പ്രഫ. കുര്യാസ് കുമ്പളക്കുഴി
കേരളത്തില്‍ ഡിഗ്രി കോഴ്സുകളുടെ സെമസ്റ്ററൈസേഷന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ മലയാള ഭാഷാ പഠനം സംബന്ധിച്ചു പുറത്തുവന്നിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ നമ്മുടെ എഴുത്തുകാരെ പ്രകോപിപ്പിച്ചിരിക്കുന്നു. അവര്‍ പ്രസ്താവനകളും നിവേദനങ്ങളുമായി രംഗത്തു വന്നുകഴിഞ്ഞു.
നിലവിലുള്ള ത്രിവത്സര ഡിഗ്രി കോഴ്സുകളുടെ ആദ്യ രണ്ടുവര്‍ഷം രണ്ടാം ഭാഷകളായ മലയാളവും ഹിന്ദിയും പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇനിയത് ആദ്യത്തെ രണ്ടു സെമസ്റ്ററുകളില്‍ മാത്രമായി ഒതുക്കാനാണു നിര്‍ദേശം. ഫലത്തില്‍ രണ്ടാം ഭാഷകളുടെ പഠനസമയം നേര്‍പകുതിയായി ചുരുങ്ങും. ഇതാണ് എഴുത്തുകാരുടെ എതിര്‍പ്പിനു കാരണം.
എന്നാല്‍, ഇന്നു നിലവിലുള്ള മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പഠനരീതി നോക്കുമ്പോള്‍ കൗണ്‍സിലിന്റെ പുതിയ നീക്കം അത്രയ്ക്കങ്ങ് എതിര്‍ക്കപ്പെടേണ്ടതല്ല എന്നുതോന്നുന്നു. മാതൃഭാഷയെ രണ്ടാംഭാഷയായി അപമാനിക്കുന്ന കേരളം മലയാളത്തിനു നല്‍കുന്ന അംഗീകാരവും ആദരവും വളരെ കേമമാണല്ലോ. 'മലയാളം അറിഞ്ഞുകൂടാ' എന്ന് മേനിനടിക്കുന്നവര്‍ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. അനവസരത്തില്‍ വലിഞ്ഞുകയറി വരുന്ന ഒരു അതിഥിയെപ്പോലെയാണു ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഡിഗ്രിതലത്തില്‍ ഈ രണ്ടാംഭാഷയെ കാണുന്നത്. ഗൗരവമേറിയ വിഷയങ്ങള്‍ പഠിക്കുന്നതിനിടയില്‍ വന്നുചേരുന്ന മലയാളം ക്ലാസുകള്‍ അവര്‍ക്ക് ഇടയ്ക്കു വീണുകിട്ടുന്ന ഉല്ലാസവേളകള്‍ മാത്രമാണ്. ഈ അനുഭവം യാഥാര്‍ഥ്യമാക്കിക്കൊടുക്കുന്ന മലയാളമൊഴികെ മറ്റൊന്നിലും താത്പര്യമില്ലാത്ത കുറെ അധ്യാപകരുംകൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ത്തിയായി!
ഏറ്റവും ദയനീയം പലപ്പോഴും പഠിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന പുസ്തകങ്ങളാണ്. ഇതു നിശ്ചയിക്കുന്നതിന് എല്ലാ സര്‍വകലാശാലകളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നറിയപ്പെടുന്ന സമിതികളുണ്ട്. മികച്ച സാഹിത്യരചനകള്‍ പാഠപുസ്തകമായി നിര്‍ദേശിക്കുന്ന പരമ്പരാഗതരീതി പരിഷ്കരിച്ച് അംഗങ്ങള്‍ക്കിഷ്ടമുള്ളവരുടെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുക എന്ന സത്കൃത്യമാണിപ്പോള്‍ അനുഷ്ഠിക്കപ്പെടുന്നത്.
ബോര്‍ഡ് അംഗങ്ങളുടെ രചനകള്‍ പാഠപുസ്തകമാക്കാന്‍ പാടില്ല എന്നൊരു അലിഖിത ധാര്‍മികനീതി നമ്മുടെ അധ്യാപകര്‍ക്കിടയില്‍ കുറെക്കാലം മുമ്പുവരെ നിലവിലുണ്ടായിരുന്നു. അതിനു വിരുദ്ധമായി ഒരംഗത്തിന്റെ പുസ്തകം പാഠപുസ്കമാക്കിയേ മതിയാവൂ എന്നു മറ്റംഗങ്ങള്‍ ശാഠ്യംപിടിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവ് ബോര്‍ഡ് അംഗത്വം രാജിവച്ച പാരമ്പര്യവും നമുക്കുണ്ടായിരുന്നു. എന്നാല്‍, അംഗങ്ങള്‍ എഴുതിയതെന്തെങ്കിലുമുണെ്ടങ്കില്‍ അതൊക്കെ പാഠപുസ്തകമാക്കിയശേഷമേ മറ്റുള്ളവരുടെ കൃതികള്‍ പരിഗണിക്കേണ്ടതുള്ളൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു, ഇന്നു കാര്യങ്ങള്‍!
ബോര്‍ഡംഗങ്ങളും പുസ്തക പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള ഒരു കച്ചവടക്കൂട്ടായ്മയായി പാഠപുസ്തക നിര്‍ണയം മാറിക്കഴിഞ്ഞിട്ടും നാളേറെയായി. 1994-ലോ 95-ലോ ആണെന്നു തോന്നുന്നു, കേരള സര്‍വകലാശാലയില്‍ ഡിഗ്രി കോഴ്സിന് ആട്ടക്കഥ പാഠപുസ്തകമാക്കി യപ്പോള്‍ ഉണ്ണായിവാര്യരുടെ നളചരിതം മാറ്റി പകരം അന്നു ചീഫ് സെക്രട്ടറിയായിരുന്ന എഴുത്തുകാരന്റെ പാര്‍വതീപരിണയം പാഠപുസ്തകമാക്കി യതിനെച്ചൊല്ലി ഏറെ വിവാദങ്ങളുണ്ടായി. അധികാരകേന്ദ്രങ്ങളെ പ്രീണിപ്പിക്കാനുള്ള ബോര്‍ഡംഗങ്ങളുടെ ലജ്ജാകരമായ ഒരു ഏകപക്ഷീയ നടപടിയായിരുന്നു അത്.
പല പ്രസാധകരും പുസ്തകക്കെട്ടുകളോടൊപ്പം നോട്ടുകെട്ടുംകൂടി ബോര്‍ഡംഗങ്ങള്‍ക്കു സമ്മാനിച്ചു കാര്യം സാധിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതില്‍ സഹികെട്ട് തന്റെ സ്ഥാപനത്തിന്റെ പുസ്തകങ്ങളൊന്നും പാഠപുസ്തക പരിഗണനയ്ക്കു സമര്‍പ്പിക്കേണ്ടതില്ല എന്നൊരു തീരുമാനം, കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകന്‍ ഡി.സി കിഴക്കേമുറി കൈക്കൊണ്ട കഥയും പലര്‍ക്കുമറിയാം.
1992-ലാണ്. എന്റെയൊരു പുസ്തകം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പാഠപുസ്തകമായി. പുസ്തകം തയാറാക്കാന്‍ എന്നോടാവശ്യപ്പെട്ടത് ഒരു സിന്‍ഡിക്കറ്റ് മെംബറും ഒരു സര്‍വകലാശാലാ പ്രഫസറും അവരുടെ സുഹൃത്തായ ഒരു പ്രസാധകനും ചേര്‍ന്നായിരുന്നു. ന്യായമായ ഒരു തുക എനിക്കു റോയല്‍റ്റിയായി തന്നു. പിന്നീടാണറിഞ്ഞത്, ബിസിനസിന്റെ മുന്തിയ വിഹിതം വാങ്ങിച്ചെടുത്തത് ബോര്‍ഡംഗങ്ങളെക്കൊണ്ടു പുസ്തകം അംഗീകരിപ്പിക്കാന്‍ മുന്‍കൈയെടുത്ത സിന്‍ഡിക്കറ്റംഗമായിരുന്നത്രേ. എഴുത്തുകാരന്റെ കൈയില്‍നിന്നു പകര്‍പ്പവകാശം എഴുതിവാങ്ങിയശേഷം പുസ്തകം പാഠപുസ്തകമാക്കി യെടുത്തു കച്ചവടം നടത്തിയ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട് എന്ന കാര്യവും മറക്കുന്നില്ല.
കുറെ വര്‍ഷ മുമ്പ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഒരു പി.ജി ബോര്‍ഡ് ചെയര്‍മാന്‍ മലയാളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന്‍ താനാണെന്നു കുട്ടികള്‍ക്കു ബോധ്യപ്പെടണം എന്ന സദുദ്ദേശ്യംകൊണ്ടാകാം, പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച സ്വന്തം കൃതികള്‍ മാത്രമല്ല, ആനുകാലികങ്ങളില്‍ അങ്ങിങ്ങുവന്ന ലേഖനങ്ങള്‍പോലും സിലബസില്‍ ഉള്‍പ്പെടുത്തുകയുണ്ടായി! അതും പോരാഞ്ഞ് തന്നെക്കാള്‍ സര്‍ഗസിദ്ധിയില്ലെന്നുറപ്പുള്ള ചില ശിഷ്യന്മാരുടെ രചനകളും കൂട്ടത്തില്‍ ചേര്‍ത്തു. പാഠപുസ്തക നിലവാരം എങ്ങനെയായിരിക്കും? ഇത്തരത്തില്‍ ബോര്‍ഡംഗങ്ങളുടെ സഹായമുണെ്ടങ്കില്‍ ഏതു ചപ്പുചവറും പാഠപുസ്തകമായിത്തീരാം എന്ന ആപത്തില്‍നിന്നു നമ്മുടെ വിദ്യാഭ്യാസരംഗം തീര്‍ച്ചയായും രക്ഷിക്കപ്പെടേണ്ടതാണ്.
മഹത്തായ രചനകള്‍ മാത്രമേ കുട്ടികള്‍ക്കു പാഠപുസ്തകങ്ങളായി നിര്‍ദേശിക്കപ്പെടാവൂ. ചെറുശേരിയും എഴുത്തച്ഛനും നമ്പ്യാരും പോലുള്ള മഹാന്മാരെ മാറ്റിനിര്‍ത്തി, എഴുതിയതിനു പിറ്റേന്ന് ആനുകാലികത്തില്‍ അച്ചടിച്ചുവരികയും അതിനു പിറ്റേന്നു പുസ്തകരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത രചനകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. സാഹിത്യമൂല്യംകൊണ്ടും ജനപ്രീതികൊണ്ടും കാലത്തെ അതിശയിച്ചു, സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിലെ പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്ന വാങ്മയങ്ങളായിരിക്കണം വളരുന്ന തലമുറ വിദ്യാഭ്യാസഘട്ടത്തില്‍ പരിചയപ്പെടേണ്ടതും ഉള്‍ക്കൊ ള്ളേണ്ടതും.
സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗം മാത്രമേ സാഹിത്യത്തോടു താത്പര്യം പുലര്‍ത്താറുള്ളൂ. പക്ഷേ, ആ ചെറിയ വിഭാഗം ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരായിരിക്കും. അതുകൊണ്ടുതന്നെ വായിച്ചുവളരുന്നവര്‍ക്കു മൂല്യവത്തായ കലാരചനകള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. മഹാനായ ടോള്‍സ്റ്റോയ് ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട് - മനുഷ്യ സമൂഹത്തിന്റെ ആത്മീയാഹാരമാണു കല. പാഠപുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ഇക്കാര്യം വിസ്മരിക്കരുത്.
പക്ഷേ, നമുക്കു ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍പോലും ഉത്കണ്ഠാജനകമാണ്. അശ്ലീലാസ്വാദകരുടെ കാമാതുര കൗതുകങ്ങള്‍ക്കു വിരുന്നൊരുക്കി വില്‍പ്പനയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച നളിനി ജമീലയുടെ ആത്മകഥ കേരള സര്‍വകലാശാല പാഠപുസ്തകമാക്കുകയാണത്രേ. പിന്നാലെ 'ആമേന്‍'കൂടി ഉള്‍പ്പെടുത്തുമായിരിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ സംസ്കാര സംരക്ഷകരെന്നും വളരുന്ന തലമുറകളുടെ വഴികാട്ടികളെന്നും പൊതുവെ ആദരിക്കപ്പെട്ടുപോന്ന അധ്യാപക സമൂഹത്തിനു സംഭവിച്ചിരിക്കുന്ന ഭയജനകമായ അധഃപതനമോര്‍ത്തു നമുക്കു നടുങ്ങാതിരിക്കാനാവില്ല.
ഇന്നു കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തു സാംസ്കാരിക ദാരിദ്ര്യമാണ്. ഉന്നത ബിരുദധാരികളായ വ്യക്തികള്‍പോലും സംഘര്‍ഷങ്ങളുണ്ടാക്കുന്നതിനു മുന്നിട്ടിറങ്ങുന്നു. അശ്ലീല ഭാഷണവും കൈയേറ്റങ്ങളുംകൊണ്ടു ഗുണ്ടകളെപ്പോലെ പെരുമാറുന്നു. തെരുവില്‍ കേള്‍ക്കുന്നതിനെക്കാള്‍ ഗ്രാമ്യങ്ങളായ പദപ്രയോഗങ്ങള്‍ മന്ത്രിമാരുടെ വായില്‍നിന്നുപോലും നമുക്കു കേള്‍ക്കേണ്ടിവരുന്നു. ഇതില്‍നിന്നൊക്കെ അകന്നുനില്‍ക്കാനാഗ്രഹിക്കുന്നവരാകട്ടെ അതിനു കഴിയാതെ എള്ളില്‍വീണ അച്ചിള്‍പോലെ ചുളുങ്ങുന്നു. എങ്കിലും ഒരു കവിപോലും 'കേഴുക കേഴുക കേരളനാടേ' എന്നു വിലപിക്കുന്നുമില്ല!
ഒരു ഭാഷയും അതിലെ സാഹിത്യവും പഠിക്കുക എന്നതിനര്‍ഥം ഒരു സംസ്കാരം പഠിക്കുക എന്നുതന്നെയാണ്. മലയാള ഭാഷയും സാഹിത്യവും പഠിക്കുന്നവര്‍ ഉള്‍ക്കൊള്ളുന്നതു കേരള സംസ്കാരമാണ്. സ്കൂള്‍തലംമുതല്‍ സര്‍വകലാശാലാതലംവരെയുള്ള മാതൃഭാഷാ പഠനത്തില്‍ കഴിഞ്ഞ മൂന്നു നാലു ദശകങ്ങളായി സംഭവിച്ചുപോയ തകരാറാണ് കേരളത്തിന്റെ സാംസ്കാരിക തകര്‍ച്ചയ്ക്കു കാരണം. ഇതുവഴി സംസ്കാരശൂന്യതയുടെ ഒരു കേരളമോഡല്‍ കൂടി നമുക്കു സംഭാവനചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു വേണമെങ്കില്‍ അഭിമാനിക്കാം!
ഈശ്വരവിശ്വാസത്തെയും മതമൂല്യങ്ങളെയും നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇടതുയാത്രികരെ കുത്തിനിറച്ചുണ്ടാക്കിയ പാഠപുസ്തക സമിതികള്‍ മലയാള ഭാഷാഭ്യസനത്തെയും സാഹിത്യപഠനത്തെയും വല്ലാതെ വികലമാക്കിയിരിക്കുന്നു എന്നാണു നിഷ്പക്ഷമതികളുടെ വിലാപം. ഇതുതന്നെയാണു വരുംനാളുകളിലും തുടരാന്‍ സാധ്യത. അതുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ മാതൃഭാഷാ പഠനസമയം കുറയ്ക്കാനുള്ള നീക്കംകൊണ്ടു മാതൃഭാഷയ്ക്കോ കേരളീയര്‍ക്കോ ഇന്നത്തെക്കാള്‍ വലിയ ആപത്തൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.
സംസ്കാരശൂന്യതയുടെ കേരള മോഡല്‍
"ഇത് നിശബ്ദമായ രണ്ടാം വിമോചന സമരം".
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ് കാണുന്നത്. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
- എന്തിനാണീ നിഴല്‍യുദ്ധം? - മാര്‍ ജോസഫ് പവ്വത്തില്‍
- സാമൂഹികനീതിയും അതിന്റെ മാനങ്ങളും Part 1 & 2 (ഡോ.തോമസ് ശ്രാമ്പിക്കല്‍)
- എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം!
- ഇടയലേഖനം - സഭയും രാഷ്ട്രീയവും
- എന്തുകൊണ്ട് ഏഴാം ക്ലാസ്സിലെ പാഠപുസ്തകം പിന്‍വലിക്കണം? (റവ. ഡോ. സ്റ്റീഫന്‍ ആലത്തറ)
- ഒളിയര്‍ഥങ്ങള്‍ നിറഞ്ഞ കേരള പാഠാവലി - ഏറ്റവും വില കുറഞ്ഞ ഓഹരികള്‍ (മാര്‍ ജോസഫ് കല്ലറങ്ങാട്ട്)
- ജനാധിപത്യസംവിധാനം ഇവിടെ നിലനില്ക്കേണ്ടേ ? ( മാര്‍ ജോസഫ് പവ്വത്തില്‍)
- കത്തോലിക്കരോടുള്ള ഒടുങ്ങാത്തപക തീര്ത്താല്തീരാത്തവിധം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു(റവ. ഡോ. മാണി പുതിയിടം)
- വിദ്യാഭ്യാസത്തെ ചുവപ്പണിയിക്കാനുള്ള ആസൂത്രിത ശ്രമം പാഠപുസ്തകങ്ങളിലൂടെ ( മാര്‍ ജോസഫ് കല്ലറങ്ങാട്ട്)
- പാഠപുസ്തകത്തിലെ വിഷലിപ്തമായ സമീപനങ്ങള്‍ (ഫാ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്)
- പുതിയ തലമുറയെ മാര്‍ക്സിസ്റ്റു മൂശയില്‍ വാര്‍ത്തെടുക്കാന്‍ നിഗൂഢ നീക്കങ്ങള്‍ (മാര്‍ ജോസഫ് പവ്വത്തില്‍)
കമ്യൂണിസവും കത്തോലിക്കാവിശ്വാസവും
കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍
കമ്യൂണിസവും ക്രൈസ്തവ മാനവികതയും
Decree against communism- Pope Pius XII
Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative
Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)
Pope Pius XII - "Decree against communism" MONTFORT Associação Cultural
0 നിരൂപണങ്ങള്‍:
Post a Comment