സര്‍വകലാശാലകള്‍ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കണം

ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌



സര്‍വകലാശാലകള്‍ക്കുവേണ്ടി നിക്ഷേപിക്കുന്നത്‌ ഒരിക്കലും നഷ്ടമല്ലെന്ന്‌ പ്രഫ. യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തില്‍ സംസ്ഥാന സര്‍വകലാശാലകള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. നട്ടെല്ല്‌ എന്നു വിശേഷിപ്പിക്കാവുന്നത്‌ ഈ സര്‍വകലാശാലകളാണ്‌. അവയും ഇന്ത്യന്‍ സര്‍വകലാശാലകള്‍തന്നെയാണ്‌. കൂടുതല്‍ കുട്ടികളും അവിടെയാണ്‌ പഠിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിനാണ്‌ ഈ സര്‍വകലാശാലകളുടെ ഉത്തരവാദിത്വം. ഇവിടെ കേന്ദ്ര-സംസ്ഥാനസര്‍വകലാശാലകള്‍ തമ്മില്‍ വിവേചനം പാടില്ല. കേന്ദ്രസര്‍വകലാശാലയുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനസര്‍വകലാശാലകള്‍ക്കും നല്‍കണം. സംസ്ഥാനസര്‍ക്കാര്‍തന്നെ ഉദാരമായി സഹായിക്കണം. ഭാരതത്തിലെ ബൗദ്ധ-ഹൈന്ദവ-ജൈന സര്‍വകലാശാലകള്‍ക്ക്‌ രാജാക്കന്മാര്‍ വലിയ തുക ദാനം ചെയ്തിരുന്ന പാരമ്പര്യം ഏവര്‍ക്കും അറിവുള്ളതാണ്‌. ഉന്നത വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന്‌ ഡോ. എസ്‌. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാല വിദ്യാഭ്യാസകമ്മീഷന്‍ (1948) ഊന്നിപ്പറയുകയുണ്ടായി.

ഉന്നത വിദ്യാഭ്യാസത്തിലൂടെയേ ജനാധിപത്യവത്കരണം നടപ്പിലാവുകയുള്ളൂ. ഉന്നത വിദ്യാഭ്യാസം സമൂഹത്തിലെ ഉയര്‍ന്ന വിഭാഗത്തിനുവേണ്ടി മാത്രമല്ല. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലെ ചെറുപ്പക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിലെത്തുമ്പോള്‍ സമൂഹത്തിലെ വിഭാഗീയതകളെ മറികടക്കുകയാണ്‌; സാര്‍വത്രികമാനം കണെ്ടത്തുകയാണ്‌. ലോകത്തിലെ മാനുഷിക പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരാണ്‌ സര്‍വകലാശാലകള്‍. സാര്‍വത്രിക അറിവ്‌ സ്വരുക്കൂട്ടുക എന്നതാണ്‌ സര്‍വകലാശാലകളുടെ ലക്ഷ്യം. രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും വംശീയവും സാംസ്കാരികവുമായ അതിര്‍വരമ്പുകളെ മറികടന്നുകൊണ്ടാണത്‌. എല്ലാ സംസ്കാരങ്ങളും പാരമ്പര്യങ്ങളും തമ്മില്‍ പരസ്പരം അറിയേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുക എന്നതാണ്‌ സര്‍വകലാശാലയുടെ ലക്ഷ്യം. മനുഷ്യനിലുള്ള മനുഷ്യത്വത്തെ ഉയര്‍ത്താനും മൃഗീയതയെ താഴ്ത്താനും ഇത്‌ ഉപകാരപ്പെടും. സത്യസന്ധമായ സമീപനങ്ങള്‍ പുലര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. ജോലി ലക്ഷ്യം വയ്ക്കുകയും ഭദ്രമായ യുക്തിവിചാരം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ഭാവി ഒരു വലിയ പരിധിവരെ അറിവിനെ സൃഷ്ടിക്കാനുള്ള സമൂഹത്തിന്റെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്‌. 'വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നുള്ള മനസുകളുടെ സമ്മേളനമാണ്‌ സര്‍വകലാശാല' എന്ന കമ്മിറ്റിയുടെ നിഗമനം മുന്‍വിധികളില്ലാത്തതാണ്‌. സമൂഹത്തിലെ തരംതിരിവുകള്‍ ഉന്നതവിദ്യാഭ്യാസംവഴി അപ്രത്യക്ഷമാകും. അതിന്‌ ഉന്നതവിദ്യാഭ്യാസത്തെ ദേശീയ ഉത്തരവാദിത്വമായി എടുക്കണം. കുറഞ്ഞ ചിലവില്‍ കൂടുതല്‍പേര്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവും കമ്മറ്റി ശക്തമായി മുമ്പോട്ടുവയ്ക്കുന്നു.

ഈ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്നുകൊണ്ടാണ്‌ പ്രത്യേക നിര്‍ദ്ദേശങ്ങളിലേക്ക്‌ കടന്നിരിക്കുന്നത്‌. പ്രൈമറി വിദ്യാഭ്യാസം മുതല്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധ പതിയണമെന്ന്‌ എടുത്തുപറഞ്ഞിരിക്കുന്നു. അണ്ടര്‍ ഗ്രാജ്വേറ്റ്‌ വിഭാഗം ശക്തമായ പുനഃപരിശോധനയ്ക്ക്‌ വിധേയമാകണമെന്ന്‌ നിരീക്ഷിച്ചിട്ടുണ്ട്‌. കോളജുകളുടെ പ്രാധാന്യം കുറയരുതെന്ന്‌ നിരീക്ഷിക്കണം. കോളേജുകളെ ഉന്നതവിദ്യാഭ്യാസത്തിന്റെ അടിത്തറയായി കാണണം. അതിനുശേഷം സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളികള്‍ എല്ലാം ശാസ്ത്രീയമായി രംഗത്തു കൊണ്ടുവരുന്നു. സര്‍വകലാശാലകളുടെ ഭരണസംവിധാനം, സ്വയംഭരണസ്വഭാവമുള്ള സര്‍വകലാശാലകളുടെ പ്രാധാന്യം തുടങ്ങിയവ വ്യക്തമാക്കുന്നു. പഠനത്തിന്റെയും സിലബസിന്റെയും നേര്‍ക്ക്‌ തുറന്ന ഒരു മനസ്ഥിതി കാണിക്കുന്നുണ്ട്‌. സര്‍വകലാശാലകളുടെ ഭാരം കുറയ്ക്കണം. വി.സിമാരുടെ നിയമനത്തെക്കുറിച്ചും സര്‍വകലാശാലയിലെ ജോലികള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങളുമുണ്ട്‌. അധ്യാപകപരിശീലനത്തിന്‌ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. വിദേശസര്‍വകലാശാലകളുമായി നമ്മുടെ സര്‍വകലാശാലകള്‍ നിര്‍ബന്ധമായും ബന്ധപ്പെടമെന്നും അവിടത്തെ പ്രഗത്ഭരായ അധ്യാപകരേയും ശാസ്ത്രജ്ഞന്മാരെയും പരിചയപ്പെടാനുള്ള അവസരം നമ്മുടെ കുട്ടികള്‍ക്ക്‌ ഉണ്ടാകണമെന്നും പറഞ്ഞുവച്ചിട്ടുണ്ട്‌. അവിടങ്ങളിലെ വെറും ഇടത്തരം സര്‍വകലാശാലകളുടെ "കടകള്‍" ഇവിടെ തുറക്കാന്‍ അനുവദിക്കുകയല്ല വേണ്ടതെന്നും എടുത്തു പറഞ്ഞിരിക്കുന്നു. രാജ്യത്തെ മികച്ച 1500 കോളേജുകളെ സര്‍വകലാശാലകളാക്കാന്‍ നീക്കമുണ്ട്‌. കൂണുകള്‍പോലെ പെട്ടെന്ന്‌ വളര്‍ന്ന ഉലലാലറ സര്‍വകലാശാലകളെക്കുറിച്ച്‌ ശക്തമായ വിമര്‍ശനം നല്‍കുന്നുണ്ട്‌. എന്തിനുവേണ്ടി ആ പദവി നല്‍കിയോ അതില്‍നിന്നെല്ലാം അവ വഴിമാറിപ്പോയെന്നും വിദ്യാഭ്യാസമേഖലയില്‍ വൈവിധ്യവും ആഴപ്പെടലും സംരക്ഷിക്കും എന്ന ബോധ്യത്തിലാണ്‌ ആ പദവി നല്‍കിയതെന്നും എടുത്തുപറഞ്ഞിരിക്കുന്നു. ഈ മേഖലയില്‍ അടുത്ത കാലത്തുണ്ടായ സ്ഫോടനാത്മകമായ വളര്‍ച്ചയെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കമ്മിറ്റി വലിയ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, മാനേജ്മെന്റ്‌ തുടങ്ങിയ മേഖലകളിലെ സ്വകാര്യമാനേജ്മെന്റുകളുടെ കടന്നുവരവും പ്രവര്‍ത്തനവും കമ്മിറ്റി ഏറെ തൃപ്തിയോടെയല്ല കണ്ടിരിക്കുന്നത്‌. ഇവിടെ കമ്മിറ്റി മുന്‍വിധിയോടെ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌ എന്നാണ്‌ എന്റെ നിരീക്ഷണം. വിശദമായ ചര്‍ച്ചകള്‍ ഈ ഭാഗത്തു നടത്തേണ്ടതുണ്ട്‌. അതേസമയം കകഠകളും കകങ്ങകളും സമ്പൂര്‍ണ്ണ സര്‍വ്വകലാശാലകളായി മാറ്റണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. വിശദമായ പഠനങ്ങളും വിശകലനങ്ങളും ഇനിയും ആവശ്യമായ ഏറെ ഭാഗങ്ങള്‍ ഈ കമ്മറ്റിയുടെ പഠനറിപ്പോര്‍ട്ടിലുണ്ട്‌. ചഋഒഋഞ്ഞ തന്നെ ഏകാധിപത്യപ്രവണത കാണിക്കാന്‍ സാധ്യതയുണ്ട്‌. എങ്കിലും പ്രതീക്ഷകളുണര്‍ത്തുന്ന ഏറെ സമീപനങ്ങളുള്ള ഒരു പഠന റിപ്പോര്‍ട്ടാണിത്‌.

4 നിരൂപണങ്ങള്‍:

Nasiyansan said...

നിലവാരമുള്ള ലെകനങലോടൊപ്പം നിലവാരമുള്ള പോസ്റ്റുകള്‍ മാത്രം പ്രോത്സാഹിപ്പിക്കുക ... പ്രത്യേകിച്ച് ഒരു വിവരവുമില്ലാത്ത കമ്മുനിസ്ടുകാര്‍ മാത്രമാണ് രുബിന്റെ മിക്കവാറും പോസ്റ്റുകള്‍ക്ക്‌ കമന്റുകള്‍ എഴുതുന്നത്‌ ....

Subin P Thomas said...

Nasiyansan :

പ്രത്യേകിച്ച്‌ ഒരു വിവരവുമില്ലാത്ത കമ്യൂണിസ്റ്റ്‌ കാർ നിങ്ങളുടെ ദൈവത്തിന്റെ യും പിതാക്കന്മാരുടേയും ശാപവും ഏറ്റ്‌ ഇത്രയും കാലം ജീവിച്ചതു തന്നെ വലിയ കാര്യമല്ലേ? ഉത്തരം മുട്ടുമ്പൊളുള്ള കൊഞ്ഞനം കത്തോലിക്കരും തുടങ്ങിയോ? ഞങ്ങൾ അങ്ങനേ ചെയ്യുന്നത്‌ വിവരമില്ലാഞ്ഞിട്ട്‌, പക്ഷെ സഹോദരൻ..

Nasiyansan said...

സ്വാശ്രയവിദ്യാഭ്യാസ നിയമക്കേസില്‍ ഹൈക്കോടതിവിധി അനുകൂലമല്ലാതിരുതുകൊണ്ട്, 2006 ജൂലൈ 19-ന് തിരുവനന്തപുരം, ആലപ്പുഴ, ചേര്‍ത്തല, കോട്ടയം, തിരുവല്ല, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ന്യൂനപക്ഷസ്ഥാപനങ്ങളുടെ മേല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കിരാതമായ ആക്രമണം അഴിച്ചു വിട്ടതും , 2005 ജൂ 26,27 തീയതികളിലും യു.ഡി.എഫ് ഗവമെന്റിന്റെ വിദ്യാഭ്യാസനയത്തിനെതിരേ സമരം നടത്തി എസ്.എഫ്.ഐ ന്യൂനപക്ഷസ്ഥാപനങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിച്ചതും. ആ വര്‍ഷം ത ജൂലൈ നാലിന് സ്വാശ്രയകൌസെലിംഗിനെതിരേ ഡി.വൈ.എഫ്.ഐ നടത്തിയ നിയമസഭാമാര്‍ച്ചും എസ്.എഫ്.ഐ നടത്തിയ സമരവും അക്രമാസക്തമായതും മറക്കാനാവില്ല.

2007-ല്‍ ന്യൂനപക്ഷസ്ഥാപനങ്ങളുടെ കസോര്‍ഷ്യം എറണാകുളത്തു നടത്തിയ പ്രവേശനപ്പരീക്ഷ എസ്.എഫ്.ഐക്കാര്‍ കലാപകലുഷിതമാക്കിയതും പിീട് അതേ പരീക്ഷ മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തി സര്‍ക്കാര്‍ നാണംകെട്ടതും മറ്റൊരു സംരക്ഷണകഥ!

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറാകാതിരു ന്യൂനപക്ഷസ്ഥാപനങ്ങളെ സര്‍വകലാശാലകളെ ഉപകരണമാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ച കഥകളുടെ പര്യവസാനം ഇനിയും ആയിട്ടില്ല. കേരളത്തിലെ ഓംകിട സ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. അവയുടെ അഫിലിയേഷന്‍ റദ്ദാക്കുക, അഡ്മിഷന്‍ അംഗീകരിക്കാതിരിക്കുക, കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുക, റിസല്‍ട്ട് യഥാസമയം പ്രസിദ്ധീകരിക്കാതിരിക്കുക തുടങ്ങിയവയായിരുു പീഡനമുറകള്‍. കളമശേരി രാജഗിരി, വാഴക്കുളം വിശ്വജ്യോതി, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി, ചൂണ്ടച്ചേരി സെന്റ്ജോസഫ്സ്, കഴക്കൂട്ടം മരിയന്‍, നാലാഞ്ചിറ മാര്‍ ബസേലിയോസ്, കുറ്റിച്ചല്‍ ലൂര്‍ദ്മാതാ, ചെറുതുരുത്തി ജ്യോതി, കൊടകര സഹൃദയ തുടങ്ങിയ എന്‍ജിനീയറിംഗ് കോളജുകളാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്കിരയായത്.

പുഷ്പഗിരി മെഡിക്കല്‍ കോളജിനും തിരുവല്ലാ മാക്ഫാസ്റിനും പീഡനം ഒരു തുടര്‍ക്കഥയാണ്. തൃശൂരിലെ ജൂബിലിമിഷന്‍, അമലാ എീ മെഡിക്കല്‍ കോളജുകളെ കാലിക്കറ്റ് സര്‍വകലാശാലയുടെ പീഡനത്തില്‍ന്ി ഒട്ടെങ്കിലും രക്ഷിച്ചതു കേരള ഹൈക്കോടതിയാണ്. സി.പി.എമ്മിനു മേല്‍ക്കൈയുള്ള സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളും അവിടങ്ങളിലെ ഉദ്യോഗസ്ഥവിഭാഗവും കൊല്ലു രാജാവിനു തിു മന്ത്രിയുടെ റോളാണ് ഇക്കാര്യത്തില്‍ ഏറ്റെടുത്തിരിക്കുത്. അവര്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷസംരക്ഷണം വളരെ എളുപ്പത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ മികവുറ്റ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എറിയപ്പെടു ചങ്ങനാശേരി എസ്.ബി, തൃശൂര്‍ സെന്റ്തോമസ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി, പാലാ സെന്റ്തോമസ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഓരോരോ ഘട്ടങ്ങളില്‍ എസ്.എഫ്.ഐ അഴിച്ചുവിട്ട തുടര്‍പ്രക്ഷോഭങ്ങള്‍ അവയുടെ കാര്യക്ഷമതയും സത്കീര്‍ത്തിയും തകര്‍ക്കുക എ ലക്ഷ്യം വച്ചു മാത്രമായിരുു. വൈദികരെ തേജോവധം ചെയ്യാനും മാനേജ്മെന്റിനെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഹീനശ്രമങ്ങള്‍ കൂടി ഇതോടൊപ്പമുണ്ടാകും. ഇവയ്ക്കു ചിലപ്പോഴൊക്കെ ചില അധ്യാപകസംഘടനകളുടെ പിന്‍ബലം കൂടി കിട്ടുു എതാണു നിര്‍ഭാഗ്യകരം.
ഇതിനെല്ലാം മകുടം ചാര്‍ത്തു ന്യൂനപക്ഷസംരക്ഷണമാണു സ്വാശ്രയപ്രൊഫഷണല്‍ വിദ്യാഭ്യാസനിയമത്തിന്റെ പരാജയത്തെത്തുടര്‍ു കേരളത്തിലെ ക്രൈസ്തവസഭാദ്ധ്യക്ഷ•ാര്‍ക്കും സമുദായാചാര്യ•ാര്‍ക്കും അനുഭവിക്കേണ്ടി വത്.

മാനിഷാദ said...

സ്വാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട് തിരുത്താനുള്ള സമയമായെന്നു തോന്നുന്നു. ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടക്കാരായ എം ഇ എസും വെള്ളാപ്പള്ളിയും സുധാകരന്റെ കമ്മ്യൂണിസ്റ്റു സഹകരണ കോളെജുകളും സാമുഹിക നീതി പ്രസംഗിച്ചു ആളു കളിയ്ക്കാന്‍ ഇനിയും അനുവദിച്ചു കൂടാ.

എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന് സംവരണത്തിന് ശ്രമിച്ചുകൂടാ? ഇന്നാട്ടിലെ സാമുഹിക
സാമ്പത്തിക സ്ഥിതി പരിശോധിച്ചാല്‍ മുസ്ലിം, ഈഴവ സമുദായങ്ങള്‍ക്ക് ഒപ്പമോ അതില്‍
താഴയോ ആണ് ഭുരിപക്ഷം ക്രിസ്ത്യന്‍ സമുദായ അംഗങ്ങളും. അതുകൊണ്ട്,
വിദ്യഭ്യാസ രംഗത്തെങ്കിലും ക്രിസ്തവര്‍ക്ക്, മുസ്ലിം, ഈഴവ സമുദായങ്ങള്‍ക്ക് ലഭിക്കുന്ന അളവില്‍ സംവരണം മറ്റുള്ള മാനെജുമെന്ടു കോളെജുകളില്‍ ലഭിക്കുമെന്കില്‍ നമുക്കും അതുപോലെ ഒരു ഒത്തു
തീര്‍പ്പിന് ശ്രമിച്ചു കൂടെ?

മറ്റൊരു പ്രധാന കാര്യം, എം എ ബേബി അടക്കമുള്ള വിദ്യാഭ്യാസ മേലാളന്‍മാര്‍ ക്രിസ്ത്യന്‍ സമുദായത്തെ പഴി ചാരിക്കൊണ്ടു സമര്‍ത്ഥ മായി മറ്റു മാനേജുമേന്റുകളുമായി
ഉണ്ടാക്കിയ കരാറിന് വേണ്ടി സര്‍ക്ക ാര്‍ ഫീസെന്ന കന്സിപ്റ്റിനെ തന്നെ അട്ടിമറിച്ചതാണ്...
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ 3000-4000 ആയിരുന്ന സര്‍കാര്‍ കോളെജുകളിലെ ഫീസ്‌ ഇപ്പോള്‍ 25K എത്തിനില്‍ക്കുന്നു.

മറക്കാന്‍ പാടില്ല ... കാണുക...

"ഇത്‌ നിശബ്ദമായ രണ്ടാം വിമോചന സമരം".


മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ്‌ കാണുന്നത്‌. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും


കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്‌. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട്‌ ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന്‌ അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്‌. വിജയം ആരെയും അന്ധരാക്കരുത്‌. ആരാണ്‌ തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ്‌ നേതൃത്വത്തിന്‌ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്‌. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ്‌ എപ്പോഴാണ്‌ ഒലിച്ചുപോകുന്നതെന്ന്‌ അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന്‌ ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്‌. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്‌. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്‌.

കമ്യൂണിസവും കത്തോലിക്കാവിശ്വാസവും

ഇന്ത്യയില്‍ കമ്യൂണിസം ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്ന്‌ പറയുന്നവര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അവഹേളിക്കുകയാണ്‌. നിരീശ്വര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഭീഷണി മതവിശ്വാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആയതിനാല്‍ ഏതുമാര്‍ഗമുപയോഗിച്ചും മതവിശ്വാസവും അതിന്റെ ധാര്‍മിക, ആത്മീയ, സാംസ്ക്കാരിക ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുക എന്നത്‌ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അജണ്ടയാണ്‌. മതവിശ്വാസികളുടെ സമൂഹത്തെ ഭിന്നിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. കമ്യൂണിസത്തോടുള്ള എതിര്‍പ്പ്‌ ജനാധിപത്യത്തോടോ, ശ്രേഷ്ഠമായ രാഷ്ട്രീയചിന്തകളോടോ ഉള്ള എതിര്‍പ്പല്ല. ശ്രേഷ്ഠമായിട്ടുള്ളതൊന്നും കമ്യൂണിസത്തില്‍ ഇല്ലാത്തതുകൊണ്ടുള്ള എതിര്‍പ്പാണ്‌. ഭൗതികവീക്ഷണത്തോടുകൂടിയ വിദ്യാഭ്യാസം നല്‍കി ഭൗതികനേട്ടങ്ങളെക്കുറിച്ചുമാത്രം യുവതലമുറയെ പരിശീലിപ്പിച്ച്‌ അവസാനം നിരീശ്വരത്വത്തിലെത്തിക്കുന്ന ഒരു ശിക്ഷണസമ്പ്രദായം ഒരിക്കലും വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഭൗതികവിദ്യാഭ്യാസത്തിലൂടെ മതത്തിന്‌ അനുകൂലമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ്‌ കമ്യൂണിസം ശ്രമിക്കുന്നത്‌. ഭരണഘടനയും കോടതിവിധികളും ഇതിന്‌ എതിരുനില്‍ക്കുന്നതുകൊണ്ട്‌ അവര്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും സമന്വയിപ്പിച്ച ഒരു ഭരണസംവിധാനത്തിന്‌ ആരും എതിരു നില്‍ക്കില്ല. അതിനു കപടജനാധിപത്യത്തിന്റെ മുഖംമൂടികള്‍ മാറ്റിവയ്ക്കേണ്ടിവരും. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിട്ട്‌ വ്യാജവേഷം കെട്ടിയതുകൊണ്ടായില്ല. കമ്യൂണിസവും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകും എന്നു പറഞ്ഞു പ്രചരണങ്ങള്‍ നടക്കുന്നുണ്ട്‌. സാധാരണക്കാരെ വഴിതെറ്റിക്കുവാനുള്ള ഒരുതരം ഉപാധിയാണിത്‌. മാര്‍ക്സിസവും ക്രിസ്തീയ വിശ്വാസവും തമ്മില്‍ നിലനില്‍ക്കുന്നത്‌ പരസ്പരവൈരുദ്ധ്യത്തിന്റെയോ, പരസ്പരപൂരകത്വത്തിന്റേതോ ആയ ബന്ധങ്ങളാനെന്നുമാത്രം പറയുന്നത്‌ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും ഒരു ലളിതവത്ക്കരണം തന്നെയാണ്‌. നാമമാത്ര കമ്യൂണിസവും വിശ്വാസവും യോജിച്ചുപോകുമായിരിക്കും. അതുപോലെ കമ്മ്യൂണിസവും നാമമാത്രവിശ്വാസവും യോജിച്ചുപോകും.
സഭയ്ക്ക്‌ രാഷ്ടീയവുമായി സമദൂര സിദ്ധാന്തമാണെന്നു ചിലര്‍ പറയും. സഭയ്ക്കു സമദൂര സിദ്ധാന്തവുമില്ല, ബഹുദൂര സിദ്ധാന്തവുമില്ല. സഭയുടെ സിദ്ധാന്തം സമസ്നേഹ സിദ്ധാന്തമാണ്‌. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സഭ യ്ക്കു സ്വീകാര്യമാണ്‌. പക്ഷേ, അ വര്‍ നാടിന്റെ നന്മ മുന്നില്‍ കാണണം, മനുഷ്യന്റെ വികസനം ല ക്ഷ്യം വയ്ക്കണം. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഇട തും വലതും, ഒളിഞ്ഞും തെളിഞ്ഞും മതങ്ങളെ ആക്രമിക്കുന്നുണ്ട്‌. ആഗോള തലത്തില്‍തന്നെ മതങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്തുകൊണ്ടായിരിക്കാം മതങ്ങള്‍ ആക്രമിക്കപ്പെടുന്നത്‌? ഒന്നാമതു മതത്തിന്റെ വലിയ സ്വാധീനം. ഈ സ്വാധീനത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ വിറളിപിടിച്ചു നില്‍ക്കുകയാണ്‌. അതുകൊണ്ടാണ്‌ നൂറ്റാണ്ടുകളായി ഈ മതങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌.

കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍

നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണാധികാരികള്‍ക്കു യാതൊരു മനംമാറ്റവുമുണ്ടാകുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള മനോഭാവം പോലും അവര്‍ പുലര്‍ത്തുന്നില്ല. തല്‍ഫലമായി കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും പൊതുഭരണത്തില്‍ത്തന്നെയും കാലഹരണപ്പെട്ട തത്വസംഹിതകളും പ്രത്യയശാസ്ത്രവും നയപരിപാടികളും അനുവര്‍ത്തിച്ചുവരുന്നു. ഇതു ഖേദകരമെന്നേ പറയേണ്ടതുള്ളൂ. രാജ്യതാല്‍പര്യത്തിനു പകരം പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന ഒരു ഭരണസംവിധാനമാണിന്നു കേരളത്തിലുള്ളത്‌. രാജ്യത്തിന്റെ വികസനകാര്യത്തില്‍ അന്യരാജ്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും തുറന്ന സമീപനം കൈക്കൊള്ളുകയും പൊതുവിമര്‍ശനങ്ങള്‍ക്കു താക്കീതു കൊടുക്കുകയും ചെയ്യുന്ന പക്ഷം എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനു തക്ക പക്വതയും സന്മനസ്സും നേതാക്കന്മാരും മന്ത്രിമാരും കാണിക്കുകയും വേണം.

കമ്യൂണിസവും ക്രൈസ്തവ മാനവികതയും

സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

Decree against communism- Pope Pius XII

Decree of the Holy Office in 1949

Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative


Comments

Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)


Pope Pius XII - "Decree against communism" MONTFORT Associação Cultural

ജാഗ്രത - പ്രധാനവാര്‍ത്തകള്‍