"പിതാവേ ഇവരോട് നീ പൊറുക്കണമേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല" സിസ്റ്റര്‍ ആഭയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിക്കവേ മാധ്യമ വിചാരണയെപ്പറ്റി ഹൈക്കോടതി പരാമര്‍ശിച്ചു.
മാധ്യമങ്ങളുടെ അതിക്രിയത്വത്തോടുള്ള തന്റെ പ്രതികരണം ഈ രണ്ടു വരികളില്‍ ചുരുക്കുകയാണെന്നു ജസ്റ്റീസ് കെ.ഹേമ പറഞ്ഞു. കേസിന്റെ തുടരന്വേഷണം പരിചയസമ്പന്നനായ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തിലായിരിക്കണമെന്നും കോടതി പറഞ്ഞു.
അഭയാ കേസില്‍ മാധ്യമങ്ങള്‍ സിബിഐ അന്വേഷണത്തെ വഴി തെറ്റിച്ചതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാതെ മാധ്യമങ്ങള്‍ കേസില്‍ വിധി എഴുതുകയായിരുന്നുവെന്ന് ജസ്റ്റീസ് കെ.ഹേമ കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ മുന്‍വിധിക്ക് വിരുദ്ധമായ നിലപാടെടുക്കുന്ന ന്യായാധിപര്‍ക്ക് ദുഷ്പേരുണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നു കോടതി പറഞ്ഞു.
കേസന്വേഷകര്‍, പോലീസുദ്യോഗസ്ഥര്‍, ക്രൈംബ്രാഞ്ച്, കത്തോലിക്ക സഭ, കന്യാസ്ത്രീ മഠം എന്നിവയുള്‍പ്പെടെ ഒട്ടേറെ ഏജന്‍സികളേയും സ്ഥാപനങ്ങളേയും മരിച്ചവരും ജീവിച്ചിരിപ്പുള്ളവരുമായ വ്യക്തികളേയും അഭയാ കേസ് പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
മരണമടഞ്ഞ സാക്ഷികളെ പോലും മാധ്യമങ്ങളും പൊതുജനങ്ങളും കൂടി വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളത്. മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനിരയായ പാവപ്പെട്ട ജനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഇതുവരെ വിശ്വസിച്ചതിനു വിരുദ്ധമായി നീതിന്യായ കോടതികളെ പോലും അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. പക്ഷേ, ന്യായാധിപര്‍ക്ക് മാധ്യമ വിചാരണയെ അതിജീവിക്കേതുണെ്ടന്നു കോടതി വ്യക്തമാക്കി.
അടുത്ത ദിവസങ്ങളില്‍ വരുന്ന പത്രങ്ങളുടെ തലക്കെട്ട് ഭയന്ന് ന്യായാധിപര്‍ക്ക് മെഴുകുതിരികള്‍ പോലെ എരിയാനോ അലിയാനോ കഴിയില്ലെന്നു കോടതി പറഞ്ഞു. രേഖകളില്‍ ഉള്ള വസ്തുതകള്‍ മാത്രമാണ് ന്യായാധിപരെ നയിക്കുന്നത്.
ആകാശം ഇടിഞ്ഞുവീണാലും നീതി നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. പതിനാറര വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള അഭയാ കേസില്‍ വസ്തുതകള്‍ ആഴിയുടെ പരപ്പിലുള്ളതാണ്. അതേപ്പറ്റി കൂടുതല്‍ അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. കേസില്‍ അറസ്റ്റിലായവര്‍ വിചാരണ തടങ്കലില്‍ തുടരുന്നത് നീതിക്ക് നിരക്കാത്തതാണെന്നു കോടതി വിലയിരുത്തി.
January 3, 2009
മാധ്യമങ്ങളോട് ദൈവം പൊറുക്കട്ടെയെന്നു കോടതി
Labels:
Abhaya Case
Subscribe to:
Post Comments (Atom)
4 നിരൂപണങ്ങള്‍:
കോടതിക്ക് സഭ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില എത്ര കോടിയാണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
ചെകുത്താന്മാരുടെ സഭ !!!
നല്ല കോടതി. നല്ല ജഡ്ജി. ഇവരെ ഉദ്ദേശിച്ചാണോ പണ്ട് ക്രിസ്തു വെള്ളയടിച്ച കുഴിമാടമെന്നു പറഞ്ഞത്? ഞാന്‍ ഇത്ര കാലം കരുതിയത് പുരോഹിതരെ ഉദ്ദേശിച്ചാണെന്നായിരുന്നു.
ഈ ജഡ്ജിയമ്മ സ്വന്തം ഉത്തര്വാദിത്തം മറക്കുകയാണ് . മാധ്യമങ്ങള്‍ തെറ്റു ചെയ്തെങ്കില്‍ അവരെയും കൂടി ശിക്ഷിക്കനാണ് ഇവരെ ഭാരിച്ച ശമ്പളം നല്‍കി ജഡ്ജിയുടെ കസേരയില്‍ ഇരുത്തിയിരിക്കുന്നത്. കോടതിയല്‍ വരുന്ന എല്ലാ കേസുകളിലും ഇവര്‍ ഇതു പോലെ ദൈവം പൊറുക്കട്ടെ എന്നും ദൈവ ശിക്ഷിക്കട്ടെ എന്നു പറഞ്ഞാല്‍ എന്തായിരിക്കും കേരളത്തിന്റെ ഭാവി? പിന്നെ എന്തിനാണ് ഹേമ മാടം ആ കസേരയില്‍ അള്ളിപിടിച്ചിരിക്കുന്നത്. ഇറങ്ങിപ്പോകരുതോ
16 വര്‍ഷമായി ഈ കേസില്‍ ഏതെങ്കിലും കോടതി ശരിയായ വിധിയെഴുത്ത് നടത്തിയിരുന്നെങ്കില്‍ ,മാധ്യമങ്ങളും ജനങ്ങളും വിധി എഴുതില്ലായിരുനു. സ്വന്തം പരജയം മറച്ചു വച്ച്, ഇപ്പോള്‍ മാധ്യമങ്ങളുടെ മേല്‍ കുതിര കയറുന്നത് ഏത് നീതി ബോധത്തിന്റെ പുറത്താണ്?
ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ ജഡ്ജി ഇതിനു മുമ്പ് ഈ കേസില്‍ ഇടപെട്ട രാം കുമാര്‍, ബസന്ത് എന്നീ ജഡ് ജിമാരെ അധിക്ഷേപിക്കുകയാണിപ്പോള്‍ ചെയ്തിരിക്കുന്നത്. ഇത്ര നാളും രാഷ്ട്രീയക്കാരും പോലീസുകാരും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കോടതിയും കേസ് അട്ടിമറി ക്കാന്‍ ശ്രമിക്കുന്നു. അതിന്റെ പ്രത്യക്ഷ ലക്ഷണമാണ് ഒരു ജാമ്യ ഹര്‍ജിയില്‍ വിചാരണക്കോടതിയിലെന്ന പോലെ വിധി പറഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ എന്നേ ഈ കേസില്‍ വിധി പറഞ്ഞു കഴിഞ്ഞു. അഴിമതിക്കാരായ ചില ജഡ്ജിമാര്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചാലും , പ്രതികള്‍ക്ക് ദൈവത്തിന്റെ കോടതിയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റില്ല. ജസ്റ്റിസ് ബസന്ത് പറഞ്ഞപോലെ എരിയുന്ന അഗ് നിയാണവര്‍ക്ക് ദൈവം വിധിച്ചിട്ടുളത്. ഹേമ ഉള്‍പ്പടെയുള്ള സഭാ നേതാക്കള്‍ അതറിഞ്നിരിക്കുന്നത് നല്ലതാണ്. പ്രതികള്‍ക്കൊപ്പം നരകാഗ്നിയില്‍ പോകാന്‍ ഹേമക്കും ഇപ്പോള്‍ തന്നെ തയ്യാറെടുപ്പു തുടങ്ങാം .
അതെ ദൈവം പോറുക്കട്ടെ...ഒരു പാവം കന്യാസ്ത്രീയെ കൊന്നവരോടും അതിന് കൂട്ട് നിന്നവരോടും....സമൂഹമധ്യത്തില്‍ സഭ ഇങ്ങനെ തരംതാഴാന്‍ പാടില്ലായിരുന്നു...അഭയക്ക് വേണ്ടി ശബ്ദിക്കാത്ത സഭയുടെ നാവ് മറ്റ് പലര്‍ക്കും വേണ്ടി ശബ്ദിക്കുന്നത് കാണുന്‍പോള്‍ അറപ്പുതൊന്നുന്നു Fr. Rubin....മാനവരാശിയുടെ പാപം മുഴുവന്‍ സ്വയം ഏറ്റ് വാങ്ങിയ യേശുദേവന്റെ പിന്മുറക്കാരെന്ന് ഇനിയെങ്കിലും നിങ്ങള്‍ അവകാശപ്പെടരുത്!!!!എനിക്ക് സഭയോട് യാതൊരു വൈരാഗ്യമോ വെറൊപ്പോ ഇല്ല,പക്ഷേ യോശുദേവനെ ഹ്രിദയത്തില്‍ സൂക്ഷിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് നിങ്ങളുടെ നിലപാടുകളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല!!!ഇത് എന്റെ മാത്രം അഭിപ്രായമല്ല കേരളീയസമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ശബ്ദമാണ്...
Poor Hema, her comments shows how cheap and prone our judiciary
Post a Comment