മാര്‍ക്സ്‌ മാര്‍ക്സിന്‌ എഴുതുമ്പോള്‍

ജര്‍മ്മനിയിലെ മ്യൂണിക്ക്‌ ആര്‍ച്ചുബിഷപ്പായ റൈനാര്‍ഡ്‌ മാര്‍ക്സ്‌ അന്താരാഷ്ട്രപ്രസിദ്ധനായ സാമൂഹികശാസ്ത്രജ്ഞനാണ്‌. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ്‌ "മൂലധനം - മനുഷ്യനുവേണ്ടി ഒരു വാദം." മനുഷ്യത്വവും ഐക്യബോധവും നീതിയും അന്യമായ മുതലാളിത്തം കമ്യൂണിസം പോലെ അപകടകരമാണ്‌. ഇവ രണ്ടിനും ബദലായി നില്‍ക്കാന്‍ കത്തോലിക്കാ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തത്തിനു സാധിക്കുമെന്ന്‌ അദ്ദേഹം ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു.

കഴിഞ്ഞ നവംബറില്‍ പ്രസിദ്ധീകൃതമായ പുസ്തകത്തിന്റെ ആമുഖമായി ആര്‍ച്ചുബിഷപ്‌ മാര്‍ക്സ്‌, കാള്‍ മാര്‍ക്സിന്‌ എഴുതുന്ന കത്ത്‌ പ്രസാധകരായ പറ്റ്ലോക്‌ ഫെര്‍ലാഗിന്റെ (മ്യൂണിക്‌) അനുമതിയോടെ ഇവിടെ പ്രകാശിപ്പിക്കുന്നു. ഈ ആമുഖക്കുറിപ്പ്‌ വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌. ഡോ. ജോര്‍ജ്‌ കുടിലില്‍ ആണ്‌.




ഏറ്റവും ബഹുമാന്യനായ കാള്‍ മാര്‍ക്സ്‌, പ്രിയ നാമബന്ധൂ,

ജീവിച്ചിരുന്ന കാലത്ത്‌ അങ്ങ്‌ അടിയുറച്ച നിരീശ്വരനും സഭയുടെ കടുത്ത എതിരാളിയുമായിരുന്നല്ലൊ. അതുകൊണ്ട്‌ അങ്ങയുടെ ന്യായപൂര്‍വ്വമായ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ചില മാര്‍ക്സിസ്റ്റുകള്‍, ഒരു കത്തോലിക്കാമെത്രാനായ ഞാന്‍ അങ്ങേക്ക്‌ ഈ കത്തെഴുതുന്നത്‌ "രാജാവിനെ പരിഹസിക്കുന്നതിനു" തുല്യമായ ഒന്നായി കരുതാന്‍ സാധ്യതയുണ്ട്‌. എങ്കിലും ഞാനത്‌ ചെയ്യുകയാണ്‌, കാരണമുണ്ട്‌. ഒന്നാമതായി, ദൈവം ഇല്ല എന്ന അങ്ങയുടെ അവകാശവാദം തെറ്റായിരുന്നെന്ന്‌ മരണത്തിനുശേഷം അങ്ങേക്കു ബോധ്യമായിക്കാണും എന്നാണെന്റെ വിശ്വാസം. അതുകൊണ്ട്‌ സഭയുടെ ഒരു പ്രതിപുരുഷനോട്‌ അങ്ങ്‌ അല്‍പം മയപ്പെട്ടു കാണണം. രണ്ടാമതായി, മരണത്തിനു തൊട്ടുമുമ്പ്‌ അങ്ങ്‌ ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്‌: ഞാനൊരു മാര്‍ക്സിസ്റ്റല്ല എന്നെനിക്കറിയാം. അതിനാല്‍, നമ്മള്‍ രണ്ടുപേരും തമ്മിലുള്ള ഫലപ്രദമായ ഒരു സംവാദം സങ്കുചിതമനസ്കരായ ചില സഖാക്കള്‍ തടസ്സപ്പെടുത്തേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു.

ഇങ്ങനെയാണെങ്കിലും ഞാനെന്തിനാണ്‌ ഈ സംഭാഷണത്തിനു തുനിയുന്നതെന്ന്‌ അങ്ങു ചോദിച്ചേക്കാം. എന്റെ സ്വന്തം ജീവചരിത്രമാണ്‌ അതിന്‌ ഒരു കാരണം. അങ്ങയുടെ അതേ കുടുംബപ്പേരാണ്‌ എനിക്കും എന്നതു മാത്രമല്ല ആ കാരണം. 2001 ല്‍ ഞാന്‍ ട്രിയര്‍ പട്ടണത്തിലെ മെത്രാനായി നിയോഗിക്കപ്പെട്ടു. അങ്ങ്‌ ജനിക്കുകയും (1818) ബാല്യവും യൗവനവും ചെലവഴിക്കുകയും ഭാര്യയായ ജെന്നിയെ കണെ്ടത്തുകയും ചെയ്ത അതേ പട്ടണം. ദൈവത്തിനും നര്‍മ്മബോധമുണ്ട്‌ എന്നുറപ്പാണ്‌.

'പരിശുദ്ധ

മാര്‍ക്സിസം'

ഇപ്പോള്‍ ഞാന്‍ ട്രയറില്‍ അല്ല, മ്യൂണിക്കിലെ ആര്‍ച്ചുബിഷപ്പാണ്‌. എന്നാല്‍ നമ്മെ ബന്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്‌. മെത്രാനാകുന്നതിനുമുമ്പ്‌ ഞാന്‍ ക്രൈസ്തവ സാമൂഹികശാസ്ത്രത്തിന്റെ അധ്യാപകനായിരുന്നു. അങ്ങയുടെയോ എന്റെയോ ചിന്തകളുമായി പരിചയമില്ലാത്തവര്‍ അതിനെ "പരിശുദ്ധ മാര്‍ക്സിസം" എന്നു പരിഹസിക്കാറുണ്ടല്ലോ. അവര്‍ പറയുന്ന ഒരു കാര്യം ശരിയാണ്‌. സഭയുടെ സാമൂഹികപ്രബോധനം അങ്ങയുടെ കാലത്ത്‌ അങ്ങു പുലര്‍ത്തിയ താല്‍പര്യങ്ങളോടു സമാനമായാണു പ്രതികരിച്ചിരുന്നത്‌...

പക്ഷേ, ഞാനിതെഴുതുന്നത്‌ ആര്‍ക്കാണ്‌? അങ്ങേക്കു വ്യക്തമായി അറിയാമല്ലൊ, സഭ പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ സാമൂഹികപ്രശ്നങ്ങള്‍ അങ്ങേക്കോ അങ്ങു രൂപം കൊടുത്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനോ മാത്രമായി വിട്ടുകൊടുക്കയല്ല ചെയ്തതെന്ന്‌. ഫ്രാന്‍സ്‌ ഫോണ്‍ ബാഡര്‍ (1765-1824), ആദാം ഹൈന്റിക്ക്‌ മുള്ളര്‍ (1779-1829) മുതലായ ക്രൈസ്തവചിന്തകര്‍ മുതലാളിത്തത്തെ നിശിതമായി വിമര്‍ശിക്കുകയും പുതിയ ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി ഉറക്കെച്ചിന്തിക്കുകയും ചെയ്തപ്പോള്‍ അങ്ങു ജനിച്ചിട്ടു പോലുമില്ലായിരുന്നു.

1848-ല്‍ അങ്ങും ഫ്രീഡറിക്ക്‌ ഏംഗല്‍സും കൂടെ 'കമ്യൂണിസ്റ്റു മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ്‌ സിദ്ധാന്തം മുഴുവന്‍ 'സ്വകാര്യസ്വത്ത്‌ ഇല്ലാതാക്കുന്ന' തില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്‌ അങ്ങെഴുതി. അതേവര്‍ഷം തന്നെ കത്തോലിക്കാ വൈദികനും ജര്‍മ്മന്‍ പാര്‍ലമെന്റിലെ അംഗവുമായിരുന്ന വില്യം എമ്മാനുവേല്‍ ഫോണ്‍ കെറ്റെയിലര്‍ മയിന്‍സ്‌ കത്തീദ്രലിലെ ആഗമനകാലപ്രസംഗങ്ങളില്‍ സ്വകാര്യ സ്വത്തിനെക്കുറിച്ചു പ്രസംഗിക്കുകയുണ്ടായി. മുതലാളിമാരുടെ സ്വാര്‍ത്ഥതയും ദരിദ്രരുടെ വിശേഷിച്ച്‌ തൊഴിലാളികളുടെ, ആവശ്യങ്ങളോട്‌ അവര്‍ കാണിക്കുന്ന നിസ്സംഗതയും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ അങ്ങു പറഞ്ഞതുപോലെ സ്വകാര്യസ്വത്ത്നിരോധിക്കണമെന്നല്ല അദ്ദേഹം ആവശ്യപ്പെട്ടത്‌, പകരം അതു നിലനിര്‍ത്തണമെന്നാണ്‌, ജര്‍മ്മന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ 100 വര്‍ഷങ്ങള്‍ക്കുശേഷം അതാണ്‌ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ അതിന്റെ ഉപയോഗം സമൂഹത്തിന്റെ ഉല്‍ക്കര്‍ഷത്തിന്‌ ഉതുകുംവിധമായിരിക്കണം.

കെറ്റെലെറും അങ്ങും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി. 1850-ല്‍ അദ്ദേഹം മയിന്‍സിലെ മെത്രാനായി. വ്യവസായത്തൊഴിലാളികളുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ മഥിച്ചുകൊണ്ടിരുന്നു. 'തൊഴിലാളികളുടെ മെത്രാന്‍' എന്നാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. അങ്ങേക്കും അദ്ദേഹത്തെ നന്നായി അറിയാം. കാരണം അദ്ദേഹത്തിന്റെ മൗലികചിന്തയും കര്‍മ്മോത്സുകതയും അങ്ങയെ പ്രകോപിപ്പിക്കുകയുണ്ടായല്ലൊ. 1869 ല്‍ റൈന്‍ലാന്റ്‌ സംസ്ഥാനത്തിലൂടെ യാത്ര ചെയ്യവേ ഏംഗല്‍സിന്‌ അങ്ങെഴുതിയ കത്തില്‍ മെത്രാന്‍ പദവിയിലെ എന്റെ സഹപ്രവര്‍ത്തകനെപ്പറ്റി അങ്ങു നീരസത്തോടെ പരാമര്‍ശിക്കുകയുണ്ടായി. "ബെല്‍ജിയത്തിലൂടെയും റൈന്‍ നദീതീരത്തിലൂടെയും നടത്തിയ യാത്രയിലും അഹന്‍ പട്ടത്തിലെ താമസത്തിലും നിന്ന്‌ എനിക്കൊരു കാര്യം ബോധ്യമായി. പുരോഹിതരെ തീവ്രമായി കടന്നാക്രമിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌; പ്രത്യേകിച്ചും കത്തോലിക്കര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍. ഈ നിലപാടു മുമ്പില്‍ കണ്ടുകൊണ്ട്‌ ഞാന്‍ (കമ്യൂണിസ്റ്റ്‌) ഇന്റര്‍നാഷണലില്‍ പ്രസംഗിക്കുന്നുണ്ട്‌. ആ പട്ടികള്‍ (ഉദാഹരണമായി മയിന്‍സ്‌ പട്ടണത്തില്‍ ബിഷപ്പ്‌ കെറ്റെലര്‍, ഡ്യുസല്‍ഡോര്‍ഫിലെ വൈദികസമ്മേളനത്തില്‍ വൈദികര്‍) അവര്‍ക്കു ചേരുംവിധം തൊഴിലാളികളുമായി ശൃംഗരിക്കുകയാണ്‌."

സഭാനേതാക്കള്‍, അതും ഒരു മെത്രാന്‍, തൊഴിലാളികളോടു പക്ഷം ചേരുന്നത്‌ അങ്ങേക്കു സഹിക്കാനാവുമായിരുന്നില്ല. അങ്ങയുടെ വിശേഷപ്പെട്ട തത്ത്വമനുസരിച്ച്‌ ബൂര്‍ഷ്വാമുതലാളിത്തലോകത്തിന്റെ പൊതുവായ സമാശ്വാസവും ന്യായീകരണവും മതമാണല്ലൊ. മാത്രമല്ല, ജനതയുടെ "മയക്കുമരുന്നായ മതം മനുഷ്യന്റെ അന്യവല്‍ക്കരണത്തിന്റെ വിശുദ്ധമുഖവുമാണ്‌." ഇതോടുചേര്‍ന്നുപോകുന്നതല്ല വൈദികരുടെ പെരുമാറ്റം! അങ്ങയുടെ സിദ്ധാന്തമനുസരിച്ച്‌ കെറ്റെലര്‍ ഭരണവര്‍ഗ്ഗത്തിന്റെ വിഡ്ഢിയായ ഒരു ആസ്ഥാനവിദ്വാനായി മാറേണ്ടിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക്‌ അങ്ങേ ലോകത്തു സമാശ്വാസം വാഗ്ദാനം ചെയ്തുകൊണ്ടഅദ്ദേഹം ബൂര്‍ഷ്വാ-മുതലാളിത്തസംവിധാനത്തെ സുസ്ഥിരമാക്കേണ്ടിയിരുന്നു. എന്നാല്‍ കെറ്റെലര്‍ ചെയ്തത്‌ അതല്ല. ഒരു ക്രൈസ്തവതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തു. ചൂഷണത്തില്‍ നിന്നും മനുഷ്യോചിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാന്‍ അദ്ദേഹം ഭരണകൂടത്തെ നിര്‍ബന്ധിച്ചു. സ്വയം സഹായത്തിനും ട്രേഡ്‌ യൂണിയന്‍ രൂപീകരണത്തിനും അദ്ദേഹം തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു. ഫാക്ടറിയുടമകള്‍ക്കെതിരേ ഐക്യത്തോടെ മുന്നോട്ടു വരുന്നതിനും നീതീപൂര്‍വ്വകമായ കൂലിയും തൊഴില്‍ സാഹചര്യങ്ങളും ലഭ്യമാക്കുന്നതിനും അത്‌ ആവശ്യമാണെന്ന്‌ അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ അങ്ങേക്ക്‌ സ്വീകാര്യമായിരുന്നില്ല. കൂട്ടായ പ്രവര്‍ത്തനമില്ലാതിരുന്ന സാഹചര്യത്തില്‍ സംഘടിതമായ വിലപേശലിനാണ്‌ കെറ്റെലര്‍ തൊഴിലാളികളെ പ്രാപ്തരാക്കിയത്‌.

എന്റെ സഹപ്രവര്‍ത്തകനെയും അങ്ങയെയും സംബന്ധിച്ച ഗോള്‍നില 2:10 എന്നായിരുന്നു എന്ന്‌ വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാരണം സ്വകാര്യസ്വത്തിന്റെ കാര്യത്തിലെന്നപോലെ, 20-ാ‍ം നൂറ്റാണ്ടില്‍ തൊഴിലും മൂലധനവും തമ്മിലുണ്ടായ സംഘര്‍ഷത്തിലും ജര്‍മ്മനിയിലും ഇതര വ്യവസായവല്‍കൃത രാജ്യങ്ങളിലും മൗലികമായ ഒരു തകിടം മറിച്ചിലിനുള്ള അങ്ങയുടെ നിര്‍ദ്ദേശമല്ല സ്വീകരിക്കപ്പെട്ടത്‌. പകരം തൊഴിലിനുള്ള സാമൂഹികമായ അവകാശവും തൊഴിലാളി സംഘടനകള്‍ വഴിയുള്ള കൂട്ടായ്മയും അംഗീകരിക്കപ്പെട്ടു. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും ശ്രദ്ധേയരായ ജര്‍മ്മന്‍ ദാര്‍ശനികരില്‍ ഒരാളും അങ്ങയുടെ ചിന്തകളുമായി പലപ്പോഴും സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുമായ യൂര്‍ഗന്‍ ഹാംബെര്‍മാസ്‌ ഒരിക്കല്‍ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: "സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രശാന്തതയിലേക്കു വര്‍ഗ്ഗസമരത്തെ നയിച്ച ഒരു നവീകൃതരാഷ്ട്രീയസംവിധാനത്തിന്റെ അടിസ്ഥാനമായി നിയമപരിരക്ഷയുള്ള വേതനനിര്‍ണ്ണയസംവിധാനം മാറുകയുണ്ടായി." ജര്‍മ്മനിയില്‍ ക്രമേണ കമ്പോളസമ്പദ്‌വ്യവസ്ഥ നിലവില്‍ വന്നു. അങ്ങയുടെ ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്ന കടുത്ത മാര്‍ക്സിസ്റ്റുകള്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ വികാസം വിശദീകരിക്കാന്‍ ഇന്നും പാടുപെടുകയാണ്‌.

മിഥ്യാഭിമാനം എന്ന പാപവുമായി അങ്ങേക്കു പൊരുത്തപ്പെടേണ്ടതുണേ്ടാ എന്നെനിക്ക്‌ അറിഞ്ഞുകൂടാ. അങ്ങനെയുണെ്ടങ്കില്‍ എന്റെ ചരിത്രപരമായ അവലോകനത്തില്‍ ഞാന്‍ പടിഞ്ഞാറന്‍ യുറോപ്പും വടക്കേ അമേരിക്കയും മാത്രം ഉള്‍പ്പെടുത്തുന്നത്‌ അങ്ങ്‌ എതിര്‍ത്തേക്കും. ഈ ചരിത്രസന്ധിയില്‍ അങ്ങയുടെ കമ്യൂണിസ്റ്റ്‌ ശിഷ്യരാണല്ലൊ കിഴക്കന്‍ യൂറോപ്പിലെ ചരിത്രഗതി നിയന്ത്രിച്ചിരുന്നത്‌. എന്നാല്‍ ലെനിന്‍, സ്റ്റാലിന്‍ മുതലായ തര്‍ക്കവിധേയരും ചോദ്യം ചെയ്യപ്പെടുന്നവരുമായ വ്യക്തികള്‍ക്ക്‌ അങ്ങ്‌ താത്വികമായ അഭയം കൊടുക്കുമോ എന്നെനിക്കു സംശയമുണ്ട്‌. മാത്രമല്ല, അങ്ങയുടെ ചരിത്രദര്‍ശനമനുസരിച്ച്‌ റഷ്യയില്‍ ഒരു വിപ്ലവ വും ഉണ്ടാകാനുള്ള സാധ്യതയില്ലായിരുന്നുവെന്നും അങ്ങേക്കു നന്നായറിയാം. അങ്ങയുടെ ചിന്തയനുസരിച്ച്‌ വ്യവസായവത്കൃത സമൂഹം കടന്നുപോകേണ്ട ഒരു ഘട്ടം മാത്രമാണ്‌ മുതലാളിത്തം. മുതലാളിത്തത്തിനുശേഷമാണ്‌ മൂല്യധനം സമാഹരിക്കപ്പെടുന്നതും കമ്യൂണിസ്റ്റ്‌ വിപ്ലവത്തിലേക്കു നയിക്കുന്ന അന്യവല്‍ക്കരണത്തിന്റെ ഉച്ചകോടിയില്‍ തൊഴിലാളി സമൂഹം എത്തിച്ചേരുന്നതും. റഷ്യന്‍ സാര്‍ സാമ്രാജ്യം വ്യവസായവല്‍കൃതമോ ബൂര്‍ഷ്വാ-മുതലാളിത്തപരമോ ആയിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങയുടെയും അങ്ങയുടെ ആശയങ്ങളുടെയും മാധ്യസ്ഥ്യത്തില്‍ ബോള്‍ഷെവിക്കുകള്‍ ഒരു രാജ്യം സ്ഥാപിക്കുമ്പോള്‍ റഷ്യയില്‍ നിലവിലിരുന്നതും ഒരു ഫ്യൂഡല്‍-കാര്‍ഷികസമൂഹമായിരുന്നു. അതുകൊണ്ടു തന്നെ റഷ്യന്‍ വിപ്ലവം അങ്ങയുടെ ആശയങ്ങളുടെ ഒരു എതിര്‍ തെളിവാണ്‌.

അങ്ങയുടെ സിദ്ധാന്തമനുസരിച്ച്‌ ആദ്യമായി വിപ്ലവം നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടില്‍ തൊഴിലാളികള്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ കീഴടക്കുന്നതുകാണാന്‍ ആളുകള്‍ ഇപ്പോഴും വെറുതെ കാത്തിരിക്കുകയാണ്‌. ഇപ്പോഴത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പേരിനൊരു സോഷ്യലിസ്റ്റ്‌ തൊഴിലാളി പാര്‍ട്ടിയുടെ ആളാണ്‌. അതു വെറുമൊരു ലേബല്‍ മാത്രം.

ഇതു ഞാന്‍ അങ്ങേക്കെഴുതുന്നത്‌, ഒരു നിഗൂഢാഹ്ലാദം പ്രകടിപ്പിക്കാനല്ല. ചരിത്രത്തില്‍ നിന്ന്‌ അങ്ങേക്ക്‌ അനീതിയാണു ലഭിച്ചതെന്നും ആത്മീയവും സഭാപരവുമായി എന്റെ മുന്‍ഗാമിയായ കെറ്റെലെര്‍ക്ക്‌ നീതി ലഭിക്കുകയുണ്ടായെന്നും പറയുകയുമല്ല എന്റെ ലക്ഷ്യം. അത്തരമൊരു പ്രവൃത്തി എന്റെ സ്വഭാവമല്ല.

ഞാന്‍ എഴുതുന്നത്‌ മറ്റൊരു കാരണത്താലാണ്‌. 20-ാ‍ം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ 'പാശ്ചാത്യമുതലാളിത്തലോകം' 'പൂര്‍വ്വ കമ്യൂണിസ്റ്റ്‌ ലോക' ത്തെ തോല്‍പിച്ചതുകൊണ്ട്‌ അങ്ങയെയും അങ്ങയുടെ ആശയങ്ങളെയും എന്നേക്കുമായി ഇല്ലാതാക്കിയെന്ന്‌ അഭിമാനിക്കുന്നത്‌ അല്‍പം നേരത്തെയായിപ്പോയില്ലേ എന്ന്‌ എനിക്കു വിചാരമുണ്ട്‌. അങ്ങേക്കു തെറ്റുപറ്റിയെന്ന്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തോന്നി എന്നതു ശരിയാണ്‌. വേതനവ്യവസ്ഥകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക-തൊഴില്‍നീതി എന്നിവ വഴി മത്സരാധിഷ്ഠിതമായ സമൂഹമായി മാറിയ മുതലാളിത്ത വ്യവസായവല്‍കൃതസമൂഹം ചൂഷണവിധേയരായ ഇരകള്‍ എന്ന നിലയില്‍ കമ്പോളവ്യവസ്ഥിതിയിലെ തൊഴിലാളികളെ അതിന്റെ ഗുണഭോക്താക്കളായി മാറ്റുകയുണ്ടായി. എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി. ഹാബെര്‍മാസിനെ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം: ഈ സാഹചര്യങ്ങളില്‍ "ഭാവിയില്‍ വിപ്ലവം നടത്തേണ്ട തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു."

(തുടരും)

സഭാസമൂഹം ഉണരണം

മോണ്‍. ഈനാസ്‌ ഒറ്റത്തെങ്ങുങ്കല്‍



സഭാ വസ്തുക്കളുടെയും സ്വത്തിന്റെയും കാര്യക്ഷമവും ബൈബിള്‍ അധിഷ്ഠിതവും നീതിപൂര്‍വും ജനാധിപത്യപരവുമായ ഭരണത്തിന്‌, നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ഭരണസംവിധാനമുണെ്ടന്നു തോന്നുന്നില്ല. ഈ സംവിധാനത്തെ തകര്‍ക്കാനും വേറൊന്നു പ്രതിഷ്ഠിക്കാനും നിയമപരിഷ്കരണ കമ്മീഷന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ ചേതോവികാരമെന്താണ്‌?

നിയമ പരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള, ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന കരടുബില്ലിന്റെ പശ്ചാത്തലത്തില്‍, ക്രിസ്തീയ സഭകളില്‍ നിലവിലുള്ള ഭരണസംവിധാനത്തെക്കുറിച്ച്‌ ഒരു പഠനം.

കേരളസര്‍ക്കാര്‍ നിയമിച്ച നിയമപരിഷ്കരണകമ്മീഷന്റെ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്‌ സമര്‍പ്പിച്ചുകഴിഞ്ഞു. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള നൂറ്റിരണ്ട്‌ പരിഷ്കാരങ്ങള്‍ കമ്മീഷന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌. പ്രധാനപ്പെട്ട ഒരു ബില്ലാണ്‌ കേരളക്രിസ്തീയ സഭകളുടെ വക ഭൗതികവസ്തുക്കളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റ്ബില്‍. വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന ബില്ലാണിത്‌. കരടുബില്ലിന്റെ ആമുഖം വളരെ ശ്രദ്ധേയമാണ്‌. ബില്ലിന്റെ ലക്ഷ്യം ഒരു വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തുക്കളുടെയും കൂടുതല്‍ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂര്‍വ്വകവുമായ ഭരണസംവിധാനമാണ്‌ ബില്‍ ലക്ഷ്യം വയ്ക്കുന്നത്‌. നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന ക്രിസ്തീയകാരുണ്യട്രസ്റ്റുകളും കമ്മിറ്റികളുമായിരിക്കും സഭാസ്വത്തുക്കളുടെ ഭരണം നടത്തുന്നത്‌.

തുടര്‍ന്ന്‌ ഈ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്നു. പുരാതനകാലം മുതലേ സഭയുടെ ഭൗതികവസ്തുക്കള്‍ ട്രസ്റ്റിന്റെ ഭരണസംവിധാനം പോലെ കൈകാര്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതുകൊണ്ട്‌ ഈ ഭരണസംവിധാനത്തില്‍ നിയമപരമായ അനേകം നൂലാമാലകള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സഭകളുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണസംവിധാനത്തിന്‌ ജനാധിപത്യചട്ടക്കൂടുണ്ടാക്കാന്‍ ബില്ല്‌ ലക്ഷ്യം വയ്ക്കുന്നു. അതേസമയം വേദപുസ്തകാധിഷ്ഠിതവും യഥാര്‍ത്ഥക്രിസ്തീയമാതൃകയ്ക്ക്‌ ചേര്‍ന്നതുമായ ഭരണക്രമമാണ്‌ ബില്‍ വിഭാവന ചെയ്യുന്നത്‌.

സഭാസമൂഹത്തെ പല തലങ്ങളായി തിരിച്ച്‌ ട്രസ്റ്റിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ്‌ ബില്ല്‌ നിര്‍ദ്ദേശിക്കുന്നത്‌. ഏറ്റവും താഴത്തെ തലം ഇടവക അല്ലെങ്കില്‍ അടിസ്ഥാനഘടകമാണ്‌. അതിനു മുകളിലായി രൂപത അല്ലെങ്കില്‍ റവന്യൂ ഡിസ്ട്രിക്റ്റ്‌. ഏറ്റവും മുകളിലായി സംസ്ഥാനഘടകം. ഈ മൂന്നു തലങ്ങളിലുമുള്ള പ്രതിനിധികളെ ട്രസ്റ്റ്‌ കമ്മിറ്റികള്‍ നിശ്ചയിക്കുന്ന രീതിയില്‍ തിരഞ്ഞെടുക്കേണ്ടതാണ്‌. ഈ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ട്രസ്റ്റ്‌ അംഗങ്ങളെയും. ട്രസ്റ്റ്‌ കമ്മിറ്റികളെയും മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു.

സഭകളുടെ വിശ്വാസവും ദൈവശാസ്ത്രവും സംബന്ധിച്ച പഠനങ്ങളെയും പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള കാര്യങ്ങളില്‍ ഇടപെടാനോ അഭിപ്രായം രൂപീകരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ ഈ ബില്ലിന്‌ ഉദ്ദേശ്യമില്ലെന്ന്‌ പ്രസ്താവിക്കുന്നുണ്ട്‌.

നിര്‍ദ്ദോഷമായ നിയമനിര്‍മ്മാണമാണ്‌ ലക്ഷ്യമെന്ന തോന്നല്‍ ജനിപ്പിക്കത്തക്കവിധമാണ്‌ ബില്ലിന്റെ അവതരണം. വളരെ ആസൂത്രിതവും തന്ത്രപൂര്‍വ്വകവുമായ സമീപനമാണ്‌ ഈ ബില്ല്‌ സ്വീകരിച്ചിരിക്കുന്നത്‌. നിലവിലുള്ള സംവിധാനത്തിന്റെ ഗുണദോഷങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ബില്‍ തയ്യാറാകുന്നില്ല. ഇപ്പോഴുള്ള ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെയും, ജനാധിപത്യസ്വഭാവത്തെയും നീതിപൂര്‍വ്വകമായ പ്രവര്‍ത്തനങ്ങളെയും പറ്റി പരോക്ഷമായ സൂചന മാത്രമേ നല്‍കുന്നുള്ളൂ. കൂടുതല്‍ മെച്ചപ്പെട്ട ഭരണസംവിധാനം ലക്ഷ്യംവയ്ക്കുന്നു എന്നതാണ്‌ ബില്ലിന്റെ നിലപാട്‌.

ബില്ലിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ ക്രിസ്തീയസഭകളില്‍ നിലവിലുള്ള ഭരണസംവിധാനം എന്തെന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. കേരളത്തില്‍ അനേകം ക്രിസ്തീയസഭാവിഭാഗങ്ങളുണ്ട്‌. സഭകള്‍ക്കെല്ലാം കൂടി ഒരു ഏകീകൃത ഭരണസംവിധാനമില്ല. എന്നിരുന്നാലും ഓരോ സഭയ്ക്കും പ്രത്യേകമായ ഭരണക്രമവും രീതിയും പരമ്പരാഗതമായി നിലവിലുണ്ട്‌. കത്തോലിക്കാസഭയ്ക്ക്‌ പൊതുവായ ഏകീകൃതഭരണക്രമമാണുള്ളത്‌. കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തിന്റെ ആധാരം കാനന്‍ നിയമസംഹിതയാണ്‌. ജനാധിപത്യഭരണസംവിധാനത്തിലെ ഭരണഘടനയ്ക്ക്‌ കാനന്‍ നിയമസംഹിതയുമായി സാമ്യമുണ്ട്‌. കാനന്‍ നിയമം കാലാകാലങ്ങളില്‍ പരിഷ്കരിക്കാറുമുണ്ട്‌.

കത്തോലിക്കാസഭയില്‍ രണ്ടു പ്രധാന സഭാസമൂഹങ്ങളാണുള്ളത്‌. പാശ്ചാത്യസഭ അഥവാ ലത്തീന്‍സഭ, പൗരസ്ത്യസഭ എന്നിവയാണ്‌ അവ. രണ്ടുസഭകള്‍ക്കും തുല്യ പ്രാധാന്യവും അവകാശങ്ങളുമാണ്‌ സഭയിലുള്ളത്‌. അംഗ സംഖ്യകൊണ്ട്‌ ലത്തീന്‍ സഭയ്ക്കാണ്‌ പ്രാമുഖ്യമുള്ളത്‌. എന്നിരുന്നാലും സ്ഥാനക്രമത്തിലോ അവകാശങ്ങള്‍ക്കോ വ്യത്യാസമില്ല. രണ്ടു സഭാസമൂഹങ്ങള്‍ക്കും പൊതുവായി ഒരു കാനന്‍ നിയമസംഹിതയാണുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ രണ്ടു സഭകള്‍ക്കും വ്യത്യസ്തകാനന്‍ നിയമ സംഹിതകളുണ്ട്‌. കേരളത്തില്‍ ലത്തീന്‍സഭയും പൗരസ്ത്യസഭകളായ സീറോ മലബാര്‍ സഭയും സീറോ മലങ്കര കത്തോലിക്കാസഭയുമാണുള്ളത്‌.

പൗരസ്ത്യസഭകളെ അവയുടെ പാരമ്പര്യമനുസരിച്ച്‌ അഞ്ചു ഗണങ്ങളായി തിരിച്ചിരിക്കുന്നു. പൗരസ്ത്യഅസ്സീറിയന്‍ ഗണത്തില്‍പ്പെട്ടതാണ്‌ സീറോ മലബാര്‍ സഭ. സീറോ മലങ്കരകത്തോലിക്കാസഭ, പൗരസ്ത്യഓര്‍ത്തഡോക്സ്‌ സഭയുടെ ഗണത്തിലാണ്‌. പൗരസ്ത്യസഭകളെയെല്ലാം ബാധിക്കുന്നതാണ്‌ പൗരസ്ത്യകാനന്‍ നിയമസംഹിത.

പാശ്ചാത്യ-പൗരസ്ത്യഭരണക്രമങ്ങളില്‍ വ്യത്യാസങ്ങളുണ്ട്‌. ഇത്‌ സഭയുടെ നാനാത്വത്തെ വെളിവാക്കുന്നു. ഈ നാനാത്വത്തെ സാര്‍വ്വത്രികസഭ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിസഭകളുടെ കൂട്ടായ്മയാണ്‌ സാര്‍വ്വത്രികസഭ. ജനാധിപത്യഭരണസംവിധാനത്തിലുള്ള ഫെഡറല്‍ സംവിധാനത്തോട്‌ സാമ്യമുണ്ടിതിന്‌. ഈ ഭരണസംവിധാനത്തിന്റെ ഭാഗമാണ്‌ സീറോമലബാര്‍ സഭ. ഈ സഭയുടെ ഭരണസംവിധാനത്തെയും ക്രമങ്ങളെയും ചട്ടങ്ങളെയും പറ്റിയാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.

1992-ല്‍ സീറോമലബാര്‍ സഭ സ്വയം ഭരണാവകാശമുള്ള ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു. ഇതിന്റെ തലവന്‍ ശ്രേഷ്ഠമെത്രാപ്പോലീത്തായാണ്‌. ഈ വ്യക്തിസഭയുടെ ഭൗതികവും ആത്മീയവുമായ ഭരണവും ശുശ്രൂഷയും ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ പരിധിയില്‍പ്പെടുന്നതാണ്‌. ഇദ്ദേഹത്തെ നയിക്കാന്‍ സീറോമലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരുമടങ്ങുന്ന സിനഡ്‌ അഥവാ സമിതിയുണ്ട്‌. സിനഡാണ്‌ സീറോമലബാര്‍

സഭയുടെ ഭൗതികവും ആത്മീയവുമായ കാര്യങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കേണ്ടത്‌. ഏറ്റവും താഴ്‌ന്ന തലത്തിലുള്ള ഇടവകകളില്‍ നിന്നും, ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു. രൂപതകളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും സ്വീകരിക്കുന്നുണ്ട്‌. ഇവയെല്ലാം പരിഗണിച്ചശേഷമാണ്‌ സിനഡ്‌ തീരുമാനമെടുക്കുന്നത്‌. സിനഡ്‌ ആണ്ടുവട്ടത്തില്‍ പല പ്രാവശ്യം സമ്മേളിക്കും. പ്രധാനപ്പെട്ട അവസരങ്ങളില്‍ പ്രത്യേക സിനഡും കൂടും.

സിനഡിന്റെ കാര്യക്ഷമവും സുഗമവുമായ പ്രവര്‍ത്തനത്തിന്‌ സഭാഭരണം സംബന്ധിച്ച കാര്യങ്ങളെപ്പറ്റി പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും വിവിധ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. സഭയുടെ ഭൗതികവസ്തുക്കളുടെയും സ്വത്തിന്റെയും ഭരണം സംബന്ധിച്ച്‌ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും സഭയില്‍ നിലവിലുണ്ട്‌. പൗരസ്ത്യകാനന്‍ നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ്‌ ഈ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയിട്ടുള്ളത്‌. സഭയുടെ വിശ്വാസവും പാരമ്പര്യവും ഈ നിയമങ്ങളില്‍ നിഴലിക്കുന്നുണ്ട്‌. ജനപങ്കാളിത്തമുള്ളതും സത്യസന്ധവും നീതിപൂര്‍വ്വകവുമായ, സഭാസ്വത്തിന്റെ ഉപയോഗം ഉറപ്പുവരുത്തുന്ന ഭരണക്രമമാണ്‌ നിലവിലുള്ളത്‌.

സഭാസിനഡും സിനഡിലെ വിവിധ സമിതികളും എന്നും പ്രവര്‍ത്തനക്ഷമമാണ്‌. ഇതിനു പുറമെ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി കൂടാറുണ്ട്‌. ഇടവകകളില്‍ നിന്നും രൂപതകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട അല്‍മായ- വൈദിക-സന്യസ്തപ്രതിനിധികള്‍ ഇതില്‍ അംഗങ്ങളായിരിക്കും. സഭയിലെ എല്ലാ മെത്രാന്മാരും ഈ അസംബ്ലിയിലെ അംഗങ്ങളാണ്‌. മുന്നൂറില്‍ അധികം വരുന്ന പ്രതിനിധികള്‍ മൂന്നുനാലു ദിവസം തുടര്‍ച്ചയായി സമ്മേളിച്ച്‌ സഭയുടെ എല്ലാക്കാര്യങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു. ചര്‍ച്ചയ്ക്ക്‌ പ്രത്യേകവിഷയവുമുണ്ടാകും. ഈ അസംബ്ലി സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഭാശുശ്രൂഷകള്‍ക്കും വളരെ സഹായകരമാണ്‌.

രൂപതയുടെ ഭരണാധികാരി രൂപതാ മെത്രാനാണ്‌. അദ്ദേഹത്തെ സഹായിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്‌. ഏറ്റവും അടുത്ത ഉപദേശകസമിതി കൂരിയാ എന്നറിയപ്പെടുന്നു. വികാരി ജനറാള്‍, ഫിനാന്‍സ്‌ ഓഫീസര്‍, ചാന്‍സലര്‍ മുതലായവരുള്‍പ്പെടുന്ന സമിതിയാണിത്‌. കൂടാതെ പത്തുപതിനഞ്ചുപേരടങ്ങുന്ന ഉപദേശകസമിതിയുണ്ട്‌. മറ്റു പല സമിതികളും പ്രവര്‍ത്തനക്ഷമമാണ്‌. ഈ സമിതികളില്‍ അല്‍മായനും വൈദികരും സന്യസ്തരുമുണ്ടാകും. വൈദികരെ പ്രതിനിധീകരിച്ച്‌ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ അഥവാ വൈദികസമിതി രൂപതാ ഭരണത്തിന്റെ ഭാഗമാണ്‌. തിരഞ്ഞെടുക്കപ്പെട്ട വൈദികരടങ്ങുന്ന സമിതിയാണിത്‌. എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയ പാസ്റ്ററല്‍ കൗണ്‍സില്‍ വേറൊരു സമിതിയാണ്‌. ഇടവകതലത്തിലും സംഘടനാതലത്തിലും തിരഞ്ഞെടുക്കപ്പെട്ട അത്മായരും വൈദികരും സന്യസ്തരുമടങ്ങുന്നതാണ്‌ ഈ സമിതി. ഈ സമിതികള്‍ ആണ്ടുവട്ടം പല പ്രാവശ്യം സമ്മേളിച്ച്‌ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രത്യേക അവസരങ്ങളില്‍ ഈ സമിതികള്‍ വിളിച്ചുകൂട്ടാറുണ്ട്‌. രൂപതയെ പല ഫൊറോനാകളായി തിരിച്ചിരിക്കുന്നു. എട്ടു പള്ളിയിലധികമുണ്ടാകും ഓരോ ഫൊറോനയിലും. ഭരണനിര്‍വ്വഹണത്തിന്റെ കാര്യക്ഷമതയ്ക്കുവേണ്ടിയാണ്‌ ഇപ്രകാരം തിരിച്ചിരിക്കുന്നത്‌.

ഇടവകയുടെ അധികാരി വികാരിയാണ്‌. വലിയ ഇടവകകളില്‍ വികാരിയെ സഹായിക്കാന്‍ സഹവികാരിമാരുണ്ടാകും. ഇടവകപ്പള്ളി വക സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും ഇടവകയുടെ ഇതര ഭൗതികവും ആത്മീയവുമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ഇടവകവികാരിയെ സഹായിക്കാന്‍ പ്രത്യേക സമിതികള്‍ ഉണ്ട്‌. ഈ സമിതികള്‍ പള്ളിയോഗം എന്നാണറിയപ്പെടുന്നത്‌. രണ്ടു തരം യോഗങ്ങളാണുള്ളത്‌; പൊതുയോഗവും പ്രതിനിധിയോഗവും. ഇടവകയിലെ കുടുംബനാഥനോ നാഥയോ പൊതുയോഗത്തിന്റെ അംഗമായിരിക്കും. ഇവര്‍ക്ക്‌ കുടുംബത്തിലെ പ്രായമായ ആരെയെങ്കിലും പകരം നിയോഗിക്കാവുന്നതാണ്‌. മതാത്മകജീവിതം കഴിക്കുന്ന മാന്യന്മാര്‍ക്കു മാത്രമേ യോഗാംഗത്വത്തിന്‌ അവകാശമുള്ളു. ആണ്ടില്‍ ഒരു പ്രാവശ്യമെങ്കിലും പൊതുയോഗം കൂടിയിരിക്കണമെന്നാണ്‌ നിബന്ധന. വാര്‍ഷികവരവു ചെലവുകള്‍ അഥവാ ആണ്ടുതിരട്ടു പൊതുയോഗത്തില്‍ അവതരിപ്പിച്ച്‌ അംഗീകാരം തേടേണ്ടതാണ്‌. കൂടുതല്‍ ചെലവു വരുന്ന പദ്ധതികള്‍ക്കും മരാമത്തു പണികള്‍ക്കും പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്‌. വികാരിക്ക്‌ യുക്തമെന്നു തോന്നുന്ന അവസരങ്ങളില്‍ പൊതുയോഗം വിളിച്ചുചേര്‍ത്ത്‌ ഇടവകജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാവുന്നതാണ്‌.

ഇടവകയുടെ സാധാരണപ്രവര്‍ത്തനങ്ങളില്‍ വികാരിയെ സഹായിക്കാനുള്ളതാണ്‌ പ്രതിനിധിയോഗം. ഇടവകയെ പല കുടുംബയൂണിറ്റുകളായി തിരിച്ച്‌ ഓരോ യൂണിറ്റില്‍ നിന്നും യോഗപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. കുടുംബനാഥനോ നാഥയോ ആണ്‌ യൂണിറ്റിലെ അംഗം. ഇവരാണ്‌ യോഗപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്‌. മതാത്മകജീവിതം കഴിക്കുന്ന യോഗ്യരായവരെയാണ്‌ പ്രതിനിധിയായി തിരഞ്ഞെടുക്കേണ്ടത്‌. യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ അടങ്ങുന്നതാണ്‌ പ്രതിനിധിയോഗം. കൂടാതെ ഭക്തസംഘടനകളുടെ പ്രതിനിധികളും യോഗാംഗങ്ങളാണ്‌. വികാരിയാണ്‌ യോഗാധ്യക്ഷന്‍. ഓരോ മാസവും പള്ളിയുടെ വരവുചെലവു കണക്കുകള്‍ പ്രതിനിധിയോഗത്തില്‍ അവതരിപ്പിക്കണം. ഈ കണക്ക്‌ മാസത്തിരട്ട്‌ എന്നറിയപ്പെടുന്നു. മാസത്തിരട്ട്‌, യോഗം അംഗീകരിച്ചുകഴിഞ്ഞാല്‍ രൂപതാകേന്ദ്രത്തില്‍ ഓരോ മാസവും സമര്‍പ്പിക്കേണ്ടതാണ്‌. വികാരിക്ക്‌ ഉചിതമെന്നും ആവശ്യമെന്നും തോന്നുന്ന അവസരങ്ങളില്‍ പ്രതിനിധിയോഗം വിളിച്ചുകൂട്ടാവുന്നതാണ്‌. പ്രതിനിധിയോഗം ഇടവകയുടെ ഭൗതികകാര്യങ്ങള്‍ മാത്രമല്ല പരിഗണനയിലെടുക്കുന്നത്‌.

ഇടവകയുടെ വസ്തുക്കളും സ്വത്തും കൈകാര്യം ചെയ്യാന്‍ വികാരിയുടെ സഹായത്തിന്‌ കൈക്കാരന്മാരുണ്ട്‌. പ്രതിനിധിയോഗമോ പൊതുയോഗമോ ഇവരെ തിരഞ്ഞെടുക്കുന്നു. ഇടവകയുടെ ആവശ്യമനുസരിച്ച്‌ ഒന്നിലധികം കൈക്കാരന്മാരെ തിരഞ്ഞെടുക്കാം. കണക്ക്‌ ആഡിറ്റ്‌ ചെയ്യാനുള്ളവരെയും യോഗം തിരഞ്ഞെടുക്കുന്നു. കൈക്കാരന്മാരുടെ കാലാവധി ഒരു വര്‍ഷമാണ്‌.

നിയമപരിഷ്കരണത്തിന്റെ കാണാപ്പുറങ്ങള്‍

മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌
മനുഷ്യവ്യക്തികള്‍ക്ക്‌ മാന്യമായും അന്തസ്സായും ജീവിക്കുവാന്‍ ദൈവം നല്‍കിയിരിക്കുന്ന അവകാശം നിഷേധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. കേരളം ഭരിക്കുന്നവര്‍ ഈ സത്യം വിസ്മരിക്കരുത്‌. ഇന്നിന്റെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിശിഷ്ടമൂല്യങ്ങളെ ബലികൊടുക്കരുത്‌. ലോകത്തിന്റെ പ്രത്യാശയെ തകര്‍ക്കരുതേ! മൂല്യങ്ങളാകുന്ന മൂലധനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്‌ മനഃസാക്ഷിയുള്ള എല്ലാവരും ഉണരേണ്ട സമയമാണിത്‌.

നിരീശ്വര പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പരാജയം മനുഷ്യസ്വഭാവം തിരിച്ചറിയുന്നതില്‍ അവര്‍ക്കു വന്ന പാളിച്ചയാണ്‌. ഒരു ഘട്ടമെത്തുമ്പോള്‍ മനുഷ്യരെല്ലാവരും എല്ലാം പരസ്പരം പങ്കുവച്ച്‌ സ്വാര്‍ത്ഥതയുടെ മതില്‍ക്കെട്ടുകള്‍ സ്വയം തകര്‍ത്ത്‌ സമത്വസുന്ദരമായ സാമൂഹ്യക്രമം രൂപപ്പെടുത്തും എന്ന മിഥ്യാധാരണ. പഴയ സോവിയറ്റ്‌ യൂണിയനിലും ഇന്നും മാര്‍ക്സിസം മരിച്ചിട്ടില്ല എന്ന്‌ ചിന്തിക്കുന്നവരുടെ മദ്ധ്യത്തിലും "എല്ലാവരും തുല്യരാണ്‌, എന്നാല്‍ കുറേപ്പേര്‍ കൂടുതല്‍ തുല്യരാണ്‌" എന്ന ജോര്‍ജ്ജ്‌ ഓര്‍വലിന്റെ ആക്ഷേപഹാസ്യ പ്രസ്താവന നിലനില്‍ക്കുന്നു എന്ന വൈരുദ്ധ്യമുണ്ട്‌. മനുഷ്യനില്‍ തിന്മ അന്തര്‍ലീനമാണ്‌. തിന്മയിലേക്കുള്ള അതിശക്തമായ പ്രേരണയുടെ ഇരയാണവന്‍. ജീവിതത്തില്‍ ദൈവം സ്ഥാനം നേടുമ്പോള്‍ മാത്രമേ നന്മയും തിന്മയും വേര്‍തിരിക്കപ്പെടൂ. നീതിയും അനീതിയും തരം തിരിക്കപ്പെടൂ, ധര്‍മ്മവും അധര്‍മ്മവും വിച്ഛേദിക്കപ്പെടൂ. നന്മയ്ക്ക്‌ മനുഷ്യന്‍ സ്വയം അശക്തനാണ്‌. ദൈവത്തെ മാറ്റിനിര്‍ത്തുമ്പോള്‍ മനുഷ്യജീവന്‍ ആകസ്മികതയും ജീവിതം ജനനമരണങ്ങള്‍ക്കിടയിലുള്ള ഒരു ഇടവേളയും മാത്രം. ഇടവേള ഗൗരവമായ ഒന്നിനുമുള്ളതല്ല, വിശ്രമത്തിനും വിനോദത്തിനും ഉല്ലാസത്തിനുമുള്ള സമയം. ആത്മവിചാരങ്ങളും ഉത്തരവാദിത്വബോധവും ദീര്‍ഘദൃഷ്ടിയും സംയമനവും അനാവശ്യങ്ങളാകും. പരമാവധി മുതലെടുക്കുന്നവരാണ്‌ ഇടവേളകളിലെ കേമന്മാര്‍. അവര്‍ക്ക്‌ മറ്റൊരു അവസരമോ, ജീവിതമോ ഇല്ല. മരണസംസ്കാരത്തിന്‌ പച്ചക്കൊടി വീശുന്ന പരിഷ്കാരം നന്മയല്ല, തിന്മയാണ്‌.
മരണം ജീവിതത്തിന്റെ പരമസമര്‍പ്പണ മുഹൂര്‍ത്തമാണ്‌. സമുന്നത ആദര്‍ശങ്ങള്‍ക്കും സഹോദരങ്ങളുടെ നന്മയ്ക്കുമായി ബോധപൂര്‍വ്വം ജീവിതത്തെ ബലിയായി നല്‍കുന്ന മഹാത്യാഗികളെ ചരിത്രം എന്നും പുകഴ്ത്തും. വി. മാക്സ്മില്യന്‍ കോള്‍ബെ അത്തരത്തിലുള്ള ഒരു വ്യക്തിയാണ്‌. എന്നാല്‍ കേരളത്തിലെ നിയമപരിഷ്കരണസമിതി ത്യാഗത്തെ ഒഴിവാക്കി രോഗത്തെ മഹത്വീകരിക്കുന്നു. അതിനാല്‍ ഈ നിര്‍ദ്ദേശവും ശക്തമായിത്തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്‌.
ജനനനിയന്ത്രണ നിയമം


The Kerala Family Wellbeing Bill എന്ന പേരില്‍ കേരള നിയമപരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കുന്ന നിയമം ഭാര്യാഭര്‍ത്താക്കന്മാരെ മൂന്നാമതൊരു കുട്ടിക്ക്‌ ജന്മം നല്‍കുന്നതിനെ നിയമപരമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്‌. ബില്ലിന്റെ കരടില്‍ പഞ്ചായത്തുകള്‍ തോറും ഭ്രൂണഹത്യാക്ലിനിക്കുകള്‍ ആരംഭിക്കാനും കൂടുതല്‍ സന്താനങ്ങള്‍ വേണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നിയമപരമായ അയോഗ്യതയും ശിപാര്‍ശ ചെയ്യുന്നുണ്ട്‌. സൃഷ്ടികര്‍മ്മത്തില്‍ മനുഷ്യനെ പങ്കാളിയാക്കാനുള്ള ദൈവികപദ്ധതിക്കെതിരായ നിയമനിര്‍മ്മാണമാണിതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ. കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാണിത്‌.
പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക്‌ തടസ്സങ്ങളിലാതെ വിവാഹബന്ധത്തിലേര്‍പ്പെടാനും കുടുംബം സ്ഥാപിക്കാനുമുള്ള അവകാശമുണ്ട്‌. കുടുംബം, വീട്‌ ഇവയില്‍ സ്വേച്ഛാപരമായ ഇടപെടലുളില്‍നിന്നുള്ള സംരക്ഷണത്തിനും അവര്‍ക്ക്‌ അവകാശമുണെ്ടന്നിരിക്കെ ഈ നിയമഭേദഗതി ആ അവകാശങ്ങളുടെ ലംഘനമായിത്തീര്‍ന്നിരിക്കുകയാണ്‌. മനുഷ്യാവകാശത്തിന്റെ കാവല്‍ക്കാര്‍ തന്നെ അതിന്റെ അന്തകരായിത്തീര്‍ന്നിരിക്കുന്ന ദയനീയാവസ്ഥ സംജാതമായിരിക്കുന്നു.
എല്ലാ മതവിശ്വാസവുമനുസരിച്ച്‌ ദൈവമാണ്‌ മനുഷ്യന്റെ സ്രഷ്ടാവ്‌. മനുഷ്യജീവന്‍ സംക്രമിപ്പിക്കുക എന്ന ഗൗരവമായ ചുമതലയില്‍ സ്രഷ്ടാവായ ദൈവവുമായി സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ സഹകരിക്കേണ്ടവരാണ്‌ ഓരോ കുടുംബവും. ഇത്‌ മതപരമായ അവകാശവും കടമയുമാണ്‌. ഇന്‍ഡ്യന്‍ ഭരണഘടനതന്നെ മൗലികാവകാശമായി നല്‍കിയിരിക്കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റവും ഈശ്വരവിശ്വാസികളോടുള്ള കടുത്ത അവഹേളനവുമാണിത്‌.
ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം എത്രയെന്ന്‌ തീരുമാനിക്കാനുള്ള അവകാശം തികച്ചും സ്വകാര്യ കുടുംബകാര്യമായിരിക്കെ, കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനും, കൂടുതല്‍ കുട്ടികളുണ്ടാകുവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക്‌ അയോഗ്യത കല്‍പിക്കാനും അമ്മയുടെ ഉദരത്തില്‍ രൂപംകൊണ്ട കുഞ്ഞിനെ നശിപ്പിക്കാനുംവേണ്ടിയുള്ള കിരാതനിയമങ്ങള്‍ ആവിഷ്കരിച്ച നിയമപരിഷ്കരണസമിതി ജീവന്‌ മൂല്യം കല്‍പിക്കാത്ത ഈ ഉദ്യമത്തില്‍നിന്നും പിന്‍മാറേണ്ടതും ഇവ പിന്‍വലിക്കേണ്ടതുമാണ്‌.
incetives & incriments നല്‍കിക്കൊണ്ടിരുന്ന കുടുംബാസൂത്രണ പദ്ധതി ഇന്ന്‌ വിലക്കുകളുടെയും അയോഗ്യത കല്‍പിക്കലിന്റെയും സംസ്കാരത്തിലേക്ക്‌ കടന്നുവന്നിരിക്കുകയാണ്‌. വ്യക്തി സ്വാതന്ത്ര്യത്തിലേക്ക്‌ കൈകടത്തുന്ന ഭരണകൂടത്തിന്റെ മരണനിയമങ്ങളാണിവ.
ജനങ്ങളാണ്‌ രാജ്യത്തിന്റെ സുപ്രധാന ഘടകം. ജനങ്ങളുടെ വളര്‍ച്ചയാണ്‌ രാജ്യത്തിന്റെ വളര്‍ച്ച. ജനങ്ങളെ ചുരുക്കിക്കൊണ്ടുള്ള ഒരു വളര്‍ച്ച രാജ്യത്തിനില്ല. മനുഷ്യപ്രയത്നത്തിലാണ്‌ ലോകസമ്പത്ത്‌ ഇന്നു കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഏറ്റവും വലിയ മൂലധനം മനുഷ്യശക്തി തന്നെയാണ്‌. "ജനസംഖ്യ ശാപമല്ല മറിച്ച്‌ അനുഗ്രഹമാണ്‌" എന്ന്‌ നമ്മുടെ പ്രധാനമന്ത്രി പറയുന്നതും ഇക്കാരണത്താലാണ്‌. ആയതിനാല്‍ രാജ്യവളര്‍ച്ചയ്ക്ക്‌ ജനനനിയന്ത്രണമല്ല കൂടുതല്‍ ജനങ്ങളെയാണവശ്യം.
കേരളത്തിന്റെ വളര്‍ച്ചയും വരുമാനവും കേരളത്തിനു പുറത്ത്‌ അന്യനാടുകളില്‍ അദ്ധ്വാനിക്കുന്ന ചെറുപ്പക്കാരിലൂടെയാണ്‌ കടന്നുവരുന്നത്‌. ജനത്തിന്റെ കുറവ്‌ കേരളത്തില്‍ ഗണ്യമായി നേരിടുന്നതുകൊണ്ടാണ്‌ കേരളത്തിന്റെ വിവിധ തൊഴില്‍മേഖലകളില്‍ തമിഴ്‌നാട്‌, ബംഗാള്‍, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ പണിയെടുക്കുന്നത്‌. ഒരു തൊഴിലിനും ആരെയും കിട്ടാത്ത അവസ്ഥയില്‍ കേരളത്തിലെ ജനങ്ങളെ കുറയ്ക്കുന്നതിനുള്ള നിയമപരിഷ്കരണ സമിതിയുടെ നിയമം യുക്തിരഹിതമാണ്‌.
രാഷ്ട്രത്തിന്റെ വിശിഷ്ടമൂലധനം പൗരന്മാരാണ്‌. മാനവവിഭവശേഷി രാഷ്ട്രത്തിന്റെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയുടെ മുഖ്യഘടകമാണ്‌. ഭാരതം വികസിത രാഷ്ട്രങ്ങള്‍ക്കിടയില്‍ അതിവേഗം സ്ഥാനം നേടിയത്‌ നമ്മുടെ സമ്പന്നമായ മാനവവിഭവശേഷി കൊണ്ടാണ്‌. പുതിയ നിയമനിര്‍മ്മാണ കമ്മീഷന്‍ ജനങ്ങളെ - ഭാവിയുടെ നക്ഷത്രങ്ങളായ കുട്ടികളെ ബാദ്ധ്യതയായും ശിക്ഷിക്കപ്പെടേണ്ട സാമൂഹ്യതിന്മയായും കണക്കാക്കുന്നു. കേരളംപോലെ വികസനം നേടിയ ഒരു സംസ്ഥാനത്ത്‌ സ്കൂള്‍കുട്ടികള്‍ പ്രവൃത്തിദിവസങ്ങളില്‍ പ്രഭാതത്തിലും സായാഹ്നങ്ങളിലും നമ്മുടെ തെരുവുകളിലൂടെ വാഹനങ്ങളുടെ പിന്നാലെ ഓടുന്നത്‌ സാധാരണ കാഴ്ചയാണല്ലോ. ഇത്രയധികം അവഗണിക്കപ്പെടണമോ നമ്മുടെ നിഷ്കളങ്ക ബാല്യങ്ങള്‍! രണ്ടു കുട്ടികള്‍മാത്രമുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ഇപ്പോള്‍ എന്തു പ്രത്യേക ആനുകൂല്യം നല്‍കുന്നുണ്ട്‌? രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ സര്‍ക്കാരിന്‌ എന്ത്‌ അധികബാദ്ധ്യത വരുത്തുന്നു? കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിലെ കുട്ടികള്‍ സ്വന്തമായി അദ്ധ്വാനിച്ചും കേരളത്തില്‍ നിഷേധിക്കപ്പെട്ടിരുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏറെ പണംമുടക്കി കേരളത്തിനു പുറത്തുനിന്ന്‌ നേടിയും അന്യനാടുകളിലേക്ക്‌ തൊഴില്‍ തേടിയെത്തി. അവിടെനിന്നും ലഭിക്കുന്ന സമ്പത്തിന്റെ വിഹിതം സര്‍ക്കാര്‍ കൈപ്പറ്റുന്നതല്ലാതെ, അവര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്നതിനോ, വിദേശങ്ങളില്‍ കുടിയേറുന്നതിനോ കേരളസര്‍ക്കാര്‍ എന്തു സഹായം ചെയ്തിട്ടുണ്ട്‌? സാധാരണക്കാരുടെ മക്കള്‍ കഷ്ടപ്പെട്ട്‌ പണമുണ്ടാക്കി സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നു. സര്‍ക്കാര്‍ അവരെ യൂണിവേഴ്സിറ്റികള്‍വഴി പീഡിപ്പിക്കുന്നതല്ലാതെ സംരക്ഷിക്കുന്നു പോലുമില്ലായെന്നത്‌ ദുഃഖസത്യമാണ്‌. പ്രവാസി മലയാളികളുടെ വിയര്‍പ്പിന്റെ ഗന്ധമാണ്‌ കേരളാ മോഡല്‍ എന്ന സാമ്പത്തിക പുരോഗതിയുടെ നട്ടെല്ല്‌. സ്വന്തം കാലില്‍ ആശ്രയിക്കുന്നത്‌ തെറ്റാണോ? പരാശ്രയമാണോ സര്‍ക്കാരിന്റെ ഔദ്യോഗിക നയം എന്നു തോന്നിപ്പോകുന്നു. ഒടുവില്‍ എല്ലാവരെയും നിരാശ്രയരാക്കുന്ന ദുരവസ്ഥയാണ്‌ പലരുടെയും സ്വപ്നം. കച്ചവടം എന്ന പദത്തെ അന്യവത്കരിച്ചതും ദുഷിപ്പിച്ചതും സര്‍ക്കാരു തന്നെയാണ്‌. കേരളത്തില്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ കച്ചവടം ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുണ്ട്‌. അവരെല്ലാം സാമൂഹ്യദ്രോഹികളാണോ? സര്‍ക്കാര്‍തന്നെ നിലനില്‍ക്കുന്നത്‌ കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും പണപ്പെട്ടിയെ ആശ്രയിച്ചാണു താനും. കുട്ടികളാണ്‌ സകലപുരോഗതിയും നമുക്ക്‌ നേടിത്തരുന്നവര്‍. അവരുടെ കൈകളില്‍ പണിയായുധങ്ങളും പേനകളും നല്‍കുന്നതിനു പകരം കൊടിക്കീറുകള്‍ നല്‍കുന്നവരെയാണ്‌ അടിയന്തരമായി നിയന്ത്രിക്കേണ്ടത്‌.
കേരളസമൂഹം ഇന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ കാരണം ഇവിടുത്തെ ജനസംഖ്യാവര്‍ദ്ധനവല്ല. ഇരുപതാം നൂറ്റാണ്ടിലെ രണ്ടു ശക്തികളായിരുന്നുവല്ലോ പഴയ സോവിയറ്റ്‌ യൂണിയനും ഇപ്പോഴത്തെ അമേരിക്കയും. റഷ്യയുടെ പതനകാരണം ജനസംഖ്യാവര്‍ദ്ധനവായിരുന്നില്ല. സമ്പന്നതയുടെ പര്യായമായി കണക്കാക്കിയിരുന്ന അമേരിയ്ക്കയ്ക്ക്‌ ഇന്ത്യയുടെ മൂന്നിരട്ടി ഭൂവിഭാഗവും മൂന്നിലൊന്ന്‌ ജനസംഖ്യയുമാണുള്ളത്‌. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജനസംഖ്യാ വര്‍ദ്ധനവില്ല. അവര്‍ ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഭീകരവാദഭീഷണികള്‍ക്കും കാരണം ജനപ്പെരുപ്പമല്ല. അധാര്‍മ്മിക ജീവിതശൈലികളും ധൂര്‍ത്തും കുടുംബബന്ധങ്ങളുടെ ശിഥിലീകരണവും യുദ്ധങ്ങളുമാണ്‌ അമേരിക്കയെ വീര്‍പ്പുമുട്ടിച്ചത്‌. കുട്ടികള്‍ കുറയുന്നതനുസരിച്ച്‌ പ്രശ്നങ്ങള്‍ കുറയുകയില്ല. അങ്ങനെയായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടിലെ സമ്പന്നകുടുംബങ്ങള്‍ സമാധാനത്തിന്റെ പറുദീസാകള്‍ ആകുമായിരുന്നുവല്ലൊ. സമൂഹത്തിന്റെ ഏറ്റവും ഭദ്രമായ മൂലധനമാണ്‌ കുട്ടികള്‍. മതവിദ്വേഷവും രാഷ്ട്രീയ ഭ്രാന്തും ന്യൂനപക്ഷദ്രോഹവും വികസനവിരോധവും രഹസ്യഅജണ്ടകളായി സ്വീകരിച്ചിരിക്കുന്ന ഒരു സര്‍ക്കാരിന്‌, ഇന്നു മുന്നോട്ടുവച്ചിരിക്കുന്ന നിയമപരിഷ്കാരങ്ങള്‍ ക്ഷേമഉപാധികളല്ല, മര്‍ദ്ദനഉപകരണങ്ങളാണെന്നു വ്യക്തം.
കുട്ടികള്‍ അരുത്‌ എന്ന വിലക്ക്‌ കുടുംബമെന്ന അടിസ്ഥാന സമൂഹത്തിന്റെമേല്‍ രാഷ്ട്രം നടത്തുന്ന അതിക്രമമാണ്‌. അരുതാത്ത അനേകം സംഗതികള്‍ക്ക്‌ ഇന്നത്തെ സര്‍ക്കാര്‍ സ്വതന്ത്രവിഹാരം അനുവദിച്ചിട്ടുണ്ട്‌. കലാലയങ്ങളെ കശാപ്പുശാലകളാക്കിമാറ്റുന്ന ഭീകരരാഷ്ട്രീയസംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നു. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങളും മതവിദ്വേഷവും കേരളത്തിന്റെ വരുംതലമുറയ്ക്ക്‌ ജനിക്കാന്‍പോലുമുള്ള അവകാശത്തിന്റെ നിഷേധത്തിലേക്ക്‌ എത്തിനില്‍ക്കുന്നു. കുടുംബങ്ങളുടെ പവിത്രതയും സ്വാതന്ത്ര്യവും സ്വകാര്യതയും ചോദ്യംചെയ്യുന്ന ഈ നടപടി, നാളെ വിവാഹംപോലും ഏകജാലകത്തിലൂടെ സര്‍ക്കാര്‍ അലോട്ടുചെയ്തുതരുന്ന വ്യക്തിയെ ജീവിതപങ്കാളിയായി സ്വീകരിക്കേണ്ട സ്വാതന്ത്ര്യധ്വംസനത്തിന്റെ തുടക്കമല്ലേയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹനന്മയ്ക്കുവേണ്ടി വ്യക്തികള്‍ ത്യാഗത്തിനും ആത്മനിയന്ത്രണത്തിനും തയ്യാറാവണം. അവിടെ മനുഷ്യമഹത്വവും സ്വതന്ത്രതീരുമാനവുമുണ്ട്‌. മനുഷ്യന്‍ വെറും മൃഗമല്ല, വോട്ടറുമല്ല.
മൃഗലോകത്ത്‌ ബന്ധങ്ങളുടെ പവിത്രതയില്ല. സംസ്കാരത്തിന്റെ പ്രകാശമില്ല. അച്ഛന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, ഭാര്യ, ഭര്‍ത്താവ്‌, സഹപ്രവര്‍ത്തകന്‍, അയല്‍ക്കാരന്‍, ബന്ധുക്കള്‍ ഈവിധ വ്യത്യാസങ്ങള്‍ ഒന്നും മൃഗങ്ങള്‍ക്കില്ല. മനുഷ്യമഹത്വത്തെ തിരിച്ചറിയാത്ത ഏതു നിയമങ്ങളും കാടിന്റെ നിയമങ്ങളാണ്‌, നാടിന്റെ പൈതൃകങ്ങളല്ല. മൃഗങ്ങളെപ്പോലും ആദരിച്ചുസ്നേഹിക്കുന്ന സംസ്കാരമാണ്‌ ഭാരതത്തിനുള്ളത്‌. കുട്ടികളുടെ എണ്ണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടവയാണ്‌. കാരണം അത്‌ രാഷ്ട്രത്തിന്റെ ഭീമന്‍ കരങ്ങള്‍ക്കുള്ളില്‍ വ്യക്തിബന്ധങ്ങളുടെ പവിത്രതയെ ഞെരിച്ചമര്‍ത്തുന്ന ഹിംസയാണ്‌.
സഭാവസ്തുക്കള്‍ ട്രസ്റ്റിന്റെ കീഴില്‍
The Kerala Christian Church Properties and Institutions Trust Bill
സഭയുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന കരടുബില്ലാണിത്‌. സഭാനിയമത്തിനനുസരിച്ച്‌ സഭയുടെ സ്വത്തുക്കളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുന്നുവെന്നത്‌ വസ്തുതയായിരിക്കെ സഭയെ തകര്‍ക്കാനും വിശ്വാസികളെ ഭിന്നിപ്പിക്കാനുമുള്ള ഒരു നിയമനിര്‍ദ്ദേശമാണിത്‌. 'സിസറോ പെപിസം' (ഇലമല്ീ‍ ജലുശൊ) എന്ന പ്രതിഭാസത്തിനു സമാനമാണിത്‌. സ്റ്റേറ്റും സഭയും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധവും അതിന്റെ ഫലമായി സഭയുടെ മേലുള്ള സ്റ്റേറ്റിന്റെ കടന്നാക്രമണവുമാണിത്‌. 'സീസര്‍ പറയുന്നതുപോലെ പാപ്പാ (സഭ) അനുസരിക്കുക' എന്ന സിദ്ധാന്തത്തിന്റെ കമ്യൂണിസ്റ്റ്‌ ആവിഷ്കരണമാണിത്‌. എല്ലാം രാഷ്ട്രീയാധികാരത്തിനു വിധേയമാണെന്നുള്ള പഴയ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ മറ്റൊരു മുഖമാണിവിടെ ദര്‍ശിക്കുന്നത്‌.
മതസ്വാതന്ത്ര്യം പൂര്‍ണമായും അനുവദിക്കുന്നതാണ്‌ നമ്മുടെ ഭരണഘടന ഉറപ്പാക്കുന്ന വ്യവസ്ഥിതി. ഇതൊരു മൗലികാവകാശമാണ്‌. മതവിഭാഗങ്ങള്‍ക്ക്‌ അവരുടെ ലക്ഷ്യങ്ങള്‍ക്കായി സ്വത്ത്‌ സമ്പാദിക്കുവാനും കൈകാര്യം ചെയ്യുവാനും സ്ഥാപനങ്ങള്‍ നടത്തുവാനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്‌. മതങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗംവഴി രാജ്യസുരക്ഷയും ക്രമസമാധാനവും തകരാറിലാക്കത്തക്ക വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ മാത്രമേ ജനാധിപത്യ രാഷ്ട്രങ്ങള്‍ മതസംവിധാനരംഗത്ത്‌ കടന്നുചെല്ലുകയുള്ളു. മതങ്ങള്‍ രാജ്യസുരക്ഷയും ക്രമസമാധാനവും തകര്‍ക്കുകയല്ല, മറിച്ച്‌ അതിനെ പവിത്രതയോടെ കാണുകയും പൗരനെന്ന നിലയില്‍ സംരക്ഷിക്കുകയും ചെയ്യുകയാണ്‌.
പ്രത്യേക ജീവിതദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ മതസമൂഹങ്ങളുടെ ഭരണക്രമങ്ങള്‍ നിലകൊള്ളുന്നത്‌. ഈ ആദ്ധ്യാത്മികസമൂഹങ്ങള്‍ക്ക്‌ ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും ഭൗതികസമ്പത്ത്‌ അനിവാര്യമാണ്‌. ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ക്കുള്ള ഉപാധികളാണവ. അതുകൊണ്ടുതന്നെ അവ ആദ്ധ്യാത്മികാധികാരത്തിന്‌ വിധേയമായിരിക്കണം. ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ്‌ സമ്പത്ത്‌ ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പ്‌ വരുത്താനുള്ള അവകാശം ആദ്ധ്യാത്മികാധികാരത്തിനു തന്നെയാണ്‌.
വിശ്വാസികളില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന ഇടവക പ്രതിനിധികളുടെ യോഗവും പൊതുയോഗവുമാണ്‌ പരമ്പരാഗതമായി കേരളത്തിലെ ക്രൈസ്തവസഭയില്‍ സഭാസംബന്ധമായ സ്വത്തുക്കള്‍ കൈകാര്യം ചെയ്തുപോരുന്നത്‌. അതതു മാസത്തെ കണക്കുകള്‍ (മാസത്തിരട്ട്‌) ഇടവക പ്രതിനിധിയോഗത്തില്‍ വായിച്ച്‌ പാസ്സാക്കുകയും വാര്‍ഷികക്കണക്ക്‌ (ആണ്ടുതിരട്ട്‌) പൊതുയോഗത്തില്‍ അവതരിപ്പിച്ച്‌ പാസ്സാക്കുകയുമാണ്‌

നമുക്ക്‌ നിലവിലുള്ള രീതി. ഇപ്രകാരം സുതാര്യമായ വ്യവസ്ഥകളുണ്ടായിരിക്കെ വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച്‌ നിയമനിര്‍മ്മാണത്തിലൂടെ സഭാസ്വത്തുക്കള്‍ പിടിച്ചടക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌.
സഭ എന്താണെന്നും അത്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ, സ്ഥാപിത താല്‍പര്യക്കാരുടെ പിന്തുണയോടുകൂടി രൂപീകരിച്ച നിയമങ്ങളാണിതെന്നതില്‍ തെല്ലും സംശയമില്ല. ക്രൈസ്തവര്‍ വിവിധ സഭാസമൂഹങ്ങളിലാണെന്നോ, വിവിധ സഭകള്‍ക്ക്‌ അവരുടെ വിശ്വാസത്തിന്റെ നിലപാടുകള്‍ക്കനുസരിച്ച്‌ ഭരണക്രമത്തില്‍ വ്യത്യാസമുണെ്ടന്നോ ഉള്ള വസ്തുതകള്‍ കമ്മീഷന്‍ കണക്കിലെടുത്തിട്ടില്ലായെന്നത്‌ നിര്‍ഭാഗ്യകരമാണ്‌. കത്തോലിക്കാ സഭയ്ക്ക്‌ ലോകമെമ്പാടും പ്രസക്തമായ പൊതുനിയമങ്ങളും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചും സഭാപ്രബോധനമനുസരിച്ചും പ്രത്യേക നിയമങ്ങളുമുണെ്ടന്നും അതിന്റെ ഭരണക്രമവും ആരാധനാരീതിയും വിശ്വാസസംഹിതയുമനുസരിച്ച്‌ ജീവിക്കുന്നവരാണ്‌ സഭാംഗങ്ങള്‍ എന്നുമുള്ള പ്രാഥമിക യാഥാര്‍ത്ഥ്യങ്ങളും നിയമപരിഷ്കരണസമിതി മനസ്സിലാക്കാതെ പോയിരിക്കുന്നത്‌ വലിയ ഒരു കുറവുതന്നെയാണ്‌. ഭൗതികതയുടെ നേര്‍ക്കുള്ള ആത്മീയദര്‍ശനം കൈമോശം വരാന്‍ സഭ ഒരിക്കലും അനുവദിക്കുന്നതല്ല.
ഇന്ന്‌ സഭയില്‍ നിലനില്‍ക്കുന്നത്‌ ജനാധിപത്യപരമായ ഭരണക്രമമാണെന്നുള്ള വസ്തുത പാടെ വിസ്മരിച്ചുകൊണ്ടാണ്‌ നിയമപരിഷ്കരണ സമിതി ഈ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്‌. വ്യത്യസ്തങ്ങളും വിവിധങ്ങളുമായ മാര്‍ഗ്ഗങ്ങളിലൂടെ ജനാധിപത്യ ഭരണക്രമം നിര്‍വ്വഹിക്കാവുന്നതാണ്‌. ഗ്രീക്ക്‌ സിറ്റി-സ്റ്റേറ്റുകളില്‍ ഉണ്ടായിരുന്ന തരത്തിലുള്ള ജനാധിപത്യം സഭയില്‍ നടപ്പിലാക്കണമെന്നു പറഞ്ഞാല്‍ സാദ്ധ്യമല്ല. എല്ലാക്കാര്യങ്ങളും വാദപ്രതിവാദങ്ങള്‍ക്കും വോട്ടിനും വിഷയീഭവിപ്പിച്ചുകൊണ്ട്‌ നീങ്ങുന്ന ശൈലിയല്ല സഭയുടേത്‌. വേറിട്ടുനില്‍ക്കുന്നതും സുതാര്യവുമാണിത്‌.
സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ വലിയ ഉത്കണ്ഠയുണ്ട്‌. കാരണം സര്‍ക്കാരിന്റെ ദൃഷ്ടി സമ്പത്തില്‍ മാത്രമാണല്ലോ! ജനങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും ധനത്തിനു താഴെയായി മാത്രമേ നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക്‌ കാണാന്‍ കഴിയൂ. ദേവസ്വം ബോര്‍ഡുകളും വക്കഫ്‌ ബോര്‍ഡുകളും സര്‍ക്കാരിന്റെ കൈകളില്‍ എത്ര വികലമായിക്കഴിഞ്ഞിരിക്കുന്നു. മാര്‍പാപ്പായുടെ അധികാരം അംഗീകരിക്കുന്ന കത്തോലിക്കാ സഭയുടെ കാര്യത്തില്‍ നിയമപരിഷ്കരണ കമ്മീഷന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നതെന്തുകൊണ്ടാണെന്ന്‌ സുവ്യക്തമാണ്‌. കമ്യൂണിസത്തിന്റെ കപടരാഷ്ട്രീയ തന്ത്രങ്ങള്‍ എത്ര ശ്രമിച്ചിട്ടും വിള്ളല്‍ വീഴ്ത്താന്‍ പറ്റാത്ത കത്തോലിക്കാവിശ്വാസ സംരക്ഷണ വലയത്തെ തകര്‍ക്കുവാന്‍ വിലകുറഞ്ഞ എല്ലാ അടവുകളും ഈ സര്‍ക്കാര്‍ നിരന്തരം ഉപയോഗിക്കുന്നു.
സഭയെ സംബന്ധിച്ച ദര്‍ശനവൈകല്യങ്ങളും കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കു പിന്നിലുണ്ട്‌. സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്‌. ഒരേ ശരീരത്തിലെ അവയവങ്ങള്‍പോലെ ജീവാത്മകബന്ധമാണ്‌ സഭയിലേത്‌. ദൈവജനം എന്നവിധം ഇവിടെ എല്ലാവരും തുല്യരാണ്‌. സഭയെ വെറും സ്ഥാപനമായിക്കാണുന്നവര്‍ യഥാര്‍ത്ഥ സഭയെയല്ല കാണുന്നത്‌. സഭയുടെ ഹൃദയം ഒരിക്കലും സ്ഥാപനങ്ങളിലോ സമ്പത്തിലോ അല്ല. ഇന്ന്‌ കമ്മ്യൂണിസം സ്വപ്നം കാണുന്ന കൂട്ടായ്മ ഒരിക്കലും യാഥാര്‍ത്ഥ്യമാക്കുവാന്‍ അവര്‍ക്കാവില്ല. തകര്‍ന്നടിഞ്ഞ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളെല്ലാം ഇതിന്‌ തെളിവാണ്‌. എന്നാല്‍ ആദിമസഭയില്‍ യഥാര്‍ത്ഥമായ സമത്വവും പങ്കുവയ്പും നടന്നിരുന്നു - അതിന്റെ തുടര്‍ച്ചയാണ്‌ ഇന്ന്‌ സഭയിലും ദൃശ്യമാകുന്നത്‌.
രാഷ്ട്രത്തിന്റെ ആനുകൂല്യങ്ങളല്ല സഭ ആഗ്രഹിക്കുന്നത്‌. ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഭാരതത്തെ ഉദ്ദേശിച്ച്‌ പറഞ്ഞ വാക്കുകളാണ്‌ സമൂഹമനഃസാക്ഷിക്കു മുമ്പില്‍ സഭയ്ക്ക്‌ അവതരിപ്പിക്കുവാനുള്ളത്‌. ".... തങ്ങളുടെ മാതൃരാജ്യത്തിന്റെ പുരോഗതിക്ക്‌ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കത്തക്കവിധം പുരാതന പാരമ്പര്യമുള്ളവരും കുലീനരുമായ ആ രാജ്യത്തിലെ ജനങ്ങള്‍ നൂറ്റാണ്ടുകളായി പരസ്പരം ആദരവോടുകൂടിയ സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോന്നിട്ടുണ്ട്‌ എന്ന്‌ എനിക്കുറപ്പുണ്ട്‌. ആനുകൂല്യങ്ങളല്ല, സ്വരാജ്യത്ത്‌ സഹപൗരന്മാരോടൊത്ത്‌ ഇത്രയുംനാള്‍ ജീവിച്ചതുപോലെ തുടരുവാന്‍ സാധിക്കുക എന്നതുമാത്രമാണ്‌ അവരുടെ ആഗ്രഹം." മനുഷ്യവ്യക്തികള്‍ക്ക്‌ മാന്യമായും അന്തസ്സായും ജീവിക്കുവാന്‍ ദൈവം നല്‍കിയിരിക്കുന്ന അവകാശം നിഷേധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. കേരളം ഭരിക്കുന്നവര്‍ ഈ സത്യം വിസ്മരിക്കരുത്‌. ഇന്നിന്റെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിശിഷ്ടമൂല്യങ്ങളെ ബലികൊടുക്കരുത്‌. ലോകത്തിന്റെ പ്രത്യാശയെ തകര്‍ക്കരുതേ! മൂല്യങ്ങളാകുന്ന മൂലധനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്‌ മനഃസാക്ഷിയുള്ള എല്ലാവരും ഉണരേണ്ട സമയമാണിത്‌.

മറക്കാന്‍ പാടില്ല ... കാണുക...

"ഇത്‌ നിശബ്ദമായ രണ്ടാം വിമോചന സമരം".


മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ്‌ കാണുന്നത്‌. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും


കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്‌. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട്‌ ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന്‌ അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്‌. വിജയം ആരെയും അന്ധരാക്കരുത്‌. ആരാണ്‌ തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ്‌ നേതൃത്വത്തിന്‌ ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്‌. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ്‌ എപ്പോഴാണ്‌ ഒലിച്ചുപോകുന്നതെന്ന്‌ അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന്‌ ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്‌. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്‌. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്‌.

കമ്യൂണിസവും കത്തോലിക്കാവിശ്വാസവും

ഇന്ത്യയില്‍ കമ്യൂണിസം ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്ന്‌ പറയുന്നവര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അവഹേളിക്കുകയാണ്‌. നിരീശ്വര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഭീഷണി മതവിശ്വാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആയതിനാല്‍ ഏതുമാര്‍ഗമുപയോഗിച്ചും മതവിശ്വാസവും അതിന്റെ ധാര്‍മിക, ആത്മീയ, സാംസ്ക്കാരിക ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുക എന്നത്‌ ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അജണ്ടയാണ്‌. മതവിശ്വാസികളുടെ സമൂഹത്തെ ഭിന്നിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. കമ്യൂണിസത്തോടുള്ള എതിര്‍പ്പ്‌ ജനാധിപത്യത്തോടോ, ശ്രേഷ്ഠമായ രാഷ്ട്രീയചിന്തകളോടോ ഉള്ള എതിര്‍പ്പല്ല. ശ്രേഷ്ഠമായിട്ടുള്ളതൊന്നും കമ്യൂണിസത്തില്‍ ഇല്ലാത്തതുകൊണ്ടുള്ള എതിര്‍പ്പാണ്‌. ഭൗതികവീക്ഷണത്തോടുകൂടിയ വിദ്യാഭ്യാസം നല്‍കി ഭൗതികനേട്ടങ്ങളെക്കുറിച്ചുമാത്രം യുവതലമുറയെ പരിശീലിപ്പിച്ച്‌ അവസാനം നിരീശ്വരത്വത്തിലെത്തിക്കുന്ന ഒരു ശിക്ഷണസമ്പ്രദായം ഒരിക്കലും വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഭൗതികവിദ്യാഭ്യാസത്തിലൂടെ മതത്തിന്‌ അനുകൂലമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ്‌ കമ്യൂണിസം ശ്രമിക്കുന്നത്‌. ഭരണഘടനയും കോടതിവിധികളും ഇതിന്‌ എതിരുനില്‍ക്കുന്നതുകൊണ്ട്‌ അവര്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും സമന്വയിപ്പിച്ച ഒരു ഭരണസംവിധാനത്തിന്‌ ആരും എതിരു നില്‍ക്കില്ല. അതിനു കപടജനാധിപത്യത്തിന്റെ മുഖംമൂടികള്‍ മാറ്റിവയ്ക്കേണ്ടിവരും. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിട്ട്‌ വ്യാജവേഷം കെട്ടിയതുകൊണ്ടായില്ല. കമ്യൂണിസവും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകും എന്നു പറഞ്ഞു പ്രചരണങ്ങള്‍ നടക്കുന്നുണ്ട്‌. സാധാരണക്കാരെ വഴിതെറ്റിക്കുവാനുള്ള ഒരുതരം ഉപാധിയാണിത്‌. മാര്‍ക്സിസവും ക്രിസ്തീയ വിശ്വാസവും തമ്മില്‍ നിലനില്‍ക്കുന്നത്‌ പരസ്പരവൈരുദ്ധ്യത്തിന്റെയോ, പരസ്പരപൂരകത്വത്തിന്റേതോ ആയ ബന്ധങ്ങളാനെന്നുമാത്രം പറയുന്നത്‌ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും ഒരു ലളിതവത്ക്കരണം തന്നെയാണ്‌. നാമമാത്ര കമ്യൂണിസവും വിശ്വാസവും യോജിച്ചുപോകുമായിരിക്കും. അതുപോലെ കമ്മ്യൂണിസവും നാമമാത്രവിശ്വാസവും യോജിച്ചുപോകും.
സഭയ്ക്ക്‌ രാഷ്ടീയവുമായി സമദൂര സിദ്ധാന്തമാണെന്നു ചിലര്‍ പറയും. സഭയ്ക്കു സമദൂര സിദ്ധാന്തവുമില്ല, ബഹുദൂര സിദ്ധാന്തവുമില്ല. സഭയുടെ സിദ്ധാന്തം സമസ്നേഹ സിദ്ധാന്തമാണ്‌. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സഭ യ്ക്കു സ്വീകാര്യമാണ്‌. പക്ഷേ, അ വര്‍ നാടിന്റെ നന്മ മുന്നില്‍ കാണണം, മനുഷ്യന്റെ വികസനം ല ക്ഷ്യം വയ്ക്കണം. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഇട തും വലതും, ഒളിഞ്ഞും തെളിഞ്ഞും മതങ്ങളെ ആക്രമിക്കുന്നുണ്ട്‌. ആഗോള തലത്തില്‍തന്നെ മതങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്തുകൊണ്ടായിരിക്കാം മതങ്ങള്‍ ആക്രമിക്കപ്പെടുന്നത്‌? ഒന്നാമതു മതത്തിന്റെ വലിയ സ്വാധീനം. ഈ സ്വാധീനത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ വിറളിപിടിച്ചു നില്‍ക്കുകയാണ്‌. അതുകൊണ്ടാണ്‌ നൂറ്റാണ്ടുകളായി ഈ മതങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌.

കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍

നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണാധികാരികള്‍ക്കു യാതൊരു മനംമാറ്റവുമുണ്ടാകുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള മനോഭാവം പോലും അവര്‍ പുലര്‍ത്തുന്നില്ല. തല്‍ഫലമായി കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും പൊതുഭരണത്തില്‍ത്തന്നെയും കാലഹരണപ്പെട്ട തത്വസംഹിതകളും പ്രത്യയശാസ്ത്രവും നയപരിപാടികളും അനുവര്‍ത്തിച്ചുവരുന്നു. ഇതു ഖേദകരമെന്നേ പറയേണ്ടതുള്ളൂ. രാജ്യതാല്‍പര്യത്തിനു പകരം പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന ഒരു ഭരണസംവിധാനമാണിന്നു കേരളത്തിലുള്ളത്‌. രാജ്യത്തിന്റെ വികസനകാര്യത്തില്‍ അന്യരാജ്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കേണ്ടതാണ്‌. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും തുറന്ന സമീപനം കൈക്കൊള്ളുകയും പൊതുവിമര്‍ശനങ്ങള്‍ക്കു താക്കീതു കൊടുക്കുകയും ചെയ്യുന്ന പക്ഷം എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനു തക്ക പക്വതയും സന്മനസ്സും നേതാക്കന്മാരും മന്ത്രിമാരും കാണിക്കുകയും വേണം.

കമ്യൂണിസവും ക്രൈസ്തവ മാനവികതയും

സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

Decree against communism- Pope Pius XII

Decree of the Holy Office in 1949

Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative


Comments

Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)


Pope Pius XII - "Decree against communism" MONTFORT Associação Cultural

ജാഗ്രത - പ്രധാനവാര്‍ത്തകള്‍