സിസ്റ്റര്‍ അഭയാ കേസില്‍ കത്തോലിക്ക സഭ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണം ഹൈക്കോടതി തള്ളി. ഇത്തരം ആരോപണത്തിനു തെളിവിന്റെ ലവലേശം പിന്തുണയില്ലെന്നു ജസ്റ്റീസ് കെ.ഹേമ അഭിപ്രായപ്പെട്ടു. കേസന്വേഷണ ഡയറി പരിശോധിച്ചതില്‍ ഒരാള്‍ പോലും ഈ ആരോ പണം ശരിവയ്ക്കുന്ന മൊഴി നല്‍കിയിട്ടില്ല. തുടക്കം മുതല്‍ കന്യാസ്ത്രീകളും വൈദികരും അഭയ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
അഭയയുടേത് ആത്മഹത്യ യാണെന്ന നിഗമനത്തില്‍ എ ത്തിചേര്‍ന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷവും വൈദികരും കന്യാസ്ത്രീകളും അതിനെതിരേയാണ് നിലകൊണ്ടത്.
കേസന്വേഷണം സിബിഐയുടെ കൈകളിലെത്തിയതു തന്നെ ചില കന്യാസ്ത്രീകള്‍ മുന്‍കൈ എടുത്തതു മൂലമാണെന്നു കോടതി കണെ്ടത്തി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയു ടെ നേതൃത്വത്തിലായിരുന്നു.
69 കന്യാസ്ത്രീകള്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. അഭയയുടേത് ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാനാണ് സഭയും കന്യാസ്ത്രീകളും ആഗ്രഹിച്ചതെങ്കില്‍ ഇത്തരത്തില്‍ എന്തുകൊണ്ട് അവര്‍ നിവേദനം നല്‍കിയെന്ന ചോദ്യത്തിന് സിബിഐക്ക് മറുപടി ഇല്ല. അഭയയുടെ കൊലപാതകം മൂടിവെക്കാനാണ് സഭ ശ്രമിച്ചതെന്ന സിബിഐയുടേയും അഭയയുടെ പിതാവിന്റെയും ആരോപണം മനസിലാ ക്കാന്‍ കഴിയാത്തതാണെന്നും കോടതി പറഞ്ഞു. ഇത്‌അടിസ്ഥാനമില്ലാത്ത ആരോപ ണമാണത്- കോടതി പറഞ്ഞു.
January 3, 2009
കേസ് അട്ടിമറിക്കാന്‍ കത്തോലിക്കസഭ ശ്രമിച്ചിട്ടില്ലെന്ന് ഹൈക്കോടതി
Labels:
Abhaya Case
Subscribe to:
Post Comments (Atom)
0 നിരൂപണങ്ങള്‍:
Post a Comment