ചത്തപട്ടിയുടെ ജാതകം അവലോകനം - ഒരു നേര്‍ക്കാഴ്ച്ച - വി.എസിന്റെ ചിരിയല്ല... ഇതു ധരിച്ചിരി...പുതിയതാന്നു

ക്രിസ്ത്യന്‍ സമുദായം തെറ്റിദ്ധരിപ്പിക്കപ്പെട്ടു... -> അതു ശരിയല്ലല്ലോ സഖാവേ... ശരിയായിതന്നെ ഞങ്ങള്‍ അതു ഇടവകസമൂഹത്തിനു പറഞ്ഞുകൊടുത്തതാണല്ലോ... അവര്‍ ശരിയായിതന്നെ ധരിച്ചു... അതല്ലേ വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ കണ്ടത്‌...അതായത്‌ ശരിയായിതന്നെ ധരിച്ചിരിക്കുന്നു..(ഇതു വി.എസിന്റെ ചിരിയല്ല... ഇതു ധരിച്ചിരി...പുതിയതാന്നു.)

റോമന്‍കത്തോലിക്കാ സഭ വിമോചനസമരകാലത്തേപ്പോലെ പെരുമാറി -> അതിനു 57 അല്ലല്ലോ സഖാവേ 2007... മറന്നോ അതൊക്കെപ്പറഞ്ഞത്‌.. 2-ആം വിമോചനസമരം എന്നു പറഞ്ഞപ്പോള്‍ എന്താ ഹാലിളക്കം... ഇത്‌ ഒന്നും ആയിട്ടില്ല... വടിവെട്ടാന്‍ പോയിട്ടേ ഉള്ളു...

ക്രിസ്ത്യന്‍ സംഘടനകളുടെ ആശങ്കമാറ്റും - > ഞങ്ങള്‍ക്ക്‌ ഒരാശങ്കയും ഇല്ല... ശുഭപ്രതീക്ഷകള്‍മാത്രം... (ജനങ്ങള്‍ക്കറിയാം ഇപ്പോള്‍ ആശങ്കയാര്‍ക്കാണെന്നു...)

പൊതുജനാടിത്തറ തകര്‍ന്നതായി കാണുന്നില്ല ->
ഇല്ലാത്തത്‌ എവിടെ തകരാന്‍... തറയല്ലേ...

തെറ്റുതിരുത്താന്‍ നടപടികള്‍ -> തെറ്റുതിരുത്തിയാല്‍ തിരുത്തുന്നവര്‍ക്കു കൊള്ളാം... അല്ലെങ്കില്‍ ജനം തിരുത്തും ... വെട്ടിയെഴുതും....മായിച്ചുകളയും...കീറിക്കളയും...

0 നിരൂപണങ്ങള്‍:

മറക്കാന്‍ പാടില്ല ... കാണുക...

"ഇത്‌ നിശബ്ദമായ രണ്ടാം വിമോചന സമരം".


മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ്‌ കാണുന്നത്‌. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും


കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്‌. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട്‌ ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന്‌ അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്‌. വിജയം ആരെയും അന്ധരാക്കരുത്‌. ആരാണ്‌ തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ്‌ നേതൃത്വത്തിന്‌ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്‌. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ്‌ എപ്പോഴാണ്‌ ഒലിച്ചുപോകുന്നതെന്ന്‌ അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന്‌ ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്‌. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്‌. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്‌.

കമ്യൂണിസവും കത്തോലിക്കാവിശ്വാസവും

ഇന്ത്യയില്‍ കമ്യൂണിസം ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്ന്‌ പറയുന്നവര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അവഹേളിക്കുകയാണ്‌. നിരീശ്വര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഭീഷണി മതവിശ്വാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആയതിനാല്‍ ഏതുമാര്‍ഗമുപയോഗിച്ചും മതവിശ്വാസവും അതിന്റെ ധാര്‍മിക, ആത്മീയ, സാംസ്ക്കാരിക ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുക എന്നത്‌ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അജണ്ടയാണ്‌. മതവിശ്വാസികളുടെ സമൂഹത്തെ ഭിന്നിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. കമ്യൂണിസത്തോടുള്ള എതിര്‍പ്പ്‌ ജനാധിപത്യത്തോടോ, ശ്രേഷ്ഠമായ രാഷ്ട്രീയചിന്തകളോടോ ഉള്ള എതിര്‍പ്പല്ല. ശ്രേഷ്ഠമായിട്ടുള്ളതൊന്നും കമ്യൂണിസത്തില്‍ ഇല്ലാത്തതുകൊണ്ടുള്ള എതിര്‍പ്പാണ്‌. ഭൗതികവീക്ഷണത്തോടുകൂടിയ വിദ്യാഭ്യാസം നല്‍കി ഭൗതികനേട്ടങ്ങളെക്കുറിച്ചുമാത്രം യുവതലമുറയെ പരിശീലിപ്പിച്ച്‌ അവസാനം നിരീശ്വരത്വത്തിലെത്തിക്കുന്ന ഒരു ശിക്ഷണസമ്പ്രദായം ഒരിക്കലും വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഭൗതികവിദ്യാഭ്യാസത്തിലൂടെ മതത്തിന്‌ അനുകൂലമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ്‌ കമ്യൂണിസം ശ്രമിക്കുന്നത്‌. ഭരണഘടനയും കോടതിവിധികളും ഇതിന്‌ എതിരുനില്‍ക്കുന്നതുകൊണ്ട്‌ അവര്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും സമന്വയിപ്പിച്ച ഒരു ഭരണസംവിധാനത്തിന്‌ ആരും എതിരു നില്‍ക്കില്ല. അതിനു കപടജനാധിപത്യത്തിന്റെ മുഖംമൂടികള്‍ മാറ്റിവയ്ക്കേണ്ടിവരും. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിട്ട്‌ വ്യാജവേഷം കെട്ടിയതുകൊണ്ടായില്ല. കമ്യൂണിസവും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകും എന്നു പറഞ്ഞു പ്രചരണങ്ങള്‍ നടക്കുന്നുണ്ട്‌. സാധാരണക്കാരെ വഴിതെറ്റിക്കുവാനുള്ള ഒരുതരം ഉപാധിയാണിത്‌. മാര്‍ക്സിസവും ക്രിസ്തീയ വിശ്വാസവും തമ്മില്‍ നിലനില്‍ക്കുന്നത്‌ പരസ്പരവൈരുദ്ധ്യത്തിന്റെയോ, പരസ്പരപൂരകത്വത്തിന്റേതോ ആയ ബന്ധങ്ങളാനെന്നുമാത്രം പറയുന്നത്‌ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും ഒരു ലളിതവത്ക്കരണം തന്നെയാണ്‌. നാമമാത്ര കമ്യൂണിസവും വിശ്വാസവും യോജിച്ചുപോകുമായിരിക്കും. അതുപോലെ കമ്മ്യൂണിസവും നാമമാത്രവിശ്വാസവും യോജിച്ചുപോകും.
സഭയ്ക്ക്‌ രാഷ്ടീയവുമായി സമദൂര സിദ്ധാന്തമാണെന്നു ചിലര്‍ പറയും. സഭയ്ക്കു സമദൂര സിദ്ധാന്തവുമില്ല, ബഹുദൂര സിദ്ധാന്തവുമില്ല. സഭയുടെ സിദ്ധാന്തം സമസ്നേഹ സിദ്ധാന്തമാണ്‌. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സഭ യ്ക്കു സ്വീകാര്യമാണ്‌. പക്ഷേ, അ വര്‍ നാടിന്റെ നന്മ മുന്നില്‍ കാണണം, മനുഷ്യന്റെ വികസനം ല ക്ഷ്യം വയ്ക്കണം. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഇട തും വലതും, ഒളിഞ്ഞും തെളിഞ്ഞും മതങ്ങളെ ആക്രമിക്കുന്നുണ്ട്‌. ആഗോള തലത്തില്‍തന്നെ മതങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്തുകൊണ്ടായിരിക്കാം മതങ്ങള്‍ ആക്രമിക്കപ്പെടുന്നത്‌? ഒന്നാമതു മതത്തിന്റെ വലിയ സ്വാധീനം. ഈ സ്വാധീനത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ വിറളിപിടിച്ചു നില്‍ക്കുകയാണ്‌. അതുകൊണ്ടാണ്‌ നൂറ്റാണ്ടുകളായി ഈ മതങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌.

കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍

നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണാധികാരികള്‍ക്കു യാതൊരു മനംമാറ്റവുമുണ്ടാകുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള മനോഭാവം പോലും അവര്‍ പുലര്‍ത്തുന്നില്ല. തല്‍ഫലമായി കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും പൊതുഭരണത്തില്‍ത്തന്നെയും കാലഹരണപ്പെട്ട തത്വസംഹിതകളും പ്രത്യയശാസ്ത്രവും നയപരിപാടികളും അനുവര്‍ത്തിച്ചുവരുന്നു. ഇതു ഖേദകരമെന്നേ പറയേണ്ടതുള്ളൂ. രാജ്യതാല്‍പര്യത്തിനു പകരം പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന ഒരു ഭരണസംവിധാനമാണിന്നു കേരളത്തിലുള്ളത്‌. രാജ്യത്തിന്റെ വികസനകാര്യത്തില്‍ അന്യരാജ്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും തുറന്ന സമീപനം കൈക്കൊള്ളുകയും പൊതുവിമര്‍ശനങ്ങള്‍ക്കു താക്കീതു കൊടുക്കുകയും ചെയ്യുന്ന പക്ഷം എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനു തക്ക പക്വതയും സന്മനസ്സും നേതാക്കന്മാരും മന്ത്രിമാരും കാണിക്കുകയും വേണം.

കമ്യൂണിസവും ക്രൈസ്തവ മാനവികതയും

സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

Decree against communism- Pope Pius XII

Decree of the Holy Office in 1949

Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative


Comments

Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)


Pope Pius XII - "Decree against communism" MONTFORT Associação Cultural

ജാഗ്രത - പ്രധാനവാര്‍ത്തകള്‍