വണ്ടി പഞ്ചറായാല്‍ യാത്രക്കാര്‍ പെരുവഴിയിലാകും. സര്‍ക്കാര്‍ വണ്ടിയാകുമ്പോള്‍ പറയാനുമില്ല. വി. എസിന്റെ വണ്ടി പഞ്ചറായിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. നന്നാക്കാന്‍ ആളില്ലെന്നു മാത്രമല്ല, ഉള്ള ചക്രങ്ങള്‍കൂടി ഊരി മാറ്റാനും ശ്രമം നടക്കുന്നു. കഷ്ടപ്പെടുന്നത് പാവപ്പെട്ട ജനങ്ങളാണ്. അവരെ സഹായിക്കാനാരുമില്ല.പ്രതിപക്ഷത്തായിരുന്നപ്പോള്‍ വി.എസ്. ശക്തനായിരുന്നു. ഒരു ജനകീയ നേതാവിന് എത്രത്തോളം ദുര്‍ബലനാകാമെന്ന് വി.എസ്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് തെളിയിച്ചു. തളര്‍വാതം പിടിപെട്ട അവസ്ഥയിലാണ് വി.എസ്. ഭരണകൂടം. ജീവനുണ്ട്, പക്ഷേ, ചലനമില്ല. സഹതാപം അര്‍ഹിക്കുന്ന അവസ്ഥ. ജനങ്ങളില്‍ സഹതാപത്തിനുപകരം അമര്‍ഷമാണ്. ഒരുമിച്ച് നിന്ന് ശത്രുസംഹാരം നടത്തിയിരുന്ന വി.എസ്. ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ വെട്ടേറ്റ് മൃതപ്രായനായി കിടക്കുന്നു. പ്രതിരോധിക്കാനോ പിടിച്ചുനില്‍ക്കാനോ വി.എസിന് ഇനി സാധ്യമല്ല. സമരത്തിന്റെ ചോര വാര്‍ന്നൊഴുകിയ വി.എസ്. പിണറായിക്കും കൂട്ടര്‍ക്കും നിരുപാധികം കീഴടങ്ങിയ മട്ടാണ്.കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രതിരൂപമായി പാര്‍ട്ടിക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വി.എസ്. രാജി വയ്ക്കാത്തത് എന്തെന്ന് ചോദിക്കുന്നവര്‍ മുഖ്യമന്ത്രിക്കസേരയുടെ സുഖം അറിയാത്തവരാണ്. നഷ്ടം വരുത്തിയുള്ള ആദര്‍ശമൊന്നും വേണ്ടാ; ചേതമില്ലാത്ത ആദര്‍ശപരിവേഷം മതി.പൊതുതെരഞ്ഞെടുപ്പിന്റെ രൂപത്തില്‍ ഭാഗ്യം മുന്നില്‍വന്നു നൃത്തം വയ്ക്കുന്നതുകൊണ്ട് മുഖ്യന് ആശ്വസിക്കാം. ഏതാനും മാസത്തേക്കുകൂടി കസേര തെറിക്കില്ല.വി.എസ്സിനെ ഒതുക്കുക വഴി ഔദ്യോഗികപക്ഷം കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖ മാണ് പുറത്ത് കാണിക്കുക. കാര്യസാധ്യത്തിനുവേണ്ടി ഏത് ക്രൂരതയും പ്രവര്‍ത്തിക്കുന്ന രീതിയാണത്. മാധ്യമങ്ങളും ജനവും കൂടെയുണെ്ടങ്കിലും ഒരു നേതാവിന് കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഒന്നും ചെയ്യാനാവുകയില്ലെന്ന പാഠം വി. എസിന്റെ മേലുള്ള പീഡനമുറകള്‍ നമുക്കു നല്‍കുന്നു. പാര്‍ട്ടി പ്രമാണിമാരെ പ്രീതിപ്പെടുത്താതെ തലമൂത്ത, കറതീര്‍ന്ന കമ്യൂണിസ്റ്റുകാര്‍ക്കു പോലും ഒന്നും ചെയ്യാനാവില്ല. നാട് മുടിക്കുന്ന നേതാക്കന്മാര്‍ തുലയട്ടെ എന്നതാണ് 2009 ലെ പ്രഭാതത്തില്‍ പാവപ്പെട്ടവന്റെ മനസ്സിലെ ആഗ്രഹം.
January 3, 2009
Subscribe to:
Post Comments (Atom)
0 നിരൂപണങ്ങള്‍:
Post a Comment