പരീക്ഷണ ഭ്രാന്ത്‌ പിടിച്ച പൊതുവിദ്യാഭ്യാസം

പി. ഹരിഗോവിന്ദന്‍



പൊതുവിദ്യാഭ്യാസം ഇന്നൊരു സസ്പെന്‍ഷന്‍ വകുപ്പായി മാറിയിരിക്കുകയാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ നിഷ്പക്ഷമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. ഒരു അഡീഷണല്‍ ഡയറക്ടര്‍ ഓഫ്‌ പബ്ലിക്‌ ഇന്‍സ്ട്രക്ഷന്‍, എട്ടു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍, രണ്ട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരെ ഇതിനകം തന്നെ സസ്പെന്‍ഡു ചെയ്തുകഴിഞ്ഞു. ഇതിലേറെയും ദളിതരാണ്‌ എന്നുള്ളതാണ്‌ ദളിത്‌ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്നവര്‍ ചെയ്തത്‌. വകുപ്പിനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള സമാന്തര ഭരണം അരങ്ങ്‌ തര്‍ക്കുകയാണ്‌.

ഒരു കുട്ടിയും പുതിയ മൂല്യനിര്‍ണയ രീതിയില്‍ തോല്‍ക്കില്ല. എല്ലാവരെയും ജയിപ്പിക്കുക എന്നത്‌ പറഞ്ഞു കേള്‍ക്കാന്‍ സുഖമാണെങ്കിലും അസംഭവ്യമായ ഒന്നാണ്‌. മൂല്യനിര്‍ണയം എന്നത്‌ കൃത്യതയുമായി ബന്ധപ്പെട്ടതാണ്‌. എന്നാല്‍ ഇന്നതിന്‌ കൃത്രിമത്വവുമായാണ്‌ ബന്ധം. അധ്യാപകര്‍ കൃത്രിമമായി മാര്‍ക്കു നല്‍കി വിജയിപ്പിക്കുന്ന സംവിധാനം കൊണ്ട്‌ ആര്‍ക്കാണ്‌ നേട്ടം? ഇത്‌ വിദ്യാഭ്യാസനിലവാരം തകര്‍ക്കാനേ ഉപകരിക്കൂ. ധാര്‍ഷ്ട്യം മാത്രം കൈമുതലാക്കിയ ഒരു ഭരണകൂടത്തില്‍ നിന്ന്‌ മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല! ഇക്കഴിഞ്ഞ സ്കൂള്‍ കലോത്സവത്തിലെ സംഭവങ്ങള്‍ തന്നെ നോക്കൂ. മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതനേടി തലസ്ഥാനത്തെത്തിയ കലാകാരന്മാരെ പോലീസ്‌ പിടിച്ചുകൊണ്ടുപോയി. സ്റ്റേജിലെ സാങ്കേതികതകരാറില്‍ പ്രതിഷേധിച്ചതാണ്‌ കാരണം. പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ ഇറങ്ങിവന്നാണ്‌ കുട്ടി പരിപാടി അവതരിപ്പിച്ച്‌ അംഗീകാരം നേടിയത്‌. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഖേദിക്കേണ്ട മന്ത്രി പറഞ്ഞതോ? ഇത്‌ ലോകസംഗീത മത്സരമൊന്നുമല്ല മൈക്ക്‌ തകരാറൊക്കെ സഹിക്കണമെന്ന്‌! നമുക്ക്‌ കൂട്ടായി ലജ്ജിക്കാം- ഇതേ മന്ത്രിയാണ്‌ സാംസ്കാരികവകുപ്പും കൈകാര്യം ചെയ്യുന്നത്‌.

ഇവര്‍ നടത്തുന്ന പരിഷ്കരണ പരമ്പരയിലേക്ക്‌ നോക്കുമ്പോള്‍, ഭ്രാന്തന്‍ പരിഷ്കരണങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതു കാണാം.

തകര്‍ക്കാനുള്ള അജന്‍ഡ നടപ്പാക്കാന്‍ പറ്റിയ ആളുകളെ മര്‍മസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു തുടക്കം. എന്തും നടത്താന്‍ വിധേയത്വമില്ലാത്തവരെയെല്ലാം ഒഴിവാക്കി യാത്ര തുടങ്ങി. കുട്ടികളുടെ പഠനത്തിനു നേരെ വീണ്ടും അക്രമണം. പാഠ്യപദ്ധതിയിലാണ്‌ ആദ്യം കൈവച്ചത്‌. 1996-97 കാലത്ത്‌ മികച്ചതും വിപ്ലവകരവുമായി കൊട്ടിഘോഷിക്കപ്പെട്ട ഡി.പി.ഇ.പി കാലത്തെ പാഠ്യപദ്ധതി ഇപ്പോള്‍ ചീത്തയായത്രെ (അത്‌ മെച്ചമാണെന്ന്‌ ഞങ്ങള്‍ മുമ്പും പറഞ്ഞിട്ടില്ല). ക്രിട്ടിക്കല്‍ പെഡഗോജി, പ്രശ്നാധിഷ്ഠിത ബോധനം തുടങ്ങി കുറേ ജാടകളുയര്‍ത്തി, അവയൊന്നും ശരിക്കും മനസിലാക്കാത്ത കുറേ കോമരങ്ങള്‍ മാത്രമായിരുന്നു അതിന്റെ പ്രചാരകരും പ്രയോക്താക്കളും. പട്ടാളഭരണത്തിനു കീഴില്‍ അടിമകളായി മൃഗങ്ങളേക്കാള്‍ നീചരായി കഴിഞ്ഞിരുന്ന ബ്രസീലിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ചിലിയിലേക്ക്‌ നാടുകടത്തപ്പെട്ട പൗലോ ഫ്രെയര്‍ വിഭാവന ചെയ്ത ക്രിട്ടിക്കല്‍ പെഡഗോജി ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ എത്രത്തോളം ആവശ്യമാണെന്ന്‌ ഇവര്‍ ചിന്തിച്ചില്ല. പട്ടാളഭരണം അവസാനിച്ചപ്പോള്‍ ബ്രസീലിലേക്ക്‌ തിരിച്ചു വന്ന ഫ്രെയര്‍ അവിടെ സാവോ പോളോയില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ വിദ്യാഭ്യാസമന്ത്രിയായി. അവിടെ അദ്ദേഹം പോലും അത്‌ നടപ്പാക്കിയിട്ടില്ല. ജനാധിപത്യ വ്യവസ്ഥയില്‍ തന്റെ ദര്‍ശനങ്ങള്‍ക്ക്‌ അത്രമേല്‍ പ്രസക്തി ഉണ്ടാവില്ലെന്ന്‌ ഫ്രെയര്‍ തന്നെ കരുതിയിരുന്നിരിക്കണം. അതൊന്നും പരിഷ്കരണ പ്രമാണികള്‍ അറിഞ്ഞിരിക്കില്ല. കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കുകയായി രുന്നല്ലോ.

ഏതായാലും പരിഷ്കരണ പുസ്തകങ്ങള്‍ രംഗത്തെത്തിയപാടേ വിവാദങ്ങളായി. ഏഴാംതരം സാമൂഹ്യശാസ്ത്രത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന ഒറ്റ പാഠത്തില്‍ ഉടക്കി വിവാദങ്ങള്‍ പടര്‍ന്നപ്പോള്‍ നിലവാരം നന്നേ കുറഞ്ഞ പുസ്തകങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ നിന്ന്‌ കേരളീയ സമൂഹത്തിന്റെ ശ്രദ്ധ തിരിഞ്ഞുപോയത്‌ നമുക്ക്‌ വലിയ അക്കാദമിക നഷ്ടമാണുണ്ടാക്കിയത്‌. കോലാഹലം മൂത്തപ്പോള്‍ സര്‍ക്കാര്‍ കെ.എന്‍.പണിക്കര്‍ അധ്യക്ഷനായി പതിനെട്ടംഗ കമ്മിറ്റിയെയാണ്‌ ഏഴാംതരം സാമൂഹ്യപാഠപുസ്തകം പഠിക്കാന്‍ ചുമതലപ്പെടുത്തിയത്‌. ഭൂപടങ്ങളും, കാര്‍ട്ടൂണുകളും കൂടി 64 പേജുള്ള പുസ്തകം പരിശോധിക്കാന്‍ പതിനെട്ടംഗ കമ്മിറ്റിക്ക്‌ മൂന്നുമാസം കാലയളവ്‌. കമ്മിറ്റിയില്‍ മലയാളം അറിയാത്ത മൂന്നുനാലുപേരുണ്ടായിരുന്നു. അവര്‍ക്ക്‌ പ്രസ്തുത പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ കൊടുത്തു. വായിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവരുടക്കി. ജീവന്റ കാര്യത്തില്‍ തല്‍ക്കാലം ചില ചെറുവിദ്യകളും അവര്‍ നിര്‍ദേശിച്ചു. അതനുസരിച്ച്‌ പുതിയ പാഠം അച്ചടിച്ചു നല്‍കിയപ്പോഴേക്കും ആ പുസ്തകം മിക്കവാറും പഠിച്ചുതീര്‍ന്നിരുന്നു. സര്‍ക്കാര്‍ തയാറാക്കി യ പുസ്തകത്തി ന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ഭാഷയുടെ നിലവാരക്കു റവുകൊണ്ട്‌ പൂര്‍ണമായും മാറ്റണമെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി പ്രഥമദൃഷ്ട്യാ വിധിയെഴുതിയ ചരി ത്രം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. ഈ നാണക്കേട്‌ താങ്ങാന്‍ നാണമുള്ളവര്‍ക്കല്ലേ ബുദ്ധിമുട്ടു ള്ളൂ?

പണിക്കര്‍ കമ്മിറ്റി പൂര്‍ണ റിപ്പോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞു. കമ്മിറ്റി പറഞ്ഞത്‌ എല്ലാ പുസ്തകങ്ങളും ഉടന്‍ മാറ്റണമെന്നാണ്‌. കാരണങ്ങളും പറഞ്ഞു.

1. പുസ്തകങ്ങളില്‍ കാര്യമായി ഉള്ളടക്കമില്ല,

2. പാഠങ്ങളുടെ അവതരണം തീരെ ആകര്‍ഷകമല്ല,

3. പുസ്തകം തീരെ ഗുണമേന്മയില്ലാതെയാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.
ഇത്‌ മൂന്നും കുറച്ചാല്‍ പിന്നെ എന്താണ്‌ പാഠപുസ്തകം? പാഠപുസ്തകനിര്‍മാണ ശില്‍പ്പശാലകളുടെ പേരില്‍ ഖജനാവില്‍ നിന്ന്‌ തുക സ്വന്തക്കാരുടെ പോക്കറ്റിലേക്ക്‌ ഒഴുകാന്‍ നടത്തിയ നെറികെട്ട പകല്‍ക്കൊള്ളയാണ്‌ സ്ഥിതിഗതികള്‍ ഈ വിധം അധഃപതിക്കാന്‍ ഇടയായത്‌. ഇത്ര ലജ്ജാകരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ടും കേരള ചരിത്രത്തില്‍ ആദ്യമായാണ്‌. എന്നിട്ടും വിദ്യാഭ്യാസമന്ത്രി പണിനിര്‍ത്തി ഇറങ്ങിപ്പോകുകയോ അദ്ദേഹത്തെ ഉപദേശിക്കുന്ന അല്‍പ്പബുദ്ധികളെ സെക്രട്ടേറിയറ്റില്‍ നിന്ന്‌ ആട്ടിയിറക്കി അവിടെ ചാണക വെള്ളം തെളിക്കുകയോ ചെയ്തിട്ടില്ല. പണിക്കര്‍ റിപ്പോര്‍ട്ട്‌ സ്വീകരിച്ചുകൊണ്ട്‌ മന്ത്രി പറഞ്ഞു: വിമര്‍ശിച്ചവര്‍ക്ക്‌ നന്ദി. വിമര്‍ശനം കൊണ്ടാണ്‌ ഈ പഠനം സാധ്യമായത്‌. അടുത്ത വര്‍ഷം കമ്മിറ്റി പറഞ്ഞതുപോലെ പുസ്തകം മാറ്റും. ആരാണ്‌ മാറ്റുക? ഈ പുസ്തകം എഴുതിയവര്‍ തന്നെ. വീണ്ടും എഴുതും വീണ്ടും കുറെ പണം അവര്‍ക്ക്‌ പിടുങ്ങണം. അതില്‍ കൂടുതലൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല.

എസ്‌.എസ്‌.എ വെള്ളാനയായപ്പോള്‍
സര്‍വശിക്ഷ അഭിയാന്‍ പദ്ധതി സംബന്ധിച്ച ആലോചനകള്‍ നടത്തിയത്‌ ഇടതുസര്‍ക്കാരായിരുന്നെങ്കിലും അത്‌ നടപ്പില്‍ വന്നത്‌ യു.ഡി.എഫിന്റെ കാലത്താണ്‌.

ഈ കേന്ദ്രപദ്ധതിയെ ആദ്യം മുതല്‍ക്കേ ഹരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തവരായിരുന്നു ഇടതുസംഘടനകള്‍. ഇത്‌ കേരളത്തിന്‌ യോജിച്ചതല്ല, ഇവിടെ പ്രസക്തമല്ല എന്നിങ്ങനെ വാദിച്ച്‌ അവര്‍ മാസങ്ങളോളം പലതവണയായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ബഹിഷ്കരിച്ചു. മുഷ്ടിബലം കൊണ്ട്‌ അവര്‍ തടഞ്ഞു. എന്നാല്‍, അപ്പോഴും കെ.എസ്‌.ടി.എ നേതാക്കളും പ്രവര്‍ത്തകരും ഓഫീസര്‍ മുതല്‍ ട്രെയിനികള്‍ വരെ തസ്തികകളില്‍ വാണു. അവരെ നിയമിക്കുന്നതില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ മടിച്ചില്ല. ഭരണം ഒന്ന്‌ മാറിയതോടെ ഇവരുടെ മട്ടുമാറി എസ്‌.എസ്‌.എ സ്വന്തം പദ്ധതിയായി. തങ്ങള്‍ക്ക്‌ വഴങ്ങാത്തവരെ പിരിച്ചുവിട്ടും, സ്ഥാനം മാറ്റിയും സ്വന്തക്കാരെക്കൊണ്ട്‌ സ്ഥാനങ്ങള്‍ നിറച്ചു. കണക്കില്ലാതെ പണം ധൂര്‍ത്തടിച്ചു. എസ്‌.എസ്‌.എ ഒട്ടും മാറിയില്ല. പഞ്ചവത്സര പദ്ധതി മാറിയപ്പോള്‍ കേന്ദ്രം ചില മാറ്റങ്ങള്‍ സ്വാഭാവികമായും വരുത്തിയതല്ലാതെ ഒന്നും ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ കെ.എസ്‌.ടി.എ പരിഷത്ത്‌ വൃത്തങ്ങള്‍ ഇതിന്റെ ആനുകൂല്യങ്ങള്‍ക്കായി കടിപിടി കൂടുകയാണ്‌.

ചെയില്‍ഡ്‌ സെന്‍സസിലൂടെയാണ്‌ എസ്‌.എസ്‌.എയില്‍ വിപ്ലവം തുടങ്ങിയത്‌. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്ന്‌ കൊട്ടിഘോഷിച്ചു നടന്ന മാമാങ്കത്തിന്റെ ഫലമോ? കോടിക്കണക്കിന്‌ രൂപ തുലഞ്ഞതുമാത്രം. ഒരു പ്രയോജനവുമില്ലാതെ കുറെ മനുഷ്യാധ്വാനവും പണവും സമയവും ദുര്‍വ്യയം ചെയ്തതിന്റെ കുറ്റം സംസ്ഥാന എസ്‌.എസ്‌.എ ഓഫീസിലെ അല്‍പ്പബുദ്ധിയായ ഒരു കെ.എസ്‌.ടി.എ കോമരത്തിന്റെ തലയിലാക്കി മറ്റുള്ളവര്‍ തടിയൂരി. ഒരു സ്വകാര്യ പ്രൈമറിസ്കൂള്‍ അധ്യാപകനായ കെ.എസ്‌.ടി.എ നേതാവിന്റെ വക്രബുദ്ധിയാണ്‌ ആ ഓഫീസ്‌ ഭരണത്തിനു പിന്നിലെന്ന്‌ കേട്ടാല്‍ നാം ലജ്ജിക്കാതെ തരമില്ല.

പാഠപുസ്തകങ്ങള്‍ക്ക്‌ തീവില- മറ്റൊരു ചതിപ്രയോഗം
പാഠപുസ്തകങ്ങള്‍ക്കു തീവില പ്രഖ്യാപിച്ചു കൊണ്ടാണ്‌ അടുത്ത വിപ്ലവം തുടങ്ങിയത്‌. ഏഴോ എട്ടോ രൂപ ഉണ്ടായിരുന്ന ഒന്നാംക്ലാസ്‌, രണ്ടാംക്ലാസ്‌ പുസ്തകങ്ങളുടെ വില 150 രൂപയാക്കി വര്‍ധിപ്പിച്ചു. കുട്ടികള്‍ക്കു സൗജന്യമായാണ്‌ നല്‍കുന്നത്‌ എന്നാണു വാദം.

എസ്‌എസ്‌എയിലൂടെ കേന്ദ്രം നല്‍കുന്ന കോടികള്‍ ഈയിനത്തില്‍ കേരള സര്‍ക്കാര്‍ വിഴുങ്ങുന്നു. ഇതൊരു വഞ്ചനയാണ്‌. എസ്‌എസ്‌എ എന്ന കേന്ദ്ര പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ഉണ്ടാക്കിയ കരാറനുസരിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങളും നടത്തിവരുന്ന പരിപാടികളും നിലനിര്‍ത്തിക്കൊണ്ടു വേണം എസ്‌എസ്‌എ ഫണ്ട്‌ സ്വീകരിക്കാന്‍ എന്നായിരുന്നു വ്യവസ്ഥ.

പാഠപുസ്തകങ്ങള്‍ക്ക്‌ നല്‍കിയ സബ്സിഡി, ഒന്നാംക്ലാസ്‌ പുസ്തകങ്ങളുടെ സൗജന്യവിതരണം തുടങ്ങിയവ ഈനിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങളായിരുന്നു. ഒരു വഞ്ചനയിലൂടെ സബ്സിഡി നിര്‍ത്തലാക്കിയും ഒന്നാംക്ലാസ്‌ പാഠപുസ്തക വിതരണം എസ്‌എസ്‌എയില്‍ ഉള്‍പ്പെടുത്തിയുമാണ്‌ ആയിരക്കണക്കിന്‌ കോടികള്‍ വരുന്ന കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കിയത്‌.

എല്‍പി വിഭാഗത്തില്‍ ഒരു കുട്ടിക്ക്‌ 150 രൂപയും യുപി വിഭാഗത്തില്‍ 250 രൂപയും വീതം എസ്‌എസ്‌എ ഫണ്ട്‌, സംസ്ഥാന സര്‍ക്കാര്‍ ടെക്സ്റ്റ്‌ ബുക്ക്‌ ഡിപ്പോകള്‍ക്കു നല്‍കുകയുണ്ടായി. പത്തുരൂപയുടെ രണ്ടാംക്ലാസ്‌ പുസ്തകത്തിന്‌ വാങ്ങിയത്‌ 150 രൂപയാണെന്നോര്‍ക്കണം. എന്നിട്ടും, എസ്‌എസ്‌എ കേരളത്തില്‍ പ്രസക്തമല്ലെന്നു വാദിക്കുന്ന ലഘുലേഖ അച്ചടിച്ച്‌ അഞ്ചുരൂപയ്ക്കു വിറ്റ കെഎസ്ടിഎക്കാര്‍ ലജ്ജിക്കുമെന്ന്‌ കരുതാന്‍ വയ്യ.

(തുടരും)

0 നിരൂപണങ്ങള്‍:

മറക്കാന്‍ പാടില്ല ... കാണുക...

"ഇത്‌ നിശബ്ദമായ രണ്ടാം വിമോചന സമരം".


മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ്‌ കാണുന്നത്‌. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും


കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്‌. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട്‌ ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന്‌ അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്‌. വിജയം ആരെയും അന്ധരാക്കരുത്‌. ആരാണ്‌ തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ്‌ നേതൃത്വത്തിന്‌ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്‌. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ്‌ എപ്പോഴാണ്‌ ഒലിച്ചുപോകുന്നതെന്ന്‌ അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന്‌ ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്‌. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്‌. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്‌.

കമ്യൂണിസവും കത്തോലിക്കാവിശ്വാസവും

ഇന്ത്യയില്‍ കമ്യൂണിസം ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്ന്‌ പറയുന്നവര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അവഹേളിക്കുകയാണ്‌. നിരീശ്വര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഭീഷണി മതവിശ്വാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആയതിനാല്‍ ഏതുമാര്‍ഗമുപയോഗിച്ചും മതവിശ്വാസവും അതിന്റെ ധാര്‍മിക, ആത്മീയ, സാംസ്ക്കാരിക ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുക എന്നത്‌ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അജണ്ടയാണ്‌. മതവിശ്വാസികളുടെ സമൂഹത്തെ ഭിന്നിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. കമ്യൂണിസത്തോടുള്ള എതിര്‍പ്പ്‌ ജനാധിപത്യത്തോടോ, ശ്രേഷ്ഠമായ രാഷ്ട്രീയചിന്തകളോടോ ഉള്ള എതിര്‍പ്പല്ല. ശ്രേഷ്ഠമായിട്ടുള്ളതൊന്നും കമ്യൂണിസത്തില്‍ ഇല്ലാത്തതുകൊണ്ടുള്ള എതിര്‍പ്പാണ്‌. ഭൗതികവീക്ഷണത്തോടുകൂടിയ വിദ്യാഭ്യാസം നല്‍കി ഭൗതികനേട്ടങ്ങളെക്കുറിച്ചുമാത്രം യുവതലമുറയെ പരിശീലിപ്പിച്ച്‌ അവസാനം നിരീശ്വരത്വത്തിലെത്തിക്കുന്ന ഒരു ശിക്ഷണസമ്പ്രദായം ഒരിക്കലും വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഭൗതികവിദ്യാഭ്യാസത്തിലൂടെ മതത്തിന്‌ അനുകൂലമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ്‌ കമ്യൂണിസം ശ്രമിക്കുന്നത്‌. ഭരണഘടനയും കോടതിവിധികളും ഇതിന്‌ എതിരുനില്‍ക്കുന്നതുകൊണ്ട്‌ അവര്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും സമന്വയിപ്പിച്ച ഒരു ഭരണസംവിധാനത്തിന്‌ ആരും എതിരു നില്‍ക്കില്ല. അതിനു കപടജനാധിപത്യത്തിന്റെ മുഖംമൂടികള്‍ മാറ്റിവയ്ക്കേണ്ടിവരും. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിട്ട്‌ വ്യാജവേഷം കെട്ടിയതുകൊണ്ടായില്ല. കമ്യൂണിസവും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകും എന്നു പറഞ്ഞു പ്രചരണങ്ങള്‍ നടക്കുന്നുണ്ട്‌. സാധാരണക്കാരെ വഴിതെറ്റിക്കുവാനുള്ള ഒരുതരം ഉപാധിയാണിത്‌. മാര്‍ക്സിസവും ക്രിസ്തീയ വിശ്വാസവും തമ്മില്‍ നിലനില്‍ക്കുന്നത്‌ പരസ്പരവൈരുദ്ധ്യത്തിന്റെയോ, പരസ്പരപൂരകത്വത്തിന്റേതോ ആയ ബന്ധങ്ങളാനെന്നുമാത്രം പറയുന്നത്‌ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും ഒരു ലളിതവത്ക്കരണം തന്നെയാണ്‌. നാമമാത്ര കമ്യൂണിസവും വിശ്വാസവും യോജിച്ചുപോകുമായിരിക്കും. അതുപോലെ കമ്മ്യൂണിസവും നാമമാത്രവിശ്വാസവും യോജിച്ചുപോകും.
സഭയ്ക്ക്‌ രാഷ്ടീയവുമായി സമദൂര സിദ്ധാന്തമാണെന്നു ചിലര്‍ പറയും. സഭയ്ക്കു സമദൂര സിദ്ധാന്തവുമില്ല, ബഹുദൂര സിദ്ധാന്തവുമില്ല. സഭയുടെ സിദ്ധാന്തം സമസ്നേഹ സിദ്ധാന്തമാണ്‌. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സഭ യ്ക്കു സ്വീകാര്യമാണ്‌. പക്ഷേ, അ വര്‍ നാടിന്റെ നന്മ മുന്നില്‍ കാണണം, മനുഷ്യന്റെ വികസനം ല ക്ഷ്യം വയ്ക്കണം. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഇട തും വലതും, ഒളിഞ്ഞും തെളിഞ്ഞും മതങ്ങളെ ആക്രമിക്കുന്നുണ്ട്‌. ആഗോള തലത്തില്‍തന്നെ മതങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്തുകൊണ്ടായിരിക്കാം മതങ്ങള്‍ ആക്രമിക്കപ്പെടുന്നത്‌? ഒന്നാമതു മതത്തിന്റെ വലിയ സ്വാധീനം. ഈ സ്വാധീനത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ വിറളിപിടിച്ചു നില്‍ക്കുകയാണ്‌. അതുകൊണ്ടാണ്‌ നൂറ്റാണ്ടുകളായി ഈ മതങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌.

കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍

നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണാധികാരികള്‍ക്കു യാതൊരു മനംമാറ്റവുമുണ്ടാകുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള മനോഭാവം പോലും അവര്‍ പുലര്‍ത്തുന്നില്ല. തല്‍ഫലമായി കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും പൊതുഭരണത്തില്‍ത്തന്നെയും കാലഹരണപ്പെട്ട തത്വസംഹിതകളും പ്രത്യയശാസ്ത്രവും നയപരിപാടികളും അനുവര്‍ത്തിച്ചുവരുന്നു. ഇതു ഖേദകരമെന്നേ പറയേണ്ടതുള്ളൂ. രാജ്യതാല്‍പര്യത്തിനു പകരം പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന ഒരു ഭരണസംവിധാനമാണിന്നു കേരളത്തിലുള്ളത്‌. രാജ്യത്തിന്റെ വികസനകാര്യത്തില്‍ അന്യരാജ്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും തുറന്ന സമീപനം കൈക്കൊള്ളുകയും പൊതുവിമര്‍ശനങ്ങള്‍ക്കു താക്കീതു കൊടുക്കുകയും ചെയ്യുന്ന പക്ഷം എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനു തക്ക പക്വതയും സന്മനസ്സും നേതാക്കന്മാരും മന്ത്രിമാരും കാണിക്കുകയും വേണം.

കമ്യൂണിസവും ക്രൈസ്തവ മാനവികതയും

സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

Decree against communism- Pope Pius XII

Decree of the Holy Office in 1949

Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative


Comments

Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)


Pope Pius XII - "Decree against communism" MONTFORT Associação Cultural

ജാഗ്രത - പ്രധാനവാര്‍ത്തകള്‍