ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍
"ക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പോളിറ്റ്ബ്യൂറോയിലെ അംഗമായിരുന്നേനെ" എന്ന് ഒരു സമുന്നത നേതാവ് കുറച്ചുനാള്‍ മുമ്പ് പറഞ്ഞതായി നാം വായിച്ചിട്ടുണ്ടല്ലോ. ക്രൈസ്തവരുടെ വീക്ഷണത്തില്‍ ഇതൊരു ദൈവദൂഷണമാണ്. പണെ്ടാരു മാര്‍ക്സിസ്റ്റ് നേതാവ് (കെ. ദാമോദരന്‍) "യേശുക്രിസ്തു മോസ്കോയില്‍" എന്നൊരു പുസ്തകം (ബ്ര.വടക്കന്റെ ഭാഷയില്‍ 'നാലണ പുസ്തകം') എഴുതിയിരുന്നതായി ഓര്‍ക്കുന്നു. യേശുക്രിസ്തുവിന് ജനിക്കാന്‍ പറ്റിയ സ്ഥലം മോസ്കോ മാത്രമാണന്നായിരുന്നു അദ്ദേഹത്തിന്റെ ബോധോദയം. ഇന്ന് ആ മോസ്കോ എവിടെ?
ചില "ബുദ്ധിജീവികള്‍" ശരിയായ കമ്യൂണിസത്തിന്റ പ്രായോഗിക മാതൃക ആദിമക്രൈസ്തവസമൂഹമാണന്നു പറഞ്ഞുവച്ചതില്‍ കടലും കടലാടിയും തമ്മിലുള്ള സാധര്‍മ്യംപോലുമില്ലെന്ന് വേണമെങ്കില്‍ പറയാം. ഓര്‍വെല്ലിന്റെ നോവലിലെ ('മൃഗസങ്കേതം') സമൂഹത്തിനും, ആദിമ ക്രൈസ്തവസമൂഹത്തിനും തമ്മില്‍ എന്തു സാധര്‍മ്യമാണുള്ളത്? 'സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച്' മാര്‍ക്സിസ്റ്റുകാര്‍ വീമ്പുപറയാറുണ്ട്. (അങ്ങനെയൊരു പദം പഴയ മാര്‍ക്സിസ്റ്റ് നിഘണ്ടുവിലില്ല എന്നതാണ് വസ്തുത). പക്ഷേ, മനുഷ്യ മാഹാത്മ്യത്തിന്റെ അടിസ്ഥാനമെന്തെന്ന് ചൂണ്ടിക്കാണിക്കാതെ എങ്ങനെ സാമൂഹ്യ നീതിയെക്കുറിച്ച് പറയാനാകും?
മാര്‍ക്സിസം പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു, ക്രൈസ്തവര്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു അതുകൊണ്ട് ഇരുകൂട്ടര്‍ക്കും കൈകോര്‍ക്കാം എന്നുപറയുന്നവരുണ്ട്. എന്നാല്‍ എന്താണ് പാവങ്ങള്‍ക്ക് വേണ്ടിയുള്ള മാര്‍ക്സിസ്റ്റ് പദ്ധതി? ആത്യന്തികമായി തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിലൂടെ വര്‍ഗരഹിതസമൂഹം സൃഷ്ടിക്കാനുള്ള അവരുടെ പരിപാടിയോട് ക്രൈസ്തവര്‍ക്ക് സഹകരിക്കാനാകുമോ? വ്യക്തിസ്വാതന്ത്ര്യത്തിന് അവര്‍ എന്തു പ്രാധാന്യമാണു നല്‍കുക? മാര്‍ക്സിസം പ്രായോഗികമാക്കിയ രാജ്യങ്ങളില്‍ മനുഷ്യസ്വാതന്ത്ര്യം എങ്ങനെയായിരുന്നു? പാവങ്ങളുടെ സ്ഥിതി എന്തായിരുന്നു? കുരുതികഴിക്കപ്പെട്ട കോടിക്കണക്കിനാളുകളേയും സൈബീരിയായിലെ ക്രൂരമായ തടങ്കല്‍പാളയങ്ങളെപ്പറ്റിയും എന്തുപറയാനാവും?
ചില വിമോചനദൈവശാസ്ത്രക്കാരുടെ ഭ്രമം
ചില വിമോചനദൈവശാസ്ത്രജ്ഞന്മാരാണ് ഇങ്ങനെയുള്ള നിലപാടുകള്‍ സഭയ്ക്കുള്ളിലെത്തിച്ചത്. പാവങ്ങളോട് പക്ഷപാതപരമായ സമീപനം (ജൃലളലൃലിശേമഹ ീുശ്ി ) വേണമെന്നുപറയാന്‍ മാര്‍ക്സിസത്തിന്റെ ആവശ്യമില്ലായിരുന്നു. സഭയുടെ ആദ്യകാലം മുതലുള്ള ചരിത്രത്തില്‍നിന്നും സഭാപിതാക്കന്മാരുടേയും കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെയും ഔദ്യോഗിക സാമൂഹിക പ്രബോധനത്തില്‍നിന്നുമെല്ലാം ഈ പ്രചോദനം ഉള്‍ക്കൊള്ളാമായിരുന്നു. പക്ഷേ, തെക്കേഅമേരിക്കയില്‍ ചിലര്‍ 'സമത്വസുന്ദര" വാഗ്ദാനത്തില്‍ മയങ്ങി മാര്‍ക്സിസ്റ്റ് വിശകലനരീതിയെ അവലംബിച്ച് ഒരു ചിന്താഗതി പ്രബലമാക്കി. ഇന്ത്യയില്‍തന്നെയും ചിലര്‍ ഈ സമീപനം ഉള്‍ക്കൊണ്ട് എഴുതുകയും ക്രൈസ്തവസംഘടനകളില്‍ സ്വാധീനംചെലുത്തുകയും ചെയ്തു. കലാലയങ്ങളിലെ വിദ്യാര്‍ഥി സംഘടനയില്‍ പോലും ഇങ്ങനെയൊരു ധാരണ കടന്നുവരാന്‍ ഇക്കൂട്ടര്‍ ഇടയാക്കി. അവിടെ വിദ്യാര്‍ഥികളെ നയിക്കേണ്ട ചിലര്‍ പറഞ്ഞുകൊടുത്തത് കുട്ടികള്‍ മാവോയുടെ 'ചുവപ്പുപുസ്തകം" പഠനവിഷയമാക്കണമെന്നായിരുന്നത്രേ!! മാവോയിസം ഇപ്പോള്‍ എവിടെ?
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരുമ്പുവലയവും ചൈനയുടെ മുളവലയും തകര്‍ന്നപ്പോള്‍ ഇത്തരം പല സ്വപ്നങ്ങളും പൊലിഞ്ഞുപോയി എന്നതാണ് വസ്തുത. എന്നാലും ഇപ്പോഴും ഈ പ്രത്യയശാസ്ത്രക്കാര്‍ പാവങ്ങളുടെ പക്ഷത്താണ് എന്നുപറയുന്നത് പഴയ ആശയങ്ങളുടെ അലയടികള്‍ മാത്രമായി കരുതിയാല്‍ മതി. ഇന്ന് പ്രത്യയശാസ്ത്രക്കാരുടെ ധനക്കൊഴുപ്പ് കൂടുതല്‍ വ്യക്തമായിരിക്കെ പാവങ്ങളോടുള്ള പക്ഷപാതത്തിന് അവരുടെയിടയില്‍ മാതൃക തേടേണ്ടതില്ല. സഭ പാവപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കുറേക്കൂടി അനുഭാവത്തോടെ മനസിലാക്കാന്‍ ശ്രമിച്ചാല്‍ മതി.
അപക്വമായ വീക്ഷണങ്ങള്‍
കേരളത്തിലെ ശാസ്ത്രകലാരംഗത്തുള്ള ചില ഇടതുപക്ഷക്കാരുടെ വികലചിന്തകള്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് സമൂഹത്തെ ഏറെ സ്വാധീനിച്ചു. യുവത്വത്തിന്റെ അപക്വമായ ആവേശവും ഈ ആകര്‍ഷണത്തിന് കാരണമായിരിക്കാം. ഇംഗ്ലണ്ടിലെ പ്രസിദ്ധനായ എഴുത്തുകാരന്‍ ചെസ്റ്റര്‍ട്ടന്‍ ഒരിക്കല്‍ പറയുകയുണ്ടായി, 'ഇരുപത്' വയസാകുമ്പോള്‍ ഒരാള്‍ ഒരു സോഷ്യലിസ്റ്റായില്ലെങ്കില്‍ അയാള്‍ക്ക് ഹൃദയമില്ല' എന്ന്. എന്നാല്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തതും ഓര്‍ത്തിരിക്കണമല്ലോ, 'ഇരുപത്തഞ്ച് വയസാകുമ്പോള്‍ അയാള്‍ സോഷ്യലിസ്റ്റായി തുടര്‍ന്നാല്‍ അയാള്‍ക്ക് തലയില്ല'. (അതായത് ചിന്താ ശക്തിയില്ലായെന്ന്). വിമോചനത്തിന് മാര്‍ക്സിയന്‍ വിശകലനം ഉപാധിയാക്കിയവര്‍ ഇത് ഓര്‍ത്തിരിക്കേണ്ടതാണ്.
ഇ.എം.എസിന്റെ ഭൂപരിഷ്കരണ നിയമമാണ് സിദ്ധാന്തക്കാര്‍ പാവപ്പെട്ടവര്‍ക്ക് ചെയ്ത വലിയകാര്യമായി കേരളത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഓര്‍ത്തിരിക്കേണ്ട ഒരുകാര്യം ഭൂപരിഷ്കരണം പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വന്‍ കലാപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട് എന്നതാണ്. എന്നാല്‍, കേരളത്തില്‍ അങ്ങനെയൊരു പ്രതികരണമുണ്ടായില്ല. ശരിയാണ്. എന്താണിതിനു കാരണം? ഒരു സുപ്രധാന കാരണം ഇവിടെ ക്രൈസ്തവ മിഷണറിമാരുടെ കാലം മുതല്‍ ആരംഭിച്ച വിദ്യാഭ്യാസപ്രവര്‍ത്തനമാണ് എന്നതില്‍ സംശയമില്ല. വ്യക്തിമാഹാത്മ്യത്തെക്കുറിച്ചുള്ള അവബോധവും, സമത്വം, സ്വാതന്ത്ര്യം , സാഹോദര്യം തുടങ്ങിയ മൂല്യങ്ങളും വിദ്യാഭ്യാസത്തിലൂടെ കൈമാറിയതാണ് അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകാന്‍ ഇടയാക്കിയത്.
എന്നാല്‍, അഞ്ചോ പത്തോ സെന്റ് പിടിച്ചെടുത്ത് നല്‍കിയാല്‍ പ്രശ്നപരിഹാരമാകില്ലല്ലോ. കുടികിടപ്പവകാശം കിട്ടിയവരുടെ മക്കള്‍ക്ക് താമസസ്ഥലം ഇല്ലാതെയായി!! കൃഷി മെച്ചപ്പെടുത്താനുള്ള സംവിധാനമോ പ്രോത്സാഹനമോ ഇല്ലാതിരുന്നതുകൊണ്ട് ആ രംഗത്ത് എന്ത് വളര്‍ച്ചയാണുണ്ടായത്? മുരിക്കന്റെ കായല്‍ എങ്ങനെയായി? മറ്റൊന്ന്, ഈ സിദ്ധാന്തത്തിന്റെ വേലിയേറ്റത്തില്‍ ഇവിടെയുണ്ടായിരുന്ന വ്യവസായങ്ങള്‍തന്നെ തകരുകയും പുതിയ വ്യവസായസംരംഭങ്ങള്‍ കടന്നുവരാതെയുമായി എന്നതാണ്. വാസ്തവത്തില്‍ തൊഴിലും വരുമാനവും ഉറപ്പാക്കുകയായിരുന്നു യഥാര്‍ഥ ആവശ്യം. ലോകത്ത് എല്ലായിടങ്ങളിലുമുള്ള അനുഭവങ്ങളില്‍നിന്നും ഇതാണ് നാം മനസിലാക്കുക. പക്ഷേ, ഇവിടെ നിക്ഷേപ സൗഹൃദസമൂഹമുണ്ടായില്ല. ശരിയായ തൊഴില്‍സംസ്കാരവും രൂപപ്പെട്ടില്ല. കംപ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തത് ഈ പശ്ചാത്തലത്തിലാണല്ലോ. ഇതെല്ലാം മറന്ന് ഭൂപരിഷ്കരണത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കഥയില്ല.
മാര്‍ക്സിസം, പരിമിതമായ വീക്ഷണം
മാര്‍ക്സിയന്‍ സിദ്ധാന്തത്തെ ദൈവികവെളിപാടിന് സമാനമായി കരുതുന്നത് പാടേ തെറ്റാണ്. ഈ സിദ്ധാന്തം ഒരു പ്രത്യേക കാലഘട്ടത്തിലെ (1850-1920) യൂറോപ്യന്‍ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞ ഒരു പ്രത്യയശാസ്ത്രമാണ്. അന്നത്തേതില്‍നിന്നെല്ലാം എത്രയോ വ്യത്യസ്തമായ സങ്കീര്‍ണ സാഹചര്യങ്ങളാണ് ഇന്ന് ലോകത്തിലും ഭാരതത്തിലുമുള്ളത്. ഇന്ത്യയിലെ ജാതിസമ്പ്രദായത്തേയും മറ്റും കണക്കിലെടുത്ത് ഒരു സാമൂഹ്യവിശകലനം നടത്താന്‍ മാര്‍ക്സിനു കഴിഞ്ഞില്ല എന്ന് പണേ്ട വിമര്‍ശനമുണ്ടായിരുന്നു. ഇന്നത്തെ ആഗോള സാമ്പത്തികക്രമങ്ങളേയും ഫിനാന്‍ഷ്യല്‍ മുതലാളിത്തത്തിന്റെ രീതികളെയും വേണ്ടരീതിയില്‍ വിശകലനം ചെയ്ത് വളരാന്‍ മാര്‍ക്സിസത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ പ്രത്യേകിച്ചും മാര്‍ക്സിസത്തിന്റെ പഴഞ്ചന്‍ രീതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള വ്യഗ്രതയിലാണ് പല നേതാക്കളും. മതത്തോടുള്ള സമീപനംതന്നെ ഇതിനുദാഹരണമാണ്.
ഏതുതരത്തിലുള്ള ഹ്യൂമനിസം?
മാര്‍ക്സിസ്റ്റുകാര്‍ വ്യവസ്ഥിതിയേക്കാള്‍ മനുഷ്യന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നതാണ് അവരെപ്പറ്റി നല്ലത് പറയണമെന്നുള്ളവര്‍ പറയുന്ന ഒരുകാര്യം. മനുഷ്യനു നല്‍കുന്ന പ്രാധാന്യം ക്രൈസ്തവദര്‍ശനത്തിന്റെ അവിഭാജ്യഭാഗമാണല്ലോ. എന്നാല്‍, മനുഷ്യനെ മാര്‍ക്സിസം എങ്ങനെയാണ് കാണുന്നത് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ടല്ലോ. മാര്‍ക്സിന്റേയും കൂട്ടരുടേയും കാഴ്ചപ്പാടില്‍ മനുഷ്യന്‍ കേവലം ഭൗതീകയാഥാര്‍ഥ്യം മാത്രമാണ്. ദൈവത്തേയും നിത്യജീവിതത്തേയും കുറിച്ചുള്ള ധാരണകളെല്ലാം മിഥ്യകളാണ്, മാത്രമല്ല അങ്ങനെയുള്ള ധാരണകള്‍ മനുഷ്യനെ മയക്കത്തിലാക്കി യഥാര്‍ഥ പുരോഗതിക്ക് തടസമുണ്ടാക്കുന്നു എന്നുമായിരുന്നു അവരുടെ കാഴ്ചപ്പാട്. വാസ്തവത്തില്‍ കേവലം ഭൗതികവാദത്തിന്റ തീവ്രമായ രൂപമാണ് മാര്‍ക്സിസം. മനുഷ്യമാഹാത്മ്യത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കേണ്ട വ്യക്തിസ്വാതന്ത്ര്യത്തിനോ സ്വകാര്യസ്വത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ ഈ പ്രത്യയശാസ്ത്രത്തില്‍ വലിയ പ്രസക്തിയില്ല. ഒരു മോഹനസുന്ദരസ്വപ്നത്തിനുവേണ്ടി എല്ലാം ബലികഴിക്കുന്നതിന് അവര്‍ക്ക് മടിയില്ല. ഇങ്ങനെയൊരു ദര്‍ശനത്തിലെ മാനവികത എന്താണ്?
നീതിപൂര്‍വ്വമായ ഒരു സമൂഹം രൂപപ്പെടുത്തുന്നതിന് സ്നേഹം കൂടാതെ സാധിക്കുകയില്ല. പക്ഷേ, സ്നേഹത്തിന് ഈ പ്രത്യയശാസ്ത്രത്തില്‍ എവിടെയാണ് സ്ഥാനം? പരി.പിതാവിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. പരസ്നേഹപ്രവര്‍ത്തനങ്ങള്‍ വിപ്ലവത്തെ മന്ദീഭവിപ്പിക്കുന്നുവെന്നും മറ്റുമുള്ള മാര്‍ക്സിസ്റ്റ് നിലപാടിനെ ചൂണ്ടിക്കാട്ടിയ ശേഷമാണ് പരി.പിതാവിന്റെ ഈ പരാമര്‍ശം: "ഈ വിധത്തില്‍ കാണുമ്പോള്‍ പരസ്നേഹപ്രവര്‍ത്തനത്തെ, നിലവിലുള്ള അവസ്ഥയെ സംരക്ഷിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ (ഇവര്‍) നിരസിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇവിടെ നാം കാണുന്നത് യഥാര്‍ഥത്തില്‍ മനുഷ്യത്വരഹിതമായ ഒരു തത്വശാസ്ത്രമാണ്. വര്‍ത്തമാനകാലത്തുള്ള മനുഷ്യര്‍ ഭാവിയിലെ മോളോക്ക്് ദേവന് ബലിയര്‍പ്പിക്കപ്പെടുന്നു. ആ ഭാവിയുടെ സാക്ഷാത്കാരം സംശയാസ്പദവുമാണ്. ഇവിടെ ഇപ്പോള്‍ മാനുഷികതയോടെ പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ ആരും ലോകത്തെ കൂടുതല്‍ മാനുഷികമാക്കുന്നില്ല" (ഉലൗെ ഇമൃശമേെ ലെേ 31.യ ). സ്നേഹത്തിന് സ്ഥാനമില്ലാത്ത ഒരു മാനവികതയ്ക്ക് ക്രൈസ്തവികതയുമായി എങ്ങനെ പൊരുത്തപ്പെടാന്‍ കഴിയും. അതുകൊണ്ട് ക്രിസ്തു യഥാര്‍ത്ഥ മാര്‍ക്സിസ്റ്റാണന്നും മറ്റും പറയുന്നത് കടുത്ത അവഹേളനമാണ്.
ദൈവത്തെ പാടേ നിഷേധിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോടും, സ്നേഹത്തിന് ഇടമില്ലാത്ത ഒരു സിദ്ധാന്തത്തോടും ക്രൈസ്തവര്‍ക്ക് പൊരുത്തപ്പെടാനാവില്ല. എന്നാല്‍, മാര്‍ക്സിസ്റ്റുകളോട് ഒരുവിധത്തിലും ഇടപെടാന്‍ പറ്റില്ലേ? ക്രൈസ്തവര്‍ മനുഷ്യരെ വെറുക്കുന്നില്ല. തെറ്റായ സിദ്ധാന്തങ്ങളെയും നയപരിപാടികളെയുമാണ് എതിര്‍ക്കുന്നത്; ശക്തമായി എതിര്‍ക്കേണ്ടതും. അതിന് ഒത്തുതീര്‍പ്പില്ല. ക്രൈസ്തവസ്നേഹത്തിന്റെ സ്വഭാവം ശത്രുക്കളേയും സ്നേഹിക്കുന്നതാണ്. പക്ഷേ, സിദ്ധാന്തങ്ങളോടും നയപരിപാടികളോടും ഭരണശൈലിയോടും മമത പുലര്‍ത്തുന്നത് ആത്മവഞ്ചനയാകും, നീതീകരിക്കാനുമാവില്ല.
ക്രൈസ്തവത്വവും മാര്‍ക്സിസവും: സാധര്‍മ്യങ്ങളോ പൊരുത്തക്കേടുകളോ?
ന്യൂനപക്ഷസംരക്ഷണം എന്ന തമാശക്കഥ
പ്രഫ. ഡോ. കുര്യാസ് കുമ്പളക്കുഴി
"പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്" എന്ന മുഖവുരയോടെയാണ് വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ വിഖ്യാതമായ നോവല്‍ ആരംഭിക്കുന്നത്. പക്ഷേ, പാത്തുമ്മയുടെ ആട് ഒരു തമാശക്കഥയായില്ല.
എന്നാല്‍, ഈ മാര്‍ച്ച് 18-ലെ ദേശാഭിമാനി പത്രത്തിലെ ബെയിലൈന്‍ വാര്‍ത്ത വായിച്ചവര്‍ ഒരു തമാശക്കഥ ആസ്വദിച്ചിരിക്കണം. ഒറീസയുടെ തലസ്ഥാന നഗരിയിലെ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് ക്രൈസ്തവര്‍ക്കു പ്രാര്‍ഥനാലയമായി മാറിയിരിക്കുകയാണത്രെ! അത് ഒറീസയിലെ പീഡിതമായ ക്രൈസ്തവ ന്യൂനപക്ഷത്തിനു സി.പി.എം നല്‍കുന്ന സംരക്ഷണത്തിന്റെ മഹത്തായ സാക്ഷ്യമായി അവതരിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ എന്ന ബഹുമതി സ്വയം എടുത്തണിയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അതു പലപ്പോഴും മൂന്നു പ്രസ്താവനകളുടെയും രണ്ടു പ്രതിഷേധറാലികളുടെയും കഥയാണ്. 'എവിടെയൊരു ക്ഷാമമുണെ്ടന്നു കേട്ടാലുടന്‍ കവിതയെഴുതീട്ടതും കാശാക്കി മാറ്റുന്ന' കവികളെ നമ്മുടെ ഒരു കവി തന്നെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. അതു സി.പി.എമ്മിന് നന്നേയിണങ്ങും. ഇന്ത്യയിലെവിടെയെങ്കിലും ക്രൈസ്തവരോ മുസ്ലിംകളോ പീഡിപ്പിക്കപ്പെട്ടാല്‍ അതിനെതിരേ കേരളത്തില്‍ പ്രതിഷേധ റാലികളും പ്രസ്താവനകളും നടത്താന്‍ പാര്‍ട്ടി വളരെ ഉത്സാഹത്തോടെ രംഗത്തിറങ്ങും. ന്യൂനപക്ഷ വോട്ട് ഇവിടെ വളരെ വിലപ്പെട്ടതാണല്ലോ!
ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല എന്നോര്‍ത്തുകൊണ്ടുതന്നെ ഒരു സംശയം ഉന്നയിക്കട്ടെ- അതിനെ അപലപിക്കുന്നവര്‍ തിബത്തിലെ ചൈനീസ് അധിനിവേശത്തിനു ചരിത്രപരമായ നീതീകരണം അന്വേഷിക്കുന്നതു വൈരുധ്യമല്ലേ? ഒറീസയിലെ ക്രൈസ്തവപീഡനമോര്‍ത്തു നിലവിളിക്കുമ്പോള്‍ ചൈനയിലെ ക്രൈസ്തവസമൂഹം ആറു പതിറ്റാണ്ടായി അനുഭവിക്കുന്ന പീഡനത്തിന്റെ കാര്യം വിസ്മരിക്കുന്നതു രാഷ്ട്രീയ കാപട്യമല്ലേ? സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണാവകാശവാദത്തിലും ഇതേ ഇരട്ടത്താപ്പുണ്ട്. അതുകൊണ്ടാണ്, ഒറീസയിലെ ക്രൈസ്തവപീഡനം പോലെയോ അതിലേറെയോ ദുസഹമാണു കേരള ക്രൈസ്തവ സമൂഹം സി.പി.എമ്മില്‍ നിന്നനുഭവിക്കുന്ന മാനസികപീഡനം എന്നു മാര്‍ ജോസഫ് പവ്വത്തില്‍ തുറന്നുപറഞ്ഞത്.
മതത്തെ കമ്യൂണിസത്തിന്റെ മുഖ്യശത്രുവായി കരുതുന്നവര്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നു വാദിക്കുന്നതിനെക്കാള്‍ തമാശയായി മേറ്റ്ന്താണുള്ളത്? കാലു രണ്ടും മുറിച്ചു മാറ്റി കൃത്രിമക്കാലു പിടിപ്പിക്കുന്ന കപടകാരുണ്യമാണത്. അതുകൊണ്ടാണ് 'സി.പി.എം പാര്‍ട്ടി ഓഫീസ് ക്രൈസ്തവര്‍ക്കു പ്രാര്‍ഥനാലയം' എന്ന വാര്‍ത്ത ഒരു തമാശക്കഥയായി മാറുന്നത്.
നാലഞ്ചു ചെറുപ്പക്കാര്‍, യശഃശരീരനായ എ.കെ ഗോപാലന്റെ ചിത്രം തൂക്കിയിരിക്കുന്ന ഒരു മുറിയില്‍ ഗാനാലാപനം നടത്തുന്ന ഒരു ഫോട്ടോയാണു വാര്‍ത്തയ്ക്കുള്ളിലുള്ളത്. സാധാരണ പ്രാര്‍ഥനാവേദികളില്‍ ഒരു കുരിശുരൂപമോ യേശുവിന്റെ രൂപമോ അല്ലെങ്കില്‍ ഏതെങ്കിലും വിശുദ്ധന്റെയോ വിശുദ്ധയുടെയോ ചിത്രങ്ങളോ ആണുണ്ടാവുക. പക്ഷേ, പത്രം നല്‍കുന്ന ഫോട്ടോയില്‍ അത്തരമൊരു ദൃശ്യം കാണുന്നില്ല. എ.കെ.ജിയെത്തന്നെ തങ്ങളുടെ പ്രാര്‍ഥനകള്‍ക്കു മധ്യസ്ഥനായി കാണുന്ന എതെങ്കിലും പുതിയ പ്രാര്‍ഥനക്കാരായിരിക്കാമവര്‍!
2008 ഓഗസ്റ്റ് 23-ന് ഒറീസയില്‍ വിശ്വഹിന്ദു പരിഷത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും നാല് അനുയായികളും മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ചു. 25-ന് സ്വാമിയുടെ സംസ്കാര ദിനത്തില്‍ നടത്തിയ ഒറീസാ ബന്തിനോടനുബന്ധിച്ചാണ് ക്രൈസ്തവര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഒട്ടേറെ പേര്‍ മരണമടഞ്ഞു. നൂറുകണക്കിനു വീടുകളും നിരവധി ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി കാടുകളില്‍ അഭയംതേടി. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനഭംഗത്തിനിരയായി.
ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മാരകമായ മുറിവായിരുന്നു ഒറീസകലാപം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചത്. അക്രമത്തിനിരയായവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും നിരവധി മനുഷ്യസ്നേഹികള്‍ ഓടിയെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും അക്കുട്ടത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരായ സുരേഷ് കുറുപ്പും സി.കെ ചന്ദ്രപ്പനും സംഭവസ്ഥലം സന്ദര്‍ശിച്ചവരില്‍പെടുന്നു. ഇതാണ് സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണമായി ഉയര്‍ത്തിപ്പിടിക്കുന്നത്.
ഈ സന്ദര്‍ശനം നല്ലതുതന്നെ. പക്ഷേ, അവര്‍ മാത്രമേ അവിടെ ചെന്നിരുന്നുള്ളൂ എന്നും അതുകൊണ്ടാണു കലാപം ശമിച്ചത് എന്നുമൊക്കെ തോന്നുംവിധം അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുന്നതു ബാലിശമല്ലേ? ഇടതുപക്ഷ എംപിമാര്‍ ജീവന്‍ പണയംവച്ചാണ് അവിടെ ചെന്നതെന്നും അന്നു കോണ്‍ഗ്രസും മറ്റും എവിടെയായിരുന്നു എന്നും കഴിഞ്ഞ ദിവസം കേരളത്തിലെ എല്‍.ഡി.എഫ് കണ്‍വീനര്‍ ആവേശം കൊള്ളുന്നതു കണ്ടു. കേള്‍ക്കുന്നവര്‍ക്കും സാമാന്യ ബുദ്ധിയുണെ്ടന്ന കാര്യമെങ്കിലും ഇത്തരം നേതാക്കള്‍ ഓര്‍മിക്കാത്തതെന്തുകൊണ്ടാണോ ആവോ? ഈ അവകാശവാദക്കാര്‍ക്ക് അവിടെ ന്യൂനപക്ഷപീഡനക്കാരെ സംരക്ഷിച്ച രാഷ്ട്രീയപ്രസ്ഥാനവുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാന്‍ ഒരു മടിയുമുണ്ടായില്ലല്ലോ!
കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയ രാജ്യങ്ങളിലൊന്നും ക്രിസ്തുമതത്തിനു പരിക്കേല്‍ക്കാതിരുന്നിട്ടില്ല. കമ്യൂണിസ്റ്റുഭരണകൂടങ്ങള്‍ തകര്‍ന്ന് ഒന്നരദശകം കഴിഞ്ഞിട്ടും, അവിടങ്ങളില്‍ പിടിച്ചെടുക്കപ്പെട്ട ദേവാലയങ്ങളും മറ്റും മുഴുവന്‍ തിരിച്ചുകൊടുത്തു കഴിഞ്ഞിട്ടില്ല. ആ പ്രസ്ഥാനത്തിന്റെ ഒരു സംസ്ഥാന കമ്മിറ്റി ഓഫീസ് ക്രൈസ്തവര്‍ക്കു പ്രാര്‍ഥനാലയമായിരിക്കുന്നു എന്നു കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? കുറുക്കന്റെ അടുക്കളയിലോ കോഴിയുടെ സുഖവാസം?
ഇന്ത്യന്‍ സംസ്ഥാനങ്ങളിലാദ്യമായി, 1957-ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റു പാര്‍ട്ടി ആദ്യം നടത്തിയ ശ്രമങ്ങളിലൊന്ന്, വിദ്യാഭ്യാസ ബില്ലിന്റെ മറവില്‍ കേരളത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമല്ല എന്നു സ്ഥാപിച്ചെടുക്കാനായിരുന്നല്ലോ. ഇന്ത്യന്‍ ഭരണഘടനയില്‍ തട്ടിയാണ് ആ ഗൂഢനീക്കം തകര്‍ന്നു പോയത്. അതിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കാന്‍ സംസ്ഥാനത്തിനു വെളിയില്‍ നിന്നുള്ള അഭിഭാഷകരെ മുഖ്യമന്ത്രി ഇ.എം.എസ് ഏര്‍പ്പെടുത്തുകയും ചെയ്തു.
അതുതന്നെ 2006-ലെ സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ ബില്ലിലും ആവര്‍ത്തിച്ചു. അതും ഭരണഘടനയില്‍ തട്ടിത്തന്നെ തകര്‍ന്നുവീണു. 2006 ജൂലൈ 19-ന്, കോടതിവിധി പ്രതികൂലമായതിന്റെ പേരില്‍ എസ്.എഫ്.ഐക്കാരുടെ വ്യാപകമായ അക്രമങ്ങള്‍ക്കിരയായതു കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മാത്രമായിരുന്നില്ലേ? ഏതു ന്യൂനപക്ഷത്തോടാണു സി.പി.എംകാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലാതെ സഹിഷ്ണുത കാണിച്ചിട്ടുള്ളത്? ഏതു ന്യൂനപക്ഷ സ്ഥാപനത്തെയാണവര്‍ സ്വതന്ത്രമായും സുരക്ഷിതമായും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുള്ളത്? ന്യൂനപക്ഷാവകാശ ധ്വംസന ത്തിന്റെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ 1957 മുതല്‍ നാളിതുവരെ മുടങ്ങാതെ കോടതി കയറേണ്ടിവരുന്നത് സി.പി.എമ്മിന്റെ സംരക്ഷണസുഖം അനുഭവിക്കുന്നതു കൊണ്ടല്ലേ?
വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമല്ല, ആതുരശുശ്രൂഷാ കേന്ദ്രങ്ങളെയും ജീവകാരുണ്യപ്രസ്ഥാനങ്ങളെയും പോലും അവര്‍ ആക്രമണത്തില്‍ നിന്നൊഴിവാക്കാറുണേ്ടാ? പ്രാര്‍ഥനയും രോഗീശുശ്രൂഷയും മാത്രം സേവനമാക്കിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തോടു ചെയ്ത ക്രൂരത ആര്‍ക്കാണു മറക്കാന്‍ കഴിയുക? എല്ലാം കഴിഞ്ഞപ്പോള്‍ മാധ്യമപ്പടയുടെ അകമ്പടിയോടെ അവിടെയെത്തിയ സി.പി.എം സെക്രട്ടറി പോലീസ് അതിക്രമത്തെ അപലപിച്ചതും ഓര്‍മയുണ്ട്. ഒടുവില്‍ സുപ്രീംകോടതി തന്നെയാണ് ധ്യാനകേന്ദ്രത്തിന്റെയും രക്ഷകനാ യത്.
സ്ഥാപനങ്ങള്‍ക്കു നേരേ മാത്രമല്ല, മതാധ്യക്ഷന്മാരും സമുദായാചാര്യന്മാരും ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കു നേരെയും മാര്‍ക്സിസ്റ്റു നേതാക്കളും അവരുടെ കുട്ടിസഖാക്കളും ചൊരിയുന്ന ഭര്‍ത്സനങ്ങള്‍ എത്രയോ അപമാനകരമാണ്, വേദനാജനകമാണ്? മതാധ്യക്ഷന്മാര്‍ നികൃഷ്ട ജീവികളാണ്, അവരുടെ വാക്കുകള്‍ വിശുദ്ധ കള്ളങ്ങളാണ്, അവരുടെ ളോഹ അഴിമതിക്കുള്ള മറയാണ്, ളോഹധാരികളെ ചാട്ടവാറിനടിക്കണം, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെന്‍ ഹെദ്രീന്‍ സംഘമാണ്, അതിന്റെ അധ്യക്ഷന്‍ കയ്യാഫസാണ്, യേശുക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കില്‍ പോളിറ്റ് ബ്യൂറോ അംഗമായേനേ തുടങ്ങിയ ദുര്‍മൊഴികള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെയാകെ മലീമസമാക്കിയില്ലേ?
ഇതാണോ ന്യൂനപക്ഷ സംരക്ഷണം? കേരളത്തിലെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും ക്രൈസ്തവരെ ഇത്രയേറെ വേദനിപ്പിക്കുകയും മുറിവേല്‍പിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനം സി.പി.എമ്മിനെപ്പോലെ മറ്റൊന്നില്ല. ഇന്ത്യയാകെ നോക്കുമ്പോള്‍, വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും പോലെയുള്ള വര്‍ഗീയ സംഘടനകള്‍ അവരുടെ മൂര്‍ച്ച വരുത്തിയ കത്തികള്‍ ന്യൂനപക്ഷങ്ങളുടെ നെഞ്ചിനു നേരെയാണുയര്‍ത്തുന്നത് എന്ന കാര്യം മറക്കുന്നില്ല. മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ദുസ്സഹമായി കാണുന്ന അത്തരക്കാര്‍ സ്വന്തം പല്ലും നഖങ്ങളും മൂടിവയ്ക്കുന്നില്ല. പക്ഷേ, സി.പി.എം ആട്ടിന്‍തോലണിഞ്ഞ ചെന്നായുടെ വേഷത്തിലാണു സൗഹൃദത്തിനെത്തുന്നത്. ധൃതരാഷ്ട്രരെപ്പോലെ കപടസ്നേഹം കാട്ടിയാണാലിംഗനം ചെയ്യുന്നത്. ഈ വൈരുധ്യാത്മക തമാശകള്‍ക്കൊക്കെ ചരിത്രംതന്നെ അന്ത്യം കുറിക്കുമെന്നു പൂര്‍വയൂറോപ്യന്‍ രാജ്യങ്ങള്‍ നമുക്കു പറഞ്ഞുതരുന്നു. അതാണൊരു പ്രതീക്ഷ; ആശ്വാസവും.
ഈ മൗനത്തിന്റെ അര്‍ത്ഥമെന്ത്?
കെ.എം. ചുമ്മാര്‍
മതം രാഷ്ട്രീയത്തിലിടപെടുന്നത് തെറ്റാണെങ്കില്‍ സംസ്കാരശൂന്യമായ സി.ഡി. കള്‍ ഇറക്കിക്കൊണ്ടും പാഠപുസ്തകങ്ങളില്‍ മതവിരുദ്ധത വിളമ്പിക്കൊണ്ടും ഭരണകൂടം മതകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയാണോ എന്ന് ഒരു സിപിഎം നേതാവും പറഞ്ഞിട്ടില്ല. പി.ജെ. ജോസഫ് പുറപ്പുഴ പള്ളിയോഗത്തിലംഗമാകുന്നത് തെറ്റ്; ഇ.എം.എസിന്റെ മരുമകന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുന്നത് ശരി. നല്ല മതനിരപേക്ഷത തന്നെ!
"ഭരണഘടന അനുശാസിക്കുന്ന മതേതരത്വം കാത്തുസംരക്ഷിക്കാന്‍ കേരളത്തില്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഇടതുജനാധിപത്യമുന്നണിക്കാണ്."
മന്ത്രി മോന്‍സ് ജോസഫ് ഈരാറ്റുപേട്ടയില്‍ കേരളാകോണ്‍ഗ്രസ് (ജെ) യുടെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ പുറപ്പെടുവിച്ച അവകാശവാദമാണിത് (ദീപിക 15-3-09). മന്ത്രി ഇങ്ങനെ തുടര്‍ന്നു-
"മതേതരത്വദര്‍ശനവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍, എല്ലാ മതങ്ങള്‍ക്കും വിവിധ മതസ്ഥര്‍ക്കും സ്വാതന്ത്ര്യത്തോടെയും സൗഹാര്‍ദ്ദപരമായും പ്രവര്‍ത്തിച്ചു മുന്നോട്ടു പോകുവാന്‍ കഴിയുന്ന സാമൂഹികസാഹചര്യം സംസ്ഥാനത്ത് അഭംഗുരം പരിപാലിക്കാന്‍ കഴിഞ്ഞിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭരണം കാഴ്ചവച്ചതുകൊണ്ടാണ്."
ഈ മന്ത്രി ഈ നാട്ടിലാണോ കഴിയുന്നത്? അദ്ദേഹവും കൂടി അംഗമായിരിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍, മറ്റു സമുദായക്കാരുടെ കാര്യം പോകട്ടെ, സ്വന്തം സമുദായം എത്രത്തോളം അസംതൃപ്തരാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെ?
മുന്‍നായനാര്‍ മന്ത്രിസഭക്കാലത്ത് കേരളാകോണ്‍ഗ്രസ് (ജെ) നേതാവ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസവകുപ്പ് ഇത്തവണ പിടിച്ചെടുത്ത് മാര്‍ക്സിസ്റ്റുപാര്‍ട്ടിയംഗത്തെത്തന്നെ ഏല്‍പിച്ചത് 'മതേതരത്വം കാത്തു സംരക്ഷിക്കാന്‍' വേണ്ടി 'എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ' കൈക്കൊണ്ട സദുദ്ദേശപരമായ ഒരു നടപടിയാണെന്ന് കോണ്‍ട്രാക്ടര്‍മാരെ 'കൈകാര്യം ചെയ്യുന്ന' മരാമത്തു വകുപ്പു മന്ത്രി വിശ്വസിക്കുന്നുണേ്ടാ?
ഇന്നത്തെ മന്ത്രിസഭ അധികാരമേറ്റെടുത്ത അന്നുമുതല്‍ വിദ്യാഭ്യാസവകുപ്പില്‍ നടന്നുവരുന്ന എല്ലാ പരിഷ്കാരങ്ങളും സിപിഎം ബോധപൂര്‍വ്വം നടത്തുന്ന നടപടികളാണെന്ന് ഈ മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വത്തിനും ഇന്നുവരെ ബോദ്ധ്യമായിട്ടില്ലാ എന്നു തോന്നുന്നു. പാഠപുസ്തകങ്ങളും ചോദ്യക്കടലാസുകളും ഒന്നും വരുത്തി പരിശോധിച്ചിട്ടില്ലെങ്കില്‍ പോകട്ടെ, ബിഷപ്പിന്റെ ആട്ടിറച്ചി ഭക്ഷണം ചിത്രീകരിച്ച സിഡി യെങ്കിലും ഒന്നു വരുത്തിക്കാണാന്‍ ഇന്നുവരെ സമയം കിട്ടിയില്ലെ? കണ്ടിട്ടും അതില്‍ പ്രതിഷേധാര്‍ഹമായി എന്തെങ്കിലും ഉണെ്ടന്നു തോന്നിയില്ലെ? തോന്നിയിട്ടുണെ്ടങ്കില്‍ ഇതിനെതിരേ ഒരു വാക്ക് ഉരിയാടാന്‍ ധൈര്യം തോന്നിയില്ലെ?
ഇന്ത്യന്‍ ഭരണഘടനയും അതിലെ മതേതരത്വദര്‍ശനവുമെല്ലാം 1946-49 കാലഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ബഹുഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി എഴുതിയുണ്ടാക്കിയതാണ്. അതിലെ ന്യൂനപക്ഷാവകാശങ്ങളെപ്പറ്റി വ്യക്തമായ വിയോജിപ്പുള്ള ബിജെപി യുടെ ഒരു മന്ത്രിസഭ കേന്ദ്രത്തില്‍ ഭരണം നടത്തിയിട്ടുണെ്ടങ്കിലും ഭരണഘടനയിലെ ഈ വകുപ്പുകള്‍ വെട്ടിത്തിരുത്തലുകള്‍ക്കു വിധേയമാകാതെ ഇന്നും നിലനില്‍ക്കുന്നു.
സി.പി.എം. കടിഞ്ഞാണ്‍ പിടിക്കുന്ന മൂന്നാംചേരി ഇന്നത്തെ യുപിഎ ഭരണത്തെ തുടച്ചുമാറ്റിക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്നാല്‍ അവര്‍ ഇന്നത്തെ ഭരണഘടനയും മതേതരത്വവും ന്യൂനപക്ഷാവകാശവുമെല്ലാം കാത്തുസൂക്ഷിക്കുമെന്ന് ജോസഫ് ഗ്രൂപ്പുകാര്‍ പ്രതീക്ഷിക്കുന്നുണേ്ടാ? കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയുടെ ഭരണാവകാശം ഒരു ദിവസത്തേക്കെങ്കിലും ലഭിച്ചാല്‍ അവര്‍ മാതൃകയാക്കി നടപ്പാക്കാന്‍ പോകുന്നത് സോവ്യറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ഭരണഘടനയായിരിക്കും. സോവ്യറ്റ് ഭരണഘടനയുടെ 124-ാം വകുപ്പായി മതവിശ്വാസത്തെപ്പറ്റി എഴുതി വച്ചിരുന്നത് അതേപടി താഴെ പകര്‍ത്തുന്നു-
"പൗരന്മാര്‍ക്ക് മന:സാക്ഷി സ്വാതന്ത്ര്യത്തിന് ഉറപ്പുനല്‍കാന്‍ വേണ്ടി സോവ്യറ്റ് യൂണിയനിലെ സഭയെ (പള്ളിയെ) സ്റ്റേറ്റില്‍ നിന്നും സ്കൂളിനെ സഭ (പള്ളി) യില്‍ നിന്നും വേര്‍പെടുത്തിയിരിക്കുന്നു. മതപരമായ ആരാധനാസ്വാതന്ത്ര്യവും മതത്തിനെതിരായ പ്രചരണസ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും വേണ്ടി അംഗീകരിക്കപ്പെട്ടിരിക്കുന്നു."
ഇന്ത്യന്‍ ഭരണഘടന മതവിശ്വാസം, മതാചരണം, മതപ്രചാരണം എന്നീ മൂന്നു സ്വാതന്ത്ര്യങ്ങള്‍ അനുവദച്ചിരിക്കുന്ന സ്ഥാനത്ത് സോവ്യറ്റ് ഭരണഘടന മതത്തിനെതിരായ പ്രചാരണസ്വാതന്ത്ര്യമാണ് അംഗീകരിച്ചിരുന്നത്!
ജോസഫ് ഗ്രൂപ്പുകാരുടെ മുന്നണിയുടെ സാരഥ്യം വഹിക്കുന്നവരുടെ ദൃഷ്ടിയില്‍ മതനിരപേക്ഷത (മതേതരത്വം എന്നവര്‍ പറയാറില്ല) കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഈ.എം.എസിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ-"മതനിരപേക്ഷതയെന്നാല്‍ രാഷ്ട്രീയവും വിദ്യാഭ്യാസവും മതത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെടുത്തുകയെന്നര്‍ത്ഥം... സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അവരുടെ ഇഷ്ടത്തിനൊത്തു നടത്താന്‍ അനുവദിക്കണമെന്നാണ് ക്രിസ്തീയസമുദായത്തിലെ പ്രമാണിമാര്‍ ആവശ്യപ്പെടുന്നത്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ യാതൊരു തരത്തിലുമുള്ള സര്‍ക്കാര്‍ ഇടപെടലും ഉണ്ടാവരുത്. അതേസമയം മതേതരരീതിയില്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നതുപോലെ അവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം എന്നും അവര്‍ ആവശ്യപ്പെടുന്നു" (മതനിരപേക്ഷതയുടെ പ്രശ്നങ്ങള്‍ - പേജ് 39).
സിപിഎമ്മിന്റെ ഭരണത്തില്‍ ഇത്തരം 'തോന്ന്യാസ'മൊന്നും നടക്കാന്‍ പോകുന്നില്ല എന്ന സൂചന ഈ പ്രസ്താവനയില്‍ അടങ്ങിയിട്ടുണ്ടല്ലൊ.
എന്നെങ്കിലും ഒരു കാലത്ത് ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു മുന്നണിക്കു ലഭിക്കുകയും ആ മുന്നണിയില്‍ ജോസഫ് ഗ്രൂപ്പ് കേരളകോണ്‍ഗ്രസ് ഉണ്ടായിരിക്കുകയും ചെയ്താല്‍ സോവ്യറ്റ് മോഡല്‍ മതനിരപേക്ഷത ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജോസഫ് ഗ്രൂപ്പുകാര്‍ എന്തു നിലപാടെടുക്കും എന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കളിലൊരാളും നാളിതുവരെ പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ സിപിഎമ്മിന്റെ നീക്കങ്ങളെ അവര്‍ അനുകൂലിക്കും എന്ന ഉറപ്പുലഭിച്ചതിനുശേഷമാണ് ആ പാര്‍ട്ടിയെ മുന്നണിയില്‍ ചേര്‍ത്തത്. ഇ.എം.എസ്. തന്നെ ഇക്കാര്യം എഴുതിവച്ചിട്ടുള്ളതു നോക്കുക-
"ഇടതുജനാധിപത്യമുന്നണിയില്‍പ്പെട്ടവരും, കേരളാകോണ്‍ഗ്രസ് (ജെ) യില്‍പ്പെട്ടവരും തമ്മില്‍ സഹകരണബന്ധം വളര്‍ത്തുമ്പോള്‍ത്തന്നെ ആ പാര്‍ട്ടിയുടെ നേരെ വിമര്‍ശനാത്മകമായ നിലപാട് അംഗീകരിക്കുക കൂടി ചെയ്യേണ്ടതുണ്ട്. അതിന്റെ ഒരു രൂപമാണ് കേരളാകോണ്‍ഗ്രസ് (ജെ) യ്ക്ക് ക്രിസ്ത്യന്‍ പള്ളി മേധാവികളുമായുള്ള ബന്ധം സംബന്ധിച്ച് എന്റെ പരാമര്‍ശം. പള്ളിയോടു വിധേയത്വം പുലര്‍ത്താത്ത, മതനിരപേക്ഷതയുടെ രാഷ്ട്രീയത്തില്‍ ഊന്നിനില്‍ക്കുന്ന, ഒരു പാര്‍ട്ടിയായി കേരളാ ജോസഫ് ഗ്രൂപ്പു മാറണം എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം" (17-11-1989-ലെ വ'ചിന്ത' വാരികയില്‍)
ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ചേരാന്‍ ചെന്ന ജോസഫിനോട് പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറഞ്ഞുവരാന്‍ നമ്പൂതിരിപ്പാടു പറഞ്ഞുവിട്ടല്ലൊ. അതിന് ജോസഫ് ഗ്രൂപ്പിന്റെ പ്രതികരണമെന്തായിരുന്നു എന്നറിയാന്‍ ഇ.എം.എസിന്റെ താഴെപ്പറയുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക-
1. "യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ പള്ളി മേധാവികളുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന പ്രതീതിയാണ് കേരളാകോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുള്ളത്. അത് ജോസഫ് കേരളായെ സംബന്ധിച്ചും ബാധകമാണ്. പക്ഷേ അതില്‍ ഇപ്പോള്‍ ഒരു മാറ്റം വന്നിട്ടുണ്ട്. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും, കൂട്ടിക്കുഴയ്ക്കുന്നത് മതനിരപേക്ഷത യെന്ന നമ്മുടെ ദേശീയ പാരമ്പര്യത്തിന് എതിരാണെന്നും ജോസഫ് ഗ്രൂപ്പ് കേരളാ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു." (ചിന്ത വാരിക 25.1.1991).
മതം രാഷ്ട്രീയത്തിലിടപെടുന്നത് തെറ്റാണെങ്കില്‍ സംസ്കാരശൂന്യമായ സി.ഡി. കള്‍ ഇറക്കിക്കൊണ്ടും പാഠപുസ്തകങ്ങളില്‍ മതവിരുദ്ധത വിളമ്പിക്കൊണ്ടും ഭരണകൂടം മതകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയാണോ എന്ന് ഒരു സിപിഎം നേതാവും പറഞ്ഞിട്ടില്ല. പി.ജെ. ജോസഫ് പുറപ്പുഴ പള്ളിയോഗത്തിലംഗമാകുന്നത് തെറ്റ്; ഇ.എം.എസിന്റെ മരുമകന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുന്നത് ശരി. നല്ല മതനിരപേക്ഷത തന്നെ!
ഇ.എം.എസ്. വീണ്ടും ഇങ്ങനെ ആവര്‍ത്തിക്കുന്നു-
2. "ഇതിലൊരു വ്യത്യാസം അടുത്ത കാലത്തു വന്നിരിക്കുന്നു. പള്ളിമേധാവികള്‍ സജീവരാഷ്ട്രീയത്തില്‍ പങ്കുകൊള്ളുന്നതിനെ ജോസഫ് കേരളാ എതിര്‍ത്തിരിക്കുന്നു... പള്ളി മേധാവികള്‍ രാഷ്ട്രീയത്തില്‍ നിന്നും തികച്ചും വേര്‍പെട്ടു നില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ പള്ളിയുടെ ഇടപെടലിനെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയായി ജോസഫ് കേരളാ സ്വയം മാറിയിരിക്കുന്നു." (ചിന്ത വാരിക. 22-3-1991).
3. "ഒരു മതത്തിന്റെ പേരില്‍ രൂപവല്‍ക്കരിച്ച രാഷ്ട്രീയപാര്‍ട്ടിയല്ല കേരളാകോണ്‍ഗ്രസ്സെങ്കിലും ഒരു കാലത്ത് അതിനുമേല്‍ ക്രിസ്ത്യന്‍ പള്ളി മേധാവികള്‍ക്ക് വമ്പിച്ച സ്വാധീനമുണ്ടായിരുന്നു. ആ സ്ഥിതിയില്‍ മാറ്റം വന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാകോണ്‍ഗ്രസ് മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിനെതിരേ ശക്തമായ നിലപാട് എടുത്തത്. മാണി കേരളാ അതു ചെയ്തിട്ടില്ല" (ജാതി, മതം, രാഷ്ട്രീയം എന്ന ലഘുലേഖയില്‍ പേജ് 37).
നമ്പൂതിരിപ്പാടു പറയുന്ന തരത്തിലൊരു മാറ്റം ജോസഫ് ഗ്രൂപ്പ് കേരളാകോണ്‍ഗ്രസ്സില്‍ വന്നിട്ടുണേ്ടാ? ഉണെ്ടന്നോ ഇല്ലെന്നോ തുറന്നുപറയേണ്ടത് ആ പാര്‍ട്ടിയുടെ നേതാക്കളാണ്. പക്ഷേ ചെയര്‍മാന്‍ തൊട്ടിങ്ങോട്ട് എല്ലാ നേതാക്കളും വായ് മുറുക്കി അടച്ചിരുപ്പാണ്-തന്ത്രപൂര്‍വ്വമായ മൗനം! ഉണെ്ടന്നു പറഞ്ഞാല്‍ പള്ളി പിണങ്ങും; ഇല്ലെന്നു പറഞ്ഞാല്‍ സഖാക്കള്‍ പിണങ്ങും. ആരെയും പിണക്കുന്നത് ബുദ്ധിപൂര്‍വ്വമല്ലല്ലൊ.
ഇ.എം.എസ്. പറഞ്ഞവിധമുള്ള ഒരു മാറ്റം ആ പാര്‍ട്ടിയില്‍ വന്നിട്ടുണെ്ടങ്കില്‍ കേരളാകോണ്‍ഗ്രസിന്റെ സ്ഥാപകപ്രസിഡന്റായ കെ.എം. ജോര്‍ജിന്റെ ആത്മാവ് അതു ക്ഷമിക്കുകയില്ല. എന്തായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നു മനസ്സിലാക്കാന്‍ 1967-ലെ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പേരു വച്ചു പ്രസിദ്ധീകരിച്ച 'വോട്ടര്‍മാര്‍ക്ക് ഒരു തുറന്ന കത്ത്' എന്ന പ്രസ്താവനയിലെ ആദ്യഖണ്ഡിക വായിച്ചാല്‍ മതി. അത് താഴെ ഉദ്ധരിക്കുന്നു-
"ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്ന കാലത്തോളം ജനാധിപത്യശത്രുക്കളും സ്വാതന്ത്ര്യധ്വംസകരുമായ കമ്യൂണിസ്റ്റുകാരുടെ കാലുകള്‍ ഈ മണ്ണില്‍ ഉറയ്ക്കുകയേ ഉള്ളൂ. കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ ഈ രാജ്യത്തെ ഒരു തളികയില്‍ വച്ച് കമ്യൂണിസത്തിന് കാഴ്ചവയ്ക്കുന്ന ദുരന്തം നാം കാണേണ്ടിവരും. കോണ്‍ഗ്രസ് + ഭരണം = ദുരിതം ആണെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. ദുരിതത്തില്‍ നിന്നാണ് കമ്യൂണിസ്റ്റ് വിഷവൃക്ഷം മുളച്ചുവളരുന്നത്. കേരളത്തിലെ രാഷ്ട്രീയപെന്‍ഡുലം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുപാര്‍ട്ടിക്കും ഇടയ്ക്കാണ് ആടുന്നതെന്ന് ഒരു രാഷ്ട്രീയനിരീക്ഷകന്‍ മുമ്പൊരിക്കല്‍ എഴുതി. ഇന്ന് ആ സ്ഥതി മാറിയിരിക്കുന്നു. പെന്‍ഡുലം മുട്ടുന്ന ഒരറ്റം കേരളാ കോണ്‍ഗ്രസ്സാണിന്ന്"
കോണ്‍ഗ്രസിനെ സംബന്ധിച്ച് 1967-ല്‍ ഉണ്ടായിരുന്ന ജോര്‍ജ് സാറിന്റെ കാഴ്ചപ്പാട് പില്‍ക്കാലത്തു മാറിയെന്ന് നമുക്കറിയാം. പക്ഷേ ഒരുകാലത്തും കമ്യൂണിസത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടു മാറിയിരുന്നില്ല.
എന്നാല്‍ കെ.എം. ജോര്‍ജിന്റെയും പി.ടി. ചാക്കോയുടെയും മക്കളുടെ കാലമായപ്പോള്‍ രാഷ്ട്രീയപെന്‍ഡുലം 'കമ്യൂണിസ്റ്റു വിഷവൃക്ഷ' ത്തിന്റെ കൊമ്പിലുടക്കി ആട്ടം നിലച്ച കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്.
ഇടതു ഭരണത്തില്‍ ക്രൈസ്തവ സഭയ്ക്ക് തിക്താനുഭവം മാത്രം : മാര്‍ പവ്വത്തില്‍
കേരളത്തിലെ ഇടതു ഭരണത്തില്‍ ക്രൈസ്തവ സഭയ്ക്ക് തിക്താനുഭവം മാത്രമാണുള്ളതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പിഒസിയില്‍ ഇന്നലെ കേരള സഭയിലെ 29 രൂപതകളിലെയും ജാഗ്രതാ സമിതി ഡയറക്ടേഴ്സിനും വക്താക്കള്‍ക്കും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1957-ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളത്തിലെ സര്‍ക്കാരെന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഭരണക്രമം നടപ്പാക്കാനാവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എ ന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് സമുദായാംഗങ്ങള്‍ ചി ന്തിക്കണം.കേരളം ബംഗാളാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. കേരളത്തില്‍ മതസ്വാതന്ത്ര്യം എന്നൊന്നില്ല.1957-ലെ സര്‍ക്കാരാണ് ഇത്തരമൊരവസ്ഥയ്ക്ക് തുടക്കമിട്ടത്. ക്രൈസ്തവര്‍ക്ക് ലഭിക്കാവുന്ന സ്വാതന്ത്യം പൂര്‍ണതോതില്‍ കേരളത്തില്‍ ലഭ്യമായിട്ടില്ലെന്നും ആര്‍ച്ച് ബിഷപ് ആരോപിച്ചു. ഇത്രത്തോളം ക്രൈസ്തവ പീഡനം കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ന്യൂനപക്ഷാവകാശം ലഭിക്കാത്ത അവസ്ഥയാണുള്ളത്. കെഇആര്‍ പരിഷ്ക്കരണമുള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടു വന്ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്.ബീഹാര്‍ പോലുള്ള പിന്നോക്ക സംസ്ഥാനങ്ങളില്‍ പോലും അഖി ലേന്ത്യാ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളപ്പോ ള്‍ കേരളത്തില്‍ അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം വളര്‍ത്തിയെടുക്കാനുള്ള സഭയുടെ ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ത കര്‍ക്കുകയാണ്. വിദ്യാ്യാസ കച്ചവടക്കാരെന്നുള്‍പ്പെടെ സഭയ്ക്കെതി രേ ദുരാരോപണങ്ങളും പ്രചരണങ്ങളും നടത്തുന്നവരെ തിരിച്ചറിയണം. താമരശേരിയില്‍ ഒരു നേതാവ് നടത്തിയ വൃത്തികെട്ട പരാമര്‍ശം സഭയും സമുദായാംഗങ്ങളും മറന്നിട്ടില്ല. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുളള നിയമ പരിഷ് ക്കരണ സമിതിയില്‍ മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ പിന്തുണയ്ക്കുന്നവര്‍ മാത്രമാണുണ്ടായിരുന്നത്. സഭയുടെയും സഭാംഗങ്ങളുടെയും വിശ്വാസങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നിയമ പരിഷ്ക്കരണ ശിപാര്‍ശകളിലൂടെ ശ്രമിക്കുന്നത്. ചോദ്യക്കടലാസ്, സിഡി, പാഠപുസ്തകം എന്നിവയിലൂടെ മതമേലധ്യക്ഷന്‍മാരെ അവഹേളിക്കാനും വി്വാസങ്ങള്‍ക്കെതിരേയും നടത്തുന്ന പ്രചരണങ്ങള്‍ സഭാവിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ ഇത്തരക്കാര്‍ സഭയെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. വിശ്വാസികളെന്നു പറയുന്ന ചിലര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ നിലനില്‍പ്പിനു വേണ്ടി ഇടതുപക്ഷമാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് വാദിക്കുന്നുണ്ട്. ഇവരെ സത്യം ബോധ്യപ്പെടുത്തുകയും ശരിയായ മാര്‍ഗത്തിലേക്ക് കൊണ്ടു വരാനും നമുക്ക് കഴിയണം. ലോക്സഭാ ഇലക്ഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ മാത്രമല്ല കേരള സര്‍ക്കാരിന്റെ കൂടി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന അവസരമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി പറയുന്ന അവസരത്തില്‍ ഇലക്ഷനി ല്‍ അതിനനുസരിച്ചുള്ള നിലപാടു സ്വീകരിക്കാന്‍ സമുദായാംഗങ്ങള്‍ ശ്രമിക്കണം.ശരിയായ നിലപാടുകളെടുക്കുകയും മത സ്വാതന്ത്യത്തിനെ അനുകൂലിക്കുന്നവരും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം ഇന്ത്യയെ ഭരിക്കാനായി തെര ഞ്ഞെടുക്കപ്പെടേണ്ടത്-ആര്‍ച്ച് ബിഷപ് പറഞ്ഞു.വിശ്വാസ ജീവിതവും രാഷ്ട്രീയ ജീവിതവും ഒന്നായിക്കാണുന്ന ചിലരുണെ്ടന്നും ഇത്തരക്കാരെ സത്യം മനസിലാക്കിക്കൊടുക്കണമെന്നും ചടങ്ങില്‍ അധ്യ ക്ഷനായിരുന്ന കെസിബിസി വിദ്യാഭ്യാസ-ഐക്യജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.ധാര്‍മികതയിലും ഈശ്വരവിശ്വാസത്തിലും ഉറച്ചു നില്‍ക്കുന്ന അല്‍മായ നേതാക്കളെ വാര്‍ത്തെടുത്താലേ ഭാവിതലമുറയെ സുരക്ഷിതരാക്കാനാവുകയുള്ളു.സഭ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ പക്വതയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. വിദ്യാഭ്യാസ -ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്ന സഭ പരിഹസിക്കപ്പെടുന്ന സ്ഥിതി മാറണം. സഭയുടെ കൂടെ നിന്ന് വിജയിച്ചിട്ട് സഭയെ മാറ്റി നിര്‍ത്തുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. ഈ അവസ്ഥ മാറുന്നതിന് സഭാംഗങ്ങ ള്‍ പൗരാവകാശം പ്രയോജനപ്രദമായി നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷനില്‍ കത്തോലിക്കാ സഭയുടെ നിലപാടു കളെ സംബന്ധിക്കുന്ന സി.ബി. സി.ഐ മാര്‍ഗരേഖ, കെ.സി.ബി.സി ഇടയലേഖനം എന്നിവയെക്കുറിച്ചും ഏഴാംക്ലാസ്സിലെ കുട്ടികള്‍ക്ക് തിരക്കഥാ പരിശീലനത്തിനു സഹായിയായി ക്ലസ്റ്റ ര്‍ മീറ്റിംഗില്‍ അധ്യാപ കര്‍ക്കു നല്‍കിയ വിവാദ സി.ഡി, മറ്റ് ആനുകാലിക സംഭവങ്ങള്‍ എ ന്നിവയും സമ്മേളനം ചര്‍ച്ച ചെയ്തു. സി.ബി. സി.ഐ വക്താവ് റവ. ഡോ. ബാബു ജോസഫ്, കെ.സി.ബി.സി വ ക്താവ് റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ജീവനാദം വാരിക ചീഫ് എ ഡിറ്റര്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപ റമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
മതവിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റം നേരിടും: കെ.സി.ബി.സി
നിരീശ്വരവാദത്തെയും മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റത്തേയും കത്തോലിക്കാ സഭ പൊതു തെരഞ്ഞെടുപ്പിലൂടെ നേരിടുമെന്ന് കെ. സി.ബി.സി. ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം പി.ഒ.സിയില്‍ ചേര്‍ന്ന രൂപതാ പി.ആര്‍.ഒമാരുടെയും ജാഗ്രതാ സമിതി ഡയറക്ടേഴ്സിന്റെയും, സംയുക്ത സംഗമം പ്രഖ്യാപിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാടുകളെ വ്യക്തമാക്കുന്ന സി.ബി.സി. ഐയുടെയും, കെ.സി.ബി.സിയുടെയും നിര്‍ദ്ദേശങ്ങളെക്കുറിച്ച് വ്യക്തമായപഠനങ്ങളും, ഇടവകകാതലത്തിലും കുടുംബയൂണിറ്റുകളിലും സ്വീകരിക്കേണ്ടകര്‍മപദ്ധതികള്‍ക്കും സംഗമം അന്തിമരൂപം നല്‍കി.
മതേതരത്വവും ആത്മീയതയില്‍ അടിയുറച്ച സംസ്കാരവും ഉള്ളവരായിരിക്കണം സ്ഥാനാര്‍ഥികള്‍: കെസിബിസി ഇടയലേഖനം
ന്യൂനപക്ഷ, ദളിത്, ട്രൈബല്‍, പിന്നോക്ക വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും അവരുടെ നേര്‍ക്കുണ്ടായ കൊടുംക്രൂരതകളുടെ മുറിവുണക്കാനുമുള്ള നിശ്ചയദാര്‍ഢ്യവും പ്രതിജ്ഞാബദ്ധതയും രാഷ്ട്രീയകക്ഷികള്‍ പരസ്യമായി വ്യക്തമാക്കണമെന്ന് കെസിബിസിയുടെ ഇടയലേഖനം.ഇടയലേഖനം ഈ മാസം 29-ാം തീയതി ഞായറാഴ്ച ദിവ്യബലി മധ്യേ വായിക്കും.രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും ഭരണഘടനയും സമഭാവനയിലൂന്നിയ മതേതരത്വവും ആത്മീയതയില്‍ അടിയുറച്ച സംസ്കാരവും സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ശക്തമായ ഭരണം കേന്ദ്രത്തില്‍ ഉണ്ടാകണമെന്നും ഇടയലേഖനത്തില്‍ തുടര്‍ന്നു പറയുന്നുണ്ട്. ഐക്യവും സഹവര്‍ത്തിത്വവും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും വീണ്ടും ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്രത്തില്‍ അത്തരമൊരു ഭരണ സംവിധാനം ഉണ്ടായേ പറ്റൂ. ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഭാഗം തന്നെയാണെന്നത് തര്‍ക്കമറ്റ യാഥാര്‍ഥ്യമാണ്. പ്രാദേശിക, ദേശീയ തലങ്ങളില്‍ ഇവയ്ക്കെല്ലാമെതിരേ അതിരൂക്ഷമായ കടന്നാക്രമണങ്ങളും വെല്ലുവിളികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ദേശീയതയുടെയും പാവപ്പെട്ടവരോടുള്ള ആഭിമുഖ്യത്തിന്റെയുമൊക്കെ കപട മേലങ്കിയണിയുന്ന തീവ്രവാദവും, വര്‍ധിച്ചുവരുന്ന സങ്കുചിത ചിന്താഗതികളും മതമൗലിക സംഘട്ടനങ്ങളും ആള്‍ക്കൂട്ടാധിപത്യ പ്രവണതയും പലപ്പോഴും ഭീകരതയുടെ രൂപം സ്വീകരിക്കുന്നു. അനുദിനം വര്‍ധമാനമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യവും കാര്യങ്ങള്‍ പൂര്‍വോപരി സങ്കീര്‍ണമാക്കുന്നുണ്ട്. കൂടുതല്‍ ജാഗ്രതയും വിവേചനബുദ്ധിയും വോട്ടര്‍മാരില്‍ നിന്ന് ആവശ്യപ്പെടുന്ന സവിശേഷ സാഹചര്യമാണിത്. അധികാരത്തിലേറുമ്പോള്‍ നീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കണം. ഗുജറാത്ത് കലാപം പോലുള്ള സംഭവങ്ങളെയും ഒറീസ ഉള്‍പ്പെടെ രാജ്യത്തി ന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങളെയും ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കാതിരിക്കുക വയ്യ. ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ ഇങ്ങനെ നഗ്നമായി ലംഘിക്കപ്പെടുമ്പോള്‍, ഒരു രാഷ്ട്രമെ ന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. വിദ്യാഭ്യാസ മേഖലയിലും മറ്റും തുടരെത്തുടരെ നടക്കുന്ന ന്യൂനപക്ഷാവകാശധ്വംസനങ്ങളെ തിരിച്ചറിയാം.കോടതിയും ഭരണഘടനയും മാത്രമാണു പലപ്പോഴും ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയം. സഭാസംവിധാനങ്ങളുടെ മാത്രമല്ല കോടതിയുടെയും വിശ്വാസ്യത തകര്‍ക്കാനും ഭരണഘടനയുടെ പ്രഥമസ്ഥാനം നിഷേധിക്കാനും തത്പരകക്ഷികള്‍ പരിശ്രമിക്കുന്നു. അവര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നിരന്തര ശ്രമങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും ഭയാശങ്കകളോടെ മാത്രമേ വീക്ഷിക്കാനാവൂ. ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കൊത്ത് രാഷ്ട്രഗതിയെ നയിക്കാനും മാര്‍ഗഭ്രംശമുണ്ടായാല്‍ അതിനെ തിരുത്താനുമുളള ശക്തി ജനങ്ങളില്‍ത്തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ വിധത്തില്‍ നമ്മുടെ രാജ്യ ത്തെ ശക്തവും ശ്രേഷ്ഠവും സമ്പന്നവും നീതിനിഷ്ഠവുമാക്കാന്‍ ആവശ്യമായ കരുത്തും അര്‍പണ ബോധവും സ്വഭാവവൈശിഷ്ട്യവുമുള്ള സ്ഥാനാര്‍ഥികളെയാണ് നാം തെരഞ്ഞെടുക്കേണ്ടത്. തീവ്രവാദം ചെറുക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും വര്‍ഗീയത ഉന്മൂലനം ചെയ്യാനും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനും രാജ്യത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കാനും കഴിവുളള പാര്‍ട്ടികളെയും വ്യക്തികളെയുമാണ് വിജയിപ്പിക്കേണ്ടത്. അവര്‍ അഴിമതിയുടെ കറപുരളാത്തവരും മാനുഷിക-ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുളളവരും ആയിരിക്കണം. നിരീശ്വരവാദവും അക്രമരാഷ്ട്രീയവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പി ക്കുന്നവരാകരുത്. ദേശീയ താത്പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും അവഗണിച്ചു വ്യക്തിതാത്പര്യങ്ങളും പാര്‍ട്ടിതാത്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരും ആയിരിക്കരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരുടെയും അവകാശങ്ങള്‍ നീതിപൂര്‍വം കാത്തുസംരക്ഷിക്കുവാന്‍ കടപ്പെട്ടിട്ടുണെ്ടന്ന് ഓര്‍ക്കണം-ഇടയലേഖനം ആഹ്വാനം ചെയ്തു.എല്ലാ മതങ്ങളെയും തുല്യമായി കാണുകയും ഭാഷ, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ദരിദ്രര്‍, സ്ത്രീകള്‍ മുതലായവരുടെ ക്ഷേമം ഉറപ്പു വരുത്തുക, ദളിത് ക്രൈസ്തവരോട് കാട്ടുന്ന വിവേചനം അവസാനിപ്പിച്ച് അതേ സാമൂഹ്യ വ്യവസ്ഥിതിയില്‍ പെട്ടവര്‍ക്കൊപ്പം തുല്യ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ താത്പര്യമുളളവരായിരിക്കണം നമ്മുടെ ജനപ്രതിനിധികള്‍. ഭാരതീയസംസ്്കാരം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക, മാനുഷികമൂല്യങ്ങള്‍ക്കു ക്ഷയം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈശ്വരവിശ്വാസം, സത്യം,നീതി, സാഹോദര്യം, സമഭാവന, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരായിരിക്കണം നമ്മുടെ ഭരണകര്‍ത്താക്കള്‍. വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രതയും മൂല്യങ്ങളും കാത്തു സംരക്ഷിക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചെറുക്കുന്നവരുമായിരിക്കണം അവരെന്ന് കേരള കത്തോലിക്കാമെത്രാന്‍ സമിതിക്കുവേണ്ടി ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ (കെ.സി.ബി.സി. പ്രസിഡന്റ്), കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (മേജര്‍ ആര്‍ച്ചുബിഷപ് സീറോ മലബാര്‍ സഭ) ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ (മേജര്‍ ആര്‍ച്ചുബിഷപ് മലങ്കരസഭ) എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ ഇടയലേഖനത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ ഒരു നിലപാടും സിബിസിഐ അംഗീകരിക്കില്ല: റവ.ഡോ.ബാബു ജോസഫ്
കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ ഒരു നിലപാടും സിബിസിഐ അംഗീകരിക്കില്ലെന്ന് സിബിസിഐ വക്താവ് റവ.ഡോ.ബാബു ജോസഫ്.കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പി.ഒ.സിയില്‍ കേരളത്തിലെ 29 രൂപതകളിലെ ജാഗ്രതാ സമിതി ഡയറക്ടേഴ്സിനും വക്താക്കള്‍ക്കും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി നടത്തിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിബിസിഐയുടെ പ്രസ്താവനയെ ദേശീയ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ഇതാണ് കേരളത്തിലെ ഇടതു മുന്നണിക്ക് സിബിസിഐ അനുകൂലമാണെന്ന ചില വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. അതത് പ്രാദേശിക സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ സിബിസിഐ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും റവ.ഡോ.ബാബു ജോസഫ് പറഞ്ഞു.വര്‍ഗീയതയും തീവ്രവാദവും കേരളത്തില്‍ പോലൂം കടന്നുകൂടിയിരിക്കുന്ന അവസരത്തില്‍ എല്ലാ മേഖലകളിലും വ്യക്തമായ പ്രാതിനിധ്യം നേടിയാല്‍ മാത്രമേ സഭാവിശ്വാസികള്‍ക്ക് മുന്നേറാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതു അവസ്ഥയെ മുന്നില്‍ കണ്ടാണ് സി.ബി.സി.ഐ മാര്‍ഗ്ഗരേഖകളും പൊതുപ്രസ്താവനകളും നല്‍കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈസ്തവരോട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് പുലര്‍ത്തുന്നത്. കേരളത്തില്‍ അഭിമുഖീകരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നിലപാടുകളും , സഭാ സ്ഥാപനങ്ങളോടുള്ള വിരുദ്ധ സമീപനവും, ക്രൈസ്തവവിരുദ്ധ നിയമനിര്‍മ്മാണ നീക്കവുമെല്ലാം പൊതു സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള ധാര്‍മ്മിക ബാധ്യത കെ.സി.ബി.സിക്കുണെ്ടന്ന് സി.ബി.സി.ഐ വക്താവ് ഫാ. ബാബു ജോസഫ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട് നേടുവാന്‍ സി.ബി.സി.ഐ പ്രസ്താവനകളും, സര്‍ക്കുലറുകളും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ദുരുപയോഗിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
Decree against communism- Pope Pius XII in 1949
Decree of the Holy Office in 1949
Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative
-------------------------------------------
The Decree against Communism is a 1949 Catholic Church document which excommunicates all Catholics collaborating in communist organizations.
The Vatican, having been silent during the war on communist excesses, displayed a harder line on communism after 1945. The ruling followed suit to an earlier 1937 encyclical entitled Divini Redemptoris which was strongly critical of communism and its Christian variants.
The Holy Office issued several decrees, falling broadly into two categories:
Defence of Church rights regarding the ordination of bishops and Church activities, and, Condemnations of participation in Communist parties and organizations. On July 15, 1948, L’Osservatore Romano published a decree about communism, which excommunicated those who propagate "the materialistic and anti-Christian teachings of communism", which was widely interpreted as an excommunication of the Communist Party of Italy, which however, was not mentioned in the decree. The Sanctum Officium continued to issue condemnations:
1 Membership in communist parties, July 1, 1949
2 Excommunication of Bishop Dechet, February 18, 1950
3 Membership in communist youth organizations, September 28, 1950
4 Usurpation of Church functions by the State, June 29, 1950
5 Illegitimate state ordered ordinations of bishops, April 9, 1951
6 Publications favouring totalitarian Communism, June 28 and July 22, 1955
The decree was confirmed in 1959 by Pope John XXIII when it was announced that Fidel Castro was excommunicated for leading a Communist revolution in Cuba.
In relation to this decree, some Jewish intellectuals have expressed regret that a similar decree was not or could not have been published with respect to National Socialism. This sense of regret is part of an ongoing debate on the historical and political legacy of Pope Pius XII.
References
1 L’Osservatore Romano July 15, 1948
2 AAS 1949, 334
3 AAS 1950, 195
4 AAS 1950, 533:
5 AAS 1950, 601
6 AAS 1951, 217
7 AAS 1955, 455 and 558
Comments
Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)
മതവിരുദ്ധമായ മതേതരത്വം
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍
ആധുനിക മതവിരുദ്ധ സെക്കുലറിസത്തിന്റെ പ്രധാനലക്ഷ്യം മതത്തെ പൊതുരംഗത്തു നിന്നും മാറ്റിനിര്‍ത്തുക, അതിനെ കേവലം വ്യക്തിപരമായ ഒരു ചിന്തയോ അനുഷ്ഠാനമോ ആക്കി ഒതുക്കുകയെന്നുള്ളതാണ്. ഇങ്ങനെയുള്ള നിഷേധപരമായ സമീപനത്തെ ഒരു മതവിശ്വാസിക്കും അംഗീകരിക്കാനാകില്ല. ധാര്‍മികത സംരക്ഷിക്കാനും അങ്ങനെ സമൂഹത്തെ ഭദ്രമാക്കാനും മതവിശ്വാസവും അതില്‍നിന്നുരിത്തിരിയുന്ന ധാര്‍മികബോധവും കൂടാതെ സാധിക്കില്ല. സമൂഹത്തില്‍ മതത്തിന്റെ സാന്നിധ്യവും സ്വാധീനവും നഷ്ടപ്പെട്ടാല്‍ സമൂഹം തന്നെ ശിഥിലമാകും. പോലീസും പട്ടാളവും ഉപയോഗിച്ച് മാത്രം ഒരു സമൂഹത്തില്‍ സമാധാനവും ശാന്തിയും പുലര്‍ത്താനാവില്ല. കേവലം ഭൗതികദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനാവില്ല. ഈ ഒരുകാര്യം വൈരുധ്യാത്മക ഭൗതികവാദികള്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. ക്രൈസ്തവസഭകള്‍ പൊതുവെ രാഷ്ട്രത്തിന്റെ -പൊതുവില്‍ ഭൗതികരംഗത്തിന്റെ- സ്വയം ഭരണാവകാശം അംഗീകരിക്കുന്നു എന്നതാണ് വസ്തുത. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന നിലപാട് ക്രൈസ്തവരുടേതാണല്ലോ. രാഷ്ട്രത്തിന്റേയും രാഷ്ട്രീയത്തിന്റേയും ന്യായമായ സ്വാതന്ത്ര്യത്തെ മാനിക്കുന്നവരാണ് ക്രൈസ്തവര്‍. പാര്‍ട്ടിരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വൈദികര്‍ക്കും സന്യ സ്തര്‍ക്കും അനുവാദമില്ലായെന്നുള്ളതും ഈ പശ്ചാത്തലത്തില്‍ മനസിലാക്കേണ്ട വസ്തുതയാണ്. എന്നാല്‍ ധാര്‍മികമൂല്യങ്ങളെ നിഷേധിച്ചു രാഷ്ട്രം രൂപം കൊള്ളുന്നതിനെ നിഷ്പക്ഷതയോടെ കാണാന്‍ ഒരു വിശ്വാസിക്കും സാധിക്കില്ല. ഒരു സമൂഹം ധാര്‍മികതയില്‍ അധിഷ്ഠിതമായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിനു വിരുദ്ധമായ പ്രവണതയെ ചെറുക്കുന്നുവെങ്കില്‍ അതിനെ സഭയുടെ രാഷ്ട്രീയ ഇടപെടലായി കാണുന്നത് തികച്ചും അനുചിതമാണ്. ഒരു സമൂഹം മതവിരുദ്ധമായി രൂപം കൊള്ളുന്നുവെങ്കില്‍ അത് മതങ്ങളുടേയും കാര്യമാണല്ലോ. അതില്‍ മതവിശ്വാസികള്‍ നിശബ്ദത പാലിക്കുന്നത് തികച്ചും കുറ്റകരമായിരിക്കും.
ജനായത്തസമ്പ്രദായം
പാശ്ചാത്യജനായത്ത രാജ്യങ്ങളില്‍ രാഷ്ട്രം മതകാര്യങ്ങളില്‍ ഇടപെടാറില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കുക, രാഷ്ട്രത്തിന്റെ ഒരു ദൗത്യമായിട്ടു കരുതുന്ന പാരമ്പര്യമാണ് അവിടെയെല്ലാം ഉള്ളത്. ഇവിടെ മാര്‍ക്സിസ്റ്റ്, ബിജെപി ഭരണങ്ങള്‍ നടക്കുന്നിടത്താണ് മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ നടക്കുന്നത്. ബിജെപിയുടെ ഭരണമുള്ളിടത്ത് മതപരിവര്‍ത്തനനിയമം കൊണ്ടുവന്ന് മതപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും പോഷകസംഘടനകളിലെ തീവ്രവാദികളെ കയറൂരിവിടുകയും ചെയ്യുന്നു. കേരളത്തില്‍ സഭകളുടെ വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുകയും ഭരണപരിഷ്കാരത്തിന്റെ പേരില്‍ സഭകളുടെ നിലപാടുകളെ ചോദ്യം ചെയ്യുകയും സഭകളുടെ ഭരണസ്വാതന്ത്ര്യം തന്നെ നിഷേധിക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് നടക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഭരണകക്ഷികളെ മതവിശ്വാസികള്‍ എതിര്‍ക്കുകയും ഒരു ബദല്‍സംവിധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്താല്‍ എന്താണ് തെറ്റ്? അത് കേവലം രാഷ്ട്രീയ ഇടപെടലാണോ?
മതവിശ്വാസികള്‍ വ്യവസ്ഥാപിത സമൂഹം
മതവിശ്വാസികള്‍ അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും അവരുടെ താത്പര്യങ്ങള്‍ അനുഭാവപൂര്‍വം മനസിലാക്കാനും തയാറുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ അന്വേഷിക്കുന്നെങ്കില്‍ അത് കൊള്ളരുതായ്മയാണന്നു പറയുന്നതാണ് തെറ്റ്. തങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നവര്‍ അധികാരത്തില്‍ വരണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹമുള്ളത്. മതവിശ്വാസികള്‍ കേവലം ഒറ്റപ്പെട്ട വ്യക്തികളായി കഴിയേണ്ടവരല്ല. അവര്‍ സമൂഹമായിരിക്കുകയും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി സംഘടനകളും സ്ഥാപനങ്ങളും നടത്തുകയും അതിനാവശ്യമായ ധനവിനിമയം ചെയ്യുകയും ചെയ്യേണ്ടവരാണ്. ഇവിടെയെല്ലാം കടന്നുവന്ന് രാഷ്ട്രീയാധികാരത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കണമെന്നു കരുതുന്നവര്‍ക്കെതിരായി, ഒന്നും പറഞ്ഞുകൂടാ എന്നു ചിന്തിക്കുന്നത് ജനാധിപത്യവിരുദ്ധമായ നിലപാടാണ്. ഇത്തരം സംരംഭങ്ങളെ എതിര്‍ത്താല്‍ അത് മതത്തിന്റെ രാഷ്ട്രീയ ഇടപെടലാണന്നു ആക്ഷേ പിക്കുന്നതും ജനാധിപത്യത്തിനു ചേര്‍ന്നതല്ല.മതവിശ്വാസികളുടെ വോട്ടുനേടാന്‍, മതവിരുദ്ധരാഷ്ട്രീയക്കാര്‍ നാമമാത്ര വിശ്വാസികളെ സ്ഥാനാര്‍ഥികളാക്കി വോട്ടുതേടുന്ന നാടാണല്ലോ നമ്മുടേത്. അങ്ങനെയുള്ള സാഹചര്യത്തില്‍ കുറച്ചുകൂടി അനുഭാവം കാട്ടാന്‍ സാധിക്കുന്നവരെ മതനേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നെങ്കില്‍ അതിലെന്താണ് അപാകത? അടുത്തനാളില്‍ ഒന്നുരണ്ടു സഭാധ്യക്ഷന്മാര്‍ തങ്ങളുടെ സഭകളില്‍ നിന്നും ഇങ്ങനെയുള്ളവരെ ശിപാര്‍ശ ചെയ്തു എന്നുപറഞ്ഞ് എന്തുകോലാഹലമായിരുന്നു! ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ യഥാര്‍ഥ മതേതരത്വം അംഗീകരിക്കുന്നവരല്ലാ എന്നുതന്നെവേണം കരുതുവാന്‍. ഇപ്പറഞ്ഞ സഭാധ്യക്ഷന്മാരാരും രാഷ്ട്രീയരംഗത്തിന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നവരല്ല. മറിച്ചുള്ള പ്രചാരണം മതവിരുദ്ധരായവരുടേയും വര്‍ഗീയ വാദികളുടേതുമായി കരുതിയാല്‍ മതി. തെരഞ്ഞെടുപ്പിലാണ് ജനങ്ങള്‍ തങ്ങളുടെ പരമാധികാരം ഉപയോഗിക്കുന്നത്. അത് ജനങ്ങളുടെ അടിസ്ഥാന അവകാശവുമാണ്. അതില്‍ വിശ്വാസികളെന്നും അവിശ്വാസികളെന്നും വ്യത്യാസമില്ല. അവരെല്ലാം, സ്ഥാനാര്‍ഥികളുടെ താത്പര്യങ്ങളെന്താണ്, എന്താണ് രാഷ്ട്രീയക്കാരുടെ കഴിഞ്ഞകാലചെയ്തികള്‍, ആരാകും കൂടുതല്‍ അഭിമതര്‍ എന്നീ കാര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് വോട്ടവകാശത്തിന്റെ ഭാഗമാണ്. ആര്‍ക്കും സ്ഥാനാര്‍ഥിയായി നില്‍ക്കാനോ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാനോ അവകാശമുണ്ട്. അത് നിഷേധിച്ചിട്ട് കാര്യമില്ല.
കൈയേറ്റം പാര്‍ട്ടിക്കാരുടേത്
എന്നാല്‍, വോട്ടര്‍മാരെ പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ ഭയപ്പെടുത്തിയോ വോട്ട് ചെയ്യിക്കാന്‍ ആര്‍ക്കും അവകാശമില്ല. തെറ്റായ പ്രചാരണം വഴി ആളുകളെ വഞ്ചിക്കുകയോ, ബൂത്ത് പിടിച്ചെടുക്കുകയോ ഒന്നും ചെയ്യുന്നത് ശരിയല്ല. പക്ഷേ, ഇതെല്ലാം രാഷ്ട്രീയക്കാരും പാര്‍ട്ടിക്കാരും ചെയ്യുന്നതാണ്. ഇത്തരം ശൈലികളെയാണ് അപലപിക്കുകയും തിരുത്തുകയും ചെയ്യേണ്ടത്. പക്ഷേ, അതിനുള്ള കരുത്ത് മാധ്യമങ്ങളോ വിമര്‍ശകരോ കാട്ടാറില്ല. വോട്ടേഴ്സ് ലിസ്റ്റില്‍ തിരിമറി നടത്തുക, പാര്‍ട്ടി അനുഭാവികളെ പോളിംഗ് ഓഫീസറാക്കുക, പാവപ്പെട്ട വോട്ടര്‍മാരുടെ തിരിച്ചറിയല്‍കാര്‍ഡ് പിടിച്ചെടുക്കുക, ബൂത്തിലേക്കുള്ള വഴി ഉപരോധിക്കുക, ചിലരെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തുക തുടങ്ങിയ എത്രയോ അടവുകളാണ് ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. ഒരേ പേരുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ടര്‍മാരെ വഞ്ചിക്കുക, വോട്ട് ഭിന്നിപ്പിക്കുന്നതിനായി ചില സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ആളുകളെ വഴിതെറ്റിക്കുക തുടങ്ങിയ തന്ത്രങ്ങള്‍ ഏതാണ്ട് പതിവുള്ളതാണല്ലോ.ഇതിനെല്ലാം മറയിടാന്‍ മറ്റ് വിവാദങ്ങള്‍ ഉയര്‍ത്തുക അവര്‍ക്കാവശ്യമാണ്. മതനേതാക്കന്മാരെ ഇരയാക്കി ജനശ്രദ്ധ നേടുക എളുപ്പമുള്ള തന്ത്രവുമാണ്. മാധ്യമങ്ങള്‍ക്ക് പ്രിയമുള്ള ചര്‍ച്ചാവിഷയമാണത്. പക്ഷേ, അതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത് ചിലരുടെ മതവിരുദ്ധതയും മറ്റ് ചിലരുടെ വര്‍ഗീയതയും മാത്രമാണ്. മതേതരത്വം അവര്‍ക്ക് പൊള്ളയായ മുദ്രാവാക്യമോ, മൂടുപടമോ മാത്രമാണെന്ന് നാം തിരിച്ചറിയണം.
തിബത്തില്‍ സ്വര്‍ഗം റെഡി ! ഇവിടെയും സ്വര്‍ഗ്ഗം പണിഞ്ഞാല്‍ കൊള്ളാം
ഇതാ, വീണ്ടും ഒരു കമ്യൂണിസ്റ്റുസ്വര്‍ഗ്ഗം. ഇത്തവണ അതു തിബത്താണ്. കഴിഞ്ഞ അറുപതിലധികം വര്‍ഷങ്ങളായി ചൈനയില്‍ കമ്യൂണിസ്റ്റുസ്വര്‍ഗ്ഗം പണിയാന്‍ കഴിഞ്ഞില്ലെങ്കിലും അവരതു തിബത്തില്‍ പണിതീര്‍ത്തു! മറ്റാരുമല്ല, ചൈന തന്നെയാണിതു വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ തിബത്ത് 1950 വരെ ഒരു സ്വതന്ത്രരാജ്യമായിരുന്നു. അക്കാലത്തു സമീപരാജ്യമായ ചൈനയില്‍ മാവോസേതൂങ്ങ് സ്വര്‍ഗം പണിതുകൊണ്ടിരിക്കുകയായിരുന്നു. തിബത്തന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ന്യൂനപക്ഷങ്ങളുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ നമ്മുടെ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സലിയുംപോലെ തന്നെ. മാവോ ഉടനെ തന്റെ സൈന്യത്തിന് ഉത്തരവു നല്‍കി. തിബത്തിനെ രക്ഷിക്കുക. അങ്ങനെ കുറുക്കന്‍ കോഴിയെ രക്ഷിക്കുന്നതുപോലെ മാവോ തിബത്തുകാരെ രക്ഷിച്ചു. എതിര്‍ത്തവരെ മാത്രം ശിക്ഷിക്കുകയും ചെയ്തു!
ഇത് 1950 ലായിരുന്നു. അടുത്തവര്‍ഷം തിബത്തിനെ ചൈനയുടെ ഭാഗമാക്കി. മഞ്ഞക്കടുവയുടെ ആര്‍ത്തി തടയുക ആര്‍ക്കും എളുപ്പമായിരുന്നില്ല. അതിന്റെ വായ പിന്നെയും തന്റെ നേരെ പൊളിഞ്ഞിരിക്കുന്നതു കണ്ട്, 1959 ല്‍ തിബത്തിന്റെ ആത്മീയനേതാവു ദലൈലാമ ഒരു ലക്ഷം അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തു.
ഈ പലായനത്തിന്റെ അമ്പതാംവാര്‍ഷികത്തില്‍ ദലൈലാമ തന്റെ ഇന്ത്യയിലെ ആസ്ഥാനമായ ധരംശാലയില്‍ ചെയ്ത പ്രഭാഷണത്തില്‍ തിബത്ത് ഇന്നൊരു നരകമായി മാറിയിരിക്കുകയാണെന്നു വിലപിക്കുകയുണ്ടായി. ഈ വിലാപത്തിനു മറുപടിയായിട്ടായിരുന്നു ചൈനീസ് വക്താവിന്റെ രഹസ്യം വെളിപ്പെടുത്തല്‍-തിബത്ത് ഇന്നു സ്വര്‍ഗ്ഗമാണ്!
1991 വരെ ലോകത്തിലെ സ്വര്‍ഗ്ഗം സോവിയറ്റ് യൂണിയനായിരുന്നു. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ സോവ്യറ്റ് സ്വര്‍ഗ്ഗത്തിനു മുടങ്ങാതെ സ്തുതിയും കീര്‍ത്തനവും പാടിപ്പോന്നു. 1991 ഡിസംബര്‍ 31-ന് ആ സ്വര്‍ഗ്ഗം ജനാധിപത്യഭൂകമ്പത്തില്‍ തകര്‍ന്നുവീണു. അപ്പോഴാണ് ലോകം മനസ്സിലാക്കിയത്, അതൊരു വെറും ചീട്ടുകൊട്ടാരമായിരുന്നു!
ഇതേത്തുടര്‍ന്ന് പൂര്‍വയൂറോപ്പിലെ കൊച്ചുകൊച്ചു കമ്യൂണിസ്റ്റുസ്വര്‍ഗ്ഗങ്ങളെല്ലാം തകര്‍ന്നുവീണു. 1917-ലെ മഹത്തായ വിപ്ലവത്തിലൂടെ മതവിശ്വാസികള്‍ മരണാനന്തരം കൈവരുമെന്നു പ്രതീക്ഷിക്കുന്ന സ്വര്‍ഗ്ഗത്തെ ഭൂമിയില്‍ തന്നെ പണിതുയര്‍ത്തുമെന്നായിരുന്നു വിപ്ലവനായകന്‍ ലെനിന്‍ വീമ്പിളക്കിയത്. അങ്ങേരുടെ മരണശേഷം പിന്‍ഗാമി സ്റ്റാലിന്‍ അതു ഭൂമിയിലെ നരകമാക്കിത്തീര്‍ത്തു. ഇപ്പോള്‍ അത്തരമൊരു സ്വര്‍ഗ്ഗമായിരിക്കും ചൈന തിബത്തിലും പണിതുയര്‍ത്തിയിരിക്കുന്നത്.
തോക്കിന്‍കുഴലിലൂടെ അധികാരം പിടിക്കാം. പക്ഷേ, സ്വര്‍ഗ്ഗം പിടിക്കാന്‍ പറ്റില്ലെന്നു ചരിത്രം തെളിയിച്ചിട്ടുണ്ടല്ലൊ. പാവം തിബത്തുകാര്‍. അര നൂറ്റാണ്ടിയി ചൈനയുടെ ഇരുമ്പുമുഷ്ടിയില്‍ പിടയുകയാണവര്‍. അവര്‍ ഒരു രക്ഷകനെ പ്രതീക്ഷിക്കുന്നു. അതെന്നുണ്ടാവും എന്നവര്‍ക്കറിയില്ല. അവരുടെ ഭാഷയും സംസ്കാരവുമൊക്കെ ഇല്ലായ്മ ചെയ്ത് അവരുടെ തനിമ നഷ്ടപ്പെടുത്താനും, അങ്ങനെ അവരുടെ ചെറുത്തുനില്‍പുശേഷി അടിസ്ഥാനപരമായി തകര്‍ക്കാനുമാണ് ചൈനീസ് ശ്രമം.
1989 ല്‍ ടിയാനന്‍മെന്‍ സ്ക്വയറില്‍ ജനാധിപത്യത്തിനുവേണ്ടി മുറവിളി കൂട്ടിയ പത്തുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കുനേരെ യന്ത്രത്തോക്കുകളും ടാങ്കുകളും അയച്ച ചൈനയുടെ ജനാധിപത്യബോധത്തിനു സ്തുതി പാടാന്‍ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്കല്ലേ കഴിയൂ. അവര്‍ നാളെ മുതല്‍ തിബത്തിലെ പുതിയ സ്വര്‍ഗ്ഗത്തെപ്പറ്റിയും പ്രസംഗിച്ചുതുടങ്ങിയേക്കാം. ചൈനക്കാരെ ഇങ്ങോട്ടു ക്ഷണിച്ച് ഇവിടെയും സ്വര്‍ഗ്ഗം പണിഞ്ഞാല്‍ കൊള്ളാമെന്നാണല്ലൊ അവരുടെ ഉള്ളിലിരുപ്പ്!
തിരിച്ചറിയേണ്ട ജനാധിപത്യമര്യാദകള്‍
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളില്‍ ഒന്നായ ഭാരതം ഒരിക്കല്‍ക്കൂടി തന്റെ മക്കളോട് ജനാധിപത്യത്തെ തിരിച്ചറിയാന്‍ ആവശ്യപ്പെടുന്ന അവസരമാണല്ലോ ഇത്. ഈ നൂറ്റാണ്ടില്‍ പക്വത വന്ന ജനാധിപത്യക്രമത്തിലേക്ക് കടന്നുവന്ന ഏറെ രാഷ്ട്രങ്ങളുണ്ട്. അതേസമയം ഇപ്പോഴും ജനാധിപത്യത്തിന്റെ ശൈശവദശയില്‍ മാത്രം കഴിഞ്ഞുകൂടുന്ന രാജ്യങ്ങളുമുണ്ട്. രാഷ്ട്രീയ അരാജകത്വത്തിലേക്കും സ്വേച്ഛാധിപത്യപ്രവണതകളിലേക്കും വഴുതിവീണ രാഷ്ട്രങ്ങളുമുണ്ട്. ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും നാനാജാതി മതസ്ഥരായ ഭാരതീയരുടെ സംരക്ഷണത്തിനും നാം മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ജനാധിപത്യമര്യാദകളിലേക്ക് നാം ഒന്നുകൂടി തിരിഞ്ഞു നോക്കേണ്ട അവശ്യമുണ്ടാകുന്നത്.
രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ മനുഷ്യനാണ്. സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങള്‍ മനുഷ്യരുടെ സഹജസ്വഭാവമാണ്. മനുഷ്യവര്‍ഗത്തോളംതന്നെ അവയ്ക്ക് പഴക്കവുമുണ്ട്. മനുഷ്യനായിരിക്കുക എന്നതിന്റെ ഒരു അടിസ്ഥാന സവിശേഷതകൂടിയാണത്. ഓരോ വ്യക്തിയുടേയും മാന്യതയും മറ്റുള്ളവരോട് താരതമ്യം ചെയ്യുമ്പോള്‍ നാം കാണുന്ന തുല്യതയും ഈ ബന്ധത്തിന്റെ ഗ്രാമര്‍ തന്നെയാണ്. മനുഷ്യസമൂഹത്തിന് പൊതുകാര്യങ്ങളെക്കുറിച്ച് പൊതുതീരുമാനമെടുക്കാം. അതിനുവേണ്ടിയാണ് രാഷ്ട്രീയ സംവിധാനങ്ങള്‍. അങ്ങനെയെങ്കില്‍ രാഷ്ട്രീയം മനുഷ്യവ്യക്തികളുടെ മാന്യതയും തുല്യതയും പരിപാലിക്കണം. അവരുടെ അനിഷേധ്യമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് രാഷ്ട്രീയപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ഭരണത്തിലേക്ക് വരുന്നവരുടെ മുഖ്യലക്ഷ്യവുമായിരിക്കണം. ചുരുക്കം ചിലരുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടിയല്ല രാഷ്ട്രീയം. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം മൂലധനം എന്നത് പൊതുനന്മയ്ക്കു വേണ്ടിയുള്ള അവന്റെ പ്രവര്‍ത്തനമാണ്.
ആരാണ് രാഷ്ട്രീയത്തിലെ യഥാര്‍ഥ അധികാരി? സമൂഹം ഒന്നാകെയാണ്. ജനങ്ങള്‍ക്കാണ് ജനാധിപത്യത്തില്‍ അധികാരമുള്ളത്. ജനങ്ങള്‍ അവരുടെ അധികാരം പ്രതിനിധികളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രക്രിയ ആണല്ലോ പൊതുതിരഞ്ഞെടുപ്പ്. ജനങ്ങള്‍ക്ക് ഈ അധികാരം എപ്പോള്‍ വേണമെങ്കിലും സമര്‍ഥിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളോട് ഉത്തരവാദികളാണ്, കണക്കുപറയേണ്ടവരാണ്. ആവശ്യമെങ്കില്‍ അവരെ മാറ്റി സ്ഥാപിക്കാനുള്ള അധികാരവും ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഒരു സര്‍ക്കാരിന് സാധിക്കാതെ വരുമ്പോള്‍ ഭരിക്കാനുള്ള അവകാശം അവര്‍ക്ക് നഷ്ടപ്പെടുന്നു. ജനങ്ങള്‍ സര്‍ക്കാരിനെ നേരിട്ടു തെരഞ്ഞെടുക്കുകയില്ല. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് പ്രതിനിധികളെയാണ്. ജനപ്രതിനിധികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ പൊതുമര്യാദയാണ്. ഭാരതത്തില്‍ നിലവിലിരിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യമാണ്. മന്ത്രിസഭയുടെയും നിയമസഭയുടെയും നീതിപീഠത്തിന്റെയും പാരസ്പര്യത്തിലാണ് ശുദ്ധമായ ജനാധിപത്യഭരണക്രമം നിലനില്‍ക്കുന്നത്.
ജനാധിപത്യത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് മനുഷ്യന്‍ എന്ന യാഥാര്‍ഥ്യത്തിനാണ്. മനുഷ്യന്‍ രാഷ്ട്രീയത്തേക്കാളും, വ്യവസായത്തേക്കാളും, പണത്തേക്കാളും വലുതാണ്. മനുഷ്യനെ ചെറുതായി കാണുന്ന ഒരു പ്രത്യയശാസ്ത്രത്തിന് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. മനുഷ്യന്‍ എന്ന യാഥാര്‍ഥ്യം രാഷ്ട്രീയത്തിനും മുന്നിലാണ്. അവനു സ്റ്റേറ്റിന്റെമേല്‍ പ്രാമുഖ്യമുണ്ട്. അതിനാല്‍ സ്റ്റേറ്റിന് മനുഷ്യന്റെമേല്‍ ആധിപത്യം പുലര്‍ത്താനവകാശമില്ല. പക്ഷേ, ലോകത്തില്‍ എല്ലാ സ്വേച്ഛാധിപതികളും ആഗ്രഹിക്കുന്നത് പണവും അധികാരവും മാത്രമല്ല, മനുഷ്യനെക്കൂടി വരുതി യിലാ ക്കണമെന്നാണ്. ഹിറ്റ്ലറും സ്റ്റാലിനും എല്ലാം ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ഈ തിന്മ തിരുത്തേണ്ടത് മനുഷ്യന് മുന്‍ഗണന കൊടുത്തു കൊണ്ടായിരിക്കണം. അതിന് ഏറ്റവും പ്രധാനമായ കാര്യം വോട്ടവകാശമാണ്. ജനാധിപത്യത്തെ വോട്ടുപെട്ടിയിലേക്ക് ചുരുക്കണം എന്നല്ല ഇതിന്റെ അര്‍ഥം. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാക്കുകയുമരുത്. എങ്കിലും ഒരോ വ്യക്തിയും പരമപ്രധാനമായി കരുതേണ്ട ഒരു കാര്യമാണ് വോട്ടവകാശം.
ഒരു ജനാധിപത്യക്രമത്തില്‍ ആരും വോട്ടു രേഖപ്പെടുത്താതിരിക്കരുത്. വോട്ടു ചെയ്യാതിരിക്കുന്നതില്‍ രാജ്യദ്രോഹമുണ്ട്, പൗരാവകാശനിഷേധമുണ്ട്. ജനാധിപത്യത്തെ ചോദ്യം ചെയ്യലുമുണ്ട്. ഒരു പൗരന് ലഭിക്കുന്ന ഏറ്റം കുലീനമായ ഒരു അവകാശവും അവന്‍ രാജ്യത്തോട് കാണിക്കുന്ന ഉത്തരവാദിത്വവുമാണ് വോട്ടു രേഖപ്പെടുത്തല്‍. ജനാധിപത്യത്തില്‍ ജയിച്ചുവരുന്നവര്‍ക്കു മാത്രമല്ല പ്രാധാന്യം. തോല്‍ക്കുന്നവരും ജനാധിപത്യപരമായിട്ടുതന്നെയാണ് തോല്‍ക്കുന്നത്. ഭൂരിപക്ഷസമ്മിതി ന്യൂനപക്ഷസമ്മിതിയുടെ നിഷേധമല്ല. സൃഷ്ടിപരമായ ഒരു പാരസ്പര്യം അവിടെയുണ്ട്. ഈ അടിസ്ഥാനത്തില്‍ മാത്രമേ ജനാധിപത്യം പ്രാവര്‍ത്തികമാകൂ.
ആരെയാണ് തെരഞ്ഞെടുക്കേണ്ടത്? രാഷ്ട്രീയത്തില്‍ സ്വാഭാവികമായ സമ്മര്‍ദങ്ങളും ഭീഷണികളും ഒക്കെ ഉണ്ടാകാം. സത്യസന്ധരും ധര്‍മ്മിഷ്ഠരുമായവരെ തിരഞ്ഞെടുക്കാനാണ് പൗരാവകാശം ഉപയോഗിക്കേണ്ടത്. ഭാരതത്തിന് അതിസമ്പന്നമായ ഭരണഘടനയാണുള്ളത്. ഭരണഘടനയെ സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ഭരണാധിപന്മാരെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. കാരണം, ഒരു ശരാശരി ഇന്ത്യന്‍പൗരന്റെ സന്തോഷവും സംരക്ഷണവുമാണ് ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്നത്. ഒരു മേല്‍ത്തരം ഭരണഘടനയ്ക്കും ഒരു കീഴ്ത്തരം സര്‍ക്കാരിനും ഇടയില്‍കിടന്ന് ജനങ്ങള്‍ പലപ്പോഴും വിഷമിക്കുകയാണ്. നിവൃത്തികേടുകൊണ്ട് ജനാധിപത്യവാദികളാകുന്നവര്‍ക്ക് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു നല്‍കാനാവില്ല. നമ്മുടെ രാജ്യത്ത് നടന്ന നിരവധിയായ പൗരാവകാശ ധ്വംസനങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. കാണ്‍ഡമാനിലും ഒറീസായിലും, കര്‍ണ്ണാടകത്തിലും, തമിഴ്‌നാട്ടിലും, മംഗലാപുരത്തും, ബാംഗളൂരിലും, കേരളത്തിലുമൊന്നും ജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും സംരക്ഷണം കിട്ടിയില്ല. ഭാരതത്തിന്റെ ജനാധിപത്യത്തിന്മേല്‍ സ്വേച്ഛാധിപത്യത്തിന്റെ ശീലങ്ങള്‍ അവരോധിച്ച അവസരമായിരുന്നു ഇവയെല്ലാം.
അതിനാല്‍, ഭരണഘടന നല്‍കുന്ന ജനാധിപത്യവും സോഷ്യലിസവും, മതേതരത്വവും, സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നവരെയാണ് നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്. നീതിനിഷ്ഠയുള്ള സമൂഹത്തെ ലക്ഷ്യം വയ്ക്കുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യം. സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളില്‍ പൊതുനന്മ ലക്ഷ്യം വയ്ക്കണം. രാഷ്ട്രീയാധികാരികളുടെ ഒന്നാമത്തെ ലക്ഷ്യം ജനങ്ങളുടെ നന്മയായിരിക്കണം. ഒരു സര്‍ക്കാര്‍ മനുഷ്യാവകാശം അംഗീകരിക്കാന്‍ പരാജയപ്പെടുമ്പോള്‍ ആ സര്‍ക്കാര്‍ അതിന്റെ ചുമതലകളില്‍ പരാജയപ്പെടുന്നു എന്നുമാത്രമല്ല, അതിന് തുടരാനുള്ള അവകാശംകൂടി നഷ്ടപ്പെടുത്തുന്നു എന്നതാണ് ജനാധിപത്യത്തില്‍ നാം തിരിച്ചറിയേണ്ടത്. വസ്തുനിഷ്ഠത കൈമോശം വരുത്തുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ഭാരം മാത്രമാണ്. ഭരണഘടന ഉറപ്പുവരുത്തിയിരിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു ജനാധിപത്യസര്‍ക്കാര്‍ വാസ്തവത്തില്‍ ജനാധിപത്യത്തില്‍ വിഷം ചേര്‍ക്കുകയാണ് ചെയ്യുന്നത്. വിഷം ചേര്‍ക്കപ്പെട്ട ജനാധിപത്യമാണ് സ്വേച്ഛാധിപത്യം. രാഷ്ട്രീയക്കാര്‍ ജീവിക്കുകയും രാഷ്ട്രം തകരുകയും ചെയ്യുന്ന അവസ്ഥയാണിത്.
ഇന്ന് ജനാധിപത്യത്തില്‍ ഒരു ബൗദ്ധിക ആപേക്ഷികതാവാദം (ശിലേഹഹലര്മഹ ൃലഹമശേ്ശൊ) അതിന്റെ ഉപഘടകമായിട്ട് കാണുന്നുണ്ട്. അതായത് സത്യം എന്തെന്ന് ഭൂരിപക്ഷം തീരുമാനിക്കുന്നു. മാറ്റമില്ലാത്ത സത്യങ്ങള്‍ ഉണെ്ടന്ന് പറയുന്നവരെ പുച്ഛിച്ച് പുറംതള്ളുകയും ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന ജനാധിപത്യത്തില്‍ ഈശ്വരവിശ്വാസികള്‍ അനുഭവിക്കുന്ന സങ്കടമിതാണ്. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, കടിഞ്ഞാണിടാനും സനാതനമൂല്യങ്ങളുണ്ട്. മൂല്യങ്ങളില്‍ അധിഷ്ഠിതമല്ലാത്ത ജനാധിപത്യം വളരെ എളുപ്പത്തില്‍ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴും എന്നത് സഭയുടെ ശക്തമായ പ്രബോധനമാണ്. മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ ഘടകങ്ങളായ നിരീശ്വരവാദം, മതനിരാസം, ഭൗതികവാദം തുടങ്ങിയവ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ചേരുന്നതല്ല. ഇവിടത്തെ ജനാധിപത്യത്തില്‍ നാം തിരിച്ചറിയേണ്ട മറ്റൊരു വലിയ സത്യമിതാണ്. സഭയ്ക്ക് സനാതനമായ സത്യങ്ങളും അതില്‍ അധിഷ്ഠിതമായ ധാര്‍മികതയുമുണ്ട്. നീതിനിഷ്ഠവും സമാധാനപരവും സത്യസന്ധവുമായ ജനാധിപത്യത്തിന്റെ അടിത്തറ ഇതത്രേ. മൂല്യശ്രേണിയില്‍ ഊന്നിനില്‍ക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. മൂല്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യം തകരുകതന്നെ ചെയ്യും.
ജനാധിപത്യത്തില്‍ അധികാരത്തെ നിയന്ത്രിക്കുന്നത് ധാര്‍മികതയാണ് എന്നതത്രേ ഈശ്വരവിശ്വാസികളുടെ നിലപാട്. ധാര്‍മിക മാനദണ്ഡങ്ങളുടെ നിഷേധം എന്നത് ചരിത്രത്തിലെ ഒരു കൈത്തെറ്റുമാത്രമാണ്. ജനാധിപത്യത്തില്‍ ഒരുകൂട്ടം ധാര്‍മികനിശ്ചയങ്ങളുണ്ട്. ഒരു ധാര്‍മികക്രമത്തിന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചാല്‍മാത്രമേ അധികാരം അതിന്റെ ശരിയായ മാനം കാത്തുസൂക്ഷിക്കുന്നുള്ളൂ. ധാര്‍മികക്രമത്തിന്റെ അടിസ്ഥാനം ദൈവമാണ്. തന്മൂലം അധികാരം കേവലം സാമൂഹ്യപരമോ ചരിത്രപരമോ അല്ല. രാഷ്ട്രീയാധികാരം ധാര്‍മികക്രമത്തില്‍ അധിഷ്ഠിതമാണെന്ന് ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണം. ധാര്‍മികക്രമത്തില്‍ ഊന്നിനില്‍ക്കുന്ന അധികാരം പൊതുനന്മയും, സാമൂഹ്യനീതിയും ജനജീവിതസംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. അധികാരത്തിനുതന്നെ ഒരു ആധികാരികത, ഒരു ശരിബോധം കൈവരുന്നത് അപ്പോള്‍മാത്രമാണ്.
എപ്രകാരമാണ് സര്‍ക്കാര്‍ തന്റെ അധികാരം ഉപയോഗിക്കുന്നത് എന്നകാര്യം നിതാന്തജാഗ്രതയോടെ വീക്ഷിക്കാനുള്ള ഉത്തരവാദിത്വവും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. ഈ നിതാന്തജാഗ്രത വലിയ ഒരു ജനാധിപത്യസത്യം നമ്മേ പഠിപ്പിക്കുന്നുണ്ട്. സത്യത്തെ അംഗീകരിക്കുന്നിടത്തുമാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയുള്ളൂ. സത്യത്തെ അംഗീകരിക്കാത്ത ലോകത്ത്, സ്വാതന്ത്ര്യത്തിന് അതിന്റെ അടിത്തറ നഷ്ടപ്പെടുകയാണ്. അവിടെ മനുഷ്യന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ കെടുതിയില്‍നിന്ന് സംരക്ഷിതരല്ല. നീതിക്കു സേവനം ചെയ്യുക എന്ന ഗുണം രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ അത് അത്യാര്‍ത്തി നിറഞ്ഞ കൊള്ളക്കാരുടെയും തസ്കരന്മാരുടെയും ചൂഷണമണ്ഡലം മാത്രമായി അധഃപതിക്കുന്നു. സെന്റ് അഗസ്റ്റിന്‍ പറയുന്നു: "നീതിപൂര്‍വ്വം ഭരിക്കപ്പെടാത്ത ഒരു സ്റ്റേറ്റ് കള്ളന്മാരുടെ സങ്കേതമത്രേ." ഈശ്വരവിശ്വാസികളായ ജനാധിപത്യപ്രേമികള്‍ ചെയ്യേണ്ടത് സമൂഹത്തിലെ ധാര്‍മികവും ആത്മീയവുമായ ശക്തികളെ പുനര്‍ജീവിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിക്കൂടിയാണിത്; ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ്; മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ്; അച്ചടക്കത്തിന്റെ ശത്രുക്കള്‍ രാജ്യം ഭരിക്കാതിരിക്കാന്‍ വേണ്ടിയാണ്.
മുറിവുണ്ടാകുന്നവരല്ല, മുറിവുണക്കുന്നവരാണ് ബിഷപ്പുമാര്‍
പ്രഫ. ഡോ. കുര്യാസ് കുമ്പളക്കുഴി
കേരളത്തിന് ഇതു മുറിവുകളുടെ കാലം. മുറിവുണക്കാന്‍ ചുമതലപ്പെട്ടവര്‍ ഉള്ള മുറിവുകള്‍ കരിയുന്നില്ല എന്നുറപ്പുവരുത്തുകയും പുതിയ മുറിവുകളുണ്ടാക്കി രസിക്കുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് അധ്യാപകര്‍ക്കു ബോധന സഹായിയും കുട്ടികള്‍ക്കു പഠന സഹായിയുമായി വിദ്യാഭ്യാസ വകുപ്പ് വിതരണംചെയ്ത മുറിവ് എന്ന ഹ്രസ്വ ചലച്ചിത്രം.
ഒരു ബിഷപ്പിന്റെ കാറുമുട്ടി ഒരു പാവം കുട്ടിയുടെ കുഞ്ഞാട് ചത്തുവീഴുന്നു. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെ ആടിനെ വണ്ടിയിലിട്ട് ബിഷപ്സ് ഹൗസിലെത്തുന്ന ബിഷപ് അതു പാകം ചെയ്യിച്ച് അത്താഴം കഴിക്കുന്നു. ഇത് ഏതു നാട്ടില്‍ ഏതു കാലത്തു സംഭവിച്ചതാണാവോ? തിരക്കഥാകൃത്തും സംവിധായകനും പ്രത്യേക വിശദീകരണമൊന്നും നല്‍കാത്തതുകൊണ്ട് എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നായിരിക്കാം വിവക്ഷ.
ഇത്രയും ക്രൂരനായ ഒരു ബിഷപ് ചലച്ചിത്രശില്‍പ്പികളുടെ പരിചയ സീമയില്‍ ഉണേ്ടായെന്നുമറിയില്ല. ഇത്തരത്തിലൊരു ബിഷപ്പിനെ നേരിട്ടറിയാനോ കേട്ടറിയാനോ ചരിത്രത്തില്‍നിന്നു പരിചയപ്പെടാനോ എനിക്കിതുവരെ അവസരം ലഭിച്ചിട്ടുമില്ല. പക്ഷേ, മറിച്ചൊരു ബിഷപ്പിനെ ലോകോത്തരമായ ഒരു നോവലില്‍ പരിചയപ്പെട്ടിട്ടുണ്ട്. ഫ്രഞ്ചുകവിയും നോവലിസ്റ്റുമായ വിക്തോര്‍ യൂഗോവിന്റെ 'പാവങ്ങള്‍' എന്ന നോവലിലെ കഥാപാത്രമായ ഡി.യിലെ മെത്രാനാണത്.
വര്‍ഷത്തില്‍ പതിനയ്യായിരം ഫ്രാങ്ക് അദ്ദേഹത്തിനു സര്‍ക്കാരില്‍നിന്നു വേതനം ലഭിച്ചിരുന്നു. അതില്‍നിന്നു പതിനാലായിരം ഫ്രാങ്കും വിവിധ ധര്‍മസ്ഥാപനങ്ങള്‍ക്കും സഹായം അര്‍ഹിക്കുന്നവര്‍ക്കും നീക്കിവച്ചിട്ട് ആയിരം ഫ്രാങ്കുകൊണ്ടാണദ്ദേഹം തന്റെ ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്. ഒരു കുഞ്ഞാടിനെയെന്നല്ല ഒരുറുമ്പിനെപ്പോലും കൊല്ലാന്‍ വയ്യാത്തത്ര അഹിംസാവാദിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ വഴിനടക്കുന്നതിനിടയില്‍ കാലിനടിയില്‍ പെട്ടേക്കാവുന്ന ഒരുറുമ്പിനെ രക്ഷിക്കാന്‍വേണ്ടി ഒക്കിച്ചാടിയതുകൊണ്ട് നടുവുളുക്കി അദ്ദേഹം കുറേക്കാലം കിടപ്പിലായിപ്പോയി!
സ്വന്തം വസതിയുടെ പ്രധാന വാതില്‍ ആര്‍ക്കും പ്രവേശിക്കാവുന്നവിധം രാവും പകലും തുറന്നിട്ടിരുന്നു. തന്റെ സമ്പത്തിനെപ്പറ്റി അദ്ദേഹത്തിനു യാതൊരുത്കണ്ഠയും ഉണ്ടായിരുന്നില്ല. കാരണം, അങ്ങനെ എടുത്തുപറയാവുന്നതായി ആ വീട്ടില്‍ യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരുദിവസം രാത്രിയില്‍ അവിടെ അഭയംതേടിയെത്തിയ ഒരു കുറ്റവാളി യാങ്ങ് വേല്‍ ഴാങ്ങ് (നോവലിലെ മുഖ്യകഥാപാത്രം), അവിടെ ആകെയുണ്ടായിരുന്ന ഒരു വെള്ളിപ്പാത്രവും സ്പൂണും മോഷ്ടിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു!
പിന്നെയാണു രസം. പോലീസുകാരുടെ പിടിയില്‍പ്പെട്ട കള്ളന്റെ ഭാണ്ഡത്തില്‍ കിടന്ന വെള്ളിപ്പാത്രത്തില്‍ ബിഷപ്പിന്റെ പേരു കണ്ട പോലീസുകാര്‍ അയാളെ തൊണ്ടി സഹിതം ബിഷപ്പിന്റെ അടുത്തെത്തിച്ചു. അദ്ദേഹം മോഷ്ടാവിനോടു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കു രണ്ടു മെഴുതിരിക്കാലുകള്‍ക്കൂടി തന്നുവല്ലോ. അവയും കട്ടിവെള്ളിയാണ്. നിങ്ങള്‍ക്കവയില്‍നിന്ന് ഇരുന്നൂറു ഫ്രാങ്ക് കിട്ടും. നിങ്ങള്‍ എന്തുകൊണ്ട് അവകൂടി കൊണ്ടുപോയില്ല?
അമ്പരന്നുപോയ പോലീസുകാര്‍ ക്ഷമാപണത്തോടെ സ്ഥലംവിട്ടു. തനിച്ചായപ്പോള്‍ ഴാങ്ങ് വേല്‍ ഴാങ്ങിനോടു മെത്രാന്‍ പറഞ്ഞു: "ഒരു സത്യവാനായി കഴിയാന്‍ നിങ്ങള്‍ എന്നോടു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ ഞാന്‍ വിലയ്ക്കുവാങ്ങുന്നു. അതിനെ നരകദേവതയുടെ അടുക്കല്‍നിന്നു വീണെ്ടടുക്കുന്നു. ഞാന്‍ അതിനെ ദയാലുവായ ഈശ്വരങ്കല്‍ സമര്‍പ്പിക്കുന്നു."
പിന്നെ എന്തുണ്ടായി? ഴാങ്ങ് വേല്‍ ഴാങ്ങ് പില്‍ക്കാലത്തു പൊതുജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവര്‍ക്കും ആദരണീയനായ നന്മമാത്രം ചെയ്യുന്ന മഹാത്മാവായി അദ്ദേഹം പരിവര്‍ത്തനംകൊണ്ടു. അത്രയ്ക്കു തീക്ഷ്ണവും അപരന്റെ ആത്മാവിലെ പാപക്കറ ഉരുക്കിയെടുക്കുന്നതുമായിരുന്നു ഡി.യിലെ മെത്രാന്റെ ആന്തരിക ചൈതന്യം.
യൂഗോ എഴുതുന്നു: "ഈശ്വരന്റെ മാഹാത്മ്യത്തെപ്പറ്റിയും സാന്നിധ്യത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു. അവസാനമില്ലാത്ത ഭാവിയെപ്പറ്റി- ആ അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി- അദ്ദേഹം ആലോചിച്ചു. അവസാനമില്ലാത്ത ഭൂതകാലത്തെപ്പറ്റി- കുറേക്കൂടി അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി- അദ്ദേഹം വിചാരിച്ചു. തന്റെ നോട്ടത്തിനടിയിലൂടെ തന്റെ എല്ലാ വിഷയേന്ദ്രീയങ്ങളിലേക്കും തുളഞ്ഞുകയറുന്ന എല്ലാ അപാരതകളെക്കുറിച്ചും അദ്ദേഹം നിരൂപിച്ചു. എന്നിട്ട് ആ അറിവാന്‍ കഴിയാത്തതിനെ അറിവാന്‍ ശ്രമിക്കാതെ, അദ്ദേഹം അതിനെ സൂക്ഷിച്ചുനോക്കും. താന്‍ ഈശ്വരനെ പഠിച്ചുനോക്കിയില്ല; ഈശ്വരനെ കണ്ടു താന്‍ അമ്പരന്നു."
ഈശ്വരനെപ്പറ്റി പഠിക്കാതെ ഈശ്വരനെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ദിവ്യാനുഭവമായിരുന്നു ഡി.യിലെ മെത്രാന്റെ ആത്മശക്തിയുടെ രഹസ്യം. കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായി, ജീവിക്കുന്ന ക്രിസ്തുവായി, അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ അവരെ വിശുദ്ധീകരിച്ചുകൊണ്ട് അജപാലകധര്‍മം നിര്‍വഹിച്ചു.
ദരിദ്രനായ അയല്‍ക്കാരന്റെ ആകെ സമ്പത്തായ കുഞ്ഞാടിനെ കൊന്നു വിരുന്നൊരുക്കിയവന്‍ എന്നു നാഥാന്‍ പ്രവാചകന്‍ ശാസിച്ചതു ദാവീദുരാജാവിനെയാണ്. അതു രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും വഴികള്‍. അവരാണു മറ്റുള്ളവരുടെ കുഞ്ഞാടുകളെ കൊന്നു ബിരിയാണി വയ്ക്കുന്നവര്‍. ആധ്യാത്മികാചാര്യന്മാരുടെ വഴികള്‍ വേറെയാണ്. ബിംബിസാര രാജാവിന്റെ യാഗശാലയിലേക്കു തെളിച്ചുകൊണ്ടുപോയ ആട്ടിന്‍കൂട്ടത്തിലെ മുടന്തനാടിനെ തോളിലേറ്റുന്ന ശ്രീബുദ്ധകാരുണ്യമാണ് ആധ്യാത്മിക നേതാക്കളുടേത്. അതു തിരിച്ചറിയാതെ നിന്ദയും പരിഹാസവും ചൊരിയുന്നവര്‍ മതമുള്ള ജീവന്റെ കരുത്തറിയാത്തവരാണ്.
മുറിവിന്റെ തിരക്കഥ തയാറാക്കിയവരും അതു സംവിധാനം ചെയ്തവരും ഇക്കൂട്ടത്തിലാണു പെടുന്നത്. അവര്‍ ചെയ്യുന്നതു തങ്ങളിലെതന്നെ തിന്മയുടെ വികാരവിചാരങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കുകയാണ്. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്ന ഒരു മെത്രാനില്‍ നായാട്ടുകാരന്റെ കൗശലവും ശൗര്യവും കൂട്ടിയിണക്കാന്‍ മേറ്റ്ങ്ങനെയാണു കഴിയുക? ബുദ്ധന്റെ കാരുണ്യത്തിനവിടെ പ്രവേശനമില്ലെന്നു വിധിക്കാന്‍ അത്തരക്കാര്‍ക്കല്ലേ കഴിയൂ?
കേരള സഭയ്ക്കും സഭാധ്യക്ഷന്മാര്‍ക്കും എതിരെയുള്ള ആസൂത്രിതമായ ഒരു നീക്കത്തിന്റെ അണിയറയൊരുക്കങ്ങളില്‍നിന്ന് ഒരു കരു അബദ്ധത്തില്‍ പുറത്തായിപ്പോയതാണു വിവാദവിധേയമായ ചിത്രം. വളരുന്ന തലമുറയില്‍നിന്ന് മാനവികതയുടെ ആര്‍ദ്രവികാരങ്ങള്‍ തുടച്ചുനീക്കുകയാണു ലക്ഷ്യം. അതിനുപറ്റിയ ആയുധങ്ങള്‍ നല്‍കി ഗുരുനാഥന്മാരെത്തന്നെ പടയ്ക്കിറക്കാനാണു പുറപ്പാട്. അന്ധകാരത്തിന്റെ തേര്‍വാഴ്ചയ്ക്കു വിളക്കുകളെല്ലാം കെടുത്തി വഴിയൊരുക്കുകയാണു ആദ്യം ചെയ്യേണ്ടത്?
ഭൗതികവിജ്ഞാനത്തിന്റെ അളവുകോലുകള്‍കൊണ്ട് അതിരുകള്‍ നിശ്ചയിക്കാന്‍ സാധ്യമല്ലാത്ത ഒരു ആന്തരിക ജീവിതംകൂടി മനുഷ്യനുണെ്ടന്ന്, അതാണു മനുഷ്യനെ ഇതര ജീവികളില്‍നിന്നും വേര്‍തിരിക്കുന്ന സുപ്രധാന ഘടകമെന്ന് ഇത്തരക്കാര്‍ എന്തേ മറന്നുപോകുന്നു? ആ ജീവിതംകൊണ്ടാണ് ആധ്യാത്മിക പുരുഷന്മാര്‍ താളംതെറ്റിയ മനസുകള്‍ക്കു സാന്ത്വനം പകരുന്നത്. ഭഗവത്ഗീത ഉപദേശിക്കുന്ന സമദര്‍ശനം, പുല്‍കളും പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ എന്ന സര്‍വസമ വീക്ഷണം അത്തരം മഹാപുരുഷന്മാര്‍ക്കു സ്വന്തം. അതുകൊണ്ടാണു യൂഗോവിന്റെ മെത്രാന്‍ ചെടികളോടും പുഴുക്കളോടും മനുഷ്യരോടെന്നതുപോലെ വര്‍ത്തമാനം പറയുകയും കുശലം ചോദിക്കുകയും ചെയ്തിരുന്നത്. അടുത്ത നിമിഷം ശിരസുയര്‍ത്തി നക്ഷത്രങ്ങളോടു സ്വര്‍ഗീയകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നത്.
ഭാരതീയചിന്ത ഈ സ്ഥിതിവിശേഷത്തെ 'ദര്‍ശനം' എന്നു പേരിട്ടുവിളിക്കുന്നു. 'ദര്‍ശനമുള്ളവന്‍ ഋഷി' എന്നു നിര്‍വചിക്കുന്നുമുണ്ട്. പാവങ്ങളിലെ മെത്രാന്‍ ഒരു ഋഷിയായിരുന്നു എന്ന് യൂഗോ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടാണദ്ദേഹത്തിനു ദൈവത്തെപ്പറ്റി പഠിക്കാതെ ദൈവത്തെ മുഖാമുഖം കാണാന്‍ കഴിഞ്ഞത്. തന്നോടുതന്നെ എന്നതുപോലെ ദൈവവുമായി സംസാരിക്കാന്‍ കഴിഞ്ഞത്.
പക്ഷേ, എല്ലാ വിജ്ഞാനവും വൈരുധ്യാത്മക ഭൗതികവാദത്തില്‍ അവസാനിക്കുന്നു എന്നു തീരുമാനിക്കുന്നവര്‍ക്ക് ഇതൊക്കെയെങ്ങനെയാണു മനസിലാവുക? മനസിന്റെ മുറിവുകള്‍ അവര്‍ക്കെങ്ങനെയാണു തിരിച്ചറിയാന്‍ കഴിയുക? ഐന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറത്തുള്ള ഒന്നിനെയും 'അനുഭവിക്കാനാവുന്നില്ല' എന്ന യുക്തികൊണ്ടവര്‍ നിഷേധിക്കുന്നു. ഇവരുടെ മാതൃകാപുരുഷന്മാരിലൊരാളായ പ്രശസ്ത യുക്തിവാദി ഇംഗര്‍സോള്‍ ഒരു പൊതുസമ്മേളനത്തിനിടയില്‍ "അടുത്ത മൂന്നുമിനിട്ടിനകം ഞാന്‍ മൂന്നുപ്രാവശ്യം തുമ്മിയാല്‍ ഈശ്വരനുണെ്ടന്നു വിശ്വസിക്കാം" എന്നു വാതുവയ്ക്കുകയുണ്ടായത്രേ. പക്ഷേ, അതില്‍ തോല്‍പ്പിച്ച് ഇംഗര്‍ സോളിനെക്കൊണ്ടു മൂന്നുതവണ തുമ്മിച്ച് തന്റെ അസ്തിത്വം പ്രഖ്യാപിക്കാന്‍ ദൈവത്തിനു മനസുണ്ടായില്ല! മാനവരാശിക്കു മുറിവുകളുണ്ടാക്കുന്നത് ഇത്തരം ഇംഗര്‍ സോള്‍മാരാണ്. അവരുടെ പിന്മുറക്കാര്‍ കുഞ്ഞാടുകളെക്കൊന്നു ബിഷപ്പുമാര്‍ ബിരിയാണി ഉണ്ടാക്കുന്ന കഥകള്‍ മെനയുന്നു!
കേരളത്തിലെ സാംസ്കാരിക നായകരിലൊരാളെന്നു പലരും കരുതുന്ന സുകുമാര്‍ അഴീക്കോട്, കഴിഞ്ഞവര്‍ഷം പ്രസംഗത്തിനിടയില്‍, കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ചേരുന്നതില്‍നിന്നു വിശ്വാസികളെ ചില പുരോഹിതര്‍ വിലക്കുന്നതില്‍ രോഷംകൊണ്ട്, "ആട്ടിറച്ചി ബിരിയാണിക്കു നല്ലതാണെന്നു കരുതി കുഞ്ഞാടുകളെ ബിരിയാണിവച്ചു നശിപ്പിക്കരുത്" എന്നു മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഗുരുവില്‍നിന്നുള്ള ഈ പ്രചോദനം ഏറ്റുവാങ്ങിയ ശിഷ്യരാവും മുറിവു നിര്‍മിച്ചത്.
അവരോട് ഒരപേക്ഷയുണ്ട്. വിക്തോര്‍ യൂഗോവിന്റെ പാവങ്ങള്‍ ഒരുകുറി വായിക്കുക. ഡി.യിലെ മെത്രാനെ പരിചയപ്പെടുക. മുറിവുണ്ടാക്കുന്നവരല്ല മുറിവുണക്കുന്നവരാണ്, ആത്മാവിനെ നരകത്തിലേക്കയയ്ക്കുന്നവരല്ല നരകദേവതയുടെ പക്കല്‍ നിന്നു വീണെ്ടടുത്തു ദയാലുവായ ഈശ്വരങ്കല്‍ സമര്‍പ്പിക്കുന്നവരാണു ബിഷപ്പുമാര്‍ എന്നു തിരിച്ചറിയുക.
സ്ഥാനാര്‍ഥിക്കുപ്പായവും ആട്ടിന്‍തോലും
കുട്ടിസഖാക്കള്‍ അണിഞ്ഞിരിക്കുന്ന സ്ഥാനാര്‍ഥിക്കുപ്പായം ചെന്നായ് ഉടുത്ത ആട്ടിന്‍തോലിനു സമാനമാണ്. പള്ളി, പള്ളിക്കൂടം, പട്ടക്കാരന്‍ എന്നിവര്‍ക്കെതിരേ ഭീകരസമരം നടത്തി വിദ്യാഭ്യാസമേഖലയെ കുട്ടിച്ചോറാക്കിയ സഖാക്കള്‍ക്ക് ഇലക്ഷനെത്തിയപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നുപോലും. ളോഹയിട്ടവരെ തെരുവില്‍ തടയുമെന്നു പറഞ്ഞവര്‍ ളോഹയിട്ടവരെ തേടിനടക്കുന്നു വെളുക്കെ ചിരിക്കുന്നു.
ബന്ധവും സ്വന്തവും പറഞ്ഞ്, കുനിഞ്ഞ ശിരസും കൂപ്പിയ കരങ്ങളുമായി അരമന, പള്ളി, മഠം തുടങ്ങിയിടങ്ങളില്‍ കയറിയിറങ്ങി വോട്ട് യാചിക്കുന്ന പ്രക്ഷോഭകാരികള്‍ കഴിഞ്ഞ മാസംവരെ ഏതു രൂപത്തിലും ഭാവത്തിലുമായിരുന്നു വേഷം കെട്ടിയിരുന്നതെന്ന് ജനം മറന്നിട്ടില്ല.
പിതൃതുല്യനായി സഭാസമൂഹം ആദരിക്കുന്ന മെത്രാന്‍പട്ടക്കാരനെ 'നികൃഷ്ടജീവി' എന്നു വിളിച്ച പിണറായി സഖാവിന്റെ ഗ്രൂപ്പില്‍പ്പെട്ട കുട്ടിസഖാക്കള്‍ക്ക് ഇലക്ഷനടുത്തപ്പോള്‍ വിശ്വാസപരമായ വെളിപാട് ഉണ്ടായിരിക്കുന്നു.
'ഇന്നലെ വരെ പറഞ്ഞതും ചെയ്തതും മറന്നേര്. സത്യങ്ങള്‍ പലതും ഞാന്‍ വായിച്ചറിഞ്ഞതും മനസിലാക്കിയതും അടുത്തയിടയാ. ഞങ്ങളുടെ പാര്‍ട്ടിയിലും മതവിശ്വാസകള്‍ ഉണ്ട്.' എന്നിങ്ങനെ അരമനകളിലും സഭാ സ്ഥാപനങ്ങളിലും പറയാനുള്ള സ്ഥാനാര്‍ഥിക്കുട്ടികളുടെ തൊലിക്കട്ടി അപാരം. കോടികളുടെ കടത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നാടിനു നല്‍കുന്ന ക്രൈസ്തവസഭ ഇന്നലെവരെ ഇവര്‍ക്ക് വെറും കച്ചവടക്കാരായി രുന്നു.
സ്വന്തമായി ഒരു ബാലവാടിയോ കുടിപ്പള്ളിക്കൂടമോ നടത്തിക്കാണിച്ച് ഇങ്ങനെവേണം മാതൃകാസ്ഥാപനം നടത്തേണ്ടതെന്ന് പറയാന്‍ യോഗ്യതയില്ലാത്ത സി.പി.എമ്മിന് ക്രൈസ്തവ വിദ്യാഭ്യാസം എന്നു കേട്ടാല്‍ എക്കാലവും ഹാലിളക്കമാണ്. എന്‍ട്രന്‍സ് പരീക്ഷ മുതല്‍ പ്രവേശനവാതില്‍ അടയ്ക്കുംവരെ സമരം സമരം സിന്ദാബാദ് വിളിച്ച് കല്ലേറും കൈയേറ്റവും തൊഴിലാക്കിയ പാര്‍ട്ടിശിശുക്കള്‍ സ്ഥാനാര്‍ഥിക്കുപ്പായത്തില്‍ കയറിയപ്പോള്‍ പറയുന്ന മര്യാദാ വചനങ്ങള്‍ കേട്ടാല്‍ എത്ര വിചിത്രം. അച്ചന്‍മാരെ അടിച്ചോടിക്കണമെന്നും പള്ളിക്കൂടം പിടിച്ചെടുക്കണമെന്നും കാറിക്കൂവിയിരുന്ന ഇവര്‍ക്ക് എന്തേ സമനില തെറ്റിയോ എന്നു തോന്നിപ്പോകും ചാനലുകളിലെ ഭാവാഭിനയം കണ്ടാല്‍.
സഭയും പാര്‍ട്ടിയും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഇനിയങ്ങോട്ട് നമുക്ക് സ്നേഹിക്കാമെന്നുമൊക്കെയാണ് തിങ്കളാഴ്ച കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തും സഭാ സ്ഥാപനങ്ങളിലും കയറാന്‍ അവസരം കിട്ടിയ ഒരു സ്ഥാനാര്‍ഥിക്കുട്ടി പറഞ്ഞത്.
പോരാട്ടക്കാരി തന്റെകൂടെ ചാനല്‍ പടയെയും കരുതിയാണ് അരമനയിലെത്തിയത്.
ചാനലായ ചാനലുകളിലും പത്രമായ പത്രങ്ങളിലും പാര്‍ട്ടിപത്രം മുഴുവനിലും നിന്നും ഇരുന്നും ക്രൈസ്തസഭയെ കഴിഞ്ഞയാഴ്ച വരെ തോജോവധം ചെയ്തിരുന്ന ഇവര്‍ക്ക് ഇലക്ഷന്‍ കാലത്തു മാത്രമാണോ ബോധോധയം ഉണ്ടാകുന്നത്.
സഖാക്കളുടെ ബുദ്ധി ഇത്രത്തോളം വളരാന്‍ ഇടവന്നത് ക്രൈസ്തവ സ്ഥാപനങ്ങളില്‍ ലഭിച്ച വിദ്യാഭ്യാസം കൊണ്ടാണെന്നും ഇവരെല്ലാം മക്കളെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ തന്നെയാണ് പഠിപ്പിക്കുന്നതെന്നും സ്ഥാനാര്‍ഥിക്കുട്ടികള്‍ക്ക് അറിവില്ലായിരിക്കാം. അഭിവന്ദ്യരെന്നും നികൃഷ്ടജീവിയെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും കച്ചവടക്കാരെന്നും സഭാധികാരികളെ അപമാനിച്ചവര്‍ അരമന കയറി പറയുന്നു, 'അനുഗ്രഹം കിട്ടിയാലേ മുന്നോട്ടു പോകാനാകൂ' എന്ന്.
പിണറായി ഗ്രൂപ്പിലെ ഒരു ഉപഗ്രൂപ്പിന്റെ സമ്മര്‍ദത്തില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് തരപ്പെടുത്തിയ ഒന്നു രണ്ടു സ്ഥാനാര്‍ഥികള്‍ ഇന്നലെ വരെ സഭയെ തകര്‍ക്കാന്‍ ഭീകരരുടേയും ഗുണ്ടകളുടെയും റോളിലായിരുന്നു. എട്ടും പൊട്ടും തിരിയാതെ, സ്വന്തം തലച്ചോറ് പാര്‍ട്ടി ഓഫീസില്‍ പണയം വച്ച ഈ അടിമപ്പട സ്വാശ്രയ കോളജുകള്‍ക്കും ആശുപത്രികള്‍ക്കും നേരേ കല്ലെറിഞ്ഞ് രക്തസാക്ഷികളും ദേശീയനേതാക്കളുമായി. അനാഥരെ ഉടുപ്പിക്കുകയും ദരിദ്രനെ ഊട്ടുകയും ചെയ്യുന്ന നല്ല സമറായരായ സന്യസ്തര്‍ക്കുനേരേ ചീറിയടുക്കുകയും വിഷം ചീറ്റുകയും ചെയ്തിരുന്ന കുട്ടിസഖാക്കളുടെ സേവനങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് സ്ഥാനാര്‍ഥിത്വം എന്നത് വ്യക്തം. സമരവും നശീകരണവുമല്ലാതെ മറ്റൊരു പരിപാടിയും ഇവര്‍ ചെയ്തതായി കണ്ടിട്ടുമില്ല.
മുതിര്‍ന്ന സഖാക്കള്‍ സ്വന്തം മക്കളെ അയല്‍സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറും എന്‍ജിനിയറുമാക്കി മുതലാളിത്തരാഷ്ട്രങ്ങളിലേക്ക് പറത്തിവിട്ടുകൊണ്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിയാനുള്ള സ്വതന്ത്രചിന്തയും കാഴ്ചശക്തിയും കുട്ടിപ്പടയ്ക്ക് ഇല്ലാതെപോയി. കേരളത്തിലെ പാര്‍ട്ടിയെ വകഞ്ഞുപിടിച്ച് സഖാവിന്റെ മകന്‍ ആഗോള മുതലാളിത്തത്തിന്റെ അമ്മവീടായ ലണ്ടനില്‍ പഠനത്തിലും സുഖവാസത്തിലുമാണെന്ന് പറഞ്ഞാല്‍ പറയുന്നവനെ തല്ലാന്‍ കുറെ കൂലിപ്പട്ടാളം പാര്‍ട്ടിക്കുണ്ട്. അധോലോകക്കാരുടെയും കള്ളപ്പണക്കാരുടെയും പക്ഷത്തേക്ക് ലാവ്ലിനാദി കോഴകളും ശതകോടി ഫണ്ടും ഒഴുകിച്ചെല്ലുന്നതിന്റെ ആകെത്തുകയാണ് പാര്‍ട്ടി എന്ന് ചിന്തിക്കുന്നതുപോലും വിഭാഗീയതയാണെന്ന് ധരിച്ച അന്ധവിശ്വാസികളാണ് പ്രസ്ഥാനത്തിന്റെ സ്വത്തും കരുത്തും. നേതാവ് മൂന്നു കോടിയുടെ വീടു വെച്ചാല്‍ അത് സോഷ്യലിസത്തിന് വിരുദ്ധമല്ല. മന്ത്രി അന്‍പതു ലക്ഷത്തിന്റെ കാറില്‍ പറക്കുമ്പോള്‍ അതു ജനസേവനത്തിന്റെ ഭാഗം.
കേരളം വിഴുങ്ങിയ അധോലോകക്കാരുടെ ബിനാമികളായി പാര്‍ട്ടി നേതാക്കള്‍ മാറിക്കഴിഞ്ഞെന്നും ലോകത്ത് ബൂര്‍ഷ്വാസിസം നിലവിലുള്ളത് സ്വന്തം പാര്‍ട്ടിയില്‍ മാത്രമാണെന്നും മനസിലാക്കാനുള്ള വിവരം സിന്ദാബാദ് കൂലികള്‍ക്ക് ഇല്ലാതെപോയി. അവസരവാദത്തിത് ഇങ്ങനെയും ഒരു ഉദാഹരണമോ?
ഇലക്ഷന്‍വരെ മതം, വിശ്വാസം, ജാതി എന്നതൊക്കെ പ്രത്യയശാസ്ത്രനിഖണ്ഡുവിലെ സോഷ്യലിസ്റ്റ് വിരുദ്ധപദങ്ങള്‍. ഇലക്ഷനെത്തിയാല്‍ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ സ്ഥാനാര്‍ഥിയെ കണെ്ടത്തുന്നതും അവതരിപ്പിക്കുന്നതും ജാതി, ഉപജാതി, വര്‍ഗ പരിഗണനകള്‍ നോക്കി.
മധ്യകേരളത്തില്‍ ക്രിസ്ത്യാനിയും മലപ്പുറത്ത് മുസ്ലിമും തെക്ക് നായരും വടക്ക് തീയനും സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധം. എടുത്തെറിയാവുന്ന വര്‍ഗീയ കാര്‍ഡും ജാതിക്കൂട്ടുകെട്ടും സമുദായ പ്രീണനവും കണക്കൂകൂട്ടലുകളോടെ പ്രയോഗിക്കാന്‍ സി.പി.എം കഴിഞ്ഞൊരു പാര്‍ട്ടിയേ കേരളത്തിലുള്ളൂ.
ഒറീസയില്‍ ക്രൈസ്തവര്‍ക്കുനേരെ ശൂലവും വടിവാളും കൊണ്ട് നരനായാട്ടു നടത്തിയ സെപ്റ്റംബര്‍ ഭീകരതയെ കണ്ടും കേട്ടും ആസ്വദിച്ച മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തങ്ങള്‍ ഇപ്പോള്‍ മൂന്നാംകെട്ടിലെ സംബന്ധക്കാരാണെന്ന് വിളിച്ചുപറഞ്ഞ കാരാട്ട് സഖാവ്. കാലങ്ങളോളം ബി.ജെ.പി കൂടാരത്തില്‍ കുടികിടപ്പുകാരിയായിരുന്ന മായാവതി തുടങ്ങിയ അഴിമതി താരങ്ങളെയും ഒരുഡസന്‍ അഴിമതിക്കേസുകളില്‍ അഴിയെണ്ണിയ ജയലളിതയെയും കൂട്ടിച്ചേര്‍ത്ത് മുന്നണിവാഴ്ചയ്ക്കിറങ്ങുമ്പോള്‍ കമ്യൂണിസത്തിലെ മതനിരപേക്ഷ ആദര്‍ശം എവിടെപ്പോയി?
ഒറീസയിലെ നാല്‍പതിനായിരം ക്രൈസ്തവ അഭയാര്‍ഥികള്‍ രൂപതാ കേന്ദ്രങ്ങളിലും കടല്‍ത്തീരത്തും കുടില്‍കെട്ടി ആറുമാസം കഴിഞ്ഞതും ക്രൈസ്തവസഭ ഇവര്‍ക്ക് ഭക്ഷണവും മരുന്നും കൊടുത്ത് സംരക്ഷിച്ചതുമൊന്നുമല്ല പുതിയ വാര്‍ത്ത. സി.പി.എം ഓഫീസ് ഒരു വിഭാഗം ക്രൈസ്തവര്‍ക്ക് പ്രാര്‍ഥനാലയമായി തുറന്നു കൊടുത്തു എന്നതാണ് കൈരളിക്കും ദേശാഭിമാനിക്കും എക്സ്ക്ലൊാസെവ്.
പട്ടാപ്പകല്‍ ഒരു കന്യാസ്ത്രീയെ നാല്‍പതു നരാധമന്‍മാര്‍ കൂട്ടമാനംഭംഗം ചെയ്ത് നഗ്നയായി തെരുവില്‍ നടത്തി, കൂടെ മലയാളിയായ മിഷനറിയെ തല്ലിച്ചതച്ച മൃഗീയ സംഭവത്തില്‍ ഒരു പ്രസ്താവന പോലുമിറക്കി അപലപിക്കുകയും ഞെട്ടുകയും ചെയ്യാതിരുന്ന സഖാക്കള്‍ പാര്‍ട്ടി ഓഫീസ് പ്രാര്‍ഥനയ്ക്കു കൊടുത്തുവത്രെ. സ്ത്രീ സംരക്ഷണവും സദാചാരവും ടെന്‍ഡറെടുത്തിരിക്കുന്ന അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍ ലോകത്തെ നടുക്കിയ ഈ കേസ് അറിയാതെ പോയോ എന്നു സംശയം.
പീഡനം എന്നു കേട്ടാല്‍ പൊട്ടിത്തെറിക്കുകയും പ്രതികള്‍ മന്ത്രിമക്കളായാല്‍ കാലു പിന്നോട്ടും ഉയര്‍ത്തിയ കൈ താഴേക്കും വലിക്കുന്ന മഹിളാ ഫെഡറേഷന്‍ ഒന്നറിയുക: ഒറീസയില്‍ പീഡിപ്പിക്കപ്പെട്ട ആ കന്യാസ്ത്രി ഒരു ആദിവാസി കുടുംബത്തിലെ യുവതിയാണ്. ഇന്നും ജീവഭയത്താല്‍ അവര്‍ രഹസ്യകേന്ദ്രങ്ങളില്‍ കഴിയുകയാണ്.
ഒരുപക്ഷേ, പാര്‍ട്ടിക്ക് ആ സംസ്ഥാനത്ത് അണികള്‍ കുറവായതിനാലും പ്രവര്‍ത്തനം മന്ദീഭവിച്ചുപൊയതിനാലുമായിരിക്കാം പാര്‍ട്ടിഓഫീസ് ആരാധനയ്ക്ക് കൊടുത്തിരിക്കുന്നത്. പള്ളികളും മഠങ്ങളും ചാമ്പലാക്കപ്പെട്ടതിനാല്‍ ഒറീസയിലെ നൂറിലേറെ വൈദികരും കന്യാസ്ത്രീകളും ഇന്നും ജീവഭയത്താല്‍ ഒളിച്ചു കഴിയുകയാണ്. ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള എല്ലാ മനുഷ്യാവകാശങ്ങളും ചവിട്ടിഞ്ഞെരിച്ച നവീന്‍ പട്നായിക്ക് ഇന്നലെ വരെ ബി.ജെ.പി കൂടാരത്തിലെ സംബന്ധക്കാരനായിരുന്നു. ജനിച്ച മണ്ണില്‍ തിരിച്ചു കയറണമെങ്കില്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കണമെന്ന് ആജ്ഞാപിച്ച് ചാണകവെള്ളവുമായി നില്‍കുന്ന മതമൗലിക വാദികളെ അടിച്ചമര്‍ത്താനുള്ള തന്റേടം കാണിക്കണമെന്ന് നവീന്‍ പട്നായിക്കിനോട് കാരാട്ട് സഖാവും യച്ചൂരി സഖാവും ഇന്നും പറഞ്ഞിട്ടില്ല.
കമ്യൂണിസം അടിച്ചേല്‍പ്പിച്ച് വിശ്വാസ അനുഷ്ഠാനങ്ങള്‍ അമര്‍ച്ച ചെയ്യപ്പെട്ട കിഴക്കന്‍ യൂറോപ്പില്‍ ലക്ഷോപലക്ഷം വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികളെയും സഖാക്കളുടെ ഭീകരഭരണകൂടം ക്രൂരമായി കൊന്നൊടുക്കിയത് ലോകം മറന്നിട്ടില്ല. മധുര മനോജ്ഞ ചൈനയില്‍ മതസ്വാതന്ത്ര്യം മനുഷ്യാവകാശം എന്നിവയ്ക്കു മുറവിളി കൂട്ടിയ പതിനായിരം ചെറുപ്പക്കാരെ ടിയാനന്‍മെന്‍ സ്ക്വയറില്‍ പാര്‍ട്ടി ടാങ്കുകള്‍ അരച്ചുകൂട്ടിയത് സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നിവ മുദ്രാവാക്യമാക്കിയ ഡി.വൈ.എഫ്.ഐക്കു പഠനവിഷയമല്ല.
മൂന്നാം മുന്നണി എന്ന അഭയാര്‍ഥിക്കൂടാരത്തില്‍ അഴിമതിക്കാരും അന്ധവിശ്വാസികളും കുറ്റവാളികളും എന്ന ലേബലില്ലാത്ത ആരെങ്കിലും ഉണേ്ടാ എന്നു സംശയം. നഗ്നപൂജ മുതല്‍ കുരുതി വരെ നടത്തുന്ന അന്ധവിശ്വാസികളും ഗുണ്ടകളെയും ചാവേറുകളും പോറ്റിവളര്‍ത്തുന്ന ഭീകരരും വരെയാണ് കാരാട്ടിന്റെ ചങ്ങലയില്‍ പിടിച്ചിരിക്കുന്നവര്‍.
പ്രതികരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട, അടിമപ്പണിപ്പണി വിധിക്കപ്പെട്ട, ചിന്തിക്കാന്‍ തലച്ചോറില്ലാത്ത കൂലിയണികളുണെ്ടന്നതാണ് പാര്‍ട്ടിയുടെ ബലം. ദുര്‍ബലമായ മതവികാരങ്ങളെയും വര്‍ഗീയകൂട്ടുകെട്ടുകളെയും ബലമാക്കി ഇലക്ഷന്‍ നേരിട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നിറം മാറും. അപ്പോള്‍ പിന്നെ, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്, മതാചാര്യന്‍ നികൃഷ്ടജീവി.
കുട്ടിസഖാക്കള്‍ക്കും അവരെ അരങ്ങേറ്റത്തിനു ഒരുക്കിയ വലിയ സഖാക്കള്‍ക്കും ഒരു കാര്യം അറിയാം. അരമനകളിലും മഠങ്ങളിലും കഴിയുന്ന സന്യസ്തര്‍ക്ക് സഹിഷ്ണുതയും ക്രിസ്തീയതയും ഉള്ളതിനാല്‍ വോട്ടു ചോദിക്കാനെങ്കിലുമുള്ള അവസരം കിട്ടും. മറ്റിടങ്ങളില്‍ ഈ വേഷം കെട്ടലിനു ചെന്നാല്‍ ഗേറ്റുകളും വാതിലുകളും തുറക്കപ്പെടില്ല.
ഓര്‍മകള്‍ നഷ്ടപ്പെടുത്തരുത്! നഷ്ടമായാല്‍ അപകടം
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍
ഓര്‍മകള്‍ മായിക്കുന്ന മാധ്യമങ്ങള്‍
തെരഞ്ഞെടുപ്പുകാലം പലതും ഓര്‍മിക്കേണ്ട കാലമാണ്. പക്ഷേ, ഇന്ന് ഓര്‍മകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാധ്യമങ്ങള്‍ പുതിയ പുതിയ വിഷയങ്ങള്‍ തേടി ജനശ്രദ്ധ അവയിലേക്ക് ആകര്‍ഷിക്കുകയാണ്. പോരെങ്കില്‍ പാര്‍ട്ടികള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും തെറ്റിദ്ധാരണകള്‍ വിതറാന്‍ ശ്രമിക്കുകയുമാണ്. ഇക്കഴിഞ്ഞദിവസം ചില ചാനലുകളില്‍ ഇആഇക ഇടതുപക്ഷത്തിന് അനുകൂലമാണെന്ന ഫ്ലാഷ് ന്യൂസ് കണ്ടല്ലോ!! അന്ന് അങ്ങനെയൊരു കാര്യമേ ഉണ്ടായില്ല. കുറേ ദിവസങ്ങള്‍ക്കുമുമ്പ് ഇആഇക സെക്രട്ടറി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഒരു ഭരണകക്ഷിയേയും പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഓര്‍ത്തിരിക്കേണ്ട തത്ത്വങ്ങളുടെ കൂട്ടത്തില്‍ വര്‍ഗീയതയെ എതിര്‍ക്കണമെന്നും ന്യൂനപക്ഷാവകാശങ്ങള്‍ മാനിക്കുന്നവരെയാണ് പിന്തുണയ്ക്കേണ്ടതെന്നുമുള്ള സൂചനകളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചാനലുകളുടെ ചോദ്യത്തിനുത്തരമായി ആര്‍ക്കും എതിരായി താന്‍ ഇടയലേഖനം എഴുതില്ല എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ് കേള്‍ക്കുന്നത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതു പൊതുനയമാണല്ലോ. ഏതായാലും പഴയൊരു പ്രസ്താവന ആവര്‍ത്തിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിലാണ് ഇത്തരം ചാനലുകള്‍. ഇതൊരു ഉദാഹരണം മാത്രം!
അപ്പോള്‍ ഇങ്ങനെയുള്ള ചുറ്റുപാടുകളില്‍ ഓര്‍മകള്‍ സൂക്ഷിക്കുക എളുപ്പമല്ല. ഈയിടെയായി ചിലരെക്കൊണ്ട് കേരളത്തില്‍ ന്യൂനപക്ഷ വിരുദ്ധതയൊന്നുമില്ല എന്ന പ്രസ്താവനയും ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്നുണ്ട്. എങ്കിലും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ മാത്രം ഓര്‍മയില്‍ കൊണ്ടുവന്നാല്‍ മതിയല്ലോ ക്രൈസ്തവ വിരുദ്ധത ഉണേ്ടാ ഇല്ലയോ എന്നറിയാന്‍.
ചോദ്യക്കടലാസിലും വിഷം
ടെക്നിക്കല്‍ ഹയര്‍എഡ്യൂക്കേഷന്റെ 11-ാം സ്റ്റാന്‍ഡേര്‍ഡിലെ ചോദ്യക്കടലാസില്‍ ചോദിച്ച ഒന്നുരണ്ടു ചോദ്യങ്ങള്‍ പത്രങ്ങളില്‍ വന്നിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ആ ചോദ്യങ്ങള്‍ തികച്ചും ദുരുദ്ദേശ്യപരവും കുട്ടികളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചിട്ടുള്ളവയുമായിരുന്നു. പാശ്ചാത്യചരിത്രത്തില്‍ എന്നോ ക്രൈസ്തവദേവാലയങ്ങള്‍ക്കു സമ്പത്തുണ്ടായിരുന്നു എന്നു പുസ്തകത്തില്‍ പറഞ്ഞുവച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഇവിടത്തെ ആരാധനാലയങ്ങളുടെ സമ്പത്തിനോട് അതിനെ താരതമ്യപ്പെടുത്തണമെന്നു കുട്ടികളോട് ആവശ്യപ്പെട്ടാല്‍ അവര്‍ എന്താണ് പറയുക? അവര്‍ക്ക് ആ കാര്യങ്ങളില്‍ നേരിട്ട് എന്തറിയാം? ചോദ്യകര്‍ത്താക്കള്‍ ആ ചോദ്യത്തിന്റെ ഉത്തരം എങ്ങനെ വിലയിരുത്തും? കുട്ടികള്‍ വ്യത്യസ്തമായി ഉത്തരമെഴുതിയാല്‍ അതു തെറ്റെന്നോ ശരിയെന്നോ പറയാന്‍ ഉത്തരക്കടലാസു നോക്കുന്നവര്‍ക്ക് എങ്ങനെ കഴിയും? എത്രയോ വ്യത്യസ്തമായ സാമ്പത്തികശേഷിയുള്ള ആരാധനാലയങ്ങളുണ്ട്! ശബരിമല ക്ഷേത്രത്തിന്റെയും നാട്ടിന്‍ പുറത്തുള്ള ഒരു സാധാരണ ദേവാലയത്തിന്റേയും സ്ഥിതി ഒന്നുപോലല്ലല്ലോ? പക്ഷേ, ഏതെങ്കിലും ഒന്നിന്റെതന്നെയും നിജസ്ഥിതി കുട്ടികള്‍ക്കറിയാമോ? അധ്യാപകര്‍ക്കു തീര്‍ച്ചയുണേ്ടാ? പിന്നെ എന്താണ് കുട്ടികളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ലക്ഷ്യം?
സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് മുട്ടുകുത്തിക്കുക
തൃശൂരിലെ രണ്ടു സ്ഥാപനങ്ങളെ പ്രത്യേകമായി തെരഞ്ഞുപിടിച്ചു ഭയപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള നീക്കങ്ങള്‍ നടന്നുവരികയാണല്ലോ. കാലിക്കട്ട് സര്‍വകലാശാലാധികൃതര്‍ ബോധപൂര്‍വം ഈ മാനേജുമെന്റുകളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോളജധികൃതരുടെ പരാതി. അഫിലിയേഷന്‍ പ്രശ്നം ഈ നീക്കത്തിന്റെ ഭാഗമാണ്. അധികൃതരും അധികാരികളുമായി സംസാരിക്കുമ്പോള്‍ സ്വാശ്രയനിയമത്തിനു ചേര്‍ന്ന രീതിയില്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കിയാല്‍ എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് അവര്‍ പറയുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ ഇങ്ങനെ അടിയറവയ്പ്പിക്കാന്‍ ശ്രമിക്കുന്നവര്‍തന്നെ “ന്യൂനപക്ഷസംരക്ഷകര്‍' തങ്ങളാണെന്നു വാദിക്കുന്നത് വിചിത്രംതന്നെ!
ഏതായാലും അഫിലിയേഷന്‍ അങ്ങനെ റദ്ദുചെയ്യാന്‍ പറ്റില്ല എന്ന് കോടതി തീരുമാനിച്ചല്ലോ.
മൂന്നുനാലു ദിവസങ്ങള്‍ക്കുമുമ്പ് 13 എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിച്ചു, വേണ്ട നടപടികളെടുക്കണമെന്നു കോടതിവിധി പ്രഖ്യാപിച്ചിരുന്നല്ലോ? അനേകനാളുകളായി ന്യൂനപക്ഷവിദ്യാലയങ്ങളെ പീഡിപ്പിച്ചതിന്റെ പരാതിയിന്മേലാണ് ഈ വിധി ഉണ്ടായതെന്ന് ഓര്‍മിക്കണം. പ്രിന്‍സിപ്പല്‍ നിയമനത്തിന് മാനേജര്‍മാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണെ്ടന്നത് അനേകവര്‍ഷങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നതാണ്. ഇതിനു മുമ്പുള്ള എല്ലാ നിയമനങ്ങളും യൂണിവേഴ്സിറ്റിയും മറ്റും അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു തന്ത്രം വ്യാപകമായി ഉപയോഗിക്കുന്നത്!!
ആശയപരമായ അധിനിവേശം
പ്രത്യയശാസ്ത്രബദ്ധമായ ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ നടത്തുന്ന പരിശീലനപരിപാടികളെക്കുറിച്ച് ആദ്യം മുതലേ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഒരിക്കല്‍ ചങ്ങനാശേരി എസ്.ബി ഹൈസ്കൂളില്‍വച്ചു നടന്ന ഒരു പരിശീലനപരിപാടിയില്‍ സീറോ മലബാര്‍ സഭയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത ഒരു ആരോപണം ഒരു 'വിദഗ്ദ്ധന്‍' ഉന്നയിച്ചു. പിന്നീട് അധ്യാപകര്‍ അതു തിരുത്തി അയാളെ മനസിലാക്കി. ഇപ്പോള്‍, തൃശൂരില്‍ നടന്ന ക്ലസ്റ്റര്‍മീറ്റിംഗുകളിലെ പരിശീലകര്‍ നല്‍കിയ സിഡി സംബന്ധിച്ച വിവാദം പത്രങ്ങളില്‍ ഉണ്ടല്ലോ. ഇത്രയും ഹീനമായ രീതിയില്‍ ക്രൈസ്തവസഭാ നേതൃത്വത്തെ ചിത്രീകരിക്കുന്നതും അശ്ലീലം വിതറുന്നതുമായ ഒരു സംരംഭം ഒരു സര്‍ക്കാര്‍വകുപ്പും കേരള ചരിത്രത്തില്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് ചുരുക്കമായി പറയട്ടെ. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച്, ഒരുപക്ഷേ, നിരപരാധികളെ കുടുക്കിലാക്കി തലയൂരിയേക്കാം!!
വിചിത്രമായ മറ്റൊരു വാര്‍ത്ത ഒറീസയിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവരെ ആശ്വസിപ്പിച്ചെന്നു പറയുന്നവര്‍ ഇവിടെ ക്രൈസ്തവപീഡനം നടത്തുന്നതിനു പുറമെ ഒറീസായില്‍ പീഡനകാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിയുമായി ഇപ്പോള്‍ ചങ്ങാത്തത്തിലാകുന്നു എന്നുള്ളതാണ്. എത്രവലിയ ക്രൈസ്തവന്യൂനപക്ഷസ്നേഹമാണിവിടെ തെളിഞ്ഞുവരുന്നത്!! ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഏറ്റവും മോശമായിട്ടുള്ളത് പശ്ചിമബംഗാളിലാണെന്നു സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെളിയിക്കുന്നു.
ചരിത്രത്തില്‍നിന്നും പഠിക്കണം
ഇങ്ങനെയുള്ള ഓര്‍മകള്‍ മറന്നുപോകാതെ സൂക്ഷിക്കണമെങ്കില്‍ കരുതല്‍ വേണം. തെരഞ്ഞെടുപ്പുദിനം അടുക്കുംതോറും ദുഷ്പ്രചാരണങ്ങള്‍ക്കും ചെപ്പടിവിദ്യകള്‍ക്കും ശക്തിയേറും. ഒത്തുതീര്‍പ്പുകളും അനുരഞ്ജനനീക്കങ്ങളുമെല്ലാം പ്രഖ്യാപിതമായേക്കും. പക്ഷേ, ഓര്‍മകള്‍ കെടാന്‍ അനുവദിച്ചുകൂടാ. ഓര്‍മകള്‍ നഷ്ടപ്പെടുന്ന സമൂഹം അപകടത്തില്‍പ്പെടും.
"ഇത് നിശബ്ദമായ രണ്ടാം വിമോചന സമരം".
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ് കാണുന്നത്. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
- എന്തിനാണീ നിഴല്‍യുദ്ധം? - മാര്‍ ജോസഫ് പവ്വത്തില്‍
- സാമൂഹികനീതിയും അതിന്റെ മാനങ്ങളും Part 1 & 2 (ഡോ.തോമസ് ശ്രാമ്പിക്കല്‍)
- എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം!
- ഇടയലേഖനം - സഭയും രാഷ്ട്രീയവും
- എന്തുകൊണ്ട് ഏഴാം ക്ലാസ്സിലെ പാഠപുസ്തകം പിന്‍വലിക്കണം? (റവ. ഡോ. സ്റ്റീഫന്‍ ആലത്തറ)
- ഒളിയര്‍ഥങ്ങള്‍ നിറഞ്ഞ കേരള പാഠാവലി - ഏറ്റവും വില കുറഞ്ഞ ഓഹരികള്‍ (മാര്‍ ജോസഫ് കല്ലറങ്ങാട്ട്)
- ജനാധിപത്യസംവിധാനം ഇവിടെ നിലനില്ക്കേണ്ടേ ? ( മാര്‍ ജോസഫ് പവ്വത്തില്‍)
- കത്തോലിക്കരോടുള്ള ഒടുങ്ങാത്തപക തീര്ത്താല്തീരാത്തവിധം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു(റവ. ഡോ. മാണി പുതിയിടം)
- വിദ്യാഭ്യാസത്തെ ചുവപ്പണിയിക്കാനുള്ള ആസൂത്രിത ശ്രമം പാഠപുസ്തകങ്ങളിലൂടെ ( മാര്‍ ജോസഫ് കല്ലറങ്ങാട്ട്)
- പാഠപുസ്തകത്തിലെ വിഷലിപ്തമായ സമീപനങ്ങള്‍ (ഫാ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്)
- പുതിയ തലമുറയെ മാര്‍ക്സിസ്റ്റു മൂശയില്‍ വാര്‍ത്തെടുക്കാന്‍ നിഗൂഢ നീക്കങ്ങള്‍ (മാര്‍ ജോസഫ് പവ്വത്തില്‍)
കമ്യൂണിസവും കത്തോലിക്കാവിശ്വാസവും
കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍
കമ്യൂണിസവും ക്രൈസ്തവ മാനവികതയും
Decree against communism- Pope Pius XII
Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative
Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)
Pope Pius XII - "Decree against communism" MONTFORT Associação Cultural