ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സര്‍വകലാശാലകള്‍ക്കുവേണ്ടി നിക്ഷേപിക്കുന്നത് ഒരിക്കലും നഷ്ടമല്ലെന്ന് പ്രഫ. യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തില്‍ സംസ്ഥാന സര്‍വകലാശാലകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്നത് ഈ സര്‍വകലാശാലകളാണ്. അവയും ഇന്ത്യന്‍ സര്‍വകലാശാലകള്‍തന്നെയാണ്. കൂടുതല്‍ കുട്ടികളും അവിടെയാണ് പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനാണ് ഈ സര്‍വകലാശാലകളുടെ ഉത്തരവാദിത്വം. ഇവിടെ കേന്ദ്ര-സംസ്ഥാനസര്‍വകലാശാലകള്‍ തമ്മില്‍ വിവേചനം പാടില്ല. കേന്ദ്രസര്‍വകലാശാലയുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനസര്‍വകലാശാലകള്‍ക്കും നല്‍കണം. സംസ്ഥാനസര്‍ക്കാര്‍തന്നെ ഉദാരമായി സഹായിക്കണം. ഭാരതത്തിലെ ബൗദ്ധ-ഹൈന്ദവ-ജൈന സര്‍വകലാശാലകള്‍ക്ക് രാജാക്കന്മാര്‍ വലിയ തുക ദാനം ചെയ്തിരുന്ന പാരമ്പര്യം ഏവര്‍ക്കും അറിവുള്ളതാണ്. ഉന്നത വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഡോ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാല വിദ്യാഭ്യാസകമ്മീഷന്‍ (1948) ഊന്നിപ്പറയുകയുണ്ടായി.
ഉന്നത വിദ്യാഭ്യാസത്തിലൂടെയേ ജനാധിപത്യവത്കരണം നടപ്പിലാവുകയുള്ളൂ. ഉന്നത വിദ്യാഭ്യാസം സമൂഹത്തിലെ ഉയര്‍ന്ന വിഭാഗത്തിനുവേണ്ടി മാത്രമല്ല. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലെ ചെറുപ്പക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിലെത്തുമ്പോള്‍ സമൂഹത്തിലെ വിഭാഗീയതകളെ മറികടക്കുകയാണ്; സാര്‍വത്രികമാനം കണെ്ടത്തുകയാണ്. ലോകത്തിലെ മാനുഷിക പാരമ്പര്യങ്ങളുടെ സൂക്ഷിപ്പുകാരാണ് സര്‍വകലാശാലകള്‍. സാര്‍വത്രിക അറിവ് സ്വരുക്കൂട്ടുക എന്നതാണ് സര്‍വകലാശാലകളുടെ ലക്ഷ്യം. രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും വംശീയവും സാംസ്കാരികവുമായ അതിര്‍വരമ്പുകളെ മറികടന്നുകൊണ്ടാണത്. എല്ലാ സംസ്കാരങ്ങളും പാരമ്പര്യങ്ങളും തമ്മില്‍ പരസ്പരം അറിയേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുക എന്നതാണ് സര്‍വകലാശാലയുടെ ലക്ഷ്യം. മനുഷ്യനിലുള്ള മനുഷ്യത്വത്തെ ഉയര്‍ത്താനും മൃഗീയതയെ താഴ്ത്താനും ഇത് ഉപകാരപ്പെടും. സത്യസന്ധമായ സമീപനങ്ങള്‍ പുലര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. ജോലി ലക്ഷ്യം വയ്ക്കുകയും ഭദ്രമായ യുക്തിവിചാരം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ഭാവി ഒരു വലിയ പരിധിവരെ അറിവിനെ സൃഷ്ടിക്കാനുള്ള സമൂഹത്തിന്റെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. 'വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നുള്ള മനസുകളുടെ സമ്മേളനമാണ് സര്‍വകലാശാല' എന്ന കമ്മിറ്റിയുടെ നിഗമനം മുന്‍വിധികളില്ലാത്തതാണ്. സമൂഹത്തിലെ തരംതിരിവുകള്‍ ഉന്നതവിദ്യാഭ്യാസംവഴി അപ്രത്യക്ഷമാകും. അതിന് ഉന്നതവിദ്യാഭ്യാസത്തെ ദേശീയ ഉത്തരവാദിത്വമായി എടുക്കണം. കുറഞ്ഞ ചിലവില്‍ കൂടുതല്‍പേര്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യവും കമ്മറ്റി ശക്തമായി മുമ്പോട്ടുവയ്ക്കുന്നു.
ഈ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്നുകൊണ്ടാണ് പ്രത്യേക നിര്‍ദ്ദേശങ്ങളിലേക്ക് കടന്നിരിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസം മുതല്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധ പതിയണമെന്ന് എടുത്തുപറഞ്ഞിരിക്കുന്നു. അണ്ടര്‍ ഗ്രാജ്വേറ്റ് വിഭാഗം ശക്തമായ പുനഃപരിശോധനയ്ക്ക് വിധേയമാകണമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. കോളജുകളുടെ പ്രാധാന്യം കുറയരുതെന്ന് നിരീക്ഷിക്കണം. കോളേജുകളെ ഉന്നതവിദ്യാഭ്യാസത്തിന്റെ അടിത്തറയായി കാണണം. അതിനുശേഷം സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളികള്‍ എല്ലാം ശാസ്ത്രീയമായി രംഗത്തു കൊണ്ടുവരുന്നു. സര്‍വകലാശാലകളുടെ ഭരണസംവിധാനം, സ്വയംഭരണസ്വഭാവമുള്ള സര്‍വകലാശാലകളുടെ പ്രാധാന്യം തുടങ്ങിയവ വ്യക്തമാക്കുന്നു. പഠനത്തിന്റെയും സിലബസിന്റെയും നേര്‍ക്ക് തുറന്ന ഒരു മനസ്ഥിതി കാണിക്കുന്നുണ്ട്. സര്‍വകലാശാലകളുടെ ഭാരം കുറയ്ക്കണം. വി.സിമാരുടെ നിയമനത്തെക്കുറിച്ചും സര്‍വകലാശാലയിലെ ജോലികള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങളുമുണ്ട്. അധ്യാപകപരിശീലനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിദേശസര്‍വകലാശാലകളുമായി നമ്മുടെ സര്‍വകലാശാലകള്‍ നിര്‍ബന്ധമായും ബന്ധപ്പെടമെന്നും അവിടത്തെ പ്രഗത്ഭരായ അധ്യാപകരേയും ശാസ്ത്രജ്ഞന്മാരെയും പരിചയപ്പെടാനുള്ള അവസരം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണമെന്നും പറഞ്ഞുവച്ചിട്ടുണ്ട്. അവിടങ്ങളിലെ വെറും ഇടത്തരം സര്‍വകലാശാലകളുടെ "കടകള്‍" ഇവിടെ തുറക്കാന്‍ അനുവദിക്കുകയല്ല വേണ്ടതെന്നും എടുത്തു പറഞ്ഞിരിക്കുന്നു. രാജ്യത്തെ മികച്ച 1500 കോളേജുകളെ സര്‍വകലാശാലകളാക്കാന്‍ നീക്കമുണ്ട്. കൂണുകള്‍പോലെ പെട്ടെന്ന് വളര്‍ന്ന ഉലലാലറ സര്‍വകലാശാലകളെക്കുറിച്ച് ശക്തമായ വിമര്‍ശനം നല്‍കുന്നുണ്ട്. എന്തിനുവേണ്ടി ആ പദവി നല്‍കിയോ അതില്‍നിന്നെല്ലാം അവ വഴിമാറിപ്പോയെന്നും വിദ്യാഭ്യാസമേഖലയില്‍ വൈവിധ്യവും ആഴപ്പെടലും സംരക്ഷിക്കും എന്ന ബോധ്യത്തിലാണ് ആ പദവി നല്‍കിയതെന്നും എടുത്തുപറഞ്ഞിരിക്കുന്നു. ഈ മേഖലയില്‍ അടുത്ത കാലത്തുണ്ടായ സ്ഫോടനാത്മകമായ വളര്‍ച്ചയെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കമ്മിറ്റി വലിയ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. എന്‍ജിനീയറിംഗ്, മെഡിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ സ്വകാര്യമാനേജ്മെന്റുകളുടെ കടന്നുവരവും പ്രവര്‍ത്തനവും കമ്മിറ്റി ഏറെ തൃപ്തിയോടെയല്ല കണ്ടിരിക്കുന്നത്. ഇവിടെ കമ്മിറ്റി മുന്‍വിധിയോടെ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് എന്റെ നിരീക്ഷണം. വിശദമായ ചര്‍ച്ചകള്‍ ഈ ഭാഗത്തു നടത്തേണ്ടതുണ്ട്. അതേസമയം കകഠകളും കകങ്ങകളും സമ്പൂര്‍ണ്ണ സര്‍വ്വകലാശാലകളായി മാറ്റണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. വിശദമായ പഠനങ്ങളും വിശകലനങ്ങളും ഇനിയും ആവശ്യമായ ഏറെ ഭാഗങ്ങള്‍ ഈ കമ്മറ്റിയുടെ പഠനറിപ്പോര്‍ട്ടിലുണ്ട്. ചഋഒഋഞ്ഞ തന്നെ ഏകാധിപത്യപ്രവണത കാണിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും പ്രതീക്ഷകളുണര്‍ത്തുന്ന ഏറെ സമീപനങ്ങളുള്ള ഒരു പഠന റിപ്പോര്‍ട്ടാണിത്.
July 5, 2009
സര്‍വകലാശാലകള്‍ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കണം
Subscribe to:
Post Comments (Atom)
4 നിരൂപണങ്ങള്‍:
നിലവാരമുള്ള ലെകനങലോടൊപ്പം നിലവാരമുള്ള പോസ്റ്റുകള്‍ മാത്രം പ്രോത്സാഹിപ്പിക്കുക ... പ്രത്യേകിച്ച് ഒരു വിവരവുമില്ലാത്ത കമ്മുനിസ്ടുകാര്‍ മാത്രമാണ് രുബിന്റെ മിക്കവാറും പോസ്റ്റുകള്‍ക്ക് കമന്റുകള്‍ എഴുതുന്നത് ....
Nasiyansan :
പ്രത്യേകിച്ച് ഒരു വിവരവുമില്ലാത്ത കമ്യൂണിസ്റ്റ് കാർ നിങ്ങളുടെ ദൈവത്തിന്റെ യും പിതാക്കന്മാരുടേയും ശാപവും ഏറ്റ് ഇത്രയും കാലം ജീവിച്ചതു തന്നെ വലിയ കാര്യമല്ലേ? ഉത്തരം മുട്ടുമ്പൊളുള്ള കൊഞ്ഞനം കത്തോലിക്കരും തുടങ്ങിയോ? ഞങ്ങൾ അങ്ങനേ ചെയ്യുന്നത് വിവരമില്ലാഞ്ഞിട്ട്, പക്ഷെ സഹോദരൻ..
സ്വാശ്രയവിദ്യാഭ്യാസ നിയമക്കേസില്‍ ഹൈക്കോടതിവിധി അനുകൂലമല്ലാതിരുതുകൊണ്ട്, 2006 ജൂലൈ 19-ന് തിരുവനന്തപുരം, ആലപ്പുഴ, ചേര്‍ത്തല, കോട്ടയം, തിരുവല്ല, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ന്യൂനപക്ഷസ്ഥാപനങ്ങളുടെ മേല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കിരാതമായ ആക്രമണം അഴിച്ചു വിട്ടതും , 2005 ജൂ 26,27 തീയതികളിലും യു.ഡി.എഫ് ഗവമെന്റിന്റെ വിദ്യാഭ്യാസനയത്തിനെതിരേ സമരം നടത്തി എസ്.എഫ്.ഐ ന്യൂനപക്ഷസ്ഥാപനങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിച്ചതും. ആ വര്‍ഷം ത ജൂലൈ നാലിന് സ്വാശ്രയകൌസെലിംഗിനെതിരേ ഡി.വൈ.എഫ്.ഐ നടത്തിയ നിയമസഭാമാര്‍ച്ചും എസ്.എഫ്.ഐ നടത്തിയ സമരവും അക്രമാസക്തമായതും മറക്കാനാവില്ല.
2007-ല്‍ ന്യൂനപക്ഷസ്ഥാപനങ്ങളുടെ കസോര്‍ഷ്യം എറണാകുളത്തു നടത്തിയ പ്രവേശനപ്പരീക്ഷ എസ്.എഫ്.ഐക്കാര്‍ കലാപകലുഷിതമാക്കിയതും പിീട് അതേ പരീക്ഷ മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തി സര്‍ക്കാര്‍ നാണംകെട്ടതും മറ്റൊരു സംരക്ഷണകഥ!
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറാകാതിരു ന്യൂനപക്ഷസ്ഥാപനങ്ങളെ സര്‍വകലാശാലകളെ ഉപകരണമാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ച കഥകളുടെ പര്യവസാനം ഇനിയും ആയിട്ടില്ല. കേരളത്തിലെ ഓംകിട സ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. അവയുടെ അഫിലിയേഷന്‍ റദ്ദാക്കുക, അഡ്മിഷന്‍ അംഗീകരിക്കാതിരിക്കുക, കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുക, റിസല്‍ട്ട് യഥാസമയം പ്രസിദ്ധീകരിക്കാതിരിക്കുക തുടങ്ങിയവയായിരുു പീഡനമുറകള്‍. കളമശേരി രാജഗിരി, വാഴക്കുളം വിശ്വജ്യോതി, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി, ചൂണ്ടച്ചേരി സെന്റ്ജോസഫ്സ്, കഴക്കൂട്ടം മരിയന്‍, നാലാഞ്ചിറ മാര്‍ ബസേലിയോസ്, കുറ്റിച്ചല്‍ ലൂര്‍ദ്മാതാ, ചെറുതുരുത്തി ജ്യോതി, കൊടകര സഹൃദയ തുടങ്ങിയ എന്‍ജിനീയറിംഗ് കോളജുകളാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്കിരയായത്.
പുഷ്പഗിരി മെഡിക്കല്‍ കോളജിനും തിരുവല്ലാ മാക്ഫാസ്റിനും പീഡനം ഒരു തുടര്‍ക്കഥയാണ്. തൃശൂരിലെ ജൂബിലിമിഷന്‍, അമലാ എീ മെഡിക്കല്‍ കോളജുകളെ കാലിക്കറ്റ് സര്‍വകലാശാലയുടെ പീഡനത്തില്‍ന്ി ഒട്ടെങ്കിലും രക്ഷിച്ചതു കേരള ഹൈക്കോടതിയാണ്. സി.പി.എമ്മിനു മേല്‍ക്കൈയുള്ള സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകളും അവിടങ്ങളിലെ ഉദ്യോഗസ്ഥവിഭാഗവും കൊല്ലു രാജാവിനു തിു മന്ത്രിയുടെ റോളാണ് ഇക്കാര്യത്തില്‍ ഏറ്റെടുത്തിരിക്കുത്. അവര്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷസംരക്ഷണം വളരെ എളുപ്പത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ മികവുറ്റ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എറിയപ്പെടു ചങ്ങനാശേരി എസ്.ബി, തൃശൂര്‍ സെന്റ്തോമസ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി, പാലാ സെന്റ്തോമസ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഓരോരോ ഘട്ടങ്ങളില്‍ എസ്.എഫ്.ഐ അഴിച്ചുവിട്ട തുടര്‍പ്രക്ഷോഭങ്ങള്‍ അവയുടെ കാര്യക്ഷമതയും സത്കീര്‍ത്തിയും തകര്‍ക്കുക എ ലക്ഷ്യം വച്ചു മാത്രമായിരുു. വൈദികരെ തേജോവധം ചെയ്യാനും മാനേജ്മെന്റിനെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ഹീനശ്രമങ്ങള്‍ കൂടി ഇതോടൊപ്പമുണ്ടാകും. ഇവയ്ക്കു ചിലപ്പോഴൊക്കെ ചില അധ്യാപകസംഘടനകളുടെ പിന്‍ബലം കൂടി കിട്ടുു എതാണു നിര്‍ഭാഗ്യകരം.
ഇതിനെല്ലാം മകുടം ചാര്‍ത്തു ന്യൂനപക്ഷസംരക്ഷണമാണു സ്വാശ്രയപ്രൊഫഷണല്‍ വിദ്യാഭ്യാസനിയമത്തിന്റെ പരാജയത്തെത്തുടര്‍ു കേരളത്തിലെ ക്രൈസ്തവസഭാദ്ധ്യക്ഷ•ാര്‍ക്കും സമുദായാചാര്യ•ാര്‍ക്കും അനുഭവിക്കേണ്ടി വത്.
സ്വാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട് തിരുത്താനുള്ള സമയമായെന്നു തോന്നുന്നു. ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടക്കാരായ എം ഇ എസും വെള്ളാപ്പള്ളിയും സുധാകരന്റെ കമ്മ്യൂണിസ്റ്റു സഹകരണ കോളെജുകളും സാമുഹിക നീതി പ്രസംഗിച്ചു ആളു കളിയ്ക്കാന്‍ ഇനിയും അനുവദിച്ചു കൂടാ.
എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന് സംവരണത്തിന് ശ്രമിച്ചുകൂടാ? ഇന്നാട്ടിലെ സാമുഹിക
സാമ്പത്തിക സ്ഥിതി പരിശോധിച്ചാല്‍ മുസ്ലിം, ഈഴവ സമുദായങ്ങള്‍ക്ക് ഒപ്പമോ അതില്‍
താഴയോ ആണ് ഭുരിപക്ഷം ക്രിസ്ത്യന്‍ സമുദായ അംഗങ്ങളും. അതുകൊണ്ട്,
വിദ്യഭ്യാസ രംഗത്തെങ്കിലും ക്രിസ്തവര്‍ക്ക്, മുസ്ലിം, ഈഴവ സമുദായങ്ങള്‍ക്ക് ലഭിക്കുന്ന അളവില്‍ സംവരണം മറ്റുള്ള മാനെജുമെന്ടു കോളെജുകളില്‍ ലഭിക്കുമെന്കില്‍ നമുക്കും അതുപോലെ ഒരു ഒത്തു
തീര്‍പ്പിന് ശ്രമിച്ചു കൂടെ?
മറ്റൊരു പ്രധാന കാര്യം, എം എ ബേബി അടക്കമുള്ള വിദ്യാഭ്യാസ മേലാളന്‍മാര്‍ ക്രിസ്ത്യന്‍ സമുദായത്തെ പഴി ചാരിക്കൊണ്ടു സമര്‍ത്ഥ മായി മറ്റു മാനേജുമേന്റുകളുമായി
ഉണ്ടാക്കിയ കരാറിന് വേണ്ടി സര്‍ക്ക ാര്‍ ഫീസെന്ന കന്സിപ്റ്റിനെ തന്നെ അട്ടിമറിച്ചതാണ്...
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ 3000-4000 ആയിരുന്ന സര്‍കാര്‍ കോളെജുകളിലെ ഫീസ് ഇപ്പോള്‍ 25K എത്തിനില്‍ക്കുന്നു.
Post a Comment