അഭയാ കേസില്‍ സിസ്റ്റര്‍ സെഫിയെ സി.ബി.ഐ അനാവശ്യമായാണു കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സിസ്റ്റര്‍ സെഫിയെ അപമാനിക്കാന്‍ വേണ്ടി മാത്രം നടത്തിയ പരിശോധന നിര്‍ഭാഗ്യകരമാണ്.
പൊതുജന മധ്യത്തില്‍ ക ന്യാസ്ത്രീയെ ചെളിവാരിയെറിയുന്നതിന് മാത്രമാണ് ഈ പരി ശോധന ഉപകരിച്ചതെന്നും ജ സ്റ്റീസ് കെ.ഹേമ അഭിപ്രായപ്പെട്ടു. അഭയാ കേസില്‍ അറസ്റ്റിലായ സിസ്റ്റര്‍ സെഫിയെ ആലപ്പുഴ മെഡിക്കല്‍ കോളജി ല്‍ കന്യകാത്വ പരിശോധനയ്ക്ക് സിബിഐ വിധേയയാക്കിയിരുന്നു. തന്റെ അനുമതിയില്ലാതെയാണു പരിശോധന നടത്തി യ തെന്ന് സിസ്റ്റര്‍ സെഫി നേര ത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീയുടെ സ്വകാര്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ ഇക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും നിര്‍ഭാഗ്യകരമാണ്. കന്യാസ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയ സി.ബി.ഐ കൂട്ടുപ്രതികളായ വൈദികരുടെ ലൈംഗികശേഷി പരി ശോധിക്കാന്‍ ഇറങ്ങിത്തിരിക്കു മായിരുന്നുവോയെന്നു കോടതി അദ്ഭുതം പ്രകടിപ്പിച്ചു.
January 3, 2009
സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന അനാവശ്യം
Subscribe to:
Post Comments (Atom)
0 നിരൂപണങ്ങള്‍:
Post a Comment