പക്ഷേ, വിശ്വാസം നിലനിര്‍ത്തുന്ന പല മനസ്സുകളില്‍തന്നെയും വിശ്വാസം വികലമാവുകയും തെറ്റിദ്ധാരണകളും മുന്‍വിധികളും സൃഷ്ടിക്കപ്പെടുകയുംചെയ്യും. അതാണു റഷ്യയിലും മറ്റും സംഭവിച്ചത്‌. ഏതായാലും സഭയെ നശിപ്പിക്കാന്‍ പറ്റില്ലെന്നു സമ്മതിച്ചതു നന്നായി.

റഷ്യയില്‍ സംഭവിച്ചതിന്റെ പകുതി മാത്രം കാണരുത്. മുഴുവനും കാണുക. 60 വര്‍ഷക്കാലം മതം നിരോധിച്ചിട്ടും , നിരീശ്വരത്വം പഠിപ്പിച്ചിട്ടും അവിടെ മതം ഇല്ലാതായില്ല. കേരളത്തില്‍ ആരും മതം നിരോധിച്ചിട്ടില്ല. മത വിദ്യഭ്യാസം തടയാന്‍ ശ്രമിക്കുന്നില്ല. പിന്നെന്തിനാണ്‌ ഈ പേടി?
ആരും സഭയെ നശിപ്പിക്കാന്‍ ശ്രമികുന്നില്ല. ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതു അങ്ങുള്‍പ്പെടുന്ന പുരോഹിത വര്‍ഗ്ഗം ആണ്. പടിഞ്ഞാറന്‍ നാടുകളില്‍ സഭ നശിച്ചത് ആരും നശിപ്പിച്ചിട്ടല്ല. അതു സ്വയം നശിച്ചതാണ്. അതിനാരെ അങ്ങു കുറ്റം പറയും ?

kaalidaasan said...

.നേരെമറിച്ച്‌ ഇവിടെയുള്ള പ്രത്യയശാസ്ത്രതീവ്രവാദികള്‍ അവരുടെ പഴയ പ്രത്യയശാസ്ത്രത്തോടു വിശ്വസ്തത പുലര്‍ത്തുന്നതാണ്‌. മതവിരുദ്ധതയും എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യണമെന്നുള്ളതും അവരുടെ താത്ത്വികമായ നിലപാടാണ്‌. അവര്‍ ആ മാര്‍ഗ്ഗത്തോടു നീതി പുലര്‍ത്തുന്നുവെന്നേയുള്ളൂ. അവര്‍ മാര്‍ഗ്ഗഭ്രംശം വന്നവരല്ല. ഈ മാര്‍ഗ്ഗംതന്നെ തിരഞ്ഞെടുത്തവരാണ്‌. ഇതെല്ലാമാണ്‌ ആലപ്പുഴയില്‍ അന്നു പറഞ്ഞുവച്ചത്‌..


പിതാവേ അങ്ങയോടുള്ള എല്ലാ ആദരവോടും കൂടി പറയട്ടെ. ഇതു ദൈവ ദൂഷണമാണ്. കള്ളം പറയരുത് എന്ന ദൈവ കല്‍പ്പനയുടെ ലംഘനമാണ്. ഇത്ര കാലം ദൈവ കല്‍പ്പന പഠിപ്പിച്ച അങ്ങ് ഇതു പറയരുതായിരുന്നു.

അങ്ങേക്ക് 80 വയസായല്ലോ. ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ അങ്ങ് ഒരു പുരോഹിതനായിരുന്നിരിക്കും . കഴിഞ 50 വര്‍ഷത്തിനുള്ളില്‍ കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ പല പ്രാവശ്യം അധികാരത്തില്‍ വന്നു. എതിര്‍ക്കുന്ന എത്ര പേരെ അവര്‍ ഉന്മൂലനം ചെയ്തു ഇതു വരെ? അങ്ങു കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ക്രൂശിത രൂപം സാക്ഷിയാക്കി പറയൂ. എത്ര പേരെ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഉന്‍മ്മൂലനം ചെയ്തു? അങ്ങു കഴിഞ്ഞരണ്ടു വര്‍ഷമായി ഈ നുണ കേരളം മുഴുവന്‍ പറഞ്ഞു നടക്കുന്നു. ഇതു സത്യമല്ലെന്നു കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം അറിയാം . 80 വയസിന്റെ പക്വത കാണിക്കു പിതാവേ. കുറഞ്ഞ പക്ഷം ഇങ്ങനെയുള കല്ലു വച്ച നുണകള്‍ പറയാതിരിക്കൂ. ഇട്ടിരിക്കുന്ന ളൊഹയോടെങ്കിലും നീതി കാണിക്കൂ. ആലപ്പുഴയില്‍ പറഞ്ഞ ഈ നുണ വീണ്ടും വീണ്ടൂം ആവര്‍ത്തിക്കാനാണ്, ഭാവമെങ്കില്‍ അങ്ങയെ ഓര്‍ത്തു കേരളജനതക്കു ലജ്ജ തോന്നില്ല. അങ്ങു നയിക്കുന്ന പാവം കുഞ്ഞാടുകളെ ഓര്‍ ത്തു അവര്‍ തീര്‍ച്ചയായും ലജ്ജിക്കും

kaalidaasan said...

മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയും ബലപ്രയോഗവും ഭീഷണിയും സഭയ്ക്കെതിരേ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ അതിനെതിരേ ശബ്ദിക്കാതെ പറ്റില്ലല്ലോ.

ശബ്ദിക്കണം . വേണ്ടെന്നാരും പറഞ്ഞിലല്ലോ?
ആരാണ്‌ കേരളത്തില്‍ മത സ്വാതന്ത്ര്യം നിഷേധിച്ചത്? അങ്ങയോട് മതത്തില്‍ വിശ്വസിക്കേണ്ട എന്നാരെങ്കിലും പറഞ്ഞോ? പള്ളിയില്പോകരുത് എന്നാരെങ്കിലും പറഞ്ഞോ? വിശുദ്ധ കുര്‍ബാന അര്‍പ്പിക്കരുത് എന്നാരെങ്കിലും പറഞ്ഞോ? മത ചടങ്ങുകള്‍ നടത്തരുതെന്ന്, ആരെങ്കിലും പറഞ്ഞോ? ഇങ്ങനെ ആരും ചെയ്തിട്ടില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കൊക്കെ അറിയാം . പിന്നെതിനാണ്, അങ്ങയേപ്പോലുള്ള പുരോഹിത ശ്രേഷ്ടര്‍ ഇത്രയധികം കള്ളം പറഞ്ഞു പരത്തുന്നത്?


ആരും ബല പ്രയോഗമോ ഭീക്ഷണിപ്പെടുത്തലോ നടത്തിയിട്ടില്ല. സഭാ നേതാക്കള്‍ പല അനാവശ്യ വിവാദങ്ങളും ഉണ്ടാക്കി. അതിനെതിരെ എല്ലാ തലത്തിലും പെട്ട ആളുകളും വിമര്‍ശനം ഉന്നയിച്ചു . കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല. ബി ജെ പിക്കാര്‍ പറഞ്ഞു. ഈഴവരുടെ എസ് എന്‍ ഡി പി പറഞ്ഞു. ആര്‍ എസ് എസുകാര്‍ പറഞ്ഞു . വി എച് പി ക്കാര്‍ പറഞ്ഞു . കമ്യൂണീസ്റ്റുകാര്‍ ക്കെതിരെ അസഭ്യവര്‍ ഷം ചൊരിയുന്ന അങ്ങു എതു വരെ ഇവര്‍ക്കെതിരെ ഒന്നും ശബ്ദിച്ചു കണ്ടില്ല. എന്താ അവരെ പേടിയാണോ


അതിനെയൊക്കെ സുബോധത്തോടേ നേരിടുനതിനു പകരം അങ്ങയേപ്പോലുള്ള പുരോഹിത ശ്രേഷ്ടര്‍ നാലാം കിട രാഷ്ട്രീയക്കാരെ പ്പോലെ പ്രതികരിച്ചു . അതു ജനങ്ങളുടെ ഇടയില്‍ പുരോഹിതരുടെ മതിപ്പ് വളരെയധികം കുറച്ചു. ഇതിനു മുമ്പ് കേരളത്തില്‍ ഏറ്റവും അധികം ബഹുമാനിക്കപ്പെട്ടിരുന്നവര്‍ കത്തോലിക്കാ പുരോഹിതരായിരുനു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെടുന്നവര്‍ അവരാണ്. അതൊന്നും മനസിലാവാതെ വീണ്ടും വീണ്ടും ഇങ്ങനെ പെരുമാറുമ്പോള്‍ നിങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ ചെറുതാവുകയാണ്. മറ്റു ക്രൈസ്തവ വിഭാഗങ്ങളും നിങ്ങളെ അവജ്ഞയോടെ കാണാന്‍ തുടങ്ങി. ഇതൊനും മനസിലാക്കാനുള ബുദ്ധി നിങ്ങള്‍ ക്കൊന്നും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു.

മാനിഷാദ said...

കാളിദാസാ , താങ്കളുടെ ഈ കൂലി എഴുത്ത് ആരെ ഉദ്ധരിക്കനാണ്. പിതാവിന്റെ വാക്കുകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട് തെറ്റിധരിപ്പികാന്‍ വല്ലാതെ പാടുപെടുന്നുണ്ടല്ലോ. ഒരു കാളിദാസ വചനം കേട്ടാല്‍ എല്ലാവരും മാളത്തില്‍ ഒളിക്കും എന്ന് വിചാരിക്കേണ്ട.
ഇവിടെ എന്താണ് യഥാര്ത്ഥ പ്രശ്നം, സിപീഎമിന്റെ വിഭാഗീയത ഒളിക്കാനും പാര്‍ടിയില്‍ ആധിപത്യം ഉറപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പിണറായി വളരെ വിദഗ്ധമായി ഉപയോഗിക്കുന്നു. അങ്ങനെ ഇന്നാട്ടിലെ നിരക്ഷര കുക്ഷികളായ ഈഴവരെ പ്രീണിപ്പിച്ചു കൊണ്ടു പാര്ട്ടിയില്‍ ആധിപത്യം ഉറപ്പിച്ചു. ഇനി അടുത്ത ലക് ഷ്യം കേരളത്തില്‍ തുടര്‍ച്ചയായി ഭരിക്കണം. അതിന് എങ്ങനെ കൂട്ടിയിട്ടും നടക്കാതെ വന്നപ്പോള്‍ ഇനി അടുത്ത തലമുറയിലെയ്ക്കായി നോട്ടം. അതിന് ഈശ്വര വിശ്വാസികളായ തലമുറ നശിക്കണം. അതിന് ഒരു വഴിയേ ഉള്ളു, കൊറേ കമ്മ്യൂണിസം കലക്കി കുടിപ്പിക്കണം. അതും പള്ളികൂടത്തില്‍ , അതിന് സഭ പേടിച്ചു മാറി നില്‍ക്കണം. എന്തൊരു നടക്കാത്ത സ്വപ്നം!!

എന്താണ് സ്വാശ്രയ പ്രശ്നം, ഇന്നാട്ടിലെ നൂറു കണക്കിന് വിദ്യാര്‍ഥി കള്‍ അന്ന്യനാട്ടില്‍ പോയി ധാര്‍മികമായി അധംപതിക്കുന്നത് കണ്ടു തരമില്ലാതെ അവര്‍ക്കായി പുതിയ സ്ഥാപനം തുടങ്ങി അത് തെറ്റില്ലാതെ നടത്തി കൊണ്ടു പോകുന്നതോ? അതോ അവിടെ രാഷ്ട്രീയ കോമരങ്ങള്‍ക്ക് കേറി മേയാന്‍ ഇടം കൊടുക്കാത്തതോ? പിന്നെ സാമുഹിക നീതി! പറയാന്‍ നല്ല ഇമ്പമുള്ള വാക്കുകള്‍! സത്യത്തില്‍ ഈ കേരളത്തില്‍ എത്ര അര്‍ഹത പെട്ടവര്‍ക്ക് അത് ലഭിക്കുന്നുണ്ട്? ഇന്നാട്ടിലെ ഉദ്യോഗസ്ഥ പ്രഭുക്കളുടെയും, കള്ളപണക്കാരെന്റെയും, രാഷ്ട്രീയ മാഫിയക്കാരെന്റെയും മക്കളാണ് ബഹുപൂരിപക്ഷം സംവരണ സീറ്റും അടിച്ചെടുക്കുന്നത്. ഓരോ വര്‍ഷവും അഡ്മിഷന്‍ വഴി എത്തുന്ന ഒരു ശതമാനം എങ്കിലും അതിന് അര്‍ഹത ഉള്ളവരാണോ എന്ന് പരിശോധിച്ച് അതിന്റെ യഥാര്‍ത്ഥ്യം പുറത്തു വിടാന്‍ ഗവണ്മെന്റ് തയ്യാറാകണം.
മറ്റൊന്ന് മെരിറ്റ്, സാധാരണ ക്കാരനിന്നും എന്ട്രന്‍സ് ബാലികേറ മലയാണ്. അത് കിട്ടനമെന്കില്‍ പതിനായിരങ്ങള്‍ മുടക്കി കോച്ചിംഗ് നു പോകണം. അത് സാധിക്കാത്ത പാവപെട്ടവന് എന്ട്രന്സില്‍ ലിസ്റ്റില്‍ നിന്നും പുറത്ത്. അല്ലെങ്കില്‍ തന്നെ യോഗ്യത പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിക്ക് പിന്നെന്തിനൊരു മറ്റൊരു പരീക്ഷണം?

പിന്നെ വിദ്യാഭ്യാസ പരിഷ്കരണം, ആര്‍ക്കു വേണ്ടി എന്തിന് വേണ്ടി? എന്തെങ്കിലും നല്ല ഉദ്ദേശ്യം ആണോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടുത്തറിഞ്ഞ ആരും അത് പറയുകയില്ല. കേരളത്തിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി വിഴുങ്ങിയ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്. അതറിയാവുന്ന സഭാ നേതാക്കന്‍മാര്‍ അതിനെതിരെ രംഗത്ത് വരുന്നതു സ്വാഭാവികം.

കാളിദാസനെ പോലെ വിടുപണി ചെയ്യുന്നവര്‍ ഒരുകാര്യം മനസിലാക്കുക, സഭാ നേതാക്കാന്‍മാര്‍ പറയുന്നതു അവരുടെ മാത്രമല്ല സഭാ അംഗങ്ങളുടെയും കൂടി സ്വരമാണ്. അതിന് കാളിദാസ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഒരു പക്ഷെ, ഇവിടുത്തെ വോട്റെരുമാരുടെ കണക്കെടുത്താല്‍ ഇടയലേഖനം കേള്‍ക്കുന്നവരുടെ സഖ്യ കുറവായിരിക്കും, എങ്കിലും കേരളത്തിലെ സാമാന്യജനത്തിനെ കൊറേ ഒക്കെ സ്വാധീനിക്കാന്‍ , കുറഞ്ഞപക്ഷം ഒന്നു ഇരുത്തി ചിന്തിക്കാന്‍ എങ്കിലും സഭാപിതാക്കാന്‍മാരുടെ ഇത്തരം ലേഖനങ്ങള്‍ക്ക് സാധിക്കുന്നു. അതാണ് ഇക്കൂട്ടറെ വിളറി പിടിപ്പികുന്നതും.
-- മാനിഷാദ

Biju said...

manishada,
There was a time we used to respect these "idaya lekhanams".
But now its really funny when we hear about them.

If you see the comments of kalidasan as "kooli ezhuthu" then I think yours is also the same.

N.J ജോജൂ said...

കാളിദാസന്‍,

“തീവ്ര ഹിന്ദുക്കള്‍ ചുട്ടു കൊന്ന അങ്ങയുടെ അനുയായികളേക്കുറിച്ച് ഒരക്ഷരം ഉരിയടാതെ അതു വെറും പള്ളിയും സ്ഥപനങ്ങളും നശിപ്പിക്കുന്നു എന്ന അങ്ങയുടെ ആ നിലപാടുണ്ടല്ലോ”

ഇത്തരം പ്രചാരണങ്ങളെക്കുറിച്ചുതന്നെയാണ് മാര്‍ ജോസഫ് പൌവത്തില്‍ ഈ ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. അതിനെയാണു നിഴല്‍ യുദ്ധമെന്നു വിശേഷിപ്പിച്ചതും.

അതുകൊണ്ടാണ് അദ്ദേഹം “സാമാന്യം ദീര്‍ഘമായ ഒരു പ്രസംഗത്തില്‍നിന്ന്‌ ഒന്നുരണ്ടു വാചകങ്ങള്‍ മാത്രം കേട്ടു ഇത്രയും ഹാലിളകുന്നരീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്‌. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ - അല്ലെങ്കില്‍ അറിയണമെന്ന്‌ ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ്‌ ഇവ.” എന്നു പറഞ്ഞതും

N.J ജോജൂ said...

"അങ്ങ് കത്തോലിക്കര്‍ കത്തോലിക്ക സ്കൂളുകളിലേ പഠികാവൂ എന്നു പറഞ്ഞപ്പോള്‍ "
കത്തോലിയ്ജ്ക്ജര്‍ എന്തുകൊണ്ട് സഭയുടെ സ്ഥപനങ്ങളില്‍ പഠിയ്ക്കണമെന്നതിന് മാര്‍ ജോസഫ് പൌവത്തിലിനു വിശദീകരണമുണ്ട്. അതു മതേതരത്വത്തെ മുറിപ്പെടുത്തുന്നതോ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിയ്ക്കുന്നതോ അല്ല. അത് ഇവിടുത്തെ കപടമതേതരവാദികള്‍ അല്ലാത്തവര്‍ക്കു മനസിലാകും.

Baiju Elikkattoor said...

"ഇവിടത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ സ്ഥാപിച്ചുനടത്തുന്ന സ്ഥാപനങ്ങള്‍ ന്യൂനപക്ഷസ്ഥാപനങ്ങളല്ലെന്നു വരുത്തിവയ്ക്കുന്ന നിയമം ഉണ്ടാക്കിയവര്‍ ന്യൂനപക്ഷസംരക്ഷകരാണോ?"

ഇവിടെ "സ്ഥാപനങ്ങള്‍" എന്ന വാക്കു കൊണ്ടുദ്ദേശ്ശിച്ചത് "വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍" എന്നല്ലേ?

Baiju Elikkattoor said...

"ഒരു പക്ഷെ, ഇവിടുത്തെ വോട്റെരുമാരുടെ കണക്കെടുത്താല്‍ ഇടയലേഖനം കേള്‍ക്കുന്നവരുടെ സഖ്യ കുറവായിരിക്കും, എങ്കിലും കേരളത്തിലെ സാമാന്യജനത്തിനെ കൊറേ ഒക്കെ സ്വാധീനിക്കാന്‍ , കുറഞ്ഞപക്ഷം ഒന്നു ഇരുത്തി ചിന്തിക്കാന്‍ എങ്കിലും സഭാപിതാക്കാന്‍മാരുടെ ഇത്തരം ലേഖനങ്ങള്‍ക്ക് സാധിക്കുന്നു. അതാണ് ഇക്കൂട്ടറെ വിളറി പിടിപ്പികുന്നതും."

ഹാ ഹാ ഇങ്ങനെ ചിരിപ്പിക്കാതെ എന്റെ സാറേ.........!

kaalidaasan said...

മാ നിഷാദ,

കൂലി എഴുത്തു നടത്തുന്നവര്‍ക്ക് ഇതു കൂലിയെഴുത്തായി തോന്നാം . ഞന്‍ ഇവിടെ എഴുതുന്നത് ആരേയും ഉദ്ധരിക്കാനല്ല. ഇവിടെ പ്രസിദ്ധപ്പെടുത്തുന്ന ലേഖനങ്ങളേക്കുറിച്ചുള്ള കമന്റുകളാണ്.

പിതാവിന്റെ വക്കുള്‍ക്ക് പുതിയ മാനം ഒന്നും നല്‍കേണ്ടതില്ല. അതു വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും . ഒറിസയില്‍ കത്തോലിക്കരെ ചുട്ടു കൊല്ലുന്നതിനേക്കാള്‍ ഗൌരവമുള്ളതാണ്, കേരളത്തിലെ കമ്യൂണിസ്റ്റുകരുടെ അതിക്രമം എന്നു പറയുന്നതിന്റെ അര്‍ത്ഥം മനസിലാക്കാനുള്ള ബുദ്ധി കേരളിയര്‍ക്കുണ്ട്. അത് അങ്ങനെയല്ല എന്നു തിരിച്ചറിയുവാനുള്ള കഴിവും അവര്‍ക്കുണ്ട്.

കാളിദാസവചനം കേട്ടു ആരും മാളത്തിലൊളിക്കരുത്. കത്തോലിക്കാ സഭയിലെ യധാര്‍ത്ഥ പ്രശ്നം സി പി എമ്മിലെ വിഭാഗീയത ആണെന്നു പറയുന്നത് തന്നെ വിഷയത്തില്‍ നിന്നും ഒളിച്ചോടലാണ്. സി പി എമ്മിലെ വിഷയം അല്ല ഇവിടേ പവ്വത്തില്‍ പിതാവു ചര്‍ച്ച ചെയ്തത്. കമ്യൂണിസ്റ്റുവിരോധത്തിന്റെ അന്ധത ബാധിച്ച അദ്ദേഹം , യധാര്‍ഥ പ്രശ്നം കാണാതെ പോകുന്നു. കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ 50 വര്‍ഷത്തിനുള്ളില്‍ പല പ്രാവശ്യം ഭരിച്ചു. എപ്പോഴെങ്കിലും മത വിശ്വസം വേണ്ടെന്നോ, മത വിശ്വാസികളെ ശിക്ഷിക്കുമെന്നോ പറഞ്ഞിട്ടുണ്ടോ? മത വിശ്വാസത്തിനെതിരെ എന്തെങ്കിലും നിയമം ഉണ്ടാക്കിയിട്ടുണ്ടോ?

മാനിഷാദ എന്തിനാണ്, പവ്വത്തില്‍ പിതാവിന്റെ ആലപ്പുഴ പ്രസംഗത്തിലേക്ക് സി പി എമിലെ വിഭാഗീയത കടത്തിവിടുന്നത്. ഞാന്‍ ഇവിടെ കമ്ന്റ് ചെയ്തത് പവ്വത്തിലിന്റെ പ്രസംഗവും പ്രവര്‍ത്തികളുമാണ്. സി പി എമിലെ വിഭാഗീയത ചര്‍ച്ച ചെയ്യണമെനു എനിക്കു തോന്നുന്നില്ല.


പിന്നെ ഈഴവരേക്കുറിച്ചുള്ള പ്രസ്ഥവന ലജ്ജാവഹം എന്നേ പറയേണ്ടു. ഈഴവര്‍ ഭൂരിഭാഗവും പരമ്പരാഗതമായി സി പി എം പോലുള്ള പാര്‍ട്ടികള്‍ക്കാണ്, വോട്ടു ചെയ്യാറുള്ളത്. പിന്നെ ഏഴാം ക്ളാസിലെ കുട്ടികള്‍ വോട്ടു ചെയ്യുന്ന്നത് അഞ്ചാറു വര്‍ഷം കഴിഞാണ്. അതിനു മുമ്പ് രണ്ട് തെരഞ്ഞെടുപ്പെങ്കിലും നടക്കും . താങ്കള്‍ കരുതുന്ന ഈ കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് കമ്യൂണിസ്റ്റുകാരെ വോട്ടെടുപ്പില്‍ തോല്‍ പ്പിക്കാവുന്നതുമാണ്.


മറ്റു വിഷയങ്ങള്‍ ഈ ലേഖനത്തിന്റെ പരിധിയിലുള്ളതല്ലാത്തതു കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല. ഇതു മാസങ്ങളോളം ഈ വേദിയില്‍ പലരും ചര്‍ച്ച ചെയ്തതാണ്. അന്ന് മാനിഷാദ ഏതു മാളത്തിലൊളിച്ചിരിക്കുകയായിരുന്നു?

നേതാക്കന്‍മാര്‍ പറയുന്നത് അവരുടെ സഭാം ഗങ്ങളുടേയും സ്വരമാണെന്ന് മാനിഷദ പറഞ്ഞാല്‍ മാത്രമായില്ലല്ലോ. പിന്നെ ക്രൈസ്തവ സഭ എന്നു പറയുന്നത്, കത്തോലിക്കാ സഭ മാത്രമല്ലല്ലൊ. പകുതിയിലേറെപ്പേര്‍ മറ്റു സഭകളില്‍ വിശ്വസിക്കുന്നവരാണ്. ആ സഭകള്ക്ക് പല കാര്യത്തിലും കത്തോലിക്കാ സഭയുമായി അഭിപ്രായ വ്യത്യാസമുണ്ട്. അത് ഇല്ല എന്നു മാനിഷാദ സര്‍ട്ടിഫികറ്റ് നല്‍കിയിട്ടും കര്യമില്ല.


മനിഷാദ എന്തു കരുതിയാലും ഇടയലേഖനങ്ങള്‍ക്ക് മറ്റുള്ളവരെ സ്വാധീനിക്കാന്‍ പറ്റില. കത്തൊലിക്കരെ തന്നെ സ്വാധീനിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ലോക കാര്യങ്ങള്‍ അറിയാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഒരു പക്ഷെ കത്തൊലിക്കരെല്ലാം ഇടയ ലേഖനങ്ങള്‍ വിശ്വസിച്ചിരിക്കാം . ഇന്നിപ്പോള്‍ അവരെല്ലാം പല വഴികളിലും കൂടി കാര്യങ്ങള്‍ അറിയുന്നുണ്ട്. പക്ഷെ ബിഷപ്പുമാര്‍ പഴയ 57 ല്‍ തന്നെ ജീവിക്കുകയാണ്. ജനങ്ങളുടെ മുന്പില്‍ നാണം കെടുന്നതു പോലും അവര്‍ മനസിലാക്കുന്നില്ല. അതു കൊണ്ടാണ്, പറ്റിയ അബദ്ധത്തിനു വിശദീകരണവും കൊണ്ട് പവ്വത്തില്‍ പിതാവ്, ഇറങ്ങിയിരിക്കുന്നത്.

താങ്കള്‍ ഇത്രയും ഇവിടെ എഴുതിയല്ലോ. ഒരു ചോദ്യം ചോദിക്കട്ടേ. ഒറീസയില്‍ കത്തോലിക്കരെ ചുട്ടു കൊല്ലുന്നത്, കേരളത്തിലെ പ്രശ്നത്തേക്കാള്‍ നിസാരമായി താങ്കള്‍ കരുതുന്നുണ്ടോ? വീടും സ്വത്തുകളും നശിപ്പിച്ചാല്‍ അതു വീണ്ടും ഉണ്ടാക്കാം , അതു കൊണ്ട് അതു തുടര്‍ന്നോട്ടേ എന്നും തങ്കള്‍ കരുതുന്നുണ്ടോ?

മൂര്‍ത്തി said...

പവ്വത്തിലിന്റെ പ്രസ്താവന ഡീക്കന്‍ തന്നെ പോസ്റ്റ് ചെയ്തത് ഇവിടെ

അതില്‍ പവത്തില്‍ പറയുന്നത് “പ്രത്യക്ഷമായ ആക്രമണത്തേക്കള്‍ ഗൗരവമേറിയത്‌ വിശ്വാസത്തെ തകര്‍ക്കുന്നതിനു വേണ്ടി നടക്കുന്ന പരോക്ഷ ആക്രമണങ്ങള്‍ ഒരു പള്ളിയോ സ്കൂളോ തകര്‍ക്കപ്പെട്ടാല്‍ അത്‌ പുനര്‍നിര്‍മിക്കാന്‍ സാധിക്കും. എന്നാല്‍ ഒരു തലമുറയാല്‍ വിശ്വാസം ഇല്ലാതായാല്‍ അതു തിരികെ കൊണ്ടുവരിക അസാധ്യമാണ്‌.“ എന്നാണ്.

ആ അഭിപ്രാ‍യം പറയുവാന്‍ പവ്വത്തിലിനു എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ...

ഒരു ആക്രമണം നടക്കുന്ന സമയത്ത് അതിനെതിരെ പ്രതികരിക്കുക എന്നതാണ് സാധാരണ ഗതിയില്‍ ആരും ചെയ്യുക. പ്രതിഷേധത്തിന്റെ ശക്തി, ഭാഷ എന്നിവയൊക്കെ ആക്രമണത്തിന്റെ തീവ്രതയും, അത് തങ്ങള്‍ എങ്ങിനെ കാണുന്നു എന്നതൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മുകളിലെ ലിങ്കില്‍ ഒറീസയിലെ ആക്രമണം കൊലപാതകം ഇവക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഷ നോക്കുക. അതിലെ മയം നോക്കുക. ആരെയെങ്കിലും കൊന്നതായി ഒരു പരാമര്‍ശം എങ്കിലും ഉണ്ടോ എന്ന് നോക്കുക. ഞാന്‍ കണ്ടില്ല.

മറ്റൊന്ന് (ഒറീസയിലെ) ആക്രമണം, കൊലപാതകം ഇവ നടക്കുന്നതിനെതിരെ പ്രതികരിക്കുമ്പോള്‍ പോലും അതിന്റെ കൂടെ മറ്റൊന്ന് കൂട്ടിച്ചേര്‍ക്കുന്നതിലെ പരിഹാസ്യതയാണ്. സമകാലികമായ ഒറീസ സംഭവത്തെ ലഘൂകരിക്കുക എന്നത് തന്നെയാണ് ഈ കൂട്ടിച്ചേര്‍ക്കലിന്റെ ഉദ്ദേശം. പവ്വത്തിന്റെ മുഴുവന്‍ പ്രസംഗവും മാത്രം എടുത്ത് വിമര്‍ശിക്കണം എന്ന് പറയുമ്പോള്‍ അത് മാത്രം മതിയോ അതോ അദ്വാനി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞ അഭിപ്രായവുമായി ചേര്‍ത്ത് വായിക്കുക കൂടി വേണോ എന്ന മറുചോദ്യവും ഉയരും?

മുഴുവന്‍ പ്രസ്താവനയും എടുത്ത് വിമര്‍ശിച്ചില്ല എന്ന് പരാതിപ്പെടുന്നവര്‍ ഇത്രയും കാലം ചെയ്തതെന്താണാവോ? “പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം, നികൃഷ്ടമായ നടപടി” തുടങ്ങി പലതിനെക്കുറിച്ചും ഘോരഘോരം എഴുതിയവരൊന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയല്ലല്ലോ അതൊക്കെ ചെയ്തത് അല്ലേ? പാവങ്ങള്‍.

kaalidaasan said...

ജോജു,

പവ്വത്തില്‍ പിതാവു കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടു പറഞ്ഞതെല്ലം അ പ്രസംഗത്തില്‍ ആവര്‍ ത്തിച്ചു. അതിനു ആരും പുതുമ കാണില്ല. റഷ്യയിലേയും ചൈനയിലെയും കാര്യങ്ങള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. പാഠപ്സുതകം , സ്വാശ്രയ പ്രശ്നം എന്നിവയുമദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചിട്ടുണ്ട്. അതിന്റെ മാര്‍കറ്റ് വല്യൂ കുറഞ്ഞു സഹോദര.

ഇന്‍ഡ്യയില്‍ പുതിയതായി സംഭവിച്ച ഒനാണ്, ഒറീസയിലെ നരഹത്യ. അതിണേക്കുറിച്ചു പറയുമ്പോള്‍ മറ്റു പലതും പറഞ്ഞു എന്നു ന്യായീകരിക്കുന്നത് വിഡ്ഡിത്തമല്ലേ. സ്ഥിരമായി പറയുന്നതിനു ആരും ഒരു വിലയും കല്‍പിക്കാറില്ല. പവ്വത്തില്‍ പിതാവും മറ്റസംഘ്യം പിതാക്കളും പുരോഹിതരും കഴിഞ്ഞ രണ്ട് വര്‍ഷമായി വാ തുറന്നാല്‍ കമ്യൂണീറ്റുവിരോധത്തിന്റെ നാറ്റം എല്ലാവരും കേള്‍ക്കുന്നതാണ്.

ഒറീസയില്‍ സംഘ പരിവാര്‍ ചെയ്യുന്നത് , കേരളത്തില്‍ കമ്യൂണീസ്റ്റുകാര്‍ ചെയ്യുന്നതിലും നിസാരമാണ്‌ എന്നദ്ദേഹം പറഞ്ഞു . അതാണ്‌ ആ പ്രസംഗത്തിലെ പുതുമ. ബക്കിയെല്ലാം ചര്‍വിത ചര്‍വണമായി കേരളീയരെല്ലം കേട്ടു തഴമ്പിച്ചു മറന്ന നിത്യാഭ്യാസമാണ്. അവരാരും ഇപ്പോള്‍ ശ്രദ്ധിക്കാറുപോലുമില്ല. അതു കൊണ്ടാണ്, പുതിയ അഭിപ്രായത്തെ തന്നെ വിമര്‍ശിച്ചതും .

ഇനി ജോജു പറയൂ, എന്താണ്, താങ്കളുടേ അഭിപ്രായമ്? ഒറിസയില നടക്കുന്നത് നിസാരമാണോ?

kaalidaasan said...

കത്തോലിയ്ജ്ക്ജര്‍ എന്തുകൊണ്ട് സഭയുടെ സ്ഥപനങ്ങളില്‍ പഠിയ്ക്കണമെന്നതിന് മാര്‍ ജോസഫ് പൌവത്തിലിനു വിശദീകരണമുണ്ട്.

ജോജു പറയുന്നത് വിചിത്രമായി തോന്നുന്നു.

അദ്ദേഹം വിശദീകരിച്ചു . അത് കത്തോലിക്കാ കുട്ടികള്‍ കത്തോലിക്കാ വിശ്വാസത്തില്‍ വളരാണെന്നാണത്. മറ്റുള്ളവര്‍ക്കും അങ്ങനെ ചിന്തിക്കാന്‍ പറ്റില്ലേ? അതു പോലെ യാക്കോബായക്കാര്‍ യാക്കോബായ സ്കൂളൂകളില്‍ , മാര്‍ത്തോമ്മക്കാര്‍ മാര്‍തോമാ സ്കൂളില്‍ , ഓര്‍തൊഡോക്സ്കാര്‍ ഓര്‍ത്തൊഡോക്സ് സ്കൂളില്‍ , പെന്തക്കോസ്തുകാര്‍ പെന്തക്കോസ്തു സ്കൂളില്‍ ., യഹോവ സാക്ഷികള്‍ യഹോവ സ്കൂളില്‍ , നായന്‍മാര്‍ നായര്‍ സ്കൂളില്‍ , ഈഴവര്‍ ഈഴവ സ്കൂളില്‍ , നമ്പൂതിരിമാര്‍ നമ്പൂതിരി സ്കൂളില്‍ , പറയര്‍ പറയ സ്കൂളില്‍ , സുന്നി സുനി സ്കൂലില്, ഷിയ ഷിയ സ്കൂളില്‍ . ഇങ്ങനെയുമാവാമല്ലോ? താങ്കള്‍ അതിനെയെല്ലാം സ്വാഗതം ചെയ്യുമോ?

ഇനി വ്യക്തി പരമായ ഒരു ചോദ്യം . താങ്കള്‍ കത്തോലിക്കനാണ്, എന്ന വിശ്വാസത്തിലാണ്, ഇതു ചോദിക്കുന്നത്. താങ്കളുടെ ബന്ധുക്കളെല്ലാം കത്തോലിക്കാ സ്ഥാപനങ്ങളില്‍ മാത്രമാണോ, നേര്‍സറി തലം മുതല്‍ അവസാനം വരെ പഠിച്ചത്? കുറച്ചു പേരെങ്കിലും മറ്റു സഭകളുടെയോ മതക്കാരുടെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമോ പഠിച്ചിട്ടുണ്ടാകുമല്ലോ. അവരാരെങ്കിലും ആ കാരണം കൊണ്ട് വിശ്വാസം ഉപേക്ഷിച്ചിട്ടുണ്ടോ?

kaalidaasan said...

ആ അഭിപ്രാ‍യം പറയുവാന്‍ പവ്വത്തിലിനു എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. പക്ഷെ...

മുര്‍ത്തി, ഞാന്‍ അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല.

പവ്വത്തില്‍ പിതാവിനു അതു വിശ്വസിക്കുവാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ ഒരു മത നിരപേക്ഷ സമൂഹത്തിലെ പൊതു വേദിയില്‍ ഇത്തരമൊരു ജുഗുപ്സാവഹമായ പ്രസ്ഥാവന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല. പൊതു പ്രവര്‍ത്തകരില്‍ നിനും നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഔചിത്യമില്ലേ. അത് ഇതില്‍ ഇല്ലാതെ പോയി.


പവ്വത്തില്‍ പിതാവു പറഞ്ഞത് കേരളത്തിലെ മുഴുവന്‍ ആളുകളും തള്ളിക്കളയുമെന്നു തനെയാണ്, ഞാന്‍ വിശസിക്കുന്നത്. പക്ഷെ കുറച്ചു പേരെങ്കിലും പവ്വത്തിലിന്റെ ബുദ്ധിവികാസമുള്ളവരായിട്ടുണ്ട്. മനിഷാദയേപ്പോലുള്ളവര്‍ . അവര്‍ അതു പൂര്‍ണ്ണമായും വിശ്വസിച്ചു എന്നിരിക്കട്ടേ. അങ്ങനെയുള്ളവര്‍ സഭ്യവും പുരോഗമിച്ചതു മായ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരാണോ?

വേറൊന്നു കൂടി ചിന്തികാം . ആ പ്രസ്ഥവന നടത്തിയത് ഏതെങ്കിലും രാഷ്ട്രീയ നേതക്കളായിരുന്നെങ്കിലോ? ബി ജി പി നേതാക്കള്‍ അതു ചെയ്യാന്‍ ധൈര്യപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ ഒരു തമാശക്കു വേണ്ടി , ശ്രീധരന്‍ പിള്ള അതു ചെയ്തു എന്നു നമുക്ക് ഒന്നു സങ്കല്‍പിച്ചു നോക്കാം . എങ്കില്‍ അതിനെതിരെ ആദ്യം പ്രതികരിച്ചിരുന്നത് അരയിരുന്നു എന്ന് മൂര്‍ത്തിക്കൂഹിക്കാന്‍ പറ്റുമോ?

koolidassan said...

Kaalidaasan >>>

You are perverted from the very birth...
I have seen all your comments here..
Just check with a doctor whether you have some pblm with your head.. any heriditory pblm..

you are simply crticising for criticism.. --just a kooli ..not a simple kooli... red "nikkaritta" chumattu thozhilallii...

Pinanariyude kochumon...

kaalidaasan said...

മാനിഷാദ,

ഇവിടെ എന്താണ് യഥാര്ത്ഥ പ്രശ്നം, സിപീഎമിന്റെ വിഭാഗീയത ഒളിക്കാനും പാര്‍ടിയില്‍ ആധിപത്യം ഉറപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പിണറായി വളരെ വിദഗ്ധമായി ഉപയോഗിക്കുന്നു. അങ്ങനെ ഇന്നാട്ടിലെ നിരക്ഷര കുക്ഷികളായ ഈഴവരെ പ്രീണിപ്പിച്ചു കൊണ്ടു പാര്ട്ടിയില്‍ ആധിപത്യം ഉറപ്പിച്ചു.


സി പി എമ്മിലെ വിഭാഗീയത ഒളിക്കാന്‍ ഈഴവരെ പ്രീണീപ്പിക്കുന്നു എന്നത് ഒരു പുതിയ കണ്ടുപിടുത്തമാണല്ലോ. പുരോഹിതര്‍ക്ക് ഇങ്ങനെ പല സ്വപ്നങ്ങളും കാണാം .

ഈഴവര്‍ നിരക്ഷര കുഷികളാണെന്നൊക്കെ , പുരോഹിതര്‍ തട്ടി വിടുന്നത് സൂക്ഷിച്ചു വേണം . ഈഴ്വര്‍ വേറുതെ കേട്ടിരിക്കില്ല.

കത്തോലിക്ക സഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. ലൈംഗിക പീഡനത്തിന്റെ പേരില്‍ മാര്‍പ്പാപ്പ ലോകം മുഴുവന്‍ നടന്നു മാപ്പു ചോദിക്കുന്ന തിരക്കിലാണ്. കേരളത്തിലെ പല ബോര്‍ഡിംഗ് സ്കൂളുകളില്‍ നിന്നും സമാനമായ ആരോപണങ്ങള്‍ പുറത്തു വരുന്നുണ്ട്. കേരളത്തിലെ കത്തോലിക്കരും മറ്റു സ്ഥലങ്ങളിലേപ്പോലെ തല ഉയര്‍ത്തി നിന്നു അതൊക്കെ പറയാന്‍ തുടങ്ങുന്ന കാലം വിദൂരമല്ല.

താങ്കള്‍ സി പി എമ്മിനെതിരെ ഉപയോഗിച്ച ആരോപണം ഞാന്‍ തിരിച്ചും നടത്തട്ടെ. അഭയ കേസ് അതിന്റെ പരിസമാപ്തിയിലേക്കെത്താറായി.

സഭ അതില്‍ പ്രതിക്കൂട്ടിലാണ്. ഇത്ര കാലം കളിച്ച എല്ലാ കളികള്‍ക്കും സമാധാനം പറയേണ്ടിവരും . സിസ്റ്റര്‍ അനൂപയുടെ ആത്മഹത്യക്കു സമാധാനം പറയേണ്ടി വരും . സഭയുടെ അത്യാര്‍ത്തി ചോദ്യം ചെയ്തതിനു സിസ്റ്റര്‍ ജെസ്മിയെ പീഡിപിച്ചത്, കേരളം മുഴുവനും അറിയാം . രണ്ടു കൊച്ചു കുട്ടികളെ പീഡിപിച്ചതിനു ഒരു പുരോഹിതന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സിസ്റ്റര്‍ ജെസ്മിയെപ്പോലെ പലരും പരസ്യമായി പുരോഹിത വര്‍ഗ്ഗത്തിന്റെ തിന്‍മകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങും . പ്രതി രോധത്തിലായ പുരോഹിതര്‍ , ഈ വക വിഷയങ്ങളില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ചു വിടാനായി , ഒറീസ്സയിലെ കത്തോലിക്കരെ തരം താഴത്തുനതിന്റെ ഗൂഡ ലക്ഷ്യം അതല്ലേ. അവരുടെ ജീവനും വിദ്യാഭ്യാസ കച്ചവടം പോലെ കാണുന്ന പവ്വത്തില്‍ പിതാവ്, കത്തോലിക്കര്‍ക്ക് മാത്രമല്ല , എല്ലാ ക്രിസ്ത്യാനികള്‍ക്കും നാണക്കേടാണ്.

N.J ജോജൂ said...

ഇനി ക്രൈസ്തവര്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ ആരാധനനടത്തണമെന്നോ ക്രൈസ്തവ ആരാധാലയങ്ങളില്‍ മാത്രം ആരാധനനടത്തണമെന്നോ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അതിലും കപടമതേതരവാദികള്‍ വര്‍ഗ്ഗീയതകണ്ടെത്തിയെന്നു വരും.

കത്തോലിയ്ക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കത്തോലിയ്ക്കര്‍ പഠിയ്ക്കണമെന്ന് അഭിപ്രായപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥം ഏതെങ്കിലും കത്തോലിയ്ക്കര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിയ്ക്കണമെന്നല്ല. വിദ്യാഭ്യാസത്തെക്കുറിച്ച് കത്തോലിയ്ക്കാ സഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മതബോധനവും വിശ്വാസപരിശീലനവും സഭയുടെ വിദ്യാഭ്യാസലക്ഷ്യത്തിന്റെ ഭാഗവുമാണ്. മതബോധനം സണ്‍‌ഡേസ്കൂളില്‍ മാത്രം പോരേ എന്ന ചോദ്യത്തിനു പ്രസ്ക്തിയുമില്ല. ഭരണഘടന സര്‍ക്കാര്‍ സഹായം ലഭിയ്ക്കുന്ന വിദ്യാലയങ്ങളില്‍ മതബോധനം നടത്തുവാനുള്ള അവകാശം നല്‍കുന്നിട്ടത്തോളം കാലം(വകുപ്പ് 28 2ആം അനുഛേദം) കത്തോലിയ്ക്കാസഭയ്ക്ക് അത് നിര്‍വ്വഹിയ്ക്കാനുള്ള അവകാശമുണ്ട്, അതു അങ്ങിനെതന്നെ തുടരുകയും ചെയ്യും. ഇപ്രകാരം മതബോധനം കൂടി ലക്ഷ്യമാക്കി കത്തോലിയ്ക്കാ സഭ സ്ഥാപിച്ചിട്ടൂള്ള വിദ്യാലയങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെ അയയ്ക്കണം എന്ന് ഒരു ബിഷപ്പ് അഭിപ്രായപ്പെട്ടാല്‍ അത് നൂറുശതമാനം ശരിയാണ്. അതില്‍ വര്‍ഗ്ഗീയത ആരോപിയ്ക്കുന്നവര്‍ക്ക് മതേതരത്വം എന്താണെന്നോ വര്‍ഗ്ഗീയത എന്താണെന്നോ അറിയുമോ എന്നു സംശയവുമുണ്ട്.

തങ്ങള്‍ക്കുള്ള വിശ്വാസവും ആ വിശ്വാസത്തിനനുസിച്ചുള്ള ജീവിതരീതിയും ആചാരാനുഷ്ടാനങ്ങളും കാത്തുസൂക്ഷിയ്കുവാന്‍ എല്ലാമതങ്ങള്‍ക്കും എല്ലാ മതവിശ്വാസിയ്ക്കും കടമയുണ്ട്. ഒരിതര മതസ്ഥന്‍ അവന്റെ വിശ്വാസം കാത്തുസൂക്ഷിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതിനെ ഞാന്‍ തെറ്റ് എന്നു വിശേഷിപ്പിച്ചാല്‍ അവന്റെ വിശ്വാസം അവന്‍ കാത്തുസൂക്ഷിയ്ക്കാതിരിയ്ക്കുന്നതാണ് എന്റെ താത്പര്യം എന്നു വരും. അതുതന്നെയാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടി ശ്രമിയ്ക്കുന്നതും. ഒരു മതസ്ഥരും തങ്ങളുടെ മതവിശ്വാസം സംരക്ഷിയ്ക്കരുത്, കഴിയുമെങ്കില്‍ മതനിഷേധികളാവണം. ഇതൊന്നും ആര്‍ക്കും മനസിലാവില്ല എന്നു ധരിയ്ക്കരുത്.

ആദ്യം വെള്ളം കലക്കുക. പിന്നെ മീന്‍ പിടിയ്ക്കുക. ആ വെള്ളം കലക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്.

N.J ജോജൂ said...

"ഇനി ജോജു പറയൂ, എന്താണ്, താങ്കളുടേ അഭിപ്രായമ്? ഒറിസയില നടക്കുന്നത് നിസാരമാണോ?"

ഒറീസയില്‍ നടന്നതോ നടക്കുന്നതോ നിസ്സാരമാണെന്ന് ഇവിടെ ആരും അഭിപ്രായപ്പെട്ടില്ല. അതിനെതിരെ സംയമനത്തോടെ സംസാരിച്ചൂ എന്നതു മാത്രമാണ് കത്തോലിയ്ക്കാ സഭ ചെയ്തതെറ്റ്. എരിതീയില്‍ എണ്ണയൊഴിയ്ക്കുന്ന സമീപനം പ്രതീക്ഷിച്ചവരെ അതു നിരാശരാക്കിയിരിയ്ക്കും. ആ നൈരാശ്യമാണ് കാളിദാസന്റെ വാക്കുകളില്‍ നിഴലിച്ചതും.

അതേ സമയം ഒറീസാ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളെ സ്വയം ന്യൂനപക്ഷസംരക്ഷകരായി അവരോധിയ്ക്കുവാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി പരിശ്രമിയ്ക്കുകയും ചെയ്തു. കേരളത്തിലെ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിയ്ക്കാനുള്ള ശ്രമങ്ങളും നടന്നു. ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരായിരുന്നതും ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതും മാര്‍ക്സിസ്റ്റുപാര്‍ട്ടിയല്ല. ഇവിടുത്തെ ഹിന്ദു സമൂഹവും ഇന്ത്യയുടെ ഭരണഘടനയുമാണ്.
ഒറീസയിലെ കലാപകാരികളില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിച്ചതും ഹിന്ദുക്കള്‍ തന്നെയാണ്.

പ്രസ്ഥാവനകള്‍ ഇറക്കുന്നതും പ്രകടനം നടത്തുന്നതുമല്ല ന്യൂനപക്ഷ സംരക്ഷണം. ന്യൂനപക്ഷത്തിനു പുതിയ നിര്‍വ്വചനവുമായി പലതവണ നിയമമുണ്ടാക്കാന്‍ ശ്രമം നടത്തിയവര്‍ ന്യൂനപക്ഷസംരക്ഷകരായി സ്വയം അവരോധിയ്ക്കുന്നതിലെ വൈരുധ്യം ഒന്നു ചിന്തിച്ചാല്‍ മനസിലാവുന്നതേയുള്ളൂ.

ഇ.കെ നയനാര്‍ മുഖ്യമന്തിയായിരുന്നപ്പോഴോ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴോ കത്തോലിയ്ക്കാ സഭ കമ്യൂണിസ്റ്റുപാര്‍ട്ടിക്കെതിരെ പ്രതികരിച്ചിട്ടില്ല. ഒന്നിനു പിറകെ ഒന്നായി അവകാശ ധ്വംസനമുണ്ടാകുമ്പോള്‍, ജനാധിപത്യവിരുദ്ധസമീപനമുണ്ടാകുമ്പോള്‍ കത്തോലിയ്ക്കാ സഭ പ്രതിഷേധിയ്ക്കുക തന്നെ ചെയ്യും.

kaalidaasan said...

ഇനി ക്രൈസ്തവര്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ ആരാധനനടത്തണമെന്നോ ക്രൈസ്തവ ആരാധാലയങ്ങളില്‍ മാത്രം ആരാധനനടത്തണമെന്നോ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അതിലും കപടമതേതരവാദികള്‍ വര്‍ഗ്ഗീയതകണ്ടെത്തിയെന്നു വരും.

ഇല്ലല്ലോ . അതില്‍ ആരും വര്‍ഗ്ഗിയതയോ മറ്റെന്തെങ്കിലുമോ കാണില്ല. ക്രൈസ്തവര്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിലോ അവിടെ വേദപാഠനം നടത്തുന്നതിലോ ആരും വര്‍ഗ്ഗീയത കാണില്ല. അങ്ങനെ വ്യാഖ്യാനിക്കുന്നവരാണ്, വര്‍ഗീയമായി ചിന്തിക്കുന്നത്.


ആരാധനയെ പൊതു വിദ്യാഭ്യാസവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. കേരളത്തില്‍ കത്തോലിക്കര്‍ 10% ത്തില്‍ താഴെയേ വരൂ. ഇതിനു മുമ്പ് കത്തോലിക്കരും , അകത്തോലിക്കരും , ഹിന്ദുക്കളും , മുസ്ലിങ്ങളുമെല്ലാം ഒന്നിച്ചാണ്, പഠിച്ചത്. അതു കൊണ്ട് ആരുടേയും മത വിശ്വസമില്ലാതായിട്ടില്ല. മത വിശ്വാസികളായ കമ്യൂണിസ്റ്റുകാര്‍ പല പ്രവശ്യം കേരളം ഭരിച്ചിട്ടും ആരുടെയും മത വിശ്വാസം ഇല്ലാതായിട്ടില്ല. കത്തോലിക്കര്‍ കത്തോലിക്കാ സ്കൂളുകളില്‍ മാത്രം പഠിച്ചല്‍ അതു തെറ്റായ സൂചന കൊടുങ്ക്കുമ്. ചില അമ്പലങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമേ കയറാവുള്ളൂ എന്നു പറയുന്നതിന്റെ വേറൊരു പതിപ്പായി അതു മാറും മറ്റു മതക്കാര്‍ അവരെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങും .


മതബോധനം സണ്‍‌ഡേസ്കൂളില്‍ മാത്രം പോരേ എന്ന ചോദ്യത്തിനു പ്രസ്ക്തിയുമില്ല. ഭരണഘടന സര്‍ക്കാര്‍ സഹായം ലഭിയ്ക്കുന്ന വിദ്യാലയങ്ങളില്‍ മതബോധനം നടത്തുവാനുള്ള അവകാശം നല്‍കുന്നിട്ടത്തോളം കാലം(വകുപ്പ് 28 2ആം അനുഛേദം) കത്തോലിയ്ക്കാസഭയ്ക്ക് അത് നിര്‍വ്വഹിയ്ക്കാനുള്ള അവകാശമുണ്ട്, അതു അങ്ങിനെതന്നെ തുടരുകയും ചെയ്യും.

ആ ചോദ്യത്തിനു പ്രസക്തിയുണ്ട്. മത ബോധനം സ്വകാര്യ സ്കൂളുകളില്‍ നടത്താനവകാശമുണ്ട്. അതാരും നിഷേധിക്കുന്നില്ല. നടത്തിക്കോട്ടേ. ഇഷ്ടമുള്ള മതാപിതാക്കള്‍ക്ക് കുട്ടികളെ അങ്ങനെയുള്ള വിദ്യാലയങ്ങളില്‍ അയക്കുകയും ചെയ്യാം . അത് ഒരു സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഒരു മതനിരപേക്ഷ സമൂഹത്തില്‍ നിര്‍ബന്ധമാക്കുമ്പോളാണ്, പ്രശ്നം . അപ്പോള്‍ ഒരു കത്തോലിക്കാ കുട്ടിക്ക്, നേര്‍സറി തലം മുതല്‍ ജോലി കിട്ടുന്നതു വരെ കത്തോലിക്കാ സ്കൂളിലും കോളേജിലും മാത്രം പഠിക്കണമെന്നു വന്നാല്‍ അതു ഒരു പരിഷ്ക്രുത മതനിരപേക്ഷ സമൂഹത്തിനു ആശാസ്യമല്ല. അതു നമ്മള്‍ കുറച്ചു കൂടെ വിപുലപ്പെടുത്തുമ്പോള്‍ , വിദ്യഭ്യാസാനന്തരം കത്തോലിക്ക സ്ഥാപനത്തില്‍ ജോലി ചെയ്യണമെന്നു നിര്‍ബന്ധിക്കേണ്ടി വരും . കാരണം വിദ്യാഭ്യാസം എന്നത് ഒരിക്കലും അവസാനിക്കാത്ത പ്രക്രീയയാണല്ലോ.പിന്നെ വീട്ടിലും , പള്ളിയിലും , സണ്ടേസ്കൂളിലും പഠിപ്പിച്ചു മതിയാഞ്ഞിട്ടാണോ, മറ്റു സ്കൂളിലും പഠിപ്പിക്കണമെന്നു പറയുന്നത്? എന്താണിത്രയധികം ഇങ്ങനെ പഠിപ്പിക്കുവാനുള്ളത്? മറ്റു മതക്കാര്‍ അങ്ങനെ ആവശ്യപ്പെടുന്നില്ലല്ലോ?

മത ബോധാനം നടത്തുന്നുണ്ടോ ഇല്ലയോ എന്നതല്ലല്ലോ ഇവിടത്തെ പ്രശ്നം . എത്രയോ കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങള്‍ കേരളത്തില്‍ ഉണ്ട്. മത ബോധനം നടത്തുന്നവ വളരെ വിരളമാണ്.

ഇതിന്റെയെല്ലാം തുടക്കം പാഠപുസ്തകത്തില്‍ നിന്നാണല്ലോ. സര്‍ക്കാര്‍ പാഠപുസ്തകം പഠിപ്പികില്ല എന്ന പിടിവാശിയില്‍ നിന്നുമാണ്, ഇതെല്ലാം ഉണ്ടായത്. സര്‍ക്കാര്‍ ഒരു കത്തോലിക്കാ സ്കൂളിനോടും മത പഠന ക്ളാസില്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠം പഠിപ്പിക്കാന്‍ പറഞ്ഞിട്ടില്ല.

kaalidaasan said...

ഒറീസയില്‍ നടന്നതോ നടക്കുന്നതോ നിസ്സാരമാണെന്ന് ഇവിടെ ആരും അഭിപ്രായപ്പെട്ടില്ല.

അഭിപ്രായപ്പെട്ടു. അതാണല്ലോ ഈ വിമര്‍ ശനത്തിന്റെ കാരണം തന്നെ. ഒറീസ്സയില്‍ നടക്കുന്നത് കേരളത്തില്‍ നടക്കുന്നതിനേക്കാള്‍ നിസ്സാരമാണെന്നു , പവ്വത്തില്‍ പിതാവു പറഞ്ഞു . അതാണിവിടത്തെ സം സാര വിഷയവും . ജോജു ഇല്ലെന്നു സ്ഥാപിക്കാന്‍ ശ്രമികേണ്ട.

അതിനെതിരെ സംയമനത്തോടെ സംസാരിച്ചൂ എന്നതു മാത്രമാണ് കത്തോലിയ്ക്കാ സഭ ചെയ്തതെറ്റ്.

കത്തോലിക്കാ സഭ സംസാരിച്ചത് എല്ലാവരും കേട്ടു. അത് വര്‍ക്കി വിതയത്തില്‍ പിതാവിന്റെ പ്രസ്ഥാവനയില്‍ കണ്ടു. അതു സംയമനത്തോടെയും പക്വതയോടെയുമുള്ളതാണ്. അന്തസുള്ള ഭാക്ഷയും , ഒറീസയില്‍ നടന്ന സം ഭവങ്ങളുടെ യധാര്‍ത്ഥ വിലയിരുത്തലും . നല്ല ഇടയന്‍മാര്‍ എങ്ങനെയിരിക്കണം എന്നതിനുദാഹരണമാണത്. ആ പ്രസ്ഥാവന കമ്യൂണിസ്റ്റുപാര്‍ട്ടിയെ ഞോണ്ടാന്‍ അദ്ദേഹം ഉപയോഗിച്ചില്ല. കേരളത്തിലെ എന്തെങ്കിലും പ്രനങ്ങളുമായി അതു ക്കുട്ടികുഴക്കുകയോ ചെയ്തില്ല. ഒറിസ്സയില്‍ നടക്കുന്ന സംഭവങ്ങളുടെ സാക്ഷിയായ ബിഷപ് ചീനത്തും സംസാരിച്ചു. സംഘപരിവാരികളുടെ അടി നേരിട്ടു കൊള്ളുന്നവര്‍ക്കറിയാം അതിന്റെ ഭീകരത. മറ്റുള്ളവരെ പുലഭ്യം പറഞ്ഞു നാടുനീളെ നടക്കുന്നവര്‍ക്ക് ഒന്നും കാണേണ്ടല്ലോ, അനുഭവിക്കേണ്ടല്ലോ. പ്രസ്ഥാവന നടത്തിയാല്‍ മതിയല്ലോ. പവ്വത്തില്‍ പിതാവും ജോജുവും ഒറീസ്സയിലെ അദിവാസി മേഖലയില്‍ പോയി കുറച്ചു കാലം വസിക്കൂ. അപ്പോള്‍ അറിയാം പവ്വത്തില്‍ പിതാവു പറഞ്ഞതിന്റെ യധാര്‍ത്ഥ പൊരുള്‍ .

kaalidaasan said...

എരിതീയില്‍ എണ്ണയൊഴിയ്ക്കുന്ന സമീപനം പ്രതീക്ഷിച്ചവരെ അതു നിരാശരാക്കിയിരിയ്ക്കും. ആ നൈരാശ്യമാണ് കാളിദാസന്റെ വാക്കുകളില്‍ നിഴലിച്ചതും.

എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതികരണമല്ല പവ്വത്തില്‍ പിതാവിന്റേത്. ഒറീസ്സയിലെ തീവയ്പ്പില്‍ മുഖം പകുതി കരിഞ്ഞ ഒരു കത്തോലിക കുട്ടിയുടെ ചിത്രം പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ മുറിവില്‍ മുളകരച്ചു തേക്കുന്ന പ്രസ്ഥാവനയാണദ്ദേഹം നടത്തിയത്.




എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനം അരും പ്രതീക്ഷികുന്നില്ല. പക്ഷെ , പാവ്വത്തില്‍ പിതാവിന്റെ വാക്കുകളില്‍ , മലര്‍ന്നു കിടന്നു തുപ്പുന്ന സമീപനമാണ്‌. . സ്വന്തം തത്വ ശാസ്ത്രത്തെ വ്യഭിചരിക്കുന്ന ജുഗുപ്സയാണത്. മനുഷ്യജീവന്‍ എല്ലാത്തിലും വലുതെന്നു പ്രചരിപ്പിക്കുന്ന ഒരു തത്വ ശാസ്ത്രത്തിന്റെ ആണിക്കല്ലിളക്കുന്നതാണത്. ഭാവിയില്‍ മനുഷ്യജീവനാകാന്‍ സാധ്യ ഉള്ള ഭീജങ്ങളെവരെ കൊല്ലുമെന്നു പറഞ്ഞു ഗര്‍ഭ നിരോധന ഉറകള്‍ നിരോധിക്കുന്ന, തത്വ ശാസ്ത്രത്തെ നഗ്നമായി വ്യഭിചരിക്കുന്ന വാക്കുളാണത്. ജോജു ഏത് അളവുകൊലുവച്ച് അളന്നാലും , കേരളത്തിലെ ഒരു കത്തോലിക്കന്റെയും ജീവനെ ഹനിക്കാന്‍ ഇവിടെ ഒരു കമ്യൂണിസ്റ്റുകാരനും ശ്രമിച്ചില്ല. ഒറീസ്സയിലെ പ്രശ്നത്തേക്കുറിച്ച് പ്രതികരിക്കുമ്പോള്‍ കേരളത്തിലെ പ്രശ്നത്തേക്കാള്‍ നിസാരമാണെന്നു പറയുന്നത് സഭ്യതക്കു നിരക്കുന്നതല്ല. അതാണിവിടെ വിമര്‍ശിച്ച കാര്യവും .

kaalidaasan said...

അതേ സമയം ഒറീസാ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളെ സ്വയം ന്യൂനപക്ഷസംരക്ഷകരായി അവരോധിയ്ക്കുവാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി പരിശ്രമിയ്ക്കുകയും ചെയ്തു. കേരളത്തിലെ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിയ്ക്കാനുള്ള ശ്രമങ്ങളും നടന്നു. ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരായിരുന്നതും ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചതും മാര്‍ക്സിസ്റ്റുപാര്‍ട്ടിയല്ല..


മാര്‍ക്സിസ്റ്റു പാര്‍ട്ടി മാത്രമാണ്, ഇന്‍ഡ്യയിലെ ന്യൂനപക്ഷ സംരക്ഷകരെന്ന് അവര്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ ഇന്‍ഡ്യക്കാര്‍ മുഴുവനും അറിയുന്ന ഒരു സത്യമുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ ഭരിക്കുന്നതും അവര്‍ക്ക് സ്വാധീനവുമുള്ള സ്ഥലങ്ങളിലാണ്‌ ന്യൂനപകഷങ്ങള്‍ സുരക്ഷിതരെന്ന്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നു തിരിച്ചറിയാനുള്ള ബുദ്ധിവികാസം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. അതിനുള്ള തെളിവാണ്, ഭൂബനേശ്വര്‍ ആര്‍ച്ച് ബിഷപ് ചീനത്തിന്റെ വാക്കുകള്‍ . ചീനത്തിനേപ്പോലുള്ള ബിഷപ്പുമാര്‍ കമ്യൂണിസ്റ്റുകാരുടെ സം രക്ഷണം ഉള്ള സ്ഥലത്തല്ല ജീവിക്കുന്നത്. പവ്വത്തിലിനേപ്പോലുള്ള പഞ്ചനക്ഷത്ര ബിഷപ്പല്ല അദ്ദേഹം .

മോഡിയേപ്പോലുള്ള ഒരാള്‍ ഭരികുന്നിടത്തായിരിക്കേണ്ടിയിരുന്നു പവ്വത്തില്‍ ജീവിക്കേണ്ടത്

kaalidaasan said...

ഇവിടുത്തെ ഹിന്ദു സമൂഹവും ഇന്ത്യയുടെ ഭരണഘടനയുമാണ്.
ഒറീസയിലെ കലാപകാരികളില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിച്ചതും ഹിന്ദുക്കള്‍ തന്നെയാണ്.



ന്യൂനപക്ഷങ്ങള്‍ പീഡിപിക്കപ്പെടുന്ന ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളും ആന്ധ്ര , കര്‍ണ്ണാടക, തമിഴ്നാട് എന്നിവയും ആഫ്രിക്കയിലെ സ്ഥലങ്ങളല്ല. ഇന്‍ഡ്യന്‍ ഭരനഘടനപ്രാബല്ല്യത്തിലുള്ളതും ഹിന്ദുക്കള്‍ ജീവിക്കുന്നതുമായ സ്ഥലങ്ങള്‍ തന്നെയാണ്.
ഹിന്ദു സമൂഹവും ഭരണഘടനയൂം സംരക്ഷിക്കുമായിരുന്നെങ്കില്‍ , ഗുജറാത്തില്‍ 2000 മുസ്ലിങ്ങള്‍ കൊല്ലപ്പെടുകില്ലായിരുന്നു. ഒറീസ്സയില്‍ അനേകം കത്തോലിക്കര്‍ ചുട്ടെരിക്കപ്പെടില്ലായിരുന്നു. മധ്യ പ്രദേശിലും ഉത്തര്‍\പ്രദേശിലും കന്യാസ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടില്ലായിരുന്നു.

ഒറീസ്സയിലെ കലാപകാരികള്‍ എന്ന പദപ്രയോഗം തന്നെ ജുഗുപ്സാവഹമാണ്. വ്യക്തമയ ലക്ഷ്യത്തോടെ കരുതിക്കൂട്ടി നേരത്തെ പ്ളാന്‍ ചെയ്തു വച്ചു നടത്തിയ അതി ക്രൂരമായ കൊലപാതകമായിരുന്നു. ആ കൊലപാതകികള്‍ ഹിന്ദുക്കളായിരുന്നു എന്ന യാധാര്‍ത്ഥ്യം കാണാതെ , സംരക്ഷിച്ചവര്‍ ഹിന്ദുക്കളായിരുന്നു എന്നു പറയുന്നതില്‍ പവ്വത്തിലിന്റെ അതേ ഗൂഡ ലക്ഷ്യം തെളിഞ്ഞു കാണാം . പക്ഷെ ആ ഹിന്ദുക്കളില്‍ ഏറിയ പങ്കും മാവോയിസ്റ്റുകളും നക്സലുകളുമായിരുന്നു എന്നത് ജോജുവിനറിയാമോ എന്തോ. അല്‍പ്പം കൂടി ബുദ്ധിവികാസം കാണിക്കൂ ജോജു. സംഘ പരിവാരികളുടെ തോളില്‍ കയ്യിട്ടു നടക്കുന്ന പവ്വത്തിലിന്റെ മുഖം ജോജുവില്‍ ഞാന്‍ കണ്ടാല്‍ എന്നെ കുറ്റപ്പെടുത്തരുത്.


ഹിന്ദു പേരുള്ളവര്‍ എല്ലാം ഹിന്ദുക്കളാണു എന്ന ന്യായം സ്വീകരിച്ചാല്‍ , കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ എല്ലാവരും തന്നെ ഹിന്ദുക്കളാണ്. അപ്പോള്‍ ഹിന്ദുക്കളാണ്, കത്തോലിക്കരെ എതിര്‍ക്കുന്നതെന്നു വരുന്നു

kaalidaasan said...

പ്രസ്ഥാവനകള്‍ ഇറക്കുന്നതും പ്രകടനം നടത്തുന്നതുമല്ല ന്യൂനപക്ഷ സംരക്ഷണം. ന്യൂനപക്ഷത്തിനു പുതിയ നിര്‍വ്വചനവുമായി പലതവണ നിയമമുണ്ടാക്കാന്‍ ശ്രമം നടത്തിയവര്‍ ന്യൂനപക്ഷസംരക്ഷകരായി സ്വയം അവരോധിയ്ക്കുന്നതിലെ വൈരുധ്യം ഒന്നു ചിന്തിച്ചാല്‍ മനസിലാവുന്നതേയുള്ളൂ.

പ്രസ്ഥാവനകള്‍ ഇറക്കുന്നതോ പ്രകടനം നടത്തുന്നതോ ആണു ന്യൂനപക്ഷ സംരക്ഷണം എന്ന് ആരും പറഞ്ഞില്ല. ന്യൂനപക്ഷ സംരക്ഷണമെന്നാല്‍ , അടിസ്ഥാനപരമായി ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കലാണ്. ബാക്കി അവകാശങ്ങള്‍ ഇതുണ്ടെങ്കിലേ പ്രസക്തമാകുന്നുള്ളൂ.സ്വത്തും ജിവനും നശിപിച്ചാല്‍ , പിന്നെ ന്യൂനപക്ഷങ്ങള്‍ ഇല്ല. കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇന്ന് ന്യൂനപക്ഷങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കപ്പെടുന്നുണ്ട്. അത് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അറിയാം . പിന്നെ വിദ്യാഭ്യാസ കച്ചവടം സംരക്ഷിച്ചാല്‍ മാത്രം മതി, സ്വത്തോ ജീവനോ പോയാലും സാരമില്ല എന്നുള്ള പവ്വത്തില്‍ തിയറിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയുമാകാം .


ന്യൂനപക്ഷങ്ങളെ ആരും നിര്‍വചിക്കാന്‍ ശ്രമിക്കുന്നില്ല. അതു ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്.ന്യൂനപക്ഷാവകശങ്ങ‍ള്‍ എന്ന പേരില്‍ അനുഭവിക്കുന്ന ഔദാര്യങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടാനുള്ള എല്ലാ സാഹചര്യവും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മത വിദ്യാഭ്യാസം നടത്താന്‍ മെഡിക്കല്‍ കോളേജുതന്നെ വേണമെന്നു വാശിപിടിക്കുന്ന അവസ്ഥയില്‍ അതിനുള്ള എല്ല സാധ്യതയുമുണ്ട്.

ഉത്തര്‍ പ്രദേശിലെ ഒരു ഹിന്ദു ജഡ്ജി അടുത്തനാളില്‍ പുതിയ ഒരു വിധി പ്രസ്ഥാവിച്ചിരുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ തീരുമാനിക്കണമെന്ന്. ആ വിധി നിലനിന്നില്ല. പവ്വത്തിലിനേപ്പോലുള്ള വിവര ദോഷികള്‍ കൂടൂതല്‍ ഒച്ചയുണ്ടാക്കിയാല്‍ അതു പോലെയുള്ള ഒരു വിധി സുപ്രീം കോടതിയില്‍ നിന്നു തന്നെ വരാനുള്ള സാധ്യതയുണ്ട്.

kaalidaasan said...

ഇ.കെ നയനാര്‍ മുഖ്യമന്തിയായിരുന്നപ്പോഴോ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴോ കത്തോലിയ്ക്കാ സഭ കമ്യൂണിസ്റ്റുപാര്‍ട്ടിക്കെതിരെ പ്രതികരിച്ചിട്ടില്ല. ഒന്നിനു പിറകെ ഒന്നായി അവകാശ ധ്വംസനമുണ്ടാകുമ്പോള്‍, ജനാധിപത്യവിരുദ്ധസമീപനമുണ്ടാകുമ്പോള്‍ കത്തോലിയ്ക്കാ സഭ പ്രതിഷേധിയ്ക്കുക തന്നെ ചെയ്യും

ഇ.കെ നയനാര്‍ മുഖ്യമന്തിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ മന്ത്രി കേരള കോണ്‍ഗ്രസുകാരനായിരുന്നു. കത്തോലിക്കാ സഭയുടെ ഇഷ്ടത്തിനു കാര്യങ്ങള്‍ നടന്നു. അപ്പോള്‍ പ്രതികരിക്കേണ്ട ആവശ്യമില്ലായിരുന്നു. നായനാര്‍ അതില്‍ ഇടപെട്ടുമില്ല. ഇപ്പോള്‍ ബേബി മന്ത്രിയായപ്പോള്‍ ,ബിഷപ്പുമാരെ താണു വീണു വണങ്ങുന്നില്ല. , കണ്ണുരുട്ടുമ്പോള്‍ മുട്ടിന്‍മേല്‍ നിന്നു പാപ പരിഹാരം നടത്തുന്നില്ല. സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നു, അരമനകളില്‍ നിന്നു വരുന്ന തീട്ടൂരങ്ങളല്ല.


ജനാധിപത്യവിരുദ്ധ സമീപനം എന്ന വാക്ക് അസ്ഥാനത്തായി പോയി. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളാണ്, ജനാധിപത്യം കൊണ്ടുദ്ദേശിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും ഈ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ പിന്തുണച്ചു. പാഠപ്സുതക വിവാദത്തില്‍ ആദ്യം എതിര്‍ത്തിരുന്ന യു ഡി എഫ് പോലും അവസാനം പിന്തുണച്ചു. 10 ശതമാനം വരുന്ന കത്തോലിക്കരെ നയിക്കുന്ന കുറച്ചു പുരോഹിതരല്ലാതെ അതിനെ എതിര്‍ത്തില്ല. ഒരു ഹിതപരിശോധന നടത്തിയാല്‍ കത്തോലിക്കരില്‍ ഭൂരിഭാഗവും സര്‍ക്കാരിനെ പിന്താങ്ങുമെന്നു മനസിലാവും .

വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള അവകാശ ധ്വംസനമുണ്ടാകുമ്പോള്‍ വിമോചന സമരം നടത്തും എന്നു പറഞ്ഞാല്‍ ഈ നൂറ്റാണ്ടില്‍ വിലപ്പോകില്ല.

kaalidaasan said...

പ്രസംഗത്തിന്റെ ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത്‌ അതു ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട്‌ അതാണു ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം.

ഒന്നോ രണ്ടോ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തലക്കെട്ടായി വരുമ്പോള്‍ , പിതാവിനു വിഷമം ഉണ്ട് അല്ലേ. പിതാവേ അങ്ങും കൂടെയുള്ളവരും ചെയ്തതും അതു തന്നെയല്ലേ? എല്ലാ മതങ്ങളേക്കുറിച്ചും പരാമര്‍ശമുള്ള ഒരു പാഠപുസ്തകത്തില്‍ നിന്നും , മതമില്ലാത്ത ഒരു കുട്ടിയേക്കുറിച്ചുള്ള ഒരു പരാമര്‍ശം അടര്‍ത്തിയെടുത്ത്, നിരീശ്വരത്ത്വം പ്രചരിപ്പിക്കുന്നേ എന്നു വലിയ വായിലേ നിലവിളിച്ചത് അങ്ങല്ലേ? പാഠപുസ്തകം നേരേ ചൊവ്വേ വായിക്കാതെ , വരികള്‍ക്കിടയിലും , വാക്കുകള്‍ക്കിടയിലും അക്ഷരങ്ങള്‍ക്കിടയിലും വായിച്ച്, വ്യാഖ്യാനിച്ച്, കമ്യൂണിസം കണ്ടുപിടിച്ചത് , അങ്ങും കൂട്ടാളികളുമല്ലേ?

മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണത്. അനുഭവിക്കുക. വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഇതില്‍ നിന്നുമെന്തെങ്കിലും പാഠം പഠിക്കാമെങ്കില്‍ പഠിക്കുക.ഇതു ആരംഭം മാത്രമാണ്. പലതും വഴിയേ വരാനുള്ള എല്ലാ സാധ്യതയുമുണ്ട്.

kaalidaasan said...

വര്‍ഗ്ഗീയത കൂടുതലായി ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഒറീസ്സാ എന്നിവിടങ്ങളില്‍ തീവ്രമായി പ്രകടമാകുന്നുണ്ട്‌. വര്‍ഗ്ഗീയത വരുത്തിവയ്ക്കുന്ന അപകടം എല്ലാ ക്രൈസ്തവരും മനസ്സിലാക്കുകയും അപലപിക്കുകയും ചെയ്യണം.

വര്‍ഗ്ഗീയത എന്നതു കൊണ്ട് പിതാവ്‌എന്താണുദ്ദേശിക്കുന്നത്?. പിതാവു പ്രകടിപ്പിക്കുന്ന വര്‍ഗ്ഗീയത തന്നെയാണു, മറ്റു പലയിടത്തും കാണുന്നത്. പിതാവു പറയുന്നു കത്തോലിക്കര്‍ കത്തോലിക്കാ വിശ്വാസത്തില്‍ മാത്രമേ വളരവൂ എന്ന്. ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഒറീസ്സാ എന്നിവിടങ്ങളില്‍ , ഹിന്ദുക്കള്‍ പറയുന്നു, അവിടത്തെ ജനങ്ങള്‍, ഹിന്ദു മത വിശ്വാസത്തിലേ വളരാവൂ എന്ന്. അതു കൊണ്ട് അവര്‍ മത പരിവര്‍ത്തനം തടയുന്നു. അവിടത്തെ ഹിന്ദുക്കള്‍ ക്രിസ്തുമത വിശ്വസം സ്വീകരിക്കുന്നത്, കേരളത്തിലെ ക്രിസ്ത്യാനികള്‍ കമ്യൂണിസ്റ്റു വിശ്വാസം സ്വീകരിക്കുന്നതിനു സമാനമാണ്. രണ്ടു കൂട്ടരുടെയും നിലപാടുകള്‍ സമാനമാണ്. ഒന്നിനെ പിന്താങ്ങുകയും മറ്റതിനെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ?

വര്‍ഗ്ഗീയത വരുത്തി വക്കുന്ന ആപകടം , ക്രിസ്ത്യാനികള്‍ മത്രമേ മനസിലാക്കാവൂ എന്നത് തീവ്രവാദമല്ലേ? മറ്റുള്ളരും മനസിലാക്കിയാല്‍ എന്താണു കുഴപ്പം . ക്രിസ്ത്യാനികളില്‍ കമ്യൂണിസ്റ്റു വിശ്വാസം വരുന്നത് അങ്ങ് എതിര്‍ക്കുന്നു. പക്ഷെ ഹിന്ദുകളില്‍ ക്രൈസ്തവ വിശ്വാസം വരുന്നത് പിന്തുണക്കുന്നു. അങ്ങയുടെ അതേ ചിന്താഗതിയുള്ള ഹിന്ദു മത നേതാക്കള്‍ അങ്ങു ചിന്തിക്കുന്നതു പോലെ തന്നെ ചിന്തിക്കുന്നതു കൊണ്ടാണ്, ഒറീസ സംഭവിച്ചത്. കമ്യൂണിസ്റ്റുകാര്‍ കത്തോലിക്കാ സഭയില്‍ കടന്നു കയറുന്നു എന്നു അങ്ങാരോപിക്കുന്നതേ അവരും ചെയ്യുന്നുള്ളു. ഒറീസയിലെ ആദിവാസി മേഖലകളില്‍ പുരോഹിതരും കന്യാസ്ത്രീകളും ഹിന്ദു മതവിവാസികളെ കൂട്ടത്തോടെ മതം മാറ്റുന്നു. അതെങ്ങനെ ന്യായീകരിക്കാനാവും ? കേരളത്തില്‍ പിതാവുള്‍ പ്പെടുന്നവര്‍ കമ്യൂണിസ്റ്റുകാരില്‍ അരോപിക്കുന്നത് തന്നെയാണ്, ഒറീസയില്‍ ഹിന്ദു തീവ്രവാദികള്‍ നിങ്ങളിലും ആരോപിക്കുന്നത്. ഒന്നു ശരിയും മറ്റേത് തെറ്റുമാകുന്നതെങ്ങനെ?

നിഷ്പക്ഷമായി ചിന്തിക്കുന്ന മറ്റുള്ളവര്‍ക്ക് പിതാവിന്റെ ഇരട്ടത്താപ്പു മനസിലാകും .വര്‍ഗ്ഗീയത വരുത്തിവയ്ക്കുന്ന അപകടം എല്ലാ ക്രൈസ്തവരും മനസ്സിലാക്കുകയും അപലപിക്കുകയും ചെയ്യണം. എന്നതാണ്, യധാര്‍ത്ഥ വര്‍ഗ്ഗീയത. ക്രിസ്ത്യാനികള്‍ വര്‍ഗ്ഗീയമായി ചിന്തിക്കുന്നത് മറ്റുള്ളവര്‍ മനസിലാക്കിക്കൂടാ. ഇതെവിടുത്തെ നിയമമാണ്‌ പിതാവേ? കേരളത്തില്‍ അങ്ങു വര്‍ഗ്ഗീയമായി ചിന്തിച്ചപ്പോള്‍ , മറ്റുള്ളവര്‍ മനസിലാക്കുകയും അപലപിക്കുകയും ചെയ്തു . അതു സംഭവിച്ചപ്പോള്‍ അങ്ങുള്‍പ്പടെയുള്ള വര്‍ഗ്ഗീയ വാദികള്‍ അതിനെതിരെ ഉറഞ്ഞു തുള്ളി. അതുപോലെ ഒറീസയില്‍ ഹിന്ദുക്കളും അതു മനസിലാക്കി. അതിനെ അവര്‍ അപലപിക്കുക മാത്രമല്ല, ആക്രമിക്കുകയും ചെയ്തു. രണ്ടു ഒന്നു തന്നെയാണ്.


മനസ്സിലാക്കുകയും അപലപിക്കുകയും ചെയ്യുക എന്നത് , ക്രിസ്താനികള്‍ക്കു മാത്രം പതിച്ചു കിട്ടിയതല്ല എന്ന് ആദ്യം മനസിലാക്കുക. ആദവാസി മേഖലകളില്‍ സേവനം മാത്രമല്ല സഭയുടെ ലക്ഷ്യമെന്ന് എല്ലാവര്‍ക്കും അറിയാം . സേവനം മാത്രമാണെങ്കില്‍ മത പരിവര്‍ത്തനത്തിന്റെ ആവശ്യമില്ലായിരുന്നു. വിശ്വാസം മാറ്റുന്നതു തന്നെയാണ്, സഭയുടെ ലക്ഷ്യം . കേരളത്തില്‍ ക്രൈസ്തവര്‍ മത വിശ്വാസം മാറുന്നത് അങ്ങ് എതിര്‍ക്കുന്നു. അതേ ശ്വാസത്തില്‍ ഒറീസയില്‍ ഹിന്ദുക്കള്‍ മത വിശ്വാസം മാറുന്നത് പിന്തുണക്കുന്നു. ഇതിലെന്തോ അക്ഷരത്തെറ്റുണ്ടല്ലോ , പിതാവേ? അതിനെ സുബോധമുളവര്‍ വര്‍ഗ്ഗീയത എന്നു തന്നെ വിളിക്കും .


ഞാന്‍ മതം മാറുന്നതിനെതിരല്ല. ഒറീസയിലെ ഹിന്ദുക്കള്‍ക്ക് ഏതു വിശ്വാസവും സ്വീകരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. അതു പോലെ കേരളത്തിലെ കത്തോലിക്കര്‍ക്ക് ഏതു വിശ്വാസവും , കമ്യൂണിസം ഉള്‍പ്പടെ, സ്വീകരിക്കുവാനുള്ള അവകാശവുമുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങുള്‍പ്പടെയുള്ള പുരോഹിത മേധാവികള്‍ അതിനു സമ്മതിക്കുന്നില്ല. അതിനെ സാധൂകരിക്കാന്‍ നൂറ്റാണ്ടുകള്‍ മുമ്പുള്ള ചാക്രികലേഖനം വരെ എടുത്തു പ്രയോഗിക്കുന്നു. അതല്ലേ യധാര്‍ത്ഥ തീവ്രവാദവും ഇരട്ടത്താപ്പും .

kaalidaasan said...
This post has been removed by the author.
N.J ജോജൂ said...

"ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളാണ്, ജനാധിപത്യം കൊണ്ടുദ്ദേശിക്കുന്നത്."

ജനങ്ങള്‍ ഒരിയ്ക്കാന്‍ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അഞ്ചു വര്‍ഷത്തേയ്ക്ക് എന്തു തോന്യവാസവും കാണിയ്ക്കാനുള്ള ലൈസന്‍സ് ആണ് ജനാധിപത്യം എന്ന് അടിയന് അറിയില്ലായിരുന്നു. ജനാധിപത്യ സോവ്യറ്റ് യൂണിയന്‍, ജനാധിപത്യ ചൈന എന്നൊന്നും അടിയന്‍ കേട്ടിട്ടൂമില്ല.


“കേരളത്തിലെ കത്തോലിക്കര്‍ക്ക് ഏതു വിശ്വാസവും , കമ്യൂണിസം ഉള്‍പ്പടെ, സ്വീകരിക്കുവാനുള്ള അവകാശവുമുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങുള്‍പ്പടെയുള്ള പുരോഹിത മേധാവികള്‍ അതിനു സമ്മതിക്കുന്നില്ല.”

ശ്ശോ!!! കഷ്ടമായിപ്പോയി. കത്തോലിയ്ക്കരെ കമ്യൂണിസം സ്വീകരിയ്ക്കാന്‍ സഭ അനുവദിയ്ക്കുന്നില്ലെന്ന്‌.

താങ്കളെപ്പോളെ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ‘ഭയങ്കരമായ’അറിവുള്ളയാളോട് തര്‍ക്കിയ്ക്കുവാനുള്ള അറിവ് അടിയനില്ലതാനും. അതുകൊണ്ട് നമോവാകം.

kaalidaasan said...

ജനങ്ങള്‍ ഒരിയ്ക്കാന്‍ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പിന്നെ അഞ്ചു വര്‍ഷത്തേയ്ക്ക് എന്തു തോന്യവാസവും കാണിയ്ക്കാനുള്ള ലൈസന്‍സ് ആണ് ജനാധിപത്യം എന്ന് അടിയന് അറിയില്ലായിരുന്നു. ജനാധിപത്യ സോവ്യറ്റ് യൂണിയന്‍, ജനാധിപത്യ ചൈന എന്നൊന്നും അടിയന്‍ കേട്ടിട്ടൂമില്ല.

അതു ജനാധിപത്യത്തേക്കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ്. ലോകം മുഴുവനും ജനാധിപത്യം അങ്ങനെയാണ്. തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പോളിസി നടപ്പാക്കുന്നു. അതു ഇഷ്ടപ്പെടാത്തവര്‍ തോന്ന്യാസം എന്നു പറയുന്നു. അടിയാളര്‍ക്ക് അതറിയണമെന്നില്ല.


ജനാധിപത്യ സോവ്യറ്റ് യൂണിയന്‍, ജനാധിപത്യ ചൈന എന്നൊന്നും അടിയാളര്‍ കേട്ടിട്ടില്ലെങ്കിലും, ജനാധിപത്യ അമേരിക്ക എന്നു കേട്ടുട്ടുണ്ടല്ലോ. അവിടത്തെ മേലാളന്‍ ഇറാക്കിനെ ആക്രമിച്ചത് അമേരിക്കന്‍ ജനതയുടെ അഭിപ്രായം ചോദിച്ചിട്ടാണോ എന്ന് കീഴാളര്‍ക്കറിവുണ്ടോ അവോ?

ശ്ശോ!!! കഷ്ടമായിപ്പോയി. കത്തോലിയ്ക്കരെ കമ്യൂണിസം സ്വീകരിയ്ക്കാന്‍ സഭ അനുവദിയ്ക്കുന്നില്ലെന്ന്‌.

അതെ അനുവദിക്കുന്നില്ല. ഒറീസ്സയിലെ ഹിന്ദുക്കള്‍ക്ക് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാനുള്ള അവകാശമുണ്ടെന്ന് വിശ്വസ്സിക്കുന്നവര്‍ , എന്തു കൊണ്ട്, കേരളത്തിലെ ക്രൈസ്തവര്‍ക്ക് അങ്ങനെയുള്ള അവകാശമില്ലെന്നു പറയുന്നു. അടിയാളര്‍ ക്ക് അതിലെ വൈരുദ്ധ്യം മനസിലാവുന്നുണ്ടോ?

താങ്കളെപ്പോളെ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ‘ഭയങ്കരമായ’അറിവുള്ളയാളോട് തര്‍ക്കിയ്ക്കുവാനുള്ള അറിവ് അടിയനില്ലതാനും. അതുകൊണ്ട് നമോവാകം.

ജനാധിപത്യത്തേക്കുറിച്ചും മതേതരത്വത്തേക്കുറിച്ചും എനിക്ക് സാധാരണ ആളുകള്‍ ക്കുള്ള അറിവേ ഉള്ളൂ. മത തീവ്രവാദികള്‍ക്കുള്ള അറിവല്ല അത്. സ്വന്തം മതത്തിലേക്ക് ആളെ കൂട്ടാനുള്ള അവകാശം മതേതരത്വം , അതു മറ്റു മതക്കാര്‍ തടഞ്ഞാല്‍ തീവ്രവാദം , എന്ന അടിയാളന്റെ അറിവല്ല അത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ പുറത്താക്കുമെന്നു വെല്ലു വിളിക്കുന്ന അറിവുമല്ല അത്.

Baiju Elikkattoor said...

Kaalidasan,

I just like your perfect shots hitting the BULLS EYE.......! Keep it up.

N.J ജോജൂ said...

അധികാരത്തിലെത്തുന്നതുവരെ ജനാധിപത്യവും അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രാജാ-പ്രജ ബന്ധവൂം. അല്ലേ കാളിദാസാ!

kaalidaasan said...

അധികാരത്തിലെത്തുന്നതുവരെ ജനാധിപത്യവും അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രാജാ-പ്രജ ബന്ധവൂം. അല്ലേ കാളിദാസാ!

അല്ലല്ലോ, ജോജു, അധികാരത്തിലെത്തിക്കഴിഞാലും ജനാധിപത്യമാണ്. താങ്കള്‍ ഇതു പറയുന്നത്, രണ്ടു കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണെന്നെനിക്കറിയാം . സ്വാശ്രയ ബില്ലും പഠപുസ്തകവും . സ്വാശ്രയ ബില്‍ കേരള നിയമ സഭ ഏക കണ്ഠമായി പാസ്സാക്കിയതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാണത് പാസാക്കിയത്. അതാണു, ഏതു ജനാധിപത്യ വ്യവസ്ഥിതിയിലും നടക്കുന്നത്തും നടക്കേണ്ടതും . അധികരത്തിലെത്തിയ ശേഷവും ജനധിപത്യത്തിനുദാഹരണമാണത്.

പാഠപുസ്തകം യോഗ്യതയുള്ള ഒരു കമ്മറ്റി ചിട്ടപ്പെടുത്തിയതാണ്. പുരോഹിതരുടെ വാക്കു കേട്ട് യു ഡി എഫ് ആദ്യം അതിനെ എതിര്‍ത്തെങ്കിലും , അവര്‍ നിയോഗിച്ച കമ്മിറ്റിയും , പുസ്തകം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നു അഭിപ്രയപ്പെട്ടു. അതിന്റെ വെളിച്ചത്തില്‍ യു ഡി എഫും സമരത്തില്‍ നിന്നും പിന്‍വാങ്ങി. അതും അധികാരത്തിലെത്തിയതിനു ശേഷമ്വും ജനാധിപത്യം എന്ന തത്വം അംഗീകരിക്കുന്നതു കൊണ്ടാണ്.

N.J ജോജൂ said...

“താങ്കള്‍ ഇതു പറയുന്നത്, രണ്ടു കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണെന്നെനിക്കറിയാം .”

സ്വാശ്രയബില്ലിന് എന്തു പറ്റീന്നും എന്തുകൊണ്ടൂ പറ്റി എന്നുകൂടി എഴുതൂ.

യുഡീഫ് കമ്മറ്റി എന്തു പറഞ്ഞൂഎന്നും എന്തുകൊണ്ടു പിന്‍‌വലിക്കേണ്ടന്നു പറഞ്ഞൂ എന്നും കൂടി എഴുതൂ.(അറിയാമെങ്കില്‍)

പാഠപ്പുസ്തകത്തില്‍ തിരുത്തല്‍ വന്നോ ഇല്ലയോ എന്നും എഴുതൂ.

kaalidaasan said...

സ്വാശ്രയബില്ലിന് എന്തു പറ്റീന്നും എന്തുകൊണ്ടൂ പറ്റി എന്നുകൂടി എഴുതൂ.

യുഡീഫ് കമ്മറ്റി എന്തു പറഞ്ഞൂഎന്നും എന്തുകൊണ്ടു പിന്‍‌വലിക്കേണ്ടന്നു പറഞ്ഞൂ എന്നും കൂടി എഴുതൂ.(അറിയാമെങ്കില്‍)

പാഠപ്പുസ്തകത്തില്‍ തിരുത്തല്‍ വന്നോ ഇല്ലയോ എന്നും എഴുതൂ.


സ്വശ്രയ ബില്ലിനു എന്തു പറ്റി എന്നതല്ല ഇവിടെ ജോജു ഉന്നയിച്ച വിഷയം . ഭരണത്തിലേറികഴിഞ്ഞാല്‍ ജനാധിപത്യം മറക്കുന്നു എന്നതാണ്. ആ ബില്‍ കേരള നിയമ സഭ ഏക കണ്ഠമായി അംഗീകരിച്ചു എന്നതാണ്, വിഷയം . അതിനൊരു അര്‍ത്ഥമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത എല്ലാ ജനപ്രതിനിധികളും കൂടി ഒരു ബില്ലിനനുകൂലമായിട്ട്, വോട്ടു ചെയ്തു. അതാണ്, ജനധിപത്യം കൊണ്ടുദ്ദേശിക്കുന്നത്. ആ സംഭവം , ജോജുവിന്റെ കളിയാക്കല്‍ അസ്ഥാനത്താണെന്നു തെളിയിക്കുന്നു. ഭരണ കക്ഷി ജനങ്ങളെ മറന്നു എന്നു വേണ്മെങ്കില്‍ ആരോപിക്കാം . പ്രതിപക്ഷവും മറന്നു എന്നു വരുനത്, ഭയങ്കര നാണക്കേടല്ലെ.

യുഡീഫ് കമ്മറ്റി എന്തു പറഞ്ഞൂഎന്നും എന്തുകൊണ്ടു പിന്‍‌വലിക്കേണ്ടന്നു പറഞ്ഞൂ എന്നും കൂടി, എഴുതുന്നതിനെന്താണു പ്രസക്തി?. കമ്മറ്റി പറഞ്ഞില്ലെങ്കിലും യു ഡി എഫ് സമരം പിന്‍വലിക്കുമായിരുന്നു. ജനവികാരം അവരും മനസിലാക്കി. അരമനകളില്‍ ഇരിക്കുന്ന പുരോഹിതരേക്കാളും നന്നായി ജനഹിതം അവര്‍ അറിയുന്നുണ്ട്. കമ്മറ്റി തലയൂരാനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു.

പാഠപ്പുസ്തകത്തില്‍ തിരുത്തല്‍ വന്നു. അതു ചില ജനവിഭാഗങ്ങളുടെ എതിര്‍പ്പിനെ മാനിച്ചതുങ്കൊണ്ടാണ്. അതും ഭരണത്തിലേറിക്കഴിഞ്ഞാല്‍ തോന്ന്യാസം ചെയ്യില്ല എന്നതിനു തെളിവാണ്.

kaalidaasan said...

സാജന്‍


ഉള്ളില്‍ വിഷവും പുറത്ത് സുന്ദരമായി പെരുമാറുന്ന ഏതൊരു മനുഷ്യനേയും കുറിച്ചല്ല യേശു വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നു പറഞ്ഞതു. ലക്ഷ്യത്തില്‍ നിന്നും മാറിപ്പോയ അന്നത്തെ പുരോഹിത വര്‍ഗ്ഗത്തേക്കുറിച്ചാണ്, യേശു അതു പറഞ്ഞത്. പുരോഹിതര്‍ അനുയായികളുടെ ആത്മീയ ഉയര്‍ച്ചയാണ്, ലക്ഷ്യമാക്കേണ്ടത്. കേരളത്തിലെ വര്‍ത്തമാന പത്രങ്ങളും സഭയുടെ ഔദ്യോഗിഅക ബ്ളോഗും വയിക്കുന്ന ഏതൊരാള്‍ക്കും തോന്നും സഭയുടെ ഇന്നത്തെ ലക്ഷ്യം അതല്ല എന്ന്.

പണക്കാരന്‍ വര്‍ഗ്ഗത്തിലുള്ളവര്‍ ആരും സ്വര്‍ഗ്ഗത്തില്‍ പോകില്ല എന്ന് യേശു പറഞ്ഞു എന്നു ഞാന്‍ പറഞ്ഞില്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക എന്നത് നടക്കുന്ന കാര്യമല്ല. അതിലും ദുഷ്കരമാണ്, പണക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നത് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും മനസിലാവും . ആ വാക്കുകളുടെ അര്‍ത്ഥം യേശു പണക്കാര്‍ക്കെതിരായിരുന്നു എന്നു തന്നെയാണ്. അതിനു പാവപ്പെട്ട വര്‍ഗ്ഗം മുഴുവന്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്നു മറുമൊഴി നല്‍കി ന്യായീകരിക്കേണ്ടതില്ല.

ആരാധനാലയം (സ്വന്തം ഹൃദയം പോലും ആലയമാണ്) പരിശുദ്ധമല്ലാതെ ഉപയോഗിക്കുന്ന ഏല്ലാവര്‍ക്കും വേണ്ടിയാണ് ആ ചാട്ട... പുരോഹിത വര്‍ഗ്ഗത്തിനു മാത്രമല്ല ആ അടി കിട്ടിയത്... അല്മായരും കൊള്ളും അതിന്റെ ചൂട്...

അരാധനാലയം പരിശുദ്ധമല്ലാതെ ഉപയോഗിച്ചതിനാണ്, യേശു ആളുകളെ തല്ലിയോടിച്ചത്. പരിശുദ്ധമല്ലാത്ത പ്രവര്‍ത്തി എന്തായിരുനു എന്നും യേശു പറഞ്ഞു. അതു വ്യഭിചാരവും ,പിടിച്ചുപറിയും , കത്തിക്കുത്തുമല്ല, കച്ചവടമായിരുന്നു. എന്നാണ്, ബൈബിള്‍ പറയുന്നത്.പുരോഹിതര്‍ കച്ചവടക്കാരാകുമ്പോള്‍ അതു പുരോഹിതരെ ഉദ്ദേശിച്ചാണ്. വിദ്യാഭ്യാസ കച്ച്വടം ഒരു അല്‍മായനും പള്ളിയിലിരുന്നു ചെയ്യുന്നില്ല. അതു പുരോഹിതര്‍ മാത്രമേ ചെയ്യുന്നുള്ളു.

ഇതില്‍ നിന്നൊന്നും ഏതു വര്‍ഗ്ഗത്തിനെതിരെ ആയിരുന്നു യേശു പ്രതികരിച്ചത് എന്നു മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ , എന്തിനു വെറുതെ അര്‍ത്ഥശൂന്യമായ ചോദ്യം ചോദിക്കുന്നു?

N.J ജോജൂ said...

കൈയ്യടിനേടാന്‍ കാട്ടുന്ന കോപ്രായങ്ങളല്ല ജനാധിപത്യം. കോടതിവിധികള്‍ അതാണ് തെളിയിയ്ക്കുന്നത്. വിദ്യാഭ്യാസരംഗത്ത് അപ്രായോഗികവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ ഉണ്ടാക്കുകയാണ് ജനാധിപത്യം എന്ന് താങ്കള്‍ വിശ്വസിയ്ക്കുന്നുണ്ടെങ്കില്‍ ഞാനെന്തുപറയാന്‍. നിയമനിര്‍മ്മാണത്തിന് ഒരു ചട്ടക്കൂടൂണ്ട്, അതിനുള്ളില്‍ നിന്നുവേണം നിയമനിര്‍മ്മാണം. അല്ലാത്തതിനെ ജനധിപത്യം എന്നു പറയാന്‍ കഴിയുന്നതെങ്ങിനെ. തോന്യവാസം എന്നല്ലേ പറയേണ്ടത്.

എന്നിട്ട് എന്തേ ഈ നിയമം സര്‍ക്കാരുമായി സഹകരിയ്ക്കുന്ന കോളേജുകളിലോ സഹകരണകോളേജുകളിലോ നടപ്പാക്കിയില്ല. എനിട്ടെന്തേ ശ്രീമതിയും സുധാകരനും ഫീസുയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് മുഹമ്മദ് കമ്മിറ്റിയുടെ ഫീസിനെയും മറികടന്ന് കൂടിയ ഫീസ് വാങ്ങുവാന്‍ സ്വാശ്രയകോളേജുകളെ അനുവദിയ്ക്കുന്നു. താങ്കള്‍ പറയുന്ന സ്വാശ്രയനിയമനിര്‍മ്മാണം ജനാധിപത്യപരമായിരുന്നെങ്കില്‍ പിന്നീടുണ്ടാക്കിയ ഒത്തുതീര്‍പ്പുകളൊന്നും ജനാധിപത്യപരമല്ല. അഥവാ പിന്നീടൂണ്ടാക്കിയ ഒത്തുതീര്‍പ്പുകളാണ് ജനാധിപത്യമെങ്കില്‍ ആദ്യത്തേത് ജനാധിപത്യപരമല്ല.

പാഠപ്പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത് ജനാധിപത്യമെന്നു വിശേഷിപ്പിച്ചാല്‍ ജനാധിപത്യ സമ്പ്രദായത്തിലൂടെ എല്ലാവര്‍ക്കും സ്വീകാര്യമായ പുസ്തകമുണ്ടാക്കിയപ്പോള്‍ എന്തുകൊണ്ട് തിരുത്തല്‍ ആവശ്യമാകത്തക്കവിധം എതിര്‍പ്പുകളുണ്ടായി?

ജനങ്ങളുടെ സ്വാപനങ്ങള്‍ക്കും സ്വത്തിനും പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ആവശ്യപ്പെടുന്നതുവരെ കാത്തുനില്‍ക്കുന്നതാണോ ജനാധിപത്യം?

മാനേജുമെന്റു സ്വാപനങ്ങളില്‍ എന്തെങ്കിലും കാരണത്താന്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്താല്‍ സ്ഥാപനത്തിന്റെ സ്വത്തുനശിപ്പിയ്ക്കുന്നതും സമാനമായ സാഹചര്യങ്ങളില്‍ സഹകരണകോളേജിലോ ഗവര്‍മെന്റ് കോളേജിലോ ആത്മഹത്യനടന്നാല്‍ മിണ്ടാതിരിയ്ക്കുന്നതുമാണോ ജനാധിപത്യം.

പരസ്പരവിരുദ്ധമായ പ്രസ്ഥാവനകള്‍ മന്ത്രിമാര്‍ ഇറക്കുന്നതാണോ ജനാധിപത്യം?

വഴിനീളെനടന്ന് വായിത്തോന്നിയത് വിളിച്ചുപറയുന്നതാണോ ജനാധിപത്യം?

പാവപ്പെട്ടകര്‍ഷകരെ പറ്റിച്ച് അവരുടെ ഭൂമി പണയം വച്ച് ഭൂമി അന്യാധീനപ്പെടുത്തുന്നതാണോ ജനാധിപത്യം?

എല്ലാവരെയും കുറച്ചുകാലത്തേയ്ക്കും കുറച്കുപേരെ എല്ലാക്കാലത്തേയ്ക്കും പറ്റിയ്കാന്‍ പറ്റിയേക്കും. എല്ലാവരെയും എല്ലാക്കാലത്തേയ്ക്കും പറ്റിയ്ക്കാം എന്നു കരുതരുത് സുഹൃത്തേ?

N.J ജോജൂ said...

"കമ്മറ്റി പറഞ്ഞില്ലെങ്കിലും യു ഡി എഫ് സമരം പിന്‍വലിക്കുമായിരുന്നു. ജനവികാരം അവരും മനസിലാക്കി."

ജനവികാരം മനസിലാക്കിയപ്പോള്‍ തിരുത്തേണ്ടത് തിരുത്തി.

kaalidaasan said...

കൈയ്യടിനേടാന്‍ കാട്ടുന്ന കോപ്രായങ്ങളാണു ജനാധിപത്യം എന്നാരും പറഞ്ഞില്ല.. കോടതിവിധികള്‍ ഒന്നും തെളിയിക്കുന്നില്ല. പല കോടതി വിധികളും സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരെ വന്നിട്ടുണ്ട്. അതു കൊണ്ട് ഒരു സര്‍ക്കാരും നിയമ നിര്‍മ്മാണം നടത്താതിരിക്കുന്നില്ല. സ്വാശ്രയ ബില്ലിനെതിരെ ഒരു കോടതി വിധി വന്നതിനെയാണല്ലോ, ജോജു ഇത്ര വലിയ കാര്യമായി ഉയര്‍ത്തിക്കാണിക്കുന്നത്.

വിദ്യാഭ്യാസരംഗത്ത് അപ്രായോഗികവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ ആരും ഉണ്ടാക്കിയില്ല. കേരളത്തിലും ഇന്‍ഡ്യയില്‍ മുഴുവനുമുള്ള എയിഡഡ് സ്ഥാപനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലും പതിറ്റാണ്ടുകളായി നിലവിലുള്ള സംവിധാനം സ്വാശ്രയ മേഖലയിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എയിഡഡ് സ്ഥാപനങ്ങളില്‍ അതു പ്രായോഗികമാണെന്നു തെളിഞ്ഞതാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ മാത്രമായി എങ്ങനെ അതു പ്രായോഗികമല്ലാതാവും . അതൊന്നും യുകതി രഹിതമെന്നോ, ഭരണഘടന വിരുദ്ധമെന്നോ ആരും പറയില്ല. ന്യൂനപക്ഷം എന്ന ലേബലില്‍ കേസു നടത്തിയപ്പോള്‍ , കോടതി അനുകൂലമായി വിധിച്ചു. അതത്ര ഭയങ്കര നേട്ടമായി കണക്കാക്കേണ്ടതില്ല. ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ബി ജെ പിയും കോണ്‍ ഗ്രസും ന്യൂനപക്ഷങ്ങളെ അത്രകണ്ട് പിന്തുണക്കുന്നില്ല. ന്യൂനപക്ഷാവകാശം എന്ന അസ്ത്രത്തിന്റെ മൂര്‍ച്ച ഇല്ലാതാവാന്‍ അധികം താമസമില്ല.

മെഡിക്കല്‍ കോളേജും എഞ്ചിനീയറിങ് കോളേജും നടത്തുന്നത് മത വിശ്വാസം സംരക്ഷിക്കാനാണെന്ന്, കോടതിയും അധികകാലം പറയില്ല.

കോടതി എതിര്‍ത്ത ഒരു നിയമം , സര്‍ക്കാരുമായി സഹകരിക്കുന്ന കോളേജുകളില്‍ എന്തു കൊണ്ടു നടപ്പക്കിയില്ല എന്നത്, ഒരു പടു വിഡ്ഡിച്ചോദ്യമായേ എനിക്കു തോന്നിയുള്ളൂ.

ജോജു ജനാധിപത്യം എന്നതു കൊണ്ടുദ്ദേശിക്കുന്നതെന്താണ്? അതു ചില കോളേജുകളുമയി കരാറുണ്ടാക്കുന്നതും ഫീസ് നിശ്ചയിക്കുന്നതുമാണെന്നുള്ള അറിവ് എവിടുന്നാണു കിട്ടിയത്? ജനാധിപത്യം എന്നു പറഞ്ഞാല്‍ ജനങ്ങളുടെ ഇഷ്ടത്തിനു ഭരിക്കുക എന്നാണര്‍ത്ഥം . പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഭരിക്കുക എന്നാണ്.ഭൂരിപക്ഷം ഹിന്ദുക്കളും ന്യൂനപക്ഷാവകാശം എന്ന ഏര്‍പ്പാട് ഇഷ്ടപ്പെടുന്നില്ല. ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്നത് കൊണ്ട് അത് അംഗീകരിക്കുന്നു. നമുക്ക് എഴുതി വച്ച ഭരണഘടന ഉള്ളതു കൊണ്ടാണത്. ബ്രിട്ടന്‍ പോലെയുള്ള സ്ഥലങ്ങളില്‍ എഴുതി വച്ച ഒരു ഭരണഘടനയില്ല. അവിടെ ഭരിക്കുന്ന സര്‍ക്കാരുണ്ടാക്കുനതാണ്, നിയമം . ഇന്‍ഡ്യയില്‍ അങ്ങനെയായിരുന്നെങ്കില്‍ , തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഉണ്ടാക്കുന്ന ഏതു നിയമവും അംഗീകരികേണ്ടി വന്നേനെ.

പാഠപുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത്, ജാനാധിപത്യം എന്നു ഞന്‍ വിശേഷിപ്പിച്ചില്ല. അതു തെരഞെടുത്തു കഴിഞ്ഞാല്‍ തോന്ന്യാസം നടക്കുനില്ല എന്നു പറയാന്‍ ചൂണ്ടിക്കാണിച്ചതാണ്. തിരുത്തല്‍ വരുത്തിയില്ല എന്നു കരുതി ജനാധിപത്യം അല്ലാതാവുന്നില്ല. കത്തോലിക്കാ സഭ പഠപുസ്തകം പിന്‍വലിക്കണമെന്നാണല്ലോ ആവശ്യപ്പെടുന്നത്.

ജനങ്ങളുടെ സ്വത്തും സ്ഥാപനവും ആരും കയ്യേറാന്‍ ശ്രമിച്ചിട്ടില്ല. പരിഷ്കൃത സമൂഹത്തില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ആവശ്യമാണ്. അതു കൊണ്ടുവരാനേ കേരള സര്‍ക്കാരും ശ്രമിച്ചുള്ളു. പക്ഷെ സ്വത്തും സ്ഥാപനങ്ങളും ജീവനും വരെ നശിപ്പിക്കപ്പെടുന്ന അവസ്ഥയാണ്, കേരളത്തിനു വെളിയില്‍ നടക്കുന്നത്. ഇപ്പോഴും നിര്‍ബാധം നടക്കുന്നു. ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞത്, മത പരിവര്‍ത്തനം നടക്കുന്നതാണ്, പ്രശ്നമെന്ന്. അതു നിസാരമാണെന്നു ഒരു ബിഷപ്പ് പറഞ്ഞതിനേക്കുറിച്ചാണ്, ഈ ലേഖനം തന്നെ.

മാനേജ്മെന്റ് സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നതിനെ എന്തിനു ജനാധിപത്യവുമായി കൂട്ടിക്കുഴക്കുന്നു?. ഒരു ആശുപത്രിയില്‍ അസ്വാഭാവിക മരണമുണ്ടായാല്‍ ആളുകള്‍ ആശുപത്രി ആക്രമിക്കാറുണ്ട്. ബസിടിച്ച് ആളു മരിച്ചാല്‍ പൊതു ജനം ബസു കത്തിക്കാറുണ്ട്. അതൊന്നും ജനാധിപത്യവുമായി ബന്ധമുള്ള കാര്യങ്ങളല്ല. എന്തുകൊണ്ട് ചിലയിടത്തു പ്രതിക്ഷേധിക്കുന്നു, മറ്റിടങ്ങളില്‍ ഇല്ല എന്നതും ജനാധിപത്യവുമായി ബന്ധമുള്ള വിഷയങ്ങള ല്ല . നേര്‍സറി ലെവല്‍ ആരോപണങ്ങള്‍ ക്ക് പ്രസക്തിയില്ല ജോജു.


ജന്നാധിപത്യം എന്നതെന്തണെന്ന് ആദ്യം പഠിക്കുക. അല്ലാതെ കുറെ ബുദ്ധിശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ടൊന്നും കാര്യമില്ല. ജോജുവിന്‌ സ്ഥലജല വിഭ്രാന്തിയുള്ളതു കൊണ്ടാണ്, മന്ത്രിമാര്‍ പ്രസ്ഥവന നടത്തുനതും , വായില്‍ തോന്നിയതു വിളിച്ചു പറയുന്നതും , ഭൂമി പണയം വക്കുന്നതും ജനാധിപത്യത്തിന്റെ വകുപ്പില്‍ പെടുത്തി ചോദ്യം ചോദിക്കുന്നത്.

ഇന്‍ഡ്യയിലെ പാര്‍ മെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത് അഞ്ചു വര്‍ഷം ഭരിക്കാനാണ്. അതിനു യോഗ്യതയുള്ളതു കൊണ്ടാണവര്‍ ആ തെരഞ്ഞെടുപ്പു നടത്തുന്നത്. തെരഞ്ഞെടുത്ത സര്‍ക്കാര്‍ പറ്റിക്കുന്നു എന്നു അവരാരും വിശ്വസിക്കുന്നില്ല. ഇടതു പക്ഷത്തിനു വോട്ടു ചെയ്യാത്തവര്‍ പറ്റിക്കുന്നു എന്നു വിലപിച്ചേക്കാം . പക്ഷെ ആ വിലാപങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്താല്‍ ഈ പറഞ്ഞ പറ്റിക്കല്‍ വീണ്ടും നടക്കും . ജോജുവിനേപ്പോലുള്ളവര്‍ക്ക് വീണ്ടും വിലപിക്കാം . ജനാധിപത്യം എന്നു പറയുന്നത് അതൊക്കെയാണ്. ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ ചെയ്യുന്നത് അംഗീകരിക്കുക എന്നുള്ളതാണ്, മാന്യത. അതിഷ്ടമിലെങ്കില്‍ ജനാഭിപ്രായം സ്വരൂപിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുക.

ജനവികരം മനസിലാക്കുമ്പോള്‍ തിരുത്തേണ്ടതു തിരുത്തുക തന്നെ ചെയ്യും . സമൂഹത്തോടൂ പ്രതി ബദ്ധതയുള്ള ഏതൊരാളും അതു ചെയ്യും . അതു ചെയില്ല എന്നു വാശിപിടിക്കുന്ന ചിലരുണ്ട്. അതിന്റെ ഉദാഹരണമാണീ ലേഖനം . പറഞ്ഞ അബദ്ധം മനസിലാക്കിയിട്ടും ന്യായീകരിക്കുന്നതാണിവിടെ കാണുന്നത്.

N.J ജോജൂ said...

ജനവികാരം മനസിലാകുന്നതിനു തൊട്ടുമുന്‍പു വരെ തെറ്റുചെയ്യുന്നതിനെയും ജനാധിപത്യമെന്നാണ് താങ്കള്‍ കരുതുന്നത് എന്നു തോന്നുന്നു.

പാഠപ്പുസ്തകപരിഷ്കരണസമയത്തു തന്നെ ജനാധിപത്യ വിശ്വാസികള്‍ വിയോജിപ്പു പ്രകടിപ്പിച്ചതാണ്. അതു അവഗണിച്ചു മുന്‍പോട്ടുപോവുകയാണുണ്ടായത്. പ്രതിഷേധങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടില്ലെന്ന് മന്ത്രി പറയുകയും ചെയ്തു. പാഠപ്പുസ്തകത്തില്‍ തെറ്റില്ലെന്നും തിരുത്തുകയില്ലെന്നും പറഞ്ഞു. രാഷ്ട്രീയമല്ലേ ജനാധിപത്യമല്ലേ എന്തും മാറ്റിപ്പറയാന്‍ അധികം സമയമൊന്നും വേണ്ടല്ലോ. ഗത്യന്തരമില്ലാതെ ജനം മന്ത്രിയെ മാറ്റം വരുത്താന്‍ നിര്‍‌ബന്ധിതനാക്കി. ഇതൊക്കെയല്ലേ ശരി.

ഇനി സ്വാശ്രയപ്രശ്നം മനസിലാകുവാന്‍ താങ്കള്‍ക്ക് കുറച്ചു കാലം കൂടെ എടുക്കും. അതുവരെ ക്ഷമിയ്ക്കുക.

kaalidaasan said...

തെറ്റു ചെയ്യുന്നതും ശരി ചെയ്യുന്നതും ജനാധിപത്യവുമായി ബന്ധമില്ല. സ്വേഛാധിപത്യമായ കത്തോലിക്കാ സഭ, ഇങ്ക്വിസിഷന്‍ പോലുള്ള തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ അവരുടെ ഭരണകര്‍ ത്താക്കളെ തെരഞെടുക്കുന്നു. തെരഞ്ഞെടുത്തവരും തെറ്റു ചെയ്യാറുണ്ട്. ജനാധിപത്യത്തില്‍ ഒരാള്‍ തെറ്റു ചെയ്താല്‍ അയാളെ തെരഞ്ഞെടുപ്പിലൂടെ പുറം തള്ളാനുള്ള വകുപ്പുണ്ട്. കത്തോലിക്കാ സഭ പോലത്തെ സ്വേഛാധിപത്യത്തില്‍ മാര്‍ പ്പാപ്പ തെറ്റു ചെയ്തല്‍ പുറം തള്ളാന്‍ സാധിക്കുകയില്ല. മരിക്കുന്നതു വരെ സഹിക്കണം .

പാഠപ്പുസ്തകപരിഷ്കരണസമയത്തു തന്നെ ജനാധിപത്യ വിശ്വാസികള്‍ ആരും വിയോജിപ്പു പ്രകടിപിച്ചില്ല. ജനാധിപത്യം ഏഴയലത്തു കൂടെ പോകാത്ത , കത്തോലിക്കാ സഭ വിയോജിപ്പു പ്രകടിപ്പിച്ചു , ഇപ്പോഴും വിയോജിപ്പു പ്രകടിപ്പിക്കുന്നു. ഇവരെ വിശ്വസിച്ച് മറ്റു പലരും ആദ്യം വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴില്ല. അവരുടെയൊക്കെ ജനാധിപത്യം ഇല്ലാതായതു കൊണ്ടാണോ അത്?

പാഠപുസ്തകം പിന്‍ വലിക്കണമെന്നായിരുന്നു സഭയുടെ ആവശ്യം . പിന്‍വലിക്കില്ല , തെറ്റു ചൂണ്ടിക്കാണിച്ചാല്‍ തിരുത്താമെന്ന് മന്ത്രി പറഞ്ഞു. പ്രതിക്ഷേധങ്ങളുണ്ടായപ്പോള്‍ അതു പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ വച്ചു. വേണ്ട മാറ്റങ്ങള്‍ വരുത്തി.


സ്വശ്രയ പ്രശ്നം മനസിലാകുവാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. . വിദ്യഭ്യാസത്തില്‍ പിന്നോക്കം നില്‍കുന്ന സ്ഥലങ്ങളിലൊന്നും സ്ഥാപനങ്ങള്‍ തുടങ്ങാതെ, മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ തന്നെ സ്ഥാപനങ്ങള്‍ തുടങ്ങിയത് എന്തിനാണെന്നു കേരളീയര്‍ക്കെല്ലാം അറിയാം .

Subin P Thomas said...

എനിക്കറിയുന്നിടത്തോളം പൗവ്വത്തിൽ വ്യക്തിപരമായി നല്ല സമ്പന്നനാണ്‌. ഈ അവസരത്തിൽ ഞാൻ ഫാദർ ടഫറേലിനെയും ഫാ. സുക്കോളിനെയും മറ്റും ഓർത്തു പോകുന്നു. കേരളത്തിൽ ആകമാനം പ്രേക്ഷിത പ്രവർത്തനങ്ങൾ നടത്തി അനേകം പള്ളികൾ പണിതീത്ത അവരെ നിങ്ങൾ ഓർക്കുന്നുണ്ടോ? ദൈവത്തിൽ സ്വമനസ്സാ നേരുന്ന ദാരിദ്ര്യവും അനുസരണവും ബ്രഹ്മചര്യവും അങ്ങേ അറ്റം കാത്ത്‌ സൂക്ഷിച്ചവർ.. ഈ ദാരിദ്ര്യം ഏതായാലും ആത്മീയ ദാരിദ്ര്യം ആകാൻ വഴിയില്ലല്ലോ. കാലം മാറി. ഇങ്ങനെ അനേകം ത്യാഗങ്ങളുടെ മുകളിൽ ചവിട്ടിക്കയറി നിങ്ങൾ സമ്പന്നരായി. നിങ്ങളുടെ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നിങ്ങൾ നിയമനം നടത്തുന്നു. അവർക്ക്‌ ശമ്പളം സർക്കാർ കൊടുക്കണം. സർക്കാർ എവിടെ നിന്നും ശമ്പളം കൊടുക്കുന്നു എന്ന്‌ നിങ്ങൾ ചിന്തിക്കുന്നുണ്ടൊ? അതിവിടത്തെ ജനങ്ങൾ കൊടുക്കുന്ന നികുതി അല്ലേ? ക്രിസ്തിയാനികൾ ന്യൂനപ്ക്ഷമായ സ്ഥിതിക്ക്‌ വിജാതീയർ തന്നെ അല്ലേ നിങ്ങളെ അപ്പോൾ തീറ്റി പോറ്റുന്നത്‌? മാത്രമല്ല ശബരിമലയിലും ഗുരുവായൂരിലും മറ്റും വരുന്ന നേർച്ചപ്പണം സർക്കാർ ഖജനാവിൽ വരുന്നു. മലയാറ്റൂരേയും മറ്റും..? അങ്ങനെ ഇവിടത്തേ ഭൂരിപക്ഷത്തിന്റെ ചെലവിൽ തിന്നുകൊഴുക്കുന്ന നിങ്ങൾക്ക്‌ മേൽപറഞ്ഞ പ്രചാരണം നടത്തുന്നതിൽ അൽപ്പം ലജ്ജ പോലും തോന്നിയില്ലേ? ഈ പറയുന്ന ഭൂരിപക്ഷം നൽകുന്നില്ലെങ്ങിൽ നിങ്ങളുടെ ന്യൂനപക്ഷ അവകാശത്ത്ന്‌ എന്തു വില ആണുള്ളതെന്ന്‌ ഒന്നു ചിന്തിക്കുന്നത്‌ നല്ലതായിരിക്കും.

read more here: http://letusprotest.blogspot.com/

മറക്കാന്‍ പാടില്ല ... കാണുക...

"ഇത്‌ നിശബ്ദമായ രണ്ടാം വിമോചന സമരം".


മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ്‌ കാണുന്നത്‌. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും


കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്‌. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട്‌ ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന്‌ അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്‌. വിജയം ആരെയും അന്ധരാക്കരുത്‌. ആരാണ്‌ തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ്‌ നേതൃത്വത്തിന്‌ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്‌. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ്‌ എപ്പോഴാണ്‌ ഒലിച്ചുപോകുന്നതെന്ന്‌ അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന്‌ ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്‌. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്‌. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്‌.

കമ്യൂണിസവും കത്തോലിക്കാവിശ്വാസവും

ഇന്ത്യയില്‍ കമ്യൂണിസം ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്ന്‌ പറയുന്നവര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അവഹേളിക്കുകയാണ്‌. നിരീശ്വര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഭീഷണി മതവിശ്വാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആയതിനാല്‍ ഏതുമാര്‍ഗമുപയോഗിച്ചും മതവിശ്വാസവും അതിന്റെ ധാര്‍മിക, ആത്മീയ, സാംസ്ക്കാരിക ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുക എന്നത്‌ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അജണ്ടയാണ്‌. മതവിശ്വാസികളുടെ സമൂഹത്തെ ഭിന്നിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. കമ്യൂണിസത്തോടുള്ള എതിര്‍പ്പ്‌ ജനാധിപത്യത്തോടോ, ശ്രേഷ്ഠമായ രാഷ്ട്രീയചിന്തകളോടോ ഉള്ള എതിര്‍പ്പല്ല. ശ്രേഷ്ഠമായിട്ടുള്ളതൊന്നും കമ്യൂണിസത്തില്‍ ഇല്ലാത്തതുകൊണ്ടുള്ള എതിര്‍പ്പാണ്‌. ഭൗതികവീക്ഷണത്തോടുകൂടിയ വിദ്യാഭ്യാസം നല്‍കി ഭൗതികനേട്ടങ്ങളെക്കുറിച്ചുമാത്രം യുവതലമുറയെ പരിശീലിപ്പിച്ച്‌ അവസാനം നിരീശ്വരത്വത്തിലെത്തിക്കുന്ന ഒരു ശിക്ഷണസമ്പ്രദായം ഒരിക്കലും വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഭൗതികവിദ്യാഭ്യാസത്തിലൂടെ മതത്തിന്‌ അനുകൂലമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ്‌ കമ്യൂണിസം ശ്രമിക്കുന്നത്‌. ഭരണഘടനയും കോടതിവിധികളും ഇതിന്‌ എതിരുനില്‍ക്കുന്നതുകൊണ്ട്‌ അവര്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും സമന്വയിപ്പിച്ച ഒരു ഭരണസംവിധാനത്തിന്‌ ആരും എതിരു നില്‍ക്കില്ല. അതിനു കപടജനാധിപത്യത്തിന്റെ മുഖംമൂടികള്‍ മാറ്റിവയ്ക്കേണ്ടിവരും. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിട്ട്‌ വ്യാജവേഷം കെട്ടിയതുകൊണ്ടായില്ല. കമ്യൂണിസവും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകും എന്നു പറഞ്ഞു പ്രചരണങ്ങള്‍ നടക്കുന്നുണ്ട്‌. സാധാരണക്കാരെ വഴിതെറ്റിക്കുവാനുള്ള ഒരുതരം ഉപാധിയാണിത്‌. മാര്‍ക്സിസവും ക്രിസ്തീയ വിശ്വാസവും തമ്മില്‍ നിലനില്‍ക്കുന്നത്‌ പരസ്പരവൈരുദ്ധ്യത്തിന്റെയോ, പരസ്പരപൂരകത്വത്തിന്റേതോ ആയ ബന്ധങ്ങളാനെന്നുമാത്രം പറയുന്നത്‌ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും ഒരു ലളിതവത്ക്കരണം തന്നെയാണ്‌. നാമമാത്ര കമ്യൂണിസവും വിശ്വാസവും യോജിച്ചുപോകുമായിരിക്കും. അതുപോലെ കമ്മ്യൂണിസവും നാമമാത്രവിശ്വാസവും യോജിച്ചുപോകും.
സഭയ്ക്ക്‌ രാഷ്ടീയവുമായി സമദൂര സിദ്ധാന്തമാണെന്നു ചിലര്‍ പറയും. സഭയ്ക്കു സമദൂര സിദ്ധാന്തവുമില്ല, ബഹുദൂര സിദ്ധാന്തവുമില്ല. സഭയുടെ സിദ്ധാന്തം സമസ്നേഹ സിദ്ധാന്തമാണ്‌. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സഭ യ്ക്കു സ്വീകാര്യമാണ്‌. പക്ഷേ, അ വര്‍ നാടിന്റെ നന്മ മുന്നില്‍ കാണണം, മനുഷ്യന്റെ വികസനം ല ക്ഷ്യം വയ്ക്കണം. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഇട തും വലതും, ഒളിഞ്ഞും തെളിഞ്ഞും മതങ്ങളെ ആക്രമിക്കുന്നുണ്ട്‌. ആഗോള തലത്തില്‍തന്നെ മതങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്തുകൊണ്ടായിരിക്കാം മതങ്ങള്‍ ആക്രമിക്കപ്പെടുന്നത്‌? ഒന്നാമതു മതത്തിന്റെ വലിയ സ്വാധീനം. ഈ സ്വാധീനത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ വിറളിപിടിച്ചു നില്‍ക്കുകയാണ്‌. അതുകൊണ്ടാണ്‌ നൂറ്റാണ്ടുകളായി ഈ മതങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌.

കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍

നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണാധികാരികള്‍ക്കു യാതൊരു മനംമാറ്റവുമുണ്ടാകുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള മനോഭാവം പോലും അവര്‍ പുലര്‍ത്തുന്നില്ല. തല്‍ഫലമായി കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും പൊതുഭരണത്തില്‍ത്തന്നെയും കാലഹരണപ്പെട്ട തത്വസംഹിതകളും പ്രത്യയശാസ്ത്രവും നയപരിപാടികളും അനുവര്‍ത്തിച്ചുവരുന്നു. ഇതു ഖേദകരമെന്നേ പറയേണ്ടതുള്ളൂ. രാജ്യതാല്‍പര്യത്തിനു പകരം പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന ഒരു ഭരണസംവിധാനമാണിന്നു കേരളത്തിലുള്ളത്‌. രാജ്യത്തിന്റെ വികസനകാര്യത്തില്‍ അന്യരാജ്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും തുറന്ന സമീപനം കൈക്കൊള്ളുകയും പൊതുവിമര്‍ശനങ്ങള്‍ക്കു താക്കീതു കൊടുക്കുകയും ചെയ്യുന്ന പക്ഷം എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനു തക്ക പക്വതയും സന്മനസ്സും നേതാക്കന്മാരും മന്ത്രിമാരും കാണിക്കുകയും വേണം.

കമ്യൂണിസവും ക്രൈസ്തവ മാനവികതയും

സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

Decree against communism- Pope Pius XII

Decree of the Holy Office in 1949

Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative


Comments

Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)


Pope Pius XII - "Decree against communism" MONTFORT Associação Cultural

ജാഗ്രത - പ്രധാനവാര്‍ത്തകള്‍